ബൈബിള്‍ ഞായറും വചനപാരായണവും

ബൈബിള്‍ ഞായറും വചനപാരായണവും

ഫാ. ജോണ്‍സണ്‍ പുതുശ്ശേരി
സെക്രട്ടറി, കേരള ബൈബിള്‍ സൊസൈറ്റി

ആഗോള കാത്തലിക് ബി ബ്ളിക്കല്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് മനിലയിലെ കര്‍ദ്ദിനാള്‍ ടാഗ് ളേ ഇക്കഴിഞ്ഞ നവംബര്‍ 10-ാം തീയതി റോമില്‍ നടന്ന മീറ്റിംഗില്‍ പ്രസ്താവിച്ചു, "ദൈവത്തിനായു ള്ള മനുഷ്യന്‍റെ വിശപ്പിന് ദൈവവചനം ഭക്ഷണമായി നല്കുക."
പിതാവായ ദൈവത്തിലേക്കും ദൈവം മനുഷ്യരൂപമെടുത്ത യേ ശുവിലേക്കുമുള്ള സുനിശ്ചിതമായ പാതയാണ് ദൈവവചനം. ഈ വ ചനം വിശ്വാസികള്‍ക്ക് പരിചിത വും സമീപസ്ഥവുമാക്കുക സഭയു ടെ സുപ്രധാന ദൗത്യമത്രേ. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം ഡിസംബര്‍ മാസം നാം ബൈബിള്‍ പാ രായണമാസമായും ഡിസംബര്‍ 18-ാം തീയതി ബൈബിള്‍ ഞായ റായും ആചരിക്കുകയാണ്. കേരളസഭയെ കൂടുതല്‍ വചനോന്മുഖമാക്കുകയും മാനവമധ്യേ കൂടാരമടിക്കുന്ന വചനത്തെ വരവേ ല്ക്കാന്‍ ഒരുക്കുകയുമാണ് ഇതി ന്‍റെ ലക്ഷ്യം.
കേരളസഭയും സമ്പൂര്‍ണ ബൈബിളും – ദൈവവചനത്തിന് കേരളസഭ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതു ശരിതന്നെ. വചനത്തിനായി ഇത്രയേറെ ദാഹിക്കുകയും വചനതീക്ഷ്ണതയില്‍ ജ്വലിക്കുകയും ചെയ്യുന്ന വേറൊരു സമൂഹം കാണുകയില്ല. കേരളമെമ്പാടുമുള്ള വചനപ്രഘോഷകരും വചനപ്രഘോഷണ കേന്ദ്രങ്ങളും സംഗമങ്ങളുമെല്ലാം ഇതിന്‍റെ സൂചനകളാണ്. വചനം ജനങ്ങളിലെത്തിക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുമുണ്ട്. എന്നിരുന്നാ ലും സമ്പൂര്‍ണ ബൈബിള്‍ പലര്‍ ക്കും ഇന്നും അപരിചിതമാണ് എ ന്നതാണ് വാസ്തവം.
ദേവാലയ തിരുക്കര്‍മങ്ങളിലാ ണ് വിശ്വാസികള്‍ സാധാരണയാ യി വചനം ശ്രവിക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് പ്രത്യേകം തയ്യാ റാക്കിയ പ്രഘോഷണഗ്രന്ഥങ്ങള്‍ വ്യക്തിഗത സഭകള്‍ക്കെല്ലാമുണ്ട്. ആരാധനാകലണ്ടര്‍ അനുസരിച്ചു ള്ള ഇതിലെ വായനകള്‍ ബൈ ബിളിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും ആരാധനാ സമൂഹത്തിന്‍റെ പരിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി പരിചയപ്പെടുത്തുന്നു. പക്ഷേ, ബൈബിളിലെ ചെറിയൊ രു ഭാഗം മാത്രമാണ് ഇതിലുള്ളത്. ബൈബിള്‍ മുഴുവന്‍ ഈ കലണ്ടറില്‍ ഉള്‍പ്പെടുത്തുക അസാധ്യമായതിനാല്‍ ആരാധനാഭാഗഭാഗിത്വംവഴി മാത്രം സമ്പൂര്‍ണബൈബിള്‍ അറിയുവാന്‍ കഴിയുകയില്ല.
വിശുദ്ധഗ്രന്ഥം കൂടുതല്‍ പരിചയപ്പെടാന്‍ വേദിയൊരുക്കുന്നവയാണ് വചനപ്രഘോഷണങ്ങള്‍. ബൈബിളില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുള്ള പ്രഘോഷണങ്ങള്‍ ബൈബിളിനെ ക്കുറിച്ചുള്ള അറിവ് സാമാന്യജനങ്ങളില്‍ ആഴപ്പെടുവാന്‍ സഹായിച്ചിട്ടുണ്ട്. കണ്‍വെന്‍ഷനുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങള്‍ കുട്ടികള്‍പോലും ഉരുവിടുന്നത് നാം കേള്‍ക്കാറുണ്ടല്ലോ. വചനപ്രഘോഷണ ശുശ്രൂഷകള്‍ വഴി വി ശ്വാസികള്‍ക്ക് ദൈവവചനം കൂടുതല്‍ സമീപസ്ഥമായി എന്നു പറയാം.
പക്ഷേ, ഇത് ഒരുവശം മാത്രമേ ആകുന്നുള്ളൂ. ഈ വചനപ്രഘോഷണ ശുശ്രൂഷകളില്‍ വചനം വി ശ്വാസികള്‍ക്ക് സമീപസ്ഥമാകുന്നതോടൊപ്പം അന്യമാകുന്നുവെ ന്നും പറഞ്ഞാല്‍ അതിശയോക്തി യാവുകയില്ല. വചനപ്രഘോഷകര്‍ ഇഷ്ടപ്പെട്ട വചനഭാഗങ്ങള്‍ മാത്രമാണ് തങ്ങളുടെ പ്രസംഗങ്ങളില്‍ സാധാരണ ആവര്‍ത്തിക്കുന്നത്. ചില പ്രത്യേക ആശയങ്ങള്‍ മാ ത്രം ഉള്‍ക്കൊള്ളുന്നതായിരിക്കും പലപ്പോഴും ഈ വചനങ്ങള്‍. ബൈബിള്‍ പ്രമേയങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കുവാന്‍ ഇതുപകരിക്കുമെന്നതു ശരിതന്നെ. ബോധപൂര്‍വം ചില വചനഭാഗങ്ങള്‍ മാ ത്രം ഉദ്ധരിച്ച്, അപൂര്‍ണമായ അറിവുമാത്രമല്ല, ചിലപ്പോള്‍ തെറ്റിദ്ധാരണകളും ചിലര്‍ വളര്‍ത്തുന്നുവെ ന്ന യാഥാര്‍ഥ്യത്തിനുനേരെ നാം കണ്ണടയ്ക്കരുത്. വചനമാകുന്ന യേശുവില്‍നിന്നു വിശ്വാസികള്‍ അകലാന്‍പോലും ഇതുകാരണമാകുന്നു.
സ്വന്തമായി സമ്പൂര്‍ണ ബൈ ബിള്‍ വായിക്കാമെന്നു പറയുമ്പോ ഴും ചില കടമ്പകള്‍ നാം അഭിമുഖീകരിക്കുന്നുണ്ട് എന്നതാണു സ ത്യം. മനസ്സിലാക്കാന്‍ പ്രയാസമു ള്ള ഗ്രന്ഥങ്ങള്‍ ബൈബിളിലുണ്ട്. ഇതിനുദാഹരണമാണ് പ്രതീകഭാഷയില്‍ രചിക്കപ്പെട്ട വെളിപാടുഗ്രന്ഥം. അതുപോലെ, ആധുനിക മനുഷ്യന് അധികം സ്വീകാര്യമല്ലാ ത്ത വിവരണങ്ങളും നിരവധിയുണ്ട്. തങ്ങള്‍ക്കായി ദൈവം വാ ഗ്ദാനം ചെയ്തു എന്ന് അവകാശപ്പെടുന്ന ഭൂമി അവിടെയുള്ള ജ നതകളെ ഉന്മൂലനം ചെയ്ത് കൈ വശമാക്കുന്ന ഇസ്രായേലിന്‍റെ കഥകള്‍ എത്രപേര്‍ അംഗീകരിക്കും? അതുകൊണ്ടുതന്നെ ഇതുപോലു ള്ള ഭാഗങ്ങള്‍ പലപ്പോഴും ഒഴിവാക്കിയായിരിക്കും പലരുടെയും ബൈബിള്‍ വായന. വിശ്വാസികളുടെയിടയില്‍ ബൈബിള്‍ പരിജ്ഞാനം പൊതുവേ കുറയാന്‍ ഇ തൊക്കെ കാരണമാകുന്നുണ്ട്. സ മ്പൂര്‍ണ ബൈബിള്‍ പരിചയം വി ശ്വാസജീവിതം ആഴപ്പെടുത്തുമെന്നതില്‍ സംശയമില്ല. വിശ്വാസികളുടെയിടയില്‍ ബൈബിള്‍ പാരായണം പ്രോത്സാഹിപ്പിക്കണമെ ന്നു പറയുന്നതിന്‍റെ പശ്ചാത്തലം ഇതാണ്.
സമ്പൂര്‍ണബൈബിള്‍ പാരായ ണയജ്ഞം – 'ദൈവനിവേശിത' ഗ്രന്ഥമായ ബൈബിള്‍ ജീവിതത്തിന്‍റെ ശക്തിയായിത്തീരണം എന്ന ലക്ഷ്യത്തോടെയാണ് ബൈ ബിള്‍ പാരായണ സംരംഭം കെസിബിസി പ്രോത്സാഹിപ്പിക്കുന്നത്. ബൈബിള്‍ മുഴുവന്‍ പരിചിതമാക്കുകയാണ് വചനപാരായണയ ജ്ഞം ചെയ്യുന്നുണ്ട്. ബൈബിള്‍ വിവിധ രൂപങ്ങളില്‍ ലഭ്യമായ ഇന്ന് സമ്പൂര്‍ണ ബൈബിള്‍ പരിജ്ഞാ നം ലഭിക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. നിശ്ചിതഭാഗം ഓരോ ദി വസവും വായിച്ച് ഒരു വര്‍ഷംകൊ ണ്ടോ, ഒരു മാസം കൊണ്ടോ ബൈബിള്‍ മുഴുവന്‍ വായിക്കാവു ന്ന കലണ്ടറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. നാലു ദിനരാത്രങ്ങള്‍കൊ ണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കാമെന്ന് പിഒസിയില്‍ ബൈ ബിള്‍ കമ്മീഷന്‍ സംഘടിപ്പിച്ച അഖണ്ഡ ബൈബിള്‍ പാരായ ണം കാണിച്ചു തന്നിട്ടുണ്ട്.
ബൈബിള്‍ പാരായണമാസമാ യി നാം ആചരിക്കുന്ന ഡിസംബര്‍ മാസം മുഴുവന്‍ കുറച്ചു സമയമെങ്കിലും എല്ലാവരും ബൈബിള്‍ വായിക്കുന്നത് ഉചിതമാണ്. ഡി സംബര്‍ 1 മുതല്‍ ക്രിസ്മസ് വരെ ദിവസം മുഴുവന്‍ വചനപാരായ ണം സംഘടിപ്പിക്കുന്ന ഇടവകകള്‍ ഉണ്ട്. ദൈവവചനത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞവരാണിവര്‍.
ബൈബിള്‍ പാരായണ മാസത്തില്‍, പ്രത്യേകിച്ച് ബൈബിള്‍ ഞായര്‍ ദിനത്തില്‍, പൊതുവായ ബൈബിള്‍ പാരായണം സംഘടിപ്പിക്കുവാന്‍ ഇടവകകള്‍ക്കു നേ തൃത്വം കൊടുക്കാന്‍ കഴിയും. ദൈവവചനത്തിലേക്ക് വിശ്വാസികളെ നയിക്കുക സഭാധികാരികളുടെ പ്രധാന ധര്‍മ്മം തന്നെയാ ണ്. വിവിധ രൂപങ്ങളില്‍ സമ്പൂര്‍ ണബൈബിള്‍ പാരായണം സം ഘടിപ്പിക്കുവാന്‍ സാധിക്കും.
1) ഇടവകകളില്‍ നാലു ദിനരാത്രങ്ങള്‍ നീളുന്ന അഖണ്ഡ സ മ്പൂര്‍ണബൈബിള്‍ പാരായണമാ ണ് ഒരു രീതി. പ്രാര്‍ത്ഥനാരൂപിയില്‍ ഇടവകകളിലെ എല്ലാ വിഭാ ഗം ആളുകളെയും സംഘടിപ്പിച്ചു നടത്തുന്ന ഈ സംരംഭം ഇടവക യെ ആത്മീയമായി വളര്‍ത്തുമെന്നതില്‍ സംശയമില്ല. വചനപാരായ ണ സംഗമങ്ങളില്‍ വചനം ശ്രവിക്കാനും കഴിയുന്നത്ര വിശ്വാസി കള്‍ ഉണ്ടായിരിക്കണം.
2) നാല് ഇടവകകള്‍ ബൈ ബിള്‍ ഭാഗങ്ങള്‍ വിഭജിച്ചെടുത്ത് ഒരു ദിവസം പാരായണം നട ത്താം. ഒരു ഫൊറോനയുടെ കീ ഴില്‍ ഇത് സംഘടിപ്പിച്ച്, ഫൊറോ ന ബൈബിള്‍ പാരായണ ദിനമാ യി ഇത് പ്രഖ്യാപിക്കാവുന്നതാണ്.
3) ഒരു ഇടവകയില്‍ത്തന്നെ നാലു മേഖലകളിലായി ഒരേ ദിവ സം ബൈബിളിലെ വ്യത്യസ്ത ഭാഗങ്ങള്‍ വായിക്കുന്ന രീതിയും പരീക്ഷിക്കാം. ക്രിസ്തുമസ്സിന് ഒരുക്കമായി ഇടവകയില്‍ ഒരു ദിവസം ഇതിനായി മാറ്റി വയ്ക്കുന്നത് അ ലങ്കാരങ്ങളെക്കാളും 'ആകാശ വി സ്മയ'ത്തെക്കാളും എത്രയോ അര്‍ത്ഥപൂര്‍ണമായിരിക്കും.
4) ഇടവകയില്‍ പരീക്ഷിക്കാവുന്ന മറ്റൊരു മാതൃകയാണ് ഓ രോ കുടുംബത്തിനും വായിക്കേ ണ്ട അധ്യായങ്ങള്‍ നല്കി, കുടുംബങ്ങളെല്ലാം ഒരു നിശ്ചിതസമയ ത്തുതന്നെ വായിക്കുവാന്‍ നിഷ് കര്‍ഷിക്കുന്നത്. ഇപ്രകാരം സംഘടിപ്പിക്കുമ്പോള്‍ എല്ലാ കുടുംബങ്ങളും അവര്‍ക്ക് നല്കപ്പെട്ട ഭാഗങ്ങള്‍ കൂടാതെ ഉത്പത്തിയിലെ ആദ്യ അധ്യായവും വെളിപാടിലെ അവസാന അധ്യായവും വായിക്കുവാന്‍ നിര്‍ദ്ദേശിക്കാം. സൃഷ്ടിമുതല്‍ പുതിയ സൃഷ്ടിവരെയുള്ള ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി വചനഭാഗം മനസ്സിലാക്കണമെന്ന ആശയം പകര്‍ ന്നു നല്കാന്‍ ഇതുപകരിക്കും.
വചനപാരായണം ഒരാഘോഷമല്ല, പ്രാര്‍ത്ഥനയാണ് എന്ന ബോ ധ്യത്തോടെ വേണം വിശുദ്ധഗ്ര ന്ഥം വായിക്കുവാന്‍. അനാദിമുതലുള്ള ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളാണ് നമ്മുടെ അധരങ്ങളിലൂടെ പ്രഘോഷിക്കപ്പെടുന്നത് എന്ന ചിന്ത നമ്മെ നയിക്ക ണം. "എന്‍റെ അധരങ്ങളില്‍നിന്ന് പുറപ്പെടുന്ന വാക്ക്…. ഫലരഹിതമായി തിരിച്ചുവരുന്നില്ല" എന്ന ഏ ശയ്യ പ്രവാചകന്‍റെ വാക്കുകളാണ് (55,11) നമ്മുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കേണ്ടത്. രക്ഷാകര ച രിത്രത്തിലെ നിമ്നോന്നതതലങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ജീ വിതത്തിലെ വീഴ്ചകളും ഉയര്‍ച്ചകളും ഇവിടെ ദൃശ്യമാണ്. സമ്പൂര്‍ ണ ബൈബിള്‍ വായിക്കുമ്പോള്‍ ഈ ഒരു ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം.
വായനയില്‍ വെളിപ്പെടുന്ന ശ ക്തി – ബൈബിള്‍ പാരായണ സം രംഭത്തിന്‍റെ ഏറ്റവും വലിയ നേട്ടം ഉച്ചത്തിലുള്ള വായന തന്നെയാണ്. ഉച്ചത്തിലുള്ള വായനയുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. എഴുതപ്പെടുമ്പോള്‍ വചനത്തിന്‍റെ സ്വഭാവത്തിനു വലിയ മാ റ്റങ്ങള്‍ സംഭവിക്കുന്നതു നാം കാ ണുന്നു. എഴുതപ്പെടുന്നതിലൂടെ വ ചനം പിന്‍തലമുറയ്ക്കായി കാ ത്തുസൂക്ഷിക്കപ്പെടുന്നു എന്ന താണ് പ്രധാന മെച്ചം. പക്ഷേ, സം സാരിക്കുന്ന വചനത്തിന്‍റെ ശക്തി ലിഖിത വചനത്തിനില്ല. മൊഴിയ പ്പെടുന്ന വചനത്തില്‍ ആശയം മാത്രമല്ലയുള്ളത്, അതു പറയുന്ന വ്യക്തിയുടെ ജീവന്‍ കൂടിയുണ്ട്. ജീവനുള്ള ഈ വചനമാണ് കേള്‍ വിക്കാരുടെ ഉള്ളില്‍ ചലനമുണ്ടാക്കുന്നത്. മനസ്സു തളര്‍ന്നിരിക്കുന്നവരുടെ അടുത്തുചെന്നു പറയുന്ന വചനങ്ങള്‍ക്കാണല്ലോ അവരെ കൂ ടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയുന്നത്.
വചനത്തിന്‍റെ പ്രാഥമികരൂപം ശബ്ദമാണല്ലോ. അതുകൊണ്ട് ദൈവവചനത്തിന്‍റെ സ്വഭാവം പ്ര ഘോഷണമാണ് എന്നു പറയാം. എഴുതപ്പെട്ട വചനത്തിന്‍റെ ശക്തി തിരിച്ചറിയാന്‍ അതു പ്രഘോഷിക്കപ്പെടണം. വചനം ഉച്ചത്തില്‍ വാ യിക്കുമ്പോള്‍ അതിന്‍റെ ആദിശക്തി വീണ്ടെടുക്കുകയാണ് നാം ചെയ്യുന്നത്. വചനപാരായണം വ ചനത്തിന്‍റെ ജീവശക്തിയിലേക്കു ള്ള ഒരു പ്രയാണമാണ്.
ദൈവവചനം നന്നായി വായിക്കുന്നതിനെ വചനപ്രഘോഷണത്തിന്‍റെ സുപ്രധാന തലമെന്നു വി ശേഷിപ്പിക്കാവുന്നതാണ്. വചന ത്തിന്‍റെ ഈ ശക്തി സ്വന്തമാക്ക ണമെങ്കില്‍ വചനത്തിന്‍റെ പിന്നി ലെ വിശ്വാസാനുഭവത്തിലേക്കു കൂടി നാം കടക്കണം. പൗലോസ് ശ്ലീഹായുടെ യേശു അനുഭവവും സഭകളോടുള്ള സ്നേഹവും അറിയാതെ അദ്ദേഹത്തിന്‍റെ വാക്കുകളിലെ തീക്ഷ്ണത എങ്ങനെ അറിയാന്‍! വചനത്തിന്‍റെ പൊരുളറിയാതെ അര്‍ഥപൂര്‍ണമായി വായിക്കാന്‍ കഴിയുകയില്ല. ഗ്രഹിക്കുന്ന അര്‍ഥം പകര്‍ന്നു നല്കലാണ് നല്ല വായന. വചനം കൂടുതല്‍ മനസ്സിലാക്കുന്തോറും പാരായണവും വ്യ ത്യസ്തമാകും. വായന ഒരു കലയാണെന്ന കാര്യം ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.
ഉച്ചത്തിലുള്ള വായനതന്നെ വ്യാഖ്യാനമാണെന്ന് ദൈവവചനവ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവവചന വായന രചയിതാക്കളുടെ വിശ്വാസാനുഭവത്തിന്‍റെ വ്യാഖ്യാനവും പുനരാവിഷ്കാരവുമാണ്. ദൈവവചനത്തിലുള്ള അറിവും അതുവഴി വിശ്വാ സവും ആഴപ്പെടുത്താനുള്ള മാര്‍ ഗം കൂടിയാണ് ശ്രദ്ധപൂര്‍വമായ ദൈവവചന വായന.
അശ്രദ്ധമായി കൈകാര്യം ചെ യ്യപ്പെടുന്ന മേഖലയാണ് ദേവാലയങ്ങളിലെ ദൈവവചന വായന. തിരുക്കര്‍മങ്ങള്‍ക്കിടയിലെ ദൈ വവചന വായനയുടെ കാര്യത്തില്‍ എത്രപേര്‍ ശ്രദ്ധ ചെലുത്തുന്നു ണ്ട്? ഇതിനായി അള്‍ത്താര ശുശ്രൂഷികളെ പരിശീലിപ്പിക്കുന്ന ഇടവകകളുണ്ടെന്നത് ശുഭോദര്‍ക്കംത ന്നെ. എങ്കിലും കൂടുതല്‍പേരും യാതൊരു ഒരുക്കവുമില്ലാതെ വാ യിക്കുന്നവരാണ്. ചിലപ്പോള്‍ അള്‍ത്താര ശുശ്രൂഷികള്‍ കാര്‍മികരെക്കാള്‍ നന്നായി ദൈവവചനം വായിക്കുന്നു എന്നത് സഭാധികാരികളുടെയും സെമിനാരിപരിശീലകരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്.
കുടുംബങ്ങളും ദൈവവചന വും: ദൈവവചനം വേരുറയ്ക്കാന്‍ എറ്റവും അനുയോജ്യമായ സ്ഥലം കുടുംബമാണ്. വചനപാരായണമാസത്തില്‍ കുടുംബങ്ങളില്‍ ഒരുമി ച്ചു വചനം വായിക്കുന്നത് പ്രോ ത്സാഹിക്കപ്പെടണം. ആരംഭത്തില്‍ ബൈബിള്‍ അലങ്കരിച്ച പീഠത്തില്‍ പ്രതിഷ്ഠിക്കുന്നത് ദൈവവചനത്തോടുള്ള ആദരവിന്‍റെ അടയാളമായിരിക്കും. കുടുംബത്തിലെ ഓ രോരുത്തരും ചെറിയ ഭാഗം വായിക്കുന്നത് ഉചിതമാണ്. കുടുംബബന്ധങ്ങളെ ഉറപ്പിക്കുവാന്‍ ദൈവവചനത്തിന് കഴിയും.
പിഒസി സമ്പൂര്‍ണ ബൈബിളിന്‍റെ ശ്രാവ്യരൂപം ഇപ്പോള്‍ ലഭ്യമാണ്. ഡിസംബര്‍മാസം മുഴുവന്‍ ഭവനങ്ങളില്‍ ഇടയ്ക്ക് ഇത് കേള്‍ ക്കുന്നത് പരീക്ഷിക്കാവുന്നതാണ്. അനുദിന ജോലിക്കിടയ്ക്ക് ഇപ്രകാരം വചനം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ ഭവനങ്ങളിലെ കലുഷിതമായ അന്തരീ ക്ഷം ഇല്ലാതായി എന്ന അനുഭവമുള്ളവര്‍ നിരവധിയാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രാ വ്യബൈബിള്‍ കേള്‍ക്കുന്നവരുമുണ്ട്. മനസ്സില്‍ ദൈവികചിന്ത നിറയ്ക്കാനും ആത്മാവിനെ ശക്തിപ്പെടുത്താനും ഇതുപകരിക്കുന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വചനപാരായണവും വചനശ്രവണവും വിശ്വാസജീവിതത്തിലെ ആദ്യഘട്ടം മാത്രമാണ്. "നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്‍റെ ഹൃദയം അങ്ങ യെ തേടുന്നു" (സങ്കീ 42,1) എന്ന സങ്കീര്‍ത്തകന്‍റെ വികാരത്തോടെ വചനത്തില്‍ അഭയം പ്രാപിക്കാന്‍ ഇതു സഹായിക്കുന്നു. ഇതോടൊ പ്പം, അപ്പസ്തോലന്‍മാരുടെ നടപ ടിപുസ്തകത്തിലെ എത്യോപ്യ ക്കാരന്‍റെ ചോദ്യവും നമ്മിലുണ്ടാകണം. "ആരെങ്കിലും വ്യാഖ്യാനി ച്ചു തരാതെ, എങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുക?" (8,31). വചനം വ്യാഖ്യാനിച്ചു നല്കപ്പെട്ടപ്പോള്‍ ആത്മാവ് ജ്വലിക്കുന്നത് എമ്മാവൂസിലേക്കു പോയ ശിഷ്യര്‍ അനുഭവിച്ചറിഞ്ഞു (ലൂക്കാ 24,32). വചനപാരായണം ഈ അനുഭവത്തിലേക്കാണ് നമ്മെ നയിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org