അദ്ധ്യാപനത്തിലെ നൂതന സാദ്ധ്യതകള്‍

അദ്ധ്യാപനത്തിലെ നൂതന സാദ്ധ്യതകള്‍

ടിന്‍റു സോണി

M.Ed., M.Sc. Applied Psychology

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അദ്ധ്യാപകരെക്കുറിച്ച് എത്ര ഘോരമായി നാം പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ നമ്മുടെ അദ്ധ്യാപകര്‍ക്കു കുട്ടികളെ മാര്‍ക്കിട്ടു തരംതിരിക്കേണ്ടി വരുന്നു. അദ്ധ്യാപന പരിശീലനപരിപാടികളില്‍ 'Psychology of the Child' വമ്പിച്ച പ്ര ശ്നമാണെങ്കില്‍ യഥാര്‍ത്ഥ അ ദ്ധ്യാപകര്‍ 'Logical capacity of the Child'-ലാണു കുരുങ്ങി കിടക്കുന്നത്. ഹവാര്‍ഡ് ഗാര്‍ഡനര്‍ പറഞ്ഞുവച്ച ഒമ്പതു തരം ഇന്‍റലിജന്‍സ് അദ്ധ്യാപകന്‍റെ പരീക്ഷാപേപ്പറിലോ മോട്ടിവേഷന്‍ ട്രെയിനിംഗുകളിലോ ഉറങ്ങി കിടക്കുന്നു. ഇതിനൊരു മാറ്റം വേണ്ടേ? അദ്ധ്യാപകന്‍റെ പ്രതിഭയെക്കുറിച്ചും കുട്ടികളിലുണ്ടാകേണ്ട സ്വാധീനശക്തിയെക്കുറിച്ചുമൊക്കെ പ്രബന്ധം എഴുതിനടന്നാല്‍ മതിയോ നമുക്ക്? കുഞ്ഞുങ്ങളുടെ ഹൃദയമറിയുന്ന, അവരുടെ ഒപ്പം നടക്കുന്ന, അവരുടെ ആന്തരികവ്യക്തിത്വത്തെ വ ളര്‍ത്തുന്ന മൂല്യബോധമുള്ള ഒരു അദ്ധ്യാപകനെ/ അദ്ധ്യാപികയെ നമുക്കു വേണ്ടേ?

വരും തലമുറയിലെ അദ്ധ്യാപകരെക്കുറിച്ചുള്ള കുറച്ചു സ്വപ്നങ്ങള്‍ പങ്കുവയ്ക്കട്ടെ: അദ്ധ്യാപന ത്തെ ജോലി എന്നതിക്കോള്‍ ഉപ രി അതു തന്‍റെ വിളിയാണെന്നു ബോദ്ധ്യമുള്ള അദ്ധ്യാപകരെയാ ണ് ഇനി നമുക്കു വേണ്ടത്. അങ്ങനെയുള്ള ഒരാള്‍ക്കു മാത്രമേ തന്‍റെ കുട്ടികളുടെ കൂടെ 'extra mile' സ ഞ്ചരിക്കാനാവൂ. ക്ലാസ്സ് മുറിയിലെ സ്മാര്‍ട്ട് ബോര്‍ഡറിനും അപ്പുറ ത്തു ഹൃദയവാതിലുകള്‍ തുറക്കാ നും വിശാലമാക്കാനും കുട്ടികള്‍ ക്കു സാധിക്കണമെങ്കില്‍ ഇങ്ങനെയുള്ള അദ്ധ്യാപകരെ വേണം.
കുട്ടിയുടെ ചെരിപ്പ് ധരിക്കാന്‍ അദ്ധ്യാപകനാകുമോ? എന്തുമാത്രം അസ്വസ്ഥത യുള്ള കാര്യമാണത് അല്ലേ? കുട്ടിയുടെ വീക്ഷണകോണില്‍ നിന്നു ചിന്തിക്കാന്‍ പറ്റുന്ന അദ്ധ്യാപകനെയാണു നമുക്കിനി ആവശ്യം. ടീനേജ് ആയ പെണ്‍കുട്ടിയുടെ അപ്പനോടു നിങ്ങളവളുടെ ബോയ് ഫ്രണ്ടാകണം എന്നു പറയുംപോലെ ഇവിടെ അദ്ധ്യാപകന്‍ തന്‍റെ ഈഗോ മാറ്റിവയ്ക്കേണ്ടതായി വരും. കുട്ടിയില്‍ നിന്നു പഠിക്കാന്‍ അദ്ധ്യാപകന്‍ തയ്യാറാവും. തന്‍റെ വിഷയ ത്തെ ഇഷ്ടപ്പെടുന്നവരെ മാത്രമല്ല അദ്ധ്യാപകന്‍ സ്നേഹിക്കേണ്ടത്. ഇങ്ങനെ ചിന്തിക്കുന്ന അദ്ധ്യാപകനു തന്‍റെ സ്കൂളിലുള്ള എല്ലാ അദ്ധ്യാപകരോടുമൊപ്പം തന്‍റെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കേണ്ടി വരും.
വിചിത്രമെന്നുപോലും പറയാവുന്ന കുട്ടികളുടെ സാദ്ധ്യതകളെ / ഇഷ്ടങ്ങളെ/ ക്രിയാത്മകതയെ പുറത്തുകൊണ്ടുവരാന്‍, വളര്‍ത്താനുള്ള ധൈര്യം ഉള്ളവരാകേണ്ടതുണ്ട് ഭാവിയിലെ അദ്ധ്യാപകര്‍. ക്രിയാത്മകമായ നൂതന ആശയങ്ങള്‍ക്കു നവമാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുക യും വേണം. സ്കൂളിലെ സഹാദ്ധ്യാപകരു ടെ ക്രിയാത്മകമായ സാദ്ധ്യതകളെയും വ്യ ത്യസ്തതയെയും തിരിച്ചറിഞ്ഞു ഒറ്റക്കെട്ടായി നില്ക്കുന്ന അദ്ധ്യാപകസമൂഹത്തിനെയാണു നാളത്തെ വിദ്യാഭ്യസസമ്പ്രദായത്തിനു വേണ്ടത്.
അവസാനമായി മൂല്യാധിഷ്ഠിത വീക്ഷണമുള്ള ജീവിതം നയിക്കുന്ന, നയിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന അദ്ധ്യാപകര്‍ കൂടി നമുക്കു വേണം. സ്വന്തം ജീവിതത്തെ യും മറ്റുള്ളവരുടെ ജീവിതത്തെയും വിശാലമായ ക്യാന്‍വാസില്‍ വരയ്ക്കാത്തവര്‍ക്കു പരാജയങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കും, പരാജിതരെയും. "Acting with Inner wisdom guided by Compassion" നമ്മുടെ അദ്ധ്യാപകര്‍ക്കെല്ലാം ഉണ്ടാകട്ടെ. മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നത് എല്ലാവരിലും ഒരു ജീനിയസ്സുണ്ടെന്നാണ്. മത്സ്യത്തോടു മരം കയറാന്‍ പറയാതിരിക്കാനുള്ള ജ്ഞാനവും അതിനെ നീന്താനനുവദിക്കാനുള്ള അനുകമ്പയും നാളെത്തെ നമ്മുടെ അദ്ധ്യാപകര്‍ക്കുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org