ലൂഥറന്‍ വിപ്ലവം അഞ്ഞൂറാണ്ടിനു ശേഷം

ലൂഥറന്‍ വിപ്ലവം അഞ്ഞൂറാണ്ടിനു ശേഷം

എ. അടപ്പൂര്‍ എസ്.ജെ.

ചരിത്രഗതിയുടെ നിര്‍ണ്ണാ യകമായ ഒരു വഴിത്തിരിവിന്‍റെ ഓര്‍മ്മ പുതുക്കാനുള്ള ദിവസമാ യിരുന്നു 2016. 500 കൊല്ലം മുമ്പ് മാര്‍ട്ടിന്‍ ലൂഥര്‍ എന്ന അഗസ്റ്റീനി യന്‍ സന്യാസി ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ്ഗ് പള്ളിയുടെ വാതില്‍ പ്പടിയില്‍ 95 ദൈവശാസ്ത്ര തീ സിസുകള്‍ എഴുതി പതിപ്പിച്ച് ചരി ത്രം സൃഷ്ടിച്ചത് അതേ തീയതിയി ലായിരുന്നു. അക്കാലത്ത് കത്തോ ലിക്കാസഭയില്‍ നില നിന്നിരുന്ന ദണ്ഡവിമോചന വിപണന സമ്പ്ര ദായത്തെ രൂക്ഷമായി വിമര്‍ശിക്കു ന്ന തീസിസുകളായിരുന്നു അവ.
ലൂഥര്‍ കൈക്കൊണ്ട നാടകീ യമായ ഈ നടപടിയുടെ പ്രത്യ ക്ഷഫലമെന്നോണം സഭയ്ക്കു ള്ളില്‍ പിളര്‍പ്പുണ്ടായി. പരസ്പരം മല്ലടിക്കുന്ന രണ്ട് ക്രൈസ്തവസ മൂഹങ്ങള്‍ രൂപംകൊണ്ടു. ആ സം ഭവത്തിന്‍റെ അഞ്ഞൂറാം വാര്‍ഷിക ത്തോടനുബന്ധിച്ച് ലൂഥറിന്‍റെ ജ ന്മനാടായ ഡന്മാര്‍ക്കില്‍ നടന്ന അനുസ്മരണചടങ്ങില്‍ പങ്കെടു ക്കാന്‍ പോപ്പ് ഫ്രാന്‍സിസ് തന്നെ അവിടെ സന്നിഹിതനായി.
ക്രിസ്തുവര്‍ഷം 9-ാം നൂറ്റാ ണ്ടില്‍ പൗരസ്ത്യ ഓര്‍ത്തഡോ ക്സ് വിഭാഗം വേര്‍പിരിഞ്ഞു പോ യപ്പോള്‍ത്തന്നെ ഭിന്നിപ്പുണ്ടായി. ലൂഥര്‍ തുടങ്ങിവച്ച ഭിന്നിപ്പിനെ ത്തുടര്‍ന്നാകട്ടെ, ലോകക്രൈസ്ത വര്‍ ബഹുശ്ശതം സഭകളായിത്തീര്‍ ന്നു എന്നതും ചരിത്രം.
വേര്‍പെട്ടുപോയവര്‍ ആ തെറ്റ് തിരിച്ചറിഞ്ഞ് അനുതപിച്ച് മടങ്ങി വരട്ടെ, അപ്പോള്‍ അവരെ സ്വാഗ തം ചെയ്യാം എന്നതായിരുന്നു ക ത്തോലിക്കാ സഭാ നേതൃത്വത്തി ന്‍റെ നിലപാട്. ആ പിളര്‍പ്പിനു ത ങ്ങളും ഉത്തരവാദികളാണെന്ന് ഏറ്റുപറയാന്‍ പക്ഷേ, അവര്‍ ത യ്യാറായില്ല. ഈ സ്ഥിതിവിശേഷ ത്തില്‍ മാറ്റം വന്നത് 1958-ല്‍ മാര്‍ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ 23-ാമന്‍റെ സ്ഥാനാരോ ഹണത്തോടെയാണ്. പരിശുദ്ധാരൂ പിയുടെ പ്രചോദനത്തിന്‍ കീഴില്‍ അദ്ദേഹം വിളിച്ചു കൂട്ടിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രഖ്യാപിതലക്ഷ്യം ക്രൈസ്ത വൈക്യവും സഭയുടെ നവീകരണവും ആയിരു ന്നു.
ലൂഥര്‍ ജീവിച്ച 16-ാം നൂറ്റാണ്ടില്‍ കത്തോലി ക്കാസഭയുടെ അവസ്ഥ പരമദയനീയമായിരുന്നു. 1517 മാര്‍ ച്ച് മാസത്തില്‍ അഞ്ചാം ലാറ്ററന്‍ സൂനഹദോസ് നടന്നു. ഗൗരവ മാര്‍ന്ന വിഷയങ്ങളൊന്നും അതു സ്പര്‍ശിച്ചതേയില്ല. വൈദികരു ടെയും മെത്രാന്മാരുടെയും ഇട യില്‍ ഗുരുതരമായ അഴിമതികളും ഉതപ്പുകളും തുടര്‍ന്നുകൊണ്ടേയി രുന്നു. "നിനക്ക് നരകത്തില്‍ പോ കണമെങ്കില്‍ നീ ഒരു വൈദികനാ യാല്‍ മതി" – അക്കാലത്ത് പ്രചാര ത്തിലിരുന്ന ഒരിറ്റാലിയന്‍ പഴമൊ ഴിയിലെ വാക്കുകളാണിവ.
ലിയോ പത്താമന്‍ പാപ്പയുടെ ശ്രദ്ധ മുഴുവനും റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക അതീവ മ നോഹരമായി പണിതുയര്‍ത്തുന്ന തിലായിരുന്നു. നാമിന്നുകാണുന്ന പ്രൗഢിയോടെ അത് നിര്‍മ്മിക്കാന്‍ ഭീമമായ മുതല്‍ മുടക്ക് ആവശ്യമാ യിരുന്നു. അതിനുവേണ്ടി യൂറോപ്പിലാകെ വമ്പിച്ച തോതില്‍ പിരിവ് നടത്തേ ണ്ടിവന്നു. സംഭാവനകള്‍ ഉദാരമായി നല്‍കുന്നവര്‍ക്ക് ദണ്ഡ വിമോചനങ്ങള്‍ ധാരാളമായി ലഭി ക്കുമെന്ന പ്രഖ്യാപനമുണ്ടായി. മ ഹത്തായ ക്രൈസ്തവ സത്യങ്ങ ളെപ്പറ്റി പറയുന്നതിനു പകരം ദ ണ്ഡവിമോചനങ്ങളുടെ അത്ഭുത ഫലങ്ങള്‍ പള്ളി പ്രസംഗങ്ങളിലെ മുഖ്യവിഷയമായി. പ്രശസ്തനായ ഒരു ഡോമിനിക്കന്‍ സന്യാസി വൈദികന്‍ വിളിച്ചു പറഞ്ഞുകൊ ണ്ടിരുന്നത് ഇതാണ്: "നേര്‍ച്ചപ്പെട്ടി യില്‍ പണം വീഴുന്ന ശബ്ദമുയരു മ്പോഴൊക്കെ ഒരാത്മാവ് ശുദ്ധീക രണസ്ഥലത്തുനിന്നും രക്ഷപ്പെടു ന്നു."
വിറ്റന്‍ബര്‍ഗ്ഗ് സെമിനാരിയിലെ ദൈവശാസ്ത്ര പ്രഫസറായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ സ്വന്തം വ്യക്തിജീ വിതത്തില്‍ അനുഭവപ്പെട്ട സംഘര്‍ ഷങ്ങളുടെയും പ്രലോഭനങ്ങളുടെ യും പാതയില്‍ ദണ്ഡവിമോചന ങ്ങള്‍ക്ക് എന്തു പ്രസക്തിയാണു ള്ളതെന്ന് ആശ്ചര്യപ്പെട്ടു. ആ പ്ര ശ്നത്തിനു പരിഹാരം തേടി അദ്ദേ ഹം ബൈബിളിലേക്കു തിരിഞ്ഞു. പൗലോസ് ശ്ലീഹ റോമാക്കാര്‍ക്കെ ഴുതിയ ലേഖനം പഠിച്ചപ്പോള്‍ ഒരു പുതിയ വെളിച്ചം തന്നിലേക്ക് പ്ര വേശിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. സാര്‍വ്വജനീനമായ പാപബന്ധനത്തിന്‍റെ നിസ്സഹയത യില്‍ നിന്നുള്ള മോചനമാര്‍ഗ്ഗം ക്രിസ്തുവിലുള്ള വിശ്വാസമാണെ ന്ന കണ്ടെത്തലായിരുന്നു അത്.
1518 മേയ് മാസത്തില്‍ സ്നേ ഹാദര നിര്‍ഭരമായ ഒരു കത്ത് ലൂ ഥര്‍ 10-ാം ലിയോ മാര്‍പാപ്പയ്ക്ക് എഴുതി. വിറ്റന്‍ബര്‍ഗ്ഗ് പള്ളിയുടെ വാതില്‍പ്പടിയില്‍ പതിപ്പിച്ച തീസി സുകളുടെ വിശദീകരണവും അവ ഉയര്‍ത്തിയ പ്രശ്നങ്ങളുടെ പരി ഹാര മാര്‍ഗ്ഗങ്ങളുമാണ് അതില്‍ പ്രതിപാദിച്ചിരുന്നത്. "ഏറ്റവും പരി ശുദ്ധനായ പിതാവേ, അങ്ങയുടെ പാദാന്തികത്തില്‍ താണുവീണ് എന്നെത്തന്നേയും എനിക്കുള്ള സമസ്തവും ഞാന്‍ അങ്ങേക്ക് സ മര്‍പ്പിക്കുന്നു" എന്ന വാക്കുകളോ ടെയാണ് കത്ത് അവസാനിപ്പി ച്ചത്.
പക്ഷേ, അതു കൈപ്പറ്റുന്നതി നു മുമ്പുതന്നെ പത്താം ലിയോ മാര്‍പാപ്പ ലൂഥറിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തി രുന്നു. പാഷണ്ഡതക്കുറ്റം ആരോ പിച്ചുകൊണ്ടുള്ള ആ നീക്കത്തി ന്‍റെ ഭാഗമെന്നോണം അന്വേഷ ണം നേരിടാന്‍ രണ്ടുമാസത്തിന കം ലൂഥര്‍ റോമിലെത്തണമെന്നും മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. അന്നത്തെ സാഹചര്യത്തില്‍ റോമിലേക്കുള്ള യാത്ര ആപല്‍ക്കരമാകാമെന്നു ലൂ ഥര്‍ ഭയപ്പെട്ടു. മാത്രമല്ല, അദ്ദേഹ ത്തെ പിന്തുണയ്ക്കാന്‍ പ്രബലരാ യ ചില ജര്‍മ്മന്‍ രാജാക്കന്മാര്‍ മു ന്നോട്ടുവന്നു. ചോദ്യം ചെയ്യല്‍ ജര്‍മ്മനിയില്‍വച്ച് ആകാമെന്നും തീരുമാനമുണ്ടായി. പ്രമുഖ ഡോമി നിക്കന്‍ ദൈവശാസ്ത്രജ്ഞനും ജര്‍മ്മനിയിലെ പേപ്പല്‍ പ്രതിനിധി യുമായ കര്‍ദ്ദിനാള്‍ തോമസ് വി വൊയെത്തന്നെ പ്രശ്നം കൈകാ ര്യം ചെയ്യാന്‍ മാര്‍പാപ്പ ചുമതല പ്പെടുത്തി.
ഓഗ്സ്ബര്‍ഗ്ഗില്‍ വച്ചുനടന്ന ആ അന്വേഷണം പക്ഷേ, തുടക്ക ത്തില്‍തന്നെ പാളി. "താങ്കളുടെ തെറ്റുകള്‍ പിന്‍വലിക്കുക" – കര്‍ദ്ദി നാള്‍. "ഏതു തെറ്റുകള്‍?" – ലൂ ഥര്‍. "ദണ്ഡവിമോചനങ്ങള്‍ ക്രി സ്തുവിന്‍റെയും വിശുദ്ധരുടെയും പുണ്യഫലങ്ങളുടെ നിധിയാണെ ന്ന കാര്യം താങ്കള്‍ നിഷേധിക്കു ന്നു. ക്ലെമന്‍റ് നാലാമന്‍ പാപ്പ അ ത് വിശ്വാസസത്യമാണെന്ന് നിര്‍ വചിച്ചിട്ടുള്ളതല്ലേ? പോരെങ്കില്‍ കൂദാശയല്ല, വിശ്വാസമാണ് രക്ഷ നല്‍കുന്നതെന്ന് താങ്കള്‍ പഠിപ്പി ക്കുന്നു. തെറ്റായ ബോധനമാണ ത്."
പിന്‍വലിക്കല്‍ ഒഴികെ മറ്റെ ന്തും ചെയ്യാന്‍ ലൂഥര്‍ സന്നദ്ധനാ യിരുന്നു. വിശുദ്ധ ലിഖിതത്തിനെ തിരായി യാതൊന്നും താന്‍ അം ഗീകരിക്കുകയില്ലെന്നും ഖണ്ഡിത മായി പറഞ്ഞു. 1519 ജൂണ്‍ – ജൂ ലൈ മാസങ്ങളില്‍ ഒരു വലിയ ദൈവശാസ്ത്ര വിവാദം ലിപ്സി ഗ്ഗില്‍ നടന്നു. ഇന്‍ഗോള്‍സ്റ്റാറ്റ് സര്‍വകലാശാല വൈസ് ചാന്‍സ ലര്‍ ഡോക്ടര്‍ ജൊഹന്നാന്‍ എക്കീ ന്‍റെ അദ്ധ്യക്ഷതയിലായിരുന്നു അ ത്. പക്ഷേ, കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനേ അതുപകരിച്ചുള്ളൂ. ലുഥര്‍ വിശുദ്ധ ലിഖിതത്തില്‍ ഉറ ച്ചുനിന്നപ്പോള്‍ എതിര്‍പക്ഷം സു നഹദോസുകളുടെയും മാര്‍പാപ്പ മാരുടെയും ബോധനങ്ങള്‍ക്ക് പ്ര മാണ്യം കല്പിച്ചു. ഇരുകൂട്ടരും ഉ ന്നയിച്ച വാദഗതികളുടെ പരിപ്രേ ക്ഷ്യം പരസ്പരവിരുദ്ധമായതി നാല്‍ സമവായം അസാദ്ധ്യമായി രുന്നു. എക്ക് ഒരുക്കിയ കെണി യില്‍ ലൂഥര്‍ വീണു എന്നു വില യിരുത്തുന്നവരുണ്ട്.
1521-ല്‍ എക്സുര്‍ജേ ദോമിനേ എന്നാരംഭിക്കുന്ന കല്പനവഴി പോ പ്പ് ലിയോ ലൂഥറിനെ സഭാഭ്രഷ്ഠ നാക്കി. ഒരാളെ മാത്രം ബാധിക്കു ന്ന ശിക്ഷ ആയിരുന്നില്ല അത്. അ ന്നത്തെ ജര്‍മ്മന്‍ ഭരണസംവിധാ നത്തെ ഒന്നടങ്കം പോപ്പിന്‍റെ അ ധികാര സീമയില്‍നിന്നും പുറന്ത ള്ളിയ നീക്കമായി അതു പരിണമി ച്ചു. ആരുടെ രാജ്യം, അവരുടെ മ തം (ഈഷൗെ ൃലഴശീ, ലഷൗെ ൃലഹശഴശീ) എന്ന തത്ത്വം പ്രാബല്യത്തിലിരുന്ന കാ ലമായിരുന്നു അതെന്നോര്‍ക്കണം.
വിവാദത്തിനിടയില്‍ ലൂഥര്‍ ഉ പയോഗിച്ച വാക്കുകള്‍, തീരെ മയ മില്ലാത്തവയും എതിരാളികളെ പ്ര കോപിപ്പിക്കുന്നവയും ആയിരു ന്നു. വിശുദ്ധ ഗ്രന്ഥം ഒരു വശത്ത്, പോപ്പിന്‍റെ അധികാരം മറുവശ ത്ത്. ഇവയില്‍ ഏതിനോടാണ് വി ധേയത്വം പുലര്‍ത്തേണ്ടത്. ഇത്തര ത്തിലാണ് ലൂഥര്‍ പ്രശ്നത്തെ ക ണ്ടതും അവതരിപ്പിച്ചതും. പാപ്പാ സ്ഥാനത്തെ പരോക്ഷമായെങ്കി ലും പുറന്തള്ളുന്ന സമീപനമായി രുന്നു അത്. ബൈബിള്‍ വചനങ്ങ ളുടെ സാക്ഷ്യവും യുക്തിചിന്ത യുടെ പിന്‍ബലവും ഇല്ലാതെ പോപ്പിന്‍റെ അപ്രമാദിത്വമോ സുന ഹദോസുകളുടെ പ്രബോധനങ്ങ ളോ അംഗീകരിക്കാന്‍ ലൂഥര്‍ സ ന്നദ്ധനായിരുന്നില്ല.
ത്രെന്തോസ് സുനഹദോസി ലെ ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് സമവായം സൃഷ്ടിക്കാന്‍ സാധിച്ചു. അപ്പോഴേക്കും പക്ഷേ, ഐക്യം നിലനിര്‍ത്താനുള്ള അവസരം ന ഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അതിനി ടെ ലൂഥറന്‍ സമൂഹങ്ങള്‍ ജര്‍മ്മനി യിലാകെ രൂപംകൊണ്ടു. യൂറോ പ്പിന്‍റെ ഇതരഭാഗങ്ങളിലേക്കും പ ടര്‍ന്നുപിടിച്ചു. അതാതിടങ്ങളിലെ കത്തോലിക്ക ഇടവകകളില്‍ നിന്ന് അവ അകന്നുനിന്നതിനു പുറമേ സ്വന്തമായ അസ്മിത നിലനിര്‍ത്തു കയും ചെയ്തു. അവരുമായി ഗൗ രവപൂര്‍ണ്ണമായ ഒരു സംവാദം നട ത്താന്‍ കത്തോലിക്കാപക്ഷത്തു നിന്നും നീക്കമൊന്നുമുണ്ടായില്ല. രാജാക്കന്മാര്‍ തമ്മിലുള്ള സംഘര്‍ ഷം, നടപടി സ്വീകരിക്കുന്നതിനു മാര്‍പാപ്പമാര്‍ പ്രകടിപ്പിച്ച വൈമന സ്യം, ലൂഥര്‍ പക്ഷക്കാര്‍ മുന്നോട്ടു വച്ച പുതിയ പുതിയ ആവശ്യങ്ങ ളുടെ ബാഹുല്യം – ഇവയെല്ലാം നിഷ്ക്രിയത്വത്തിനു കാരണമായി.
1545-ലാണ് ത്രെന്തോസ് സൂ നഹദോസ് ആരംഭിച്ചത്. അതിനെ തുടര്‍ന്നു ഒരു കൊല്ലത്തിനുള്ളില്‍ ലൂഥര്‍ നിര്യാതനായി. എല്ലാവരും "സൂനഹദോസ്, സൂനഹദോസ്" എന്നു വിളിച്ചു പറഞ്ഞു കൊണ്ടി രുന്നിട്ടും എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? അതിന്‍റെ ആരംഭം ത ന്നെ 30 കൊല്ലം വൈകിപ്പോയി. അതിനിടെ കാല്‍വിനെപ്പോലുള്ള രണ്ടാം തലമുറക്കാരായ പ്രോട്ടസ്റ്റ ന്‍റുകാര്‍ രംഗത്തുവന്നു. വിശ്വാസ ത്താലുള്ള നീതികരണത്തെപ്പറ്റി മനോഹരമായ ഒരു പ്രബോധന രേഖയ്ക്കു രൂപംനല്‍കാന്‍ സൂന ഹദോസിനു കഴിഞ്ഞു. കത്തോലി ക്ക ദൈവശാസ്ത്രത്തിന്‍റെ വെളി ച്ചത്തില്‍ എഴുതിയുണ്ടാക്കിയ ഒ ന്നായിരുന്നു അത്. ഇരുപതാം നൂറ്റാണ്ടിലെ പ്രമാണികരായ പ്രൊ ട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാര്‍ പോലും അതിനെ മുക്തകണ്ഠം പ്രശംസിച്ചിട്ടുമുണ്ട്.
പക്ഷേ, പ്രോട്ടസ്റ്റന്‍റുകാരുമായി സമവായം സൃഷ്ടിക്കാനുള്ള അവ സരം നഷ്ടമായതോടെ പാശ്ചാത്യ സഭയുടെ ഐക്യം ശിഥിലമാവുക യാണുണ്ടായത്. ആ പിളര്‍പ്പ് സഭാ ഗാത്രത്തിലേല്പിച്ച പരുക്ക് സുഖ പ്പെടാതെ ഇപ്പോഴും അവശേഷി ക്കുന്നു.
സ്വിറ്റ്സര്‍ലന്‍റില്‍ കാല്‍വിന്‍റെ രംഗപ്രവേശത്തോടെ പ്രോട്ടസ്റ്റന്‍റു കാരുടെ രണ്ടാം തലമുറ രൂപം കൊണ്ടു. ഇംഗ്ലണ്ടിലാകട്ടെ, സ്വ ന്തം ഭാര്യയെ ഉപേക്ഷിച്ച് വേറൊ രുവളെ വിവാഹം ചെയ്യാനുള്ള തന്‍റെ അഭിഷ്ടത്തിനു അംഗീകാ രം നല്‍കാത്തതിന്‍റെ പേരില്‍ മാര്‍ പാപ്പയുമായി കലഹിച്ച് ആംഗ്ലി ക്കന്‍ സഭ സ്ഥാപിക്കുകയും അ തിന്‍റെ തലവനായി സ്വയം പ്രഖ്യാ പിക്കുകയും ചെയ്ത ഹെന്‍റി എ ട്ടാമന്‍ വേറൊരുദാഹരണമാണ്. ഇത്തരം പ്രോട്ടസ്റ്റന്‍റു സഭകളുടെ അസംഖ്യം പതിപ്പുകള്‍ കഴിഞ്ഞ നാലുനൂറ്റാണ്ടുകള്‍ക്കുള്ളില്‍ രൂപ പ്പെട്ടിട്ടുണ്ട്. ഇവയെല്ലാം പക്ഷേ, ബൈബിള്‍ സ്വന്തമാക്കി സൂക്ഷി ക്കുന്നുണ്ട്. മാത്രമല്ല, യോഹന്നാ ന്‍റെ സുവിശേഷം പതിനേഴാം അ ദ്ധ്യായത്തിലെ പ്രാര്‍ത്ഥന അനേ കരുടെ ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതായും കാണുന്നു. അതിന്‍ഫലമായാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ സഭൈ ക്യപ്രസ്ഥാനം – എക്കുമെനിക്കല്‍ മൂവ്മെന്‍റ് – വളര്‍ന്നുവന്നത്. പ്രോ ട്ടസ്റ്റന്‍റ് – ഓര്‍ത്തഡോക്സ് വിഭാഗ ങ്ങളില്‍പ്പെട്ട സഭകളെല്ലാം ഒരുമി ച്ച് സഭകളുടെ ലോക കൗണ്‍ സില്‍ എന്ന ബൃഹദ് സംഘടന യ്ക്ക് രൂപംനല്‍കി. രണ്ടാം വത്തി ക്കാന്‍ സൂനഹദോസിന്‍റെ തീരു മാനപ്രകാരം കത്തോലിക്കാസഭ "ക്രൈസ്തവൈക്യത്തിനായുള്ള കാര്യാലയം" ആരംഭിച്ചു. അതി ന്‍റെ ആഭിമുഖ്യത്തില്‍ ഇതരസഭക ളുമായി പലതലത്തിലുള്ള സംവാ ദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ആംഗ്ലിക്കന്‍ സഭയുമായി ഐ ക്യം തേടുന്ന അഞഇകഇ (അിഴഹശരമി ഞീാമി ഇമവേീഹശര കിലേൃിമശേീിമഹ ഇീാാശശൈീി) എന്ന അന്തര്‍ദേശീ യ സമിതിയുടെ സക്രീയസാന്നി ധ്യം ഇപ്പോഴും തുടരുന്നു. സംഘ ടനാപരവും വിശ്വാസപരവുമായ പല കാര്യങ്ങളിലും സമവായം ക ണ്ടെത്താന്‍ ഈ കമ്മീഷന് സാധി ച്ചിട്ടുണ്ട്. (ഒരു ദശകത്തിലേറെ ക്കാലം പ്രസ്തുത കമ്മീഷന്‍റെ അംഗമായിരിക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചു എന്ന വസ്തുത ആനുഷംഗികമായി ഇവിടെ അനു സ്മരിച്ചു കൊള്ളട്ടേ).
അതോടൊപ്പം എടുത്തുപറ യേണ്ടതാണ് ലൂഥറോ-കാത്തൊ ലിക്ക് അന്തര്‍ദേശീയ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍. 1972 മുതല്‍ അ ത് പ്രസിദ്ധീകരിച്ചിട്ടുള്ള "സുവി ശേഷവും സഭയും" (1972), "സഭ യിലെ ശുശ്രൂഷ" (1981), "ഐക്യ ത്തിന്‍റെ പടിവാതുക്കല്‍" (1985) എന്നീ ധാരണാപത്രങ്ങളുടെ ഉ ള്ളടക്കം ശ്രദ്ധേയമത്രേ. 1999-ല്‍ പുറത്തുവന്ന വിശ്വാസത്താലുള്ള നീതിവല്‍ക്കരണം എന്ന പൊതു പ്രഖ്യാപനം കത്തോലിക്കരും ലൂ ഥര്‍വാദികളും ഐക്യത്തിന്‍റെ പാ തയിലാണിപ്പോള്‍ എന്നതിന്‍റെ തെ ളിവത്രേ. ചില കാര്യങ്ങളില്‍ കൂടു തല്‍ പരിചിന്തനം ഇനിയും വേണ്ടി വന്നേക്കാം.
ഈ നിര്‍ണ്ണായക സംഭവത്തി ന്‍റെ അഞ്ഞുറാംവാര്‍ഷികം പ്രമാ ണിച്ച് ഇരുസഭകളും ചേര്‍ന്നു പു റത്തിറക്കിയ സംയുക്തപ്രസ്താ വന പ്രത്യാശാജനകംതന്നെ. അ തോടനുബന്ധിച്ച് ലൂഥര്‍വാദിക ളെ പ്രതിനിധാനം ചെയ്തുകൊ ണ്ട് ഡോക്ടര്‍ നോക്കോയും ക ത്തോലിക്കാസഭയുടെ വക്താവാ യി കര്‍ദ്ദിനാള്‍ കാസ്പറും സം യുക്തമായി ഒപ്പുവച്ച കത്തില്‍ നാം വായിക്കുന്നു:
"പ്രിയസുഹൃത്തുക്കളെ,
ശുഭാശംസകള്‍!
ലൂഥര്‍വാദികള്‍, കത്തോലി ക്കര്‍ എന്നീ നിലകളില്‍ നീതീകര ണത്തെപ്പറ്റി സമവായത്തിലെ ത്താന്‍ നമുക്ക് സാധിച്ചിരിക്കുന്നു. അക്കാര്യം പ്രസ്താവിക്കുക മാത്ര മല്ല, ആഹ്ലാദപൂര്‍വ്വം ആഘോഷി ക്കുകയും ചെയ്തുകഴിഞ്ഞു. ദൈ വത്തിന്‍റെ സഹായത്തോടെ നമ്മു ടെ ഈ തീര്‍ത്ഥാടനത്തിന്‍റെ സു പ്രധാനമായ നാഴികക്കല്ലിലേക്ക് – പൂര്‍ണ്ണവും ദൃശ്യവുമായ ഐക്യ ത്തിലേക്കു – നാം എത്തിക്കൊ ണ്ടിരിക്കുകയാണെന്ന കാര്യമാണ് നാം ആഘോഷിച്ചത്. അതിന്‍ ഫ ലമായി സുവിശേഷത്തിന്‍റെ അ ന്തസ്സത്തയ്ക്ക് പൊതുവായ സാ ക്ഷ്യം വഹിക്കാന്‍ നമുക്കുകഴിയു ന്നുണ്ട്. മതനിരാസവും നൈരര്‍ ത്ഥ്യബോധവും നിറഞ്ഞ ഇന്ന ത്തെ ലോകത്തില്‍ വളരെ പ്രധാ നപ്പെട്ട കാര്യമാണിത്."
അനുരജ്ഞനപ്രക്രിയയുടെ ഭാഗമായി ഫിന്‍ലന്‍റില്‍ നിന്നുള്ള ഒരു പ്രതിനിധിസംഘം വത്തിക്കാ നിലെത്തി പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിക്കുകയും ഭാ വുകങ്ങള്‍ നേരുകയും ചെയ്തു.
എങ്കിലും ആഗോള ലൂഥറന്‍ ഫെഡറേഷനുള്ളില്‍ കാതലായ ഭിന്നതകള്‍ ഇപ്പോഴും നിലവിലു ണ്ട്. മാത്രമല്ല, 2009-ല്‍ സ്വീഡിഷ് ലൂഥറന്‍ സഭ, ഇവാ ബ്രൗണ്‍ എ ന്ന വനിതയെ മെത്രാന്‍ പദവിയി ലേക്കുയര്‍ത്തിയ നടപടി കത്തോ ലിക്കാ സഭയ്ക്ക് അംഗീകരിക്കാ നാവില്ല. ഇത്തരം പ്രശ്നങ്ങള്‍ നി ലനില്‍ക്കെതന്നെ അഭയാര്‍ത്ഥി ലക്ഷങ്ങളെ സംരക്ഷിക്കുന്നതി നും വളര്‍ന്നു വരുന്ന ഭീകര പ്രവര്‍ ത്തനങ്ങള്‍ക്ക് തടയിടാനും വേണ്ടി ഇരുസഭകളും തമ്മില്‍ സഹകര ണം തുടരുക തന്നെ വേണമെന്നു മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
ഒക്ടോബര്‍ 30-ാം തീയതി വി റ്റന്‍ബര്‍ഗ്ഗിലെ മുഖ്യചത്വരത്തില്‍ നിന്ന് 500 ബലൂണുകള്‍ ആകാശ ത്തിലേയ്ക്ക് വിക്ഷേപിച്ചുകൊണ്ട് സ്ഥലവാസികള്‍ അനുസ്മരണം നടത്തി. ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവവിഭാഗങ്ങളും താന്താ ങ്ങള്‍ക്ക് പ്രിയങ്കരമായ ഇടങ്ങളില്‍ ഓരോ മരം നട്ടുവളര്‍ത്താനും പ ദ്ധതിയുണ്ട്. അതിന്‍റെ പ്രചോദന പ്രഭവം ലൂഥര്‍ എവിടെയോ പറ ഞ്ഞ ഈ വാക്യമാണത്രേ: "നാളെ ലോകം മുഴുവനും തകര്‍ന്നടിയു മെന്നറിഞ്ഞാലും ഇന്നു ഞാന്‍ എ ന്‍റെ ആപ്പിള്‍ മരം നട്ടുപിടിപ്പിക്കും"
ആഘോഷപൂര്‍വ്വമായ ഒരു സഭൈക്യസമ്മേളനം 2016 ഒക്ടോ ബര്‍ 31-ാം തീയതി ബര്‍ലിനില്‍ നടന്നു. ജര്‍മ്മനിയിലെ പ്രോട്ടസ്റ്റ ന്‍റ്, ഓര്‍ത്തഡോക്സ്, കാത്തലിക് സഭാ സമൂഹങ്ങളിലെ പ്രമുഖ നേ താക്കള്‍ അതില്‍ പങ്കെടുത്തു. വി വിധ സഭകളുടെ പ്രതിനിധികളെ ന്നോണം 25 മെത്രാന്മാര്‍ സഭൈ ക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ പ്രതി ജ്ഞയെടുത്തു.
കത്തോലിക്കാസഭയുടെ കാ ഴ്ചപ്പാടില്‍ നവീകരണം തുടര്‍ പ്ര ക്രിയയാണ്. അത് ആര്‍ക്കും സമ യബന്ധിതമായി ചെയ്തു തീര്‍ ക്കാനാവില്ല. അംഗങ്ങള്‍ മനുഷ്യ രാകയാല്‍ മനുഷ്യസഹജമായ ദൗര്‍ബല്യങ്ങള്‍ക്കു എക്കാലവും സഭ വിധേയമായിരിക്കും. എക്ലേ സിയ സെമ്പെര്‍ റെഫൊര്‍മാണ്ട ("സഭ എപ്പോഴും നവീകരിക്കപ്പെടേണ്ടതാണ്" – എന്ന ലത്തീന്‍ ചൊല്ല് അര്‍ത്ഥമാക്കുന്നതും ഇക്കാര്യം തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org