മോദിയുടെ സെല്‍ഫ് ഗോള്‍: അടുത്തത് യുദ്ധമായേക്കും

മോദിയുടെ സെല്‍ഫ് ഗോള്‍: അടുത്തത് യുദ്ധമായേക്കും

കെ. വേണു (രാഷ്ട്രീയ നിരീക്ഷകന്‍)

ഡിമോണിറ്റൈസേഷനെ ഒരു സാമ്പത്തിക വിഷയം എന്ന രീതിയിലാണ് നാമെല്ലാം വീക്ഷിക്കുന്നതെങ്കിലും നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളേയും അതു സ്പര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് അതൊരു സാമ്പത്തികവിഷയം മാത്രമായി കണക്കാക്കുക സാദ്ധ്യമല്ലാതെ വരുന്നത്. സാമ്പത്തിക തലത്തില്‍, പ്രധാനമന്ത്രി തന്‍റെ വൈകാരിക അവതരണത്തില്‍ ചൂണ്ടിക്കാണിച്ചതു പോലെ മുഖ്യമായും കള്ളനോട്ടാണ് പ്രശ്നം. പ്രത്യേകിച്ചും പാക്കിസ്ഥാനില്‍ നി ന്നും വന്നുകൊണ്ടിരിക്കുന്ന കള്ള നോട്ട്. അദ്ദേഹത്തിന്‍റെ ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക് പോലെ മറ്റൊന്ന് എന്ന മട്ടിലാണ് ഇതിനെ വിശേഷിപ്പിക്കാന്‍ ശ്രമിച്ചത്.
പക്ഷേ, സത്യത്തില്‍ എന്താ ണു സംഭവിക്കുന്നത്? കള്ളനോട്ടിന്‍റെ കാര്യം തന്നെ നോക്കൂ. ഐഎസ്ഐ കണ്ടെയ്നര്‍ വഴിയാണ് കള്ളനോട്ട് ഇറക്കുന്നത്. ഐഎസ്ഐയ്ക്ക് ഇപ്പോള്‍ എ ന്താണു ബുദ്ധിമുട്ട്? ഇപ്പോള്‍ ത ന്നെ അവര്‍ പുതിയ കള്ളനോട്ട് അടിച്ചു കഴിഞ്ഞിട്ടുണ്ടാകും. പു തിയ നോട്ടില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെ ന്നും അതുകൊണ്ട് കള്ളനോട്ട് ഉണ്ടാക്കുക എളുപ്പമല്ലെന്നും പറയുന്നത് ശുദ്ധ അസംബന്ധമാണ്. സാങ്കേതികവിദ്യ കൊണ്ട് നോട്ട് കള്ളനോട്ടാണോ എന്നു തീര്‍ച്ചയാക്കാന്‍ പറ്റും. ബാക്കിയെല്ലാം അച്ചടിയിലെ സാമ്യം കൊണ്ടു സാധിക്കുന്നതാണ്. ഇവിടെ പ്രചരിക്കുന്ന കള്ളനോട്ടുകളില്‍ പകുതിയും ഇവിടത്തെ നാടന്‍ കള്ളനോട്ടടിക്കാര്‍ തന്നെ ഉണ്ടാക്കുന്നതാണ്. എല്ലാമൊന്നും ഐഎസ് ഐ കൊണ്ടു വരുന്നതല്ലെന്നു ന മുക്കറിയാം. ഐഎസ്ഐ എന്നതൊക്കെ പാക്കിസ്ഥാനെതിരായ ഒരു വികാരത്തിനു വേണ്ടി ഉപയോഗിക്കാമെന്നേയുള്ളൂ. രണ്ടായിരത്തിന്‍റെ കള്ളനോട്ട് ഇപ്പോള്‍ ത ന്നെ ഇവിടെ വ്യാപകമായി അടി ച്ചു കഴിഞ്ഞിട്ടുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്.
ഇതിനു വേണ്ടി ഇത്രയധികം പീഡനങ്ങള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടതുണ്ടോ? കള്ളനോട്ട് പ്ര ശ്നം ഇതുകൊണ്ടു പരിഹരിക്കപ്പെടുന്നില്ല എന്നതാണു യഥാര്‍ ത്ഥ വസ്തുത. അതുകൊണ്ട് ഇ തു സാമ്പത്തിക വിഷയമാണെന്നു പറയുന്നതു ശരിയല്ല. മാവോയിസ്റ്റ് തീവ്രവാദത്തെ നേരിടാനുള്ള നടപടിയായും ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. 7000 കോടി രൂപയുടെ നോട്ട് മാവോയിസ്റ്റുകളുടെ പക്കല്‍ ഉണ്ടെന്നും അതൊക്കെ കടലാസായെന്നും ആണു വാദം. ആയെങ്കില്‍ തന്നെ, അവര്‍ക്കു ര ണ്ടു മാസം വേണ്ട അതു തിരിച്ചു പിടിക്കാന്‍. ഖനിമുതലാളിമാരുടെ കൈയില്‍ നിന്നാണ് അവര്‍ പണം പിരിക്കുന്നത്. അവര്‍ അടുത്ത മാ സങ്ങളില്‍ തന്നെ പിരിവു നടത്തി അതുണ്ടാക്കും.
ചുരുക്കത്തില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടി ഇ ത്തരമൊരു നടപടിയെടുത്ത് നമ്മളെയെല്ലാം പീഡിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്നതാണു ചോദ്യം.
കള്ളപ്പണത്തിന്‍റെ കാര്യമെടുക്കാം. മൊത്തം കള്ളപ്പണത്തിന്‍റെ പകുതിയോ അതിലധികമോ വി ദേശത്താണെന്ന് എല്ലാവര്‍ക്കുമറി യാം. മൗറീഷ്യസും സിംഗപ്പൂരും വഴി ഒരു പൈസപോലും നികുതി കൊടുക്കാതെ കള്ളപ്പണം മുഴുവന്‍ വെള്ളപ്പണമാക്കുന്ന പ്രക്രിയ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. യു.പി.എ. ഗവണ്‍മെന്‍റിന്‍റെ കാലം മുതല്‍ തന്നെ അത് അനുവദിച്ചിരുന്നു. ഇപ്പോഴതു കൂടുതലായിരിക്കുന്നു. ഒരു ബിസിനസുമില്ലാത്ത കള്ളക്കമ്പനികളാണ് മൗ റീഷ്യസിലൊക്കെ രജിസ്റ്റര്‍ ചെ യ്തിട്ടിരിക്കുന്നത്. സ്വിസ് ബാങ്കിലൊക്കെ ഉണ്ടായിരുന്ന കോടികളുടെ കള്ളപ്പണം ഈ കമ്പനികള്‍ വഴി ഇന്ത്യയിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ഈ കള്ളപ്പണം പിടിച്ച് നമ്മു ടെ ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം വീ തം ഇട്ടുതരുമെന്നൊക്കെയായിരുന്നല്ലോ മോദിയുടെ വാഗ്ദാനം. അതില്‍ ഒന്നും ചെയ്യാന്‍ അദ്ദേഹ ത്തിനു സാധിച്ചില്ല. ആ പണമാണിപ്പോള്‍ വെള്ളപ്പണമായി ഇന്ത്യയിലേയ്ക്കു വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലേയ്ക്കു വരുന്ന വിദേശ മൂലധന നിക്ഷേപത്തിന്‍റെ 50 ശതമാനത്തോളം വരുന്നത് ഈ വഴിയാണ്. ഇതു മുഴുവനും കള്ളപ്പണവുമാണ്. അത് മുഴുവന്‍ വെള്ളപ്പണമാക്കി നാം അംഗീകരിച്ചു കൊടുക്കുകയാണ്. ഈ വന്‍കിട കള്ളപ്പണക്കാരെ മുഴുവന്‍ സര്‍ക്കാര്‍ സഹായിക്കുകയും അവരുടെ കള്ളപ്പണത്തെ വെള്ളപ്പണമാക്കി മാറ്റിക്കൊടുത്തുകൊണ്ടിരിക്കുകയുമാണു ചെയ്യുന്നത്. എന്നിട്ടാണ് നാം കള്ളപ്പണത്തെ പിടിക്കാന്‍ പോകുന്നു എന്നു പറയുന്നത്.
ലക്ഷകണക്കിനു കോടി രൂപ വന്‍കിട കമ്പനികള്‍ക്കു കൊടു ത്ത ശേഷം കിട്ടാക്കടമായി എഴുതിത്തള്ളിയതു വഴി ബാങ്കുകള്‍ ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ കിട്ടുന്ന പണം സഹായിച്ചേക്കും. അല്ലാതെ ഇ തു യഥാര്‍ത്ഥ കള്ളപ്പണക്കാര്‍ക്കെതിരായ പോരാട്ടമായി മാറില്ല.
തങ്ങളുടെ പരമ്പരാഗത ഭൂമി യോ കിടപ്പാടമോ വിറ്റു കിട്ടിയ പ ണം ഈ പ്രഖ്യാപനം വരുന്ന ന വംബര്‍ 8-ന് ഇന്ത്യയിലെ ലക്ഷകണക്കിനു ഗ്രാമീണ കര്‍ഷകരു ടെ പക്കല്‍ ഉണ്ടായിരുന്നിരിക്കണം. ഓരോ ഗ്രാമത്തിലും നാലഞ്ചു പേ രുടെ കൈയിലെങ്കിലും അങ്ങനെയുള്ള പണമുണ്ടാകും. 25 ലക്ഷ മോ മുപ്പതു ലക്ഷമോ ഒക്കെ രൂപയാണ് അങ്ങനെയുണ്ടാകുക. ഉ ത്തരേന്ത്യയില്‍ മകളുടെ കല്യാ ണം പോലുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ അഞ്ചേക്കറൊക്കെയാണ് ഇപ്രകാരം വില്‍ക്കുക. ആധാരത്തില്‍ വില കുറച്ചു കാണിച്ചിരിക്കും. അതിനാല്‍ ബാക്കി മുഴു വന്‍ നിയമപ്രകാരം കള്ളപ്പണമായിരിക്കും. യാഥാര്‍ത്ഥ്യമെന്താണ്? പരമ്പരാഗതമായി കിട്ടിയതും ജീ വിതകാലം മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയതുമായ സമ്പത്താണത്. ആ സമ്പത്ത് വില്‍പന നടത്തു മ്പോള്‍ രജിസ്ട്രാറാപ്പീസിലാണ് കൃത്രിമം നടക്കുന്നത്. എന്നാല്‍ സ്ഥലം വിറ്റ കര്‍ഷകരെ സംബന്ധിച്ച് അയാള്‍ക്കു കിട്ടിയതു മുഴുവന്‍ അയാള്‍ക്കവകാശപ്പെട്ട പണമാണ്. പക്ഷേ സാങ്കേതികമായി ക ള്ളപ്പണമാണ്. ആരാണ് ഈ കള്ളപ്പണം സൃഷ്ടിക്കുന്നത്? ഒപ്പിട്ടു കൊടുത്ത രജിസ്ട്രാര്‍ക്ക് അറിയാവുന്ന കാര്യമല്ലേ ഇത്? രജിസ്ട്രാര്‍ തടയേണ്ടതാണ്. തടയില്ല, പകരം കൈക്കൂലി വാങ്ങും. ആരാണ് ര ജിസ്ട്രാര്‍? സര്‍ക്കാര്‍ തന്നെ. ഈ കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നതില്‍ ഒന്നാം പ്രതി സര്‍ക്കാരാണ്. രണ്ടാം പ്രതിയാണ് കര്‍ഷകന്‍. ഒന്നാം പ്രതി രണ്ടാം പ്രതിയെ ശി ക്ഷിക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ചെറുകിട കച്ചവടക്കാരുടെ കാര്യമെടുക്കുക. കടകളില്‍ ചെ രിപ്പും മറ്റും മൊത്തമായി നല്‍കു ന്ന എന്‍റെ സമീപവാസിയായ ഒരു കച്ചവടക്കാരന്‍റെ ഉദാഹരണം പറയാം. പ്രഖ്യാപനം വന്ന ദിവസം അയാള്‍ കടകളിലെല്ലാം പോയി നേരത്തെ കൊടുത്ത സാധനങ്ങളുടെ പണം സമാഹരിച്ചു. 65 ല ക്ഷം രൂപയാണ് കൈയിലെത്തിയത്. പിറ്റേന്ന് ഇയാള്‍ സാധനങ്ങള്‍ വാങ്ങുന്ന മൊത്തക്കച്ചവടക്കാരുടെ കടയില്‍ കൊടുക്കേണ്ട പണമാണത്. പക്ഷേ പൊടുന്നനെ ഇതു മുഴുവന്‍ കള്ളപ്പണമായി എ ണ്ണപ്പെടുന്ന സ്ഥിതിയുണ്ടായി.
നികുതി അടക്കാത്ത കച്ചവടക്കാരെ കുറിച്ചു നാമെല്ലാം പരിതപിക്കാറുണ്ട്. അതിന്‍റെ മറ്റൊരു വശം നാമന്വേഷിക്കാറില്ല. ഒരു സെയില്‍ ടാക്സ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നതെന്താണ്? കടയില്‍ ക യറി ചെന്ന് എന്താണു വിറ്റുവരവ് എന്ന് അന്വേഷിക്കും. മാസം പതിനായിരം രൂപ എന്നു മറുപടി. ഏ യ്, ഇവിടെ രണ്ടു ലക്ഷമുണ്ടെന്നാ ണ് എന്‍റെ അറിവ് എന്നു പറയുക യും അതനുസരിച്ചുള്ള വില്‍പന നികുതി അടയ്ക്കണം എന്ന് എഴു തി കൊടുത്തു പോകുകയും ചെ യ്യും. കച്ചവടക്കാരന്‍ എന്തു ചെ യ്യും? നമ്മുടെ നിയമവ്യവസ്ഥയു ടെ ഏറ്റവും വലിയ ഭീകരത കാ ണുന്നത് ഇവിടെയാണ്. സാധാരണ ഗതിയില്‍ ഒരാളുടെ പേരില്‍ കുറ്റം ചുമത്തിയാല്‍ അതു തെളിയിക്കേണ്ടത് പ്രോസിക്യൂഷന്‍റെ ഉ ത്തരവാദിത്വമാണല്ലോ. സെയില്‍ ടാക്സില്‍ അങ്ങനെയല്ല. എഴുതി പോയ ഓഫീസര്‍ക്ക് ഒരുത്തരവാദിത്വവുമില്ല. കടക്കാരനാണ് തെളിയിക്കേണ്ടത്, തന്‍റെ കടയില്‍ രണ്ടു ലക്ഷം വിറ്റുവരവില്ലെന്ന്. ഓഫീസര്‍ക്കെതിരെ കോടതിയില്‍ പോ കാനാണ് കടക്കാരന്‍ തീരൂമാനിക്കുന്നതെങ്കില്‍, ഈ ഓഫീസര്‍ എഴുതി വച്ച നികുതി തുകയുടെ പത്തു ശതമാനം അടച്ചിട്ടുവേ ണം കേസ് കൊടുക്കാന്‍. നികുതി എഴുതുമ്പോഴേ സെയില്‍ ടാക്സ് ഓഫീസര്‍ക്കറിയാം, ഇത്രയൊ ന്നും നികുതി ആ കടക്കാരനു നല്‍കാന്‍ കഴിയില്ലെന്ന്. പിന്നെ ഇതെഴുതുന്നത് എന്തിനെന്നു ചോദിച്ചാല്‍, ഈ കടക്കാരന്‍ ഓ ഫീസറെ തേടി ചെല്ലുന്നതിനു വേ ണ്ടി തന്നെയാണ്. അമ്പതിനായിരമോ ഒരു ലക്ഷമോ കൊടുക്കണം. അപ്പോള്‍ നികുതി ഒഴിവായി കി ട്ടും. കടക്കാരന്‍ പറയുന്നതെന്താ ണ്? ഒരു കൊല്ലം ശരിക്കും നികു തി കൊടുത്താല്‍ ഒരു ലക്ഷം വരില്ല. പക്ഷേ ഓഫീസര്‍ക്ക് ഒരു ല ക്ഷം കൊടുക്കണം. അപ്പോള്‍ പി ന്നെ നികുതി വേറെ എങ്ങനെ കൊ ടുക്കും? കൊടുക്കില്ല. ആരാണ് ഈ സെയില്‍ ടാക്സ് ഓഫീസര്‍? സര്‍ക്കാരാണ് അത്. അതായത് ക ച്ചവടക്കാരന്‍ രണ്ടാം പ്രതിയാണ്. അയാളെയാണു പിടിക്കുന്നത്.
മോദിയുടെ ഈ പരിപാടി കൊണ്ടും വന്‍കിട കള്ളപ്പണക്കാര്‍ക്ക് ഒന്നും പറ്റിയിട്ടില്ല. എ ന്നാല്‍, അടുത്ത ആറു മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നി ന്ന് ആത്മഹത്യാപരമ്പരകളുടെ വാര്‍ത്തകള്‍ കേള്‍ക്കാം. കാരണം, ഇപ്പോള്‍ വീട്ടിലുള്ള ഇരുപതും മു പ്പതും ലക്ഷമൊക്കെ ആളുകള്‍ ബാങ്കില്‍ കൊണ്ടു നിക്ഷേപിക്കു ന്നു. രണ്ടര ലക്ഷം ഒഴികെയുള്ളതിനു നികുതി കൊടുത്തു കഴിയുമ്പോള്‍ പകുതി പോലും തിരി കെ കിട്ടില്ല. ആ കുടുംബങ്ങള്‍ ത കരുകയാണു ഫലം. ആജീവനാ ന്ത സമ്പാദ്യമാണ് ഇല്ലാതാകുന്നത്. അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ കൊണ്ട് ഇവിടെ സംഭവിക്കാന്‍ പോകുന്നത് ഇതാണ്. ക ള്ളപ്പണം നിയന്ത്രിക്കാന്‍ നടത്തി യ നടപടിയുടെ അനന്തരഫലം ഇങ്ങനെയായിരിക്കും. കള്ളപ്പണത്തെയല്ല മോദി ആക്രമിച്ചിരിക്കുന്നത്.
ഈ സമയം മോദി തിരഞ്ഞെടുത്തത് എന്തുകൊണ്ട്? 9 മാസം മുമ്പ് തീരുമാനിച്ചതാണെന്നു മോ ദി പറയുകയുണ്ടായി. അതാണു ശരിയും. ഒമ്പതു മാസം മുമ്പ് തീ രുമാനിച്ചിട്ട് എന്തുകൊണ്ടാണ് ഇ പ്പോള്‍ നടപ്പാക്കിയത്? അതു രാ ഷ്ട്രീയമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളാണ് കാരണം. നാ ലു തിരഞ്ഞെടുപ്പുകള്‍ വരുന്നു. ബൂത്തുകളില്‍ പാര്‍ട്ടികള്‍ പണം വിതരണം ചെയ്യുന്ന സമയമാണിത്. ഏറ്റവും ചെറിയ പാര്‍ട്ടി ഒരു ലക്ഷവും വലിയ പാര്‍ട്ടി 5 ലക്ഷ വും വരെ ആദ്യത്തെ ഗഡു കൊ ടുക്കും. പതിനായിരകണക്കിനു ബൂത്തുകളാണ് യുപിയില്‍ മാത്രമുള്ളത്. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പു വരികയാണല്ലോ. ഇവിടെയെല്ലാം ബിജെപി ഒഴിച്ചുള്ള പാര്‍ട്ടികള്‍ക്കൊന്നും ഈ പണം വിതരണം ചെയ്യാന്‍ ഇനി സാധിക്കില്ല. കൈയിലുണ്ടായിരുന്ന പ ണം വെറും കടലാസായി മാറിയ സ്ഥിതിയാണ്. കഴിഞ്ഞ ലോക്സ ഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ മാത്രം വിതരണം ചെയ്യപ്പെട്ടത് 37,000 കോടി രൂപയാണ്. കേരളത്തില്‍ ആകെ 1,000-1,500 കോടി ചെലവാകുന്ന സ്ഥാനത്താണിത്.
ചില സുഹൃത്തുക്കള്‍ വഴി യൂ പി ഗ്രാമങ്ങളില്‍ നിന്നുള്ള സ്ഥിതി അറിയാനിടയായി. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ക്കൊന്നും ഇപ്പോള്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പ ണമില്ലാത്തതു തന്നെ കാരണം. പ ക്ഷേ ബിജെപിയുടെ പ്രവര്‍ത്തകര്‍ സകല വീടുകളിലും രണ്ടായിരത്തിന്‍റെ പുതിയ നോട്ടുകള്‍ എ ത്തിച്ചു കഴിഞ്ഞിരിക്കുന്നു. എവിടെ നിന്നാണിത്? പഴയ പണം വാ ങ്ങി പുതിയ നോട്ടുകള്‍ എത്തിച്ചു കൊടുക്കുന്ന ആര്‍ബിഐയുടെ പ്രക്രിയ ഉണ്ടല്ലോ. ഒട്ടും തന്നെ സുരക്ഷിതമായ രീതിയിലല്ല അതു നടന്നുകൊണ്ടിരിക്കുന്നത്. ഓരോ നോഡല്‍ പോയിന്‍റുകളിലേ യ്ക്കും കണ്ടെയ്നറുകളില്‍ പുതി യ നോട്ടുകള്‍ വരുന്നു. പഴയ നോ ട്ടു എണ്ണി തിട്ടപ്പെടുത്തിയിട്ടല്ല ഇ തു പകരം വയ്ക്കുന്നത്. ബാങ്കുകളിലെ തിരക്കുകള്‍ക്കിടയില്‍ ഇ തൊന്നും കൃത്യമായി ചെയ്യാന്‍ ആര്‍ക്കും സാധിക്കുന്നില്ല. പുതുതായി അച്ചടിച്ചു വരുന്ന നോട്ടുകള്‍ കള്ളപ്പണമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. അതു ബിജെപി ഉപയോഗപ്പെടുത്തുന്നു. ഇതു രാഷ്ട്രീയമാണെന്നു പറയുന്നത് അതുകൊണ്ടാണ്.
എന്‍റെ അഭിപ്രായം കൂടി വ്യ ക്തമാക്കാം. ഈ രാഷ്ട്രീയക്കളിയില്‍ മോദി സെല്‍ഫ് ഗോള്‍ അ ടിച്ചു കഴിഞ്ഞിരിക്കുകയാണ്. അ തില്‍ സംശയമില്ല. ഈ സെല്‍ഫ് ഗോളിനെ മറികടക്കാന്‍ മോദി മ റ്റൊരു സാഹസം കൂടി ചെയ്യാന്‍ ഇടയില്ലാതില്ല. തിരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്ഥാനുമായി ഒരു യു ദ്ധം. അല്ലാതെ രക്ഷപ്പെടാന്‍ മാര്‍ ഗമില്ലാതെ വന്നാല്‍ ആ യുദ്ധമാ യിരിക്കും ഇനി വരാനിരിക്കുന്നത്.
(നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിയെക്കുറിച്ച് പിഒസിയില്‍ നടന്ന പഠനശിബരത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org