ഭാവി ഇന്ത്യയിലെ നഴ്സിങ്ങ് പരിചരണം

ഭാവി ഇന്ത്യയിലെ നഴ്സിങ്ങ് പരിചരണം

ബിന്‍സി പോള്‍
ബി.എസ്.സി. നഴ്സിങ്ങ്, ലിസി ഹോസ്പിറ്റല്‍

ആരോഗ്യമേഖലയില്‍ നമ്മള്‍ ഏറ്റവും വിലമതിക്കുന്ന സേവനങ്ങളിലൊന്നാണല്ലോ നഴ്സുമാരുടെ പരിചരണം. കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ചു നഴ്സിങ്ങ് മേഖലയും പുതിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഭാവിയില്‍ ഈ മേഖലയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
1854-1856 കാലഘട്ടത്തില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാര്‍ക്ക് ആവശ്യമായ പ രിചരണം ലഭിക്കാതെ പോയ സാഹചര്യത്തില്‍ അവരുടെ ശുശ്രൂഷയ്ക്കായി മുന്നോട്ടുവന്ന ധീരവനിത ഫ്ളോറന്‍സ് നൈറ്റിംഗ് ഗെയിലിലൂടെയാണ് ഇന്നത്തെ നഴ്സിങ്ങിന്‍റെ തുടക്കം. 'പ്രകാശം കയ്യിലേന്തിയ വനിത' എന്ന് അറിയപ്പെടുന്ന അവര്‍ കൊളുത്തിയ ആ പ്ര കാശം തലമുറകളിലൂടെ കൈമാറി, പല പരിണാമങ്ങള്‍ സംഭവിച്ച് ആധുനിക നഴ്സിങ്ങ് വ്യവസ്ഥിതിയിലെത്തിനില്ക്കുന്നു. എന്നിരുന്നാലും ഇനിയും ഏറെ പുരോഗതി നമുക്കു കൈവരിക്കാനുണ്ട്.
ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും സുപ്രധാനമായ നേട്ടം വ ളരെ അറിവും കാര്യക്ഷമതയുമു ള്ള നഴ്സുമാരുടെ പരിചരണം നമു ക്കു ലഭ്യമാക്കും എന്നുള്ളതാണ്. ഇന്നു നഴ്സിങ്ങ് രംഗം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് അ റിവും കഴിവുമുള്ള നഴ്സുമാര്‍ കുറയുന്നു എന്നത്. കൂണ്‍ പൊട്ടിമുളയ്ക്കുന്നതുപോലെ ഇന്ത്യയിലെവിടെയും നഴ്സിങ്ങ് സ്കൂളുകളും കോളജുകളുമുണ്ട്. എന്നാല്‍ ഇവയില്‍ പലതിനും കേന്ദ്ര സര്‍ക്കാരിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ അംഗീകാരമില്ല എന്നു മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു കുട്ടികള്‍ക്കു പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളും ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ ത്ഥികള്‍ക്ക് ഒരു നഴ്സിനുണ്ടായിരിക്കേണ്ട യാതൊരു യോഗ്യതക ളും ഇല്ല എന്നതു വേറൊരു ദുഃഖസത്യം. വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പല സൂ പ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ജോലി ചെയ്യുന്നത് ഇത്ത രം നഴ്സുമാരാണെന്നതു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ വരുംകാലങ്ങളില്‍ ഈ ദുഃസ്ഥിതി ക്കു മാറ്റമുണ്ടാകും. അറിവും കഴിവുമുള്ളവര്‍ക്കു മാത്രം ജോലി ലഭിക്കുന്ന അവസ്ഥ സംജാതമാകും. അംഗീകാരമില്ലാത്ത നഴ്സിങ്ങ് പ രിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നിഷേധിക്കും. പഠിച്ചിറങ്ങുന്ന വി ദ്യാര്‍ത്ഥികള്‍ ഒരു യോഗ്യതാപരീക്ഷകൂടി എഴുതി തങ്ങളുടെ കഴി വു തെളിയിച്ചാല്‍ മാത്രമേ അവര്‍ ക്കു ജോലിയില്‍ പ്രവേശിക്കാനാവൂ. തന്മൂലം ഉയര്‍ന്ന നിലവാരമു ള്ള സേവനം നമുക്കു ലഭ്യമാകുമെന്നു മാത്രമല്ല, ശുശ്രൂഷാരംഗത്തുണ്ടാകുന്ന പിഴവുകള്‍ കുറയുന്നതിനും രോഗികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും സഹായിക്കും.
ഇന്നു നഴ്സുമാര്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണു രോ ഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അതാതു സമയത്തു രേഖപ്പെടുത്തുക എന്നള്ളത്. എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു നഴ്സ്, ജോലിസമയത്തിന്‍റെ പകുതിയും നീക്കിവയ്ക്കുന്നത് എഴുത്തിനും മറ്റുമാണ്. ഈ അവസ്ഥ മാറണം. എന്നാല്‍ രേഖകള്‍ സൂ ക്ഷിക്കണ്ട എന്നല്ല അതിനര്‍ത്ഥം. നഴ്സുമാര്‍ കൂടുതല്‍ സമയം രോ ഗികളെ ശുശ്രൂഷിക്കാനായിരിക്ക ണം നീക്കിവയ്ക്കേണ്ടത്. ഇതിനു ള്ള പരിഹാരങ്ങള്‍ വരുംകാലങ്ങളില്‍ നിലവില്‍ വന്നേക്കാം.
പല വിദേശരാജ്യങ്ങളിലും നഴ്സുമാര്‍ സ്വന്തമായി ആരോഗ്യകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ നേരിട്ടു രോഗികളെ കാണുകയും മരുന്നുകള്‍ കുറിച്ചു നല്കുകയും ചെയ്തു തുടങ്ങി. ഒരു ഡോക്ടര്‍ ചെയ്യേണ്ടുന്നതെല്ലാം ഡോക്ടറു ടെ സഹായമില്ലാതെ പ്രാവര്‍ത്തികമാക്കുന്നു. ഭാവിയില്‍ ഇന്ത്യയിലും ഈ പാശ്ചാത്യസമ്പ്രദായം നിലവില്‍ വരും. നല്ല അറിവും കഴിവുമുള്ള നഴ്സുമാര്‍ സ്വന്തമായി ക്ലിനിക്കുകള്‍ ആരംഭിക്കുകയും രോഗികള്‍ അവരെ തേടിയെത്തുകയും ചെയ്യും.
നഴ്സിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനമൂല്യങ്ങളിലൊന്നാണു രോഗിയുമായി ആരോഗ്യകരമായ ഒരു ബന്ധം പുലര്‍ത്തുക എന്നുള്ളത്. എന്നാല്‍ നിര്‍ഭാഗ്യകരമെ ന്നു പറയട്ടെ, ഇക്കാര്യത്തില്‍ വലിയൊരു മൂല്യശോഷണമാണു സം ഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗിയുമായി സംവദിക്കാനോ അവരു ടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ ആര്‍ക്കും സമയമില്ല, താത്പര്യമില്ല. ഭാവിയില്‍ ഈ സ്ഥിതി കൂടുതല്‍ മോശമാകാനാണു സാദ്ധ്യത. അത് നാം അനുവദിച്ചുകൊടുക്കരുത്.
ആധുനികയുഗത്തില്‍ നഴ്സു മാരുടെ സാദ്ധ്യതകള്‍ ഏറെയാണ്. ആശുപത്രികളില്‍ മാത്രം ഒതു ങ്ങിനില്ക്കാതെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഐടി മേഖലകള്‍, വിവി ധ ജോലി സ്ഥാപനങ്ങള്‍ തുടങ്ങി പുതിയ പുതിയ മേഖലകളിലേ ക്കു നഴ്സിങ്ങ് വളര്‍ന്നുകൊണ്ടിരിക്കുന്നു. കൂടാതെ നഴ്സിങ്ങ് രംഗ ത്തു ധാരാളം റിസര്‍ച്ചുകളും നടക്കുന്നുണ്ട്. ഇനിയും സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയേയുള്ളൂ. അതുപോലെ തന്നെ ആധുനികസംവിധാനങ്ങള്‍ എത്രയധികം വളര്‍ന്നാ ലും നഴ്സുമാരുടെ സ്നേഹമസൃണമായ പരിചരണത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല; കേവലം മരുന്നു മാത്രമല്ല, പിന്നെയോ നഴ്സുമാരുടെ സ്നേഹപൂര്‍വമായ പരിചരണവും രോഗീശുശ്രൂഷയില്‍ മുഖ്യപങ്കു വഹിക്കുന്നു. അ തിനാല്‍ സേവനസന്നദ്ധരും നഴ് സിങ്ങ് മേഖലയെ ഇഷ്ടപ്പെടുന്ന വരുമായ എല്ലാവരുടെയും മുന്നില്‍ നഴ്സിങ്ങ് അതിന്‍റെ അനന്തസാദ്ധ്യതകള്‍ തുറന്നിടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org