Latest News
|^| Home -> Cover story -> സീരിയലുകളില്‍ തകരുന്ന കുടുംബങ്ങള്‍

സീരിയലുകളില്‍ തകരുന്ന കുടുംബങ്ങള്‍

sathyadeepam

സീരിയലുകളുടെയും ടിവി പ്രോഗ്രാമുകളുടെയും അമിത പ്രസരം മൂലം വായനകള്‍ ഇന്ന് നഷ്ടമായി, ലൈബ്രറികള്‍ ശൂന്യമായി. ഇത് പുതിയ തലമുറയുടെ അപകടമായി.  നല്ല എഴുത്തുകാര്‍ ജനിക്കാതെയായി. നല്ല കവിതകളും കഥകളും ഇല്ലാതായി. റിമോട്ട് ബട്ടനില്‍ ഒരു ലോകത്തെ കാണുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന ഈ ലോകത്ത് നല്ല സാഹിത്യസൃഷ്ടികള്‍ ജനിക്കണം. ഇതിന് വായന അനിവാര്യമാണ്.

ഭവനസന്ദര്‍ശനത്തിനായി പള്ളിയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ഒരു ഇടവകാംഗവും എന്‍റെ കൂടെ കൂടി. സംസാരിക്കുന്നതിനിടയില്‍ അയാളോട് പറഞ്ഞു. “നാലഞ്ചു വീടുകള്‍ കയറിയതിനു ശേഷം താങ്കളുടെ വീട്ടില്‍ ഞാന്‍ വരുന്നുണ്ട്.” എന്നാല്‍ കേട്ടമാത്രയില്‍ അയാള്‍ പറഞ്ഞു: “അച്ചോ വരുന്നതില്‍ സന്തോഷമേ ഉള്ളൂ. വരുകയാണെങ്കില്‍ ഏഴു മണിക്ക് മുമ്പേ വരണം. ഏഴു മണി മുതല്‍ 9 മണി വരെ ടിവിയില്‍ സീരിയലുകളുടെ സമയമാണ്.
‘അമ്മയ്ക്കും അപ്പനും ഞങ്ങളെ ശ്രദ്ധിക്കാനും പഠിപ്പിക്കാനും സമയമില്ല. മുഴുവന്‍ സമയവും സീരിയലുകളിലാണവര്‍.’ വേദനയോടെ ഒരു കുഞ്ഞ് പറഞ്ഞതോര്‍ ക്കുന്നു. അതുകൊണ്ട് ആ കുഞ്ഞ് കൂട്ടിച്ചേര്‍ത്തു ‘ഒരു ടിവിയായി ജനിച്ചാല്‍ മതിയായിരുന്നു.’ അപ്പോള്‍ അപ്പനും അമ്മയും ഞങ്ങളെത്തന്നെ നോക്കി നില്‍ക്കുമല്ലോ.
ടിവിയിലെ സീരിയലുകള്‍ ഇന്ന് കുടുംബബന്ധങ്ങളെ തകര്‍ ക്കുന്നുണ്ടെന്നുള്ളത് വലിയ സത്യം തന്നെയാണ്. കുടുംബങ്ങളുടെ സൗഹൃദവും പ്രാര്‍ത്ഥനയും സ്നേഹാന്തരീക്ഷങ്ങളുമൊക്കെ നഷ്ടപ്പെട്ടു പോകുന്നതിന്‍റെ മുഖ്യ കാരണം ടിവി സീരിയലുകള്‍ തന്നെയാണ്. പകല്‍ സമയങ്ങളില്‍ വീടുകളിലും ഓഫീസുകളിലും ജോലിസ്ഥലത്തുമൊക്കെ കണ്ടുമുട്ടുമ്പോള്‍ ഇക്കൂട്ടര്‍ക്ക് സംസാരിക്കാനുള്ളത് സീരിയലിലെ കഥാപാത്രങ്ങളെക്കുറിച്ച് മാത്രമാണ്. ഒരു വ്യക്തിയെ മയക്കി വീഴ്ത്തത്തക്ക രീതിയിലാണ് സീരിയലുകളുടെ കഥകള്‍ മെനയുന്നതും. സ്ത്രീകളും കുട്ടികളുമാണ് ഇത്ത രം പ്രോഗ്രാമുകള്‍ക്ക് അടിപ്പെട്ടുപോകുന്നത് എന്നതാണ് യാഥാര്‍ ത്ഥ്യം.
കുടുംബത്തെ തകര്‍ക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും കഥകളുമാണ് സീരിയലുകളിലുള്ളതെന്ന് പറയാറുണ്ട്. സീരിയലുകളിലെ കഥാപാത്രങ്ങളാകാന്‍ ശ്രമിക്കുന്ന അമ്മായിയമ്മമാരും മരുമക്കളും ചേച്ചിയമ്മമാരുമൊക്കെയാണ് ഇന്ന് സമൂഹത്തിലുള്ളത്. സ്ത്രീകളുടെ വില്ലത്തരങ്ങളും കണ്ണുനീരുമാണ് കഥകളായി മാറുന്നത്. ഒരു വശത്തു കണ്ണുനീര്‍ പൊഴിക്കുന്ന നന്മയുടെ അവതാരങ്ങളെ സൃഷ്ടിക്കുമ്പോള്‍ മറുവശത്ത് എല്ലാ വില്ലത്തരങ്ങളും നിറഞ്ഞ ഒരു കഥാപാത്രത്തെ കൊണ്ടുവന്ന് ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിറുത്തി ഒരു ദിവസത്തെ ചര്‍ച്ചയ്ക്കും ചിന്തയ്ക്കുമായി അന്നത്തെ സീരിയല്‍ അവസാനിപ്പിച്ച് പിന്നീടങ്ങോട്ട് ഒരിക്കലും അവസാനിക്കാത്ത സീരിയലുകളെ സൃഷ്ടിക്കാനും അതിലൂടെ പണവും പ്രശസ്തിയും നേടാനും ശ്രമിക്കുന്ന സീരിയല്‍ നിര്‍മ്മാതാക്കളും സീരിയലുകളില്‍ ഒന്നു മുഖം കാണിച്ച് സി നിമയിലും എങ്ങനെയെങ്കിലും കയറിപ്പറ്റി പ്രശസ്തിയിലെത്താനും അതിലൂടെ താരമൂല്യം നേടാനും ദൈവം നല്കിയ സൗന്ദര്യം എന്നത് ഇത്തരത്തിലുള്ള അഭിനയത്തി ന് മാത്രമാണെന്ന് ധരിക്കുകയും ചെയ്യുന്ന ഒരു കൂട്ടമാളുകളുണ്ട് ഇവിടെ.
കുടുംബാംഗങ്ങള്‍ ഒന്നിച്ചിരു ന്ന് സൗഹൃദസദസ്സ് കൂടിയിരുന്ന ഒരു കാലം നമ്മുടെ കുടുംബങ്ങളിലുണ്ടായിരുന്നു. ജോലി കഴിഞ്ഞോ, പഠനം കഴിഞ്ഞു വന്നാലോ ഈ സദസ്സുകള്‍ക്ക് സമയമില്ല. എല്ലാവരും ടിവിയുടെ ലോകത്താണ്. ഇത് ഇന്നത്തെ കുടുംബ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കാനോ, ഒന്നിച്ച് പ്രാര്‍ത്ഥിക്കാനോ കഴിയാതെ പോകുന്നതുകൊണ്ട് ഒരു പങ്കുവയ്ക്കല്‍ നഷ്ടപ്പെടുകയും അതിലൂടെ ഒന്നിച്ചുള്ള കുടുംബജീവിതവും നഷ്ടമാകു ന്നു. ഇന്ന് അവരവര്‍ക്ക് ഇഷ്ടമു ള്ള ചാനലുകള്‍ കാണാന്‍ എല്ലാ മുറികളിലും ടിവി സൗകര്യപ്പെടുത്തിയിട്ടുള്ള ഭവനങ്ങളേറെയാണ്. ഇതുവഴി ഒരു നല്ല കുടുംബബ ന്ധമാണ് നഷ്ടമാകുന്നത്. കുടുംബങ്ങള്‍ തകര്‍ന്നാല്‍ സമൂഹവും തകര്‍ന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക.
കുടുംബത്തില്‍ വിനോദം ആ വശ്യമാണ്. ഇത് നല്ല കുടുംബത്തിന്‍റെ വളര്‍ച്ചയ്ക്കാവശ്യവുമാണ്. പക്ഷേ, ഇത് വിനോദത്തിനും വിജ്ഞാനത്തിനും എന്ന പേരില്‍ മാത്രമാകുന്നത് അപകടം. നല്ല കുടുംബങ്ങളെ രൂപപ്പെടുത്തുന്ന മൂല്യങ്ങള്‍ നല്കുന്ന സീരിയലുകള്‍ വളരെ കുറവാണെന്നുള്ളതാണ് സത്യം. താന്തോന്നിത്തരങ്ങളും അക്രമവാസനകളും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തു വഴി ഒരു സാമൂഹ്യവിപത്ത് സം ഭവിക്കുന്നു. നല്ല സാമൂഹിക സ ന്ദേശങ്ങള്‍ നല്കുന്ന പ്രോഗ്രാമുകളോ സീരിയലുകളോ ആവാം. അവിഹിത ബന്ധങ്ങളും ധാര്‍മ്മി ക ച്യുതിയുള്ള ആശയങ്ങളും സം ഭാഷണങ്ങളുമടങ്ങുന്ന ഇത്തരത്തിലുള്ള പരിപാടികളല്ല വേണ്ടത്.
സീരിയലുകളുടെയും ടിവി പ്രോഗ്രാമുകളുടെയും അമിത പ്രസരം മൂലം വായനകള്‍ ഇന്ന് നഷ്ടമായി, ലൈബ്രറികള്‍ ശൂന്യമായി. ഇത് പുതിയ തലമുറയുടെ അപകടമായി. നല്ല എഴുത്തുകാര്‍ ജനിക്കാതെയായി. നല്ല കവിതക ളും കഥകളും ഇല്ലാതായി. റിമോട്ട് ബട്ടനില്‍ ഒരു ലോകത്തെ കാണുകയും ആശ്വാസം കണ്ടെത്തുക യും ചെയ്യുന്ന ഈ ലോകത്ത് നല്ല സാഹിത്യസൃഷ്ടികള്‍ ജനിക്കണം. ഇതിന് വായന അനിവാര്യമാണ്.
ചുരുക്കത്തില്‍ സീരിയലുകളുടെയും അമിതമായ ടിവി ഉപയോഗത്തിലൂടെയും നഷ്ടമാകുന്നത് ഒരു തലമുറയെ, നല്ല ബന്ധങ്ങ ളെ, ഒരു സമൂഹത്തെ, കുടുംബ ബന്ധങ്ങളുടെ മധുരം നഷ്ടപ്പെടുത്തുന്ന ഇതിന് ഒരു നിയന്ത്രണം സ്വയം വരുത്തിയാല്‍ മതി. എല്ലാ സീരിയലുകളും തരംതാഴ്ന്നതാണെന്നോ കുടുംബങ്ങളെ തകര്‍ ക്കുന്നതാണെന്നോ, അല്ലാ ഇതി നര്‍ത്ഥം. നല്ലത് സമൂഹത്തിന് നല്കുക. ലാഭം മാത്രമല്ല ഇച്ഛിക്കേണ്ടത്. എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്വയം നന്നായാല്‍ മതി. അതാണ് ഈ ലോകത്തെ നന്നാക്കാനുള്ള എളുപ്പവഴി.

Leave a Comment

*
*