സത്യദീപം നവതിയുടെ പടിവാതിലില്‍

സത്യദീപം നവതിയുടെ പടിവാതിലില്‍

യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസത്തിന്‍റെ സത്യവെളിച്ചം സമൂഹത്തിനു നല്കണമെന്ന ക്രാന്തദര്‍ശിത്വത്തോടെ 1927-ലെ ദുക്റാന തിരുനാളില്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയാണു കേരളസഭയ്ക്ക് 'സത്യദീപം' നല്കിയത്. സത്യദീപത്തിന്‍റെ യാത്ര 90-ാം വയസ്സിലേക്ക്. ആദ്യമാനേജര്‍ ഫാ. ജോസഫ് പഞ്ഞിക്കാരന്‍റേയും ആദ്യ എഡിറ്റര്‍ മോണ്‍. ജേക്കബ് നടുവത്തുശ്ശേരിയുടെയും ധിഷണയില്‍ നിന്നാരംഭിച്ച ഈ ദൗത്യം വര്‍ദ്ധിതവീര്യത്തോടെ സത്യദീപം ഇന്നും തുടരുന്നു. കഴിഞ്ഞ 89 വര്‍ഷങ്ങളില്‍ ഈ സത്യദീപത്തിന്‍റെ ശോഭ വര്‍ദ്ധിപ്പിച്ചവരും ഈ വെളിച്ചത്തില്‍ നടന്നവരും നിരവധി.
സഭയിലെയും സമൂഹത്തിലെയും ആനുകാലികസംഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനുമുള്ള ദൗത്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഉലയുന്ന കാറ്റിലും വളരുന്ന ഇരുട്ടിലും ഞങ്ങള്‍ക്കു ധൈര്യം പകരുന്നതു തുറന്ന ഹൃദയവും വിടര്‍ന്ന കണ്ണുകളുമായി സത്യദീപത്തെ കാത്തിരിക്കുന്ന ലക്ഷക്കണക്കിനുള്ള ഞങ്ങളുടെ പ്രിയ വായനക്കാരാണ്.
കഴിഞ്ഞ 89 വര്‍ഷങ്ങള്‍ക്കിടയില്‍ സത്യദീപത്തിന്‍റെ കാവല്‍ക്കാരായിരുന്ന എല്ലാ അഭിവന്ദ്യ പിതാക്കന്മാര്‍ക്കും മുന്നണിപോരാളികളായിരുന്ന മുന്‍ എഡിറ്റര്‍മാര്‍ക്കും ദീപവാഹകരായിരുന്ന എല്ലാ ഏജന്‍റുമാര്‍ക്കും ഈ ദീപത്തെ നെഞ്ചിലേറ്റിയ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ കടപ്പാടിന്‍റെ കൂപ്പുകൈ. പുതിയ വഴിയില്‍ വര്‍ദ്ധിതവീര്യത്തോടെ പുതിയ നിറക്കാഴ്ചകളുമായി സത്യവെളിച്ചത്തിന്‍റെ വഴിയില്‍ മുന്നേറാന്‍ ഞങ്ങള്‍ക്കു മാര്‍ഗദീപമാവുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org