അള്‍ത്താരയില്‍നിന്ന് ആത്മാവിലേക്കിറങ്ങേണ്ട പൗരോഹിത്യം

അള്‍ത്താരയില്‍നിന്ന് ആത്മാവിലേക്കിറങ്ങേണ്ട പൗരോഹിത്യം

ബ്ര. ജോസഫ് ചക്കുളത്തില്‍
മൂന്നാം വര്‍ഷ ദൈവശാസ്ത്രം
ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി, കുന്നോത്ത്

"പൗരോഹിത്യത്തിന്‍റെ മഹനീയതയും മഹത്ത്വവും മനസ്സിലാക്കു ന്ന പുരോഹിതന്‍ ആ നിമിഷം അവിടെ മരിച്ച് വീഴും" എന്ന് വൈദികരുടെ മദ്ധ്യസ്ഥനായ ആര്‍സിലെ ജോണ്‍ മരിയ വിയാനി പുണ്യവാന്‍ പറഞ്ഞപ്പോള്‍ ഇനിയും അര്‍ത്ഥം മനസ്സിലാക്കാത്ത പ്രാര്‍ത്ഥന എന്നെ നോക്കി പല്ലിളിച്ചു. അര്‍പ്പണവഴികളിലൂടെ അനശ്വരനായവന്‍റെ അനുഗ്രഹീത ജീവിത മാതൃകയാണ് പൗരോഹിത്യത്തിന്‍റെ മാര്‍ഗദീപം. അതിനാല്‍ത്തന്നെ ഇന്നിന്‍റെ കാലഗതിക്കനുസരിച്ച് കാലഹരണപ്പെടുന്ന കമനീയത മാത്രമുള്ള പാഴ്വസ്തുവല്ല ക്രിസ്തുവിന്‍റെ പൗരോഹിത്യം. ഋതുക്കള്‍ മാറി മാറി പ്രത്യക്ഷപ്പെടുന്ന പ്രസക്തിയുമല്ല ക്രിസ്തു നല്കുന്ന പൗരോഹിത്യ ജീവിതത്തിനുള്ളത്… പരിശീലനവഴികളിലായിരുന്നുകൊണ്ട് നാളെ എന്തായിരിക്കണം എന്ന സ്വപ്നം മനസ്സില്‍ പേറുന്ന വെറുമൊരു വൈദിക വിദ്യാര്‍ത്ഥിയുടെ ചില ചിന്തകള്‍ മാത്രമാണിത്. ഇതുപോലെ പല സ്വപ്നങ്ങള്‍ കണ്ട്, ഇന്ന് യാഥാര്‍ത്ഥ്യത്തിന്‍റെ മുമ്പില്‍ ജീവിക്കുന്ന, ആ സ്വപ്നങ്ങളല്ല യാഥാര്‍ത്ഥ്യമെന്ന് തിരിച്ചറിഞ്ഞ് ഒരു ക്രൂശിതരൂപം മുറുകെപ്പിടിച്ച് ചങ്കുറപ്പോടെ ജീവിക്കുന്ന ജ്യേഷ്ഠ പൗരോഹിത്യങ്ങള്‍ക്കു മുമ്പില്‍ കരം കൂപ്പുന്നു…..
വിശുദ്ധ ഗ്രന്ഥത്തിലും സഭയു ടെ പഠനങ്ങളിലും കണ്ടുമുട്ടുന്ന പൗരോഹിത്യങ്ങളെക്കുറിച്ചല്ല പ രാമര്‍ശം. പകരം കൈമോശം വ ന്നുപോയതും തിരിച്ചുപിടിക്കേണ്ടതുമായ ഒരു പൗരോഹിത്യ സ്വപ്നമുണ്ട്. ഒരുപക്ഷേ, അത് ഇന്ന് ുൃശലെേ വീാല കളില്‍ താമസിക്കുന്ന പുരോ ഹിതര്‍ ജീവിച്ച പൗരോഹിത്യമാണ്. വി. കുര്‍ബാന കഴിഞ്ഞ് കട്ടന്‍ കാപ്പിയും കുടിച്ച് തൂമ്പയും എടു ത്ത് ഇറങ്ങിത്തിരിച്ച പൗരോഹിത്യജീവിതങ്ങളുടെ സേവനത്തിന്‍റെ പുണ്യമാണ് മലബാറിലെ വികസനത്തിന്‍റെ അടിത്തറ. ചെങ്കടലിനെ വിഭജിച്ച് ദൈവജനതയെ നയിച്ച മോശയെപ്പോലെ സമൂഹത്തിനുമുമ്പില്‍ നിലകൊണ്ട വൈദികര്‍, അവിടെ അധികാരം മാത്രമായിരുന്നില്ല മറിച്ച്, സേവനം കൂടിയായിരുന്നു ജീവിതശൈലി. ഈ നവീന കാലഘട്ടത്തിലെ പുരോഹിതന് ചെങ്കടല്‍ വിഭജിക്കേണ്ട കാര്യം ഇല്ല. കാരണം അലറിയടിക്കുന്ന കടലിനെയും ചുഴറ്റിയെറിയുന്ന ചുഴലിക്കൊടുങ്കാറ്റിനെയും സര്‍ വ്വം താറുമാറാക്കുന്ന ഭൂപ്രകമ്പനങ്ങളെയും പ്രതിരോധിക്കുവാന്‍ സ മൂഹം പഠിച്ചുകഴിഞ്ഞു. എന്നാല്‍ സ്നേഹരാഹിത്യമാകുന്ന പാപാവസ്ഥയാകുന്ന കണ്ണുനീരും വിലാപവുമാകുന്ന, യുദ്ധങ്ങളാകുന്ന, മൂല്യശോഷണങ്ങളാകുന്ന ചെങ്കടലിനെ വിഭജിക്കുവാന്‍ ദൈവജനത്തിന് അറിയില്ല. അവിടെയാണ് വി. കുര്‍ബാന കരങ്ങളിലേന്തി സാന്ത്വനമായി, മനുഷ്യജീവിതങ്ങളിലേക്കിറങ്ങി സഹായത്തിന്‍റെ യും സഹതാപത്തിന്‍റെയും കാരുണ്യഹസ്തങ്ങള്‍ നീട്ടി ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കേണ്ടതിന് ഇറങ്ങിത്തരിച്ച നവീനയുഗത്തിന്‍റെ നവചൈതന്യമായ പുരോഹിതന്‍റെ പ്രസക്തി.
ഇരുണ്ടുപോയ ജീവിതങ്ങളില്‍ തിരിനാളമായ് കത്തേണ്ടതാണ് പുരോഹിതന്‍. പക്ഷേ, എവിടെനിന്നോ ഇത് കാട്ടുതീയായ് ഇട യ്ക്കു മാറാറുണ്ട്. കാരണം, മണിസൗധങ്ങള്‍പോലെ ദൈവാലയം നിര്‍മ്മിക്കുമ്പോഴും ആഘോഷങ്ങ ളും ആര്‍ഭാടങ്ങളും നടത്തുമ്പോഴും അതിനുപിന്നിലെ മനുഷ്യാത്മാവിന്‍റെ വിയര്‍പ്പിനെ മാനിക്കുന്ന എത്രപേരുണ്ട്. ദൈവത്തിനുവേണ്ടി ആലയം പണിയാന്‍ പണം പിരിക്കുമ്പോള്‍ സ്വന്തം ഇ ടവകയില്‍ ചോര്‍ന്നൊലിക്കുന്ന, ചാണകം മെഴുകിയ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഒരു വീടുണ്ടെങ്കില്‍ കഴിഞ്ഞുപോയ കാരുണ്യവര്‍ഷവും കരുണയുടെ കവാടവുമൊക്കെ നമ്മെ നോക്കി പല്ലിളിക്കുകയും മൂക്കിന്‍തുമ്പില്‍ വി രല്‍ വയ്ക്കുകയും ചെയ്യും.
പൗരോഹിത്യപരിശീലന വഴിയിലായിരിക്കുന്നതിനാല്‍ ചില തു റവുള്ള സംസാരങ്ങള്‍ കേള്‍ക്കാറുണ്ട്. "നീ ആ അച്ചനെപ്പോലെ ജീവിക്കണം" "ഈ അച്ചനെപ്പോ ലെ പ്രാര്‍ത്ഥിക്കണം" എന്നൊക്കെ. അതോടൊപ്പം പറയും ഈ അച്ചനെപ്പോലെ പിടിവാശിക്കാരനാകരുത്, പിരിവെടുക്കരുത് എ ന്നൊക്കെ… മറുപടിയില്ലാത്തതിനാല്‍ മൗനം സമ്മതം. ചില പൊ ളിച്ചെഴുത്തുകള്‍ക്ക് കാലമായി; ഒരു കുഴപ്പവുമില്ലാത്ത ദൈവാലയം പുതുക്കിപ്പണിയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് തകര്‍ ന്നുപോയ ഒരു കുടുംബത്തെ താ ങ്ങിനിര്‍ത്തുന്നത്. സ്നേഹത്തോ ടെ ഒരുവേള സംസാരിക്കുന്നത്. എത്ര കണ്ടിട്ടും കൊതിതീരാത്ത സിനിമയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍ ഡ് ദ സെയിന്‍റ്. ക്ലൈമാക്സില്‍ ഫ്രാന്‍സീസ് പുണ്യാളന്‍റെ ഒരു ഡയലോഗ് ഇങ്ങനെയാണ്: "എടാ പ്രാഞ്ചി സ്വര്‍ണ്ണം കൊണ്ട് പള്ളി പണിയുന്നവനല്ല ഒരു മനുഷ്യന്‍റെയെങ്കിലും ജീവിതത്തില്‍ വെളിച്ചം വീശുന്നവനാണ് യഥാര്‍ത്ഥ മനുഷ്യസ്നേഹി". സിനിമയുടെ പേര് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെ യിന്‍റ് എന്നാണെങ്കിലും സിനിമ തീരുമ്പോള്‍ പ്രാഞ്ചിയേട്ടന്‍ 'ദ സെയിന്‍റായി' മാറുകയാണ്. ആള്‍ത്തര്‍ ക്രിസ്തൂസ് എന്ന പുസ്തകത്തിന്‍റെ മുഖവുരയില്‍ നിന്നൊന്നു കുറിക്കട്ടെ; " നമ്മള്‍ കുഷ്ഠരോഗികളെന്ന" ബഹുവചന സംജ്ഞകൊണ്ട് മൊളോക്കൊ ദ്വീപി ലെ തന്‍റെ ദൗത്യജീവിതത്തെ സാക്ഷ്യപ്പെടുത്തിയ ഫാ. ഡാമിയന്‍, ഓഷ്വിറ്റ്സുകളിലും ഗുരുപ്പട്ടത്തിന്‍റെ നിര്‍മതത്വവും നിര്‍ഭയത്വവും സൂക്ഷിച്ച മാക്സ്മില്യന്‍ കോള്‍ബേ, ആടുകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താത്ത ഇടയന്‍റെ അ സ്ഥിത്വത്തിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് പട്ടാളഭരണകൂടത്തിന്‍റെ തോക്കിനിരയായ എല്‍സാവദോറിലെ ആര്‍ച്ചുബിഷപ്പ് ഓസ്കാര്‍ റൊമാരോ, സൈക്കിളച്ചന്‍, വഴിയച്ചന്‍, വടക്കനച്ചന്‍, മനുഷ്യസ്നേഹി തിയോഫിലസച്ചന്‍, രാമപുരത്തെ കുഞ്ഞച്ചന്‍, ചാവറയച്ചന്‍, ഔറേലിയനച്ചന്‍, സക്കറിയാസച്ചന്‍…" എന്നിവരുടെ ഗണത്തില്‍ എണ്ണപ്പെടണമെങ്കില്‍ ജനഹൃദയങ്ങളില്‍ ജീവിച്ചേ മതിയാവൂ. അതിന് നാം അള്‍ത്താര വിട്ട് മനുഷ്യാത്മാവിലേക്കിറങ്ങണം. അല്ലാത്ത പക്ഷം ഒരിക്കലും കാലഹരണം സംഭവിക്കില്ലാത്ത പൗ രോഹിത്യം മനുഷ്യമനസ്സുകളില്‍ നിന്നും കാലഹരണപ്പെട്ടുപോകും. തീര്‍ച്ച.

സ്വര്‍ഗത്തില്‍ എഴുതപ്പെട്ട പേ രുണ്ട് ഓരോ പുരോഹിതനും. അവന്‍റെ ധൈര്യവും അതുതന്നെ. പരിശീലന വഴികളില്‍ കണ്ടുമുട്ടിയ ചില നൊമ്പരങ്ങളില്‍ കാമ്പ് എത്രമാത്രമുണ്ട് എന്നറിയില്ല. ഈ സ്വപ്നത്തില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് വളര്‍ന്നാല്‍ വിറങ്ങലിച്ചു നില്ക്കമോ എന്നും അറിയില്ല… എങ്കിലും സ്വപ്നത്തില്‍ അള്‍ ത്താരയോടൊപ്പം കുറെ മനുഷ്യാത്മാക്കളെയും കാണുന്നു. കാരണം,
" ആഗ്നേയാക്ഷരങ്ങളാല്‍ സ്വര്‍ ഗ്ഗത്തിന്‍റെ മുഖത്ത്
പേരെഴുതിവെച്ച മനുഷ്യര്‍ ഇ വിടെ ശയിക്കുന്നു……" ( ഖലീല്‍ ജിബ്രാന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org