ഇന്ത്യന്‍ വികസനസ്വപ്നങ്ങള്‍ക്കു കരുത്തേകുവാന്‍

ഇന്ത്യന്‍ വികസനസ്വപ്നങ്ങള്‍ക്കു കരുത്തേകുവാന്‍

ഫാത്തിമ നസ്റിന്‍
ചെയര്‍പേഴ്സണ്‍, ഗവ. മോഡല്‍ എന്‍ജിനീയറിംഗ് കോളജ്

ഏതൊരു ജീവനും ഭൂമിയില്‍ പ്രതീക്ഷകളോടെ മുന്നേറുന്നതിന്‍റെ കാതല്‍ "മാറ്റം" എന്ന പ്രേരക ശക്തിയാണ്. ആരോ എവിടെയോ കുറിച്ചതുപോലെ "ചായപ്പീടികയില്‍ നിന്നു വിക്കീപീഡിയയിലേക്കും ഗുട്ടന്‍ബര്‍ഗില്‍ നിന്നു സക്കര്‍ബര്‍ഗിലേക്കും കാലചക്രം കറങ്ങിനീങ്ങിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചുകൊണ്ട് ഒരു കൂട്ടം പ്രതിഭകള്‍ നമുക്കു മുന്നിലുണ്ട് – എന്‍ജിനിയേഴ്സ്.
ഇന്നു ഭാരതത്തില്‍ നിലനില്ക്കുന്ന വിദ്യാഭ്യാസരീതി പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കുന്നുവെന്നത്, കേട്ടു തഴമ്പിച്ച പല്ലവിയാണ്. വിദ്യാഭ്യാസ വിദഗ്ദ്ധരെ അത്രമേല്‍ ചൊടിപ്പിക്കുന്നതാണ് ആ മാറ്റമെങ്കില്‍ വേണ്ട. മറിച്ച്, ചിന്താശക്തിയെയും ബുദ്ധിയെയും ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാല്‍, വിദേശരാജ്യങ്ങളിലേതുപോലെ ചെറുപ്രായത്തിലേ കണ്ടുപിടുത്തങ്ങളിലും ഗവേഷണങ്ങളിലും ഏര്‍പ്പെടുവാന്‍ നമ്മുടെ കു ട്ടികള്‍ക്കും സാദ്ധ്യമാകും. ഇത്തരത്തില്‍ ലഭിക്കുന്ന അടിത്തറ ഭാവിയില്‍ പ്രഗത്ഭരായ എന്‍ജിനീയര്‍മാരെ രാജ്യത്തിനു സമ്മാനിക്കും.
ഇതിലുപരി സാങ്കേതികവിദ്യാഭ്യാസത്തിലും ഗവേഷണത്തിന്‍റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കണം. ഗവേഷണമായിരിക്കും ഭാവിയില്‍ നമ്മുടെ സമൂഹത്തിലെ വി കസനത്തിന്‍റെ അളവുകോലായി മാറുവാന്‍ പോകുന്നത്. ഇതെല്ലാം മാറ്റിനിര്‍ത്തിയാലും നമ്മുടെ നാ ട്ടില്‍ നിലനില്ക്കുന്ന ഒരു ആശയമുണ്ട്. കാലങ്ങളായി ഈ വിചാരം നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സാധാരണക്കാര്‍ക്കു പ രിചിതമായ വളരെ കുറച്ച് എന്‍ജിനീയറിംഗ് ശാഖകളേയുള്ളൂ – സിവില്‍, ഇലക്ട്രോണിക്സ്, മെ ക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സോ ഫ്റ്റ്വെയര്‍ എന്നിവ. ഇതിനു പുറത്തേയ്ക്കു ചിന്തിക്കുവാനോ പുതി യ മേഖലകളെ അറിയുവാനോ നമ്മള്‍ ശ്രമിക്കാറില്ല. കെമിക്കല്‍, പോളിമെര്‍, നാനോ ടെക്നോളജി, ബയോമെഡിക്കല്‍ തുടങ്ങിയ ശാ ഖകളുടെ സാദ്ധ്യതകളും അവസരങ്ങളും അറിയുവാന്‍ നാം ഒരു ശ്രമംപോലും നടത്താറില്ല.
ഇതുപോലെതന്നെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ സ്വന്തം ആരോഗ്യവും ആയുസ്സും കള ഞ്ഞു കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരിക്കുകയാണെന്ന വാദം നമ്മു ടെ നാട്ടില്‍ വളരെ പ്രബലമായി നിലനില്ക്കുന്നു. പക്ഷേ, നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു മറുവശമുണ്ട്. ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ഇന്നു സൃഷ്ടിച്ചെടുത്തിരിക്കുന്നത് ലോ കത്തിലെ ഏറ്റവും വലിയ സോ ഫ്റ്റ്വെയര്‍ സര്‍വീസ് രാജ്യങ്ങളില്‍ ഒന്നിനെയാണ്. ഇന്ത്യയില്‍ 2.5 മില്യണ്‍ തൊഴിലവസരങ്ങളാ ണ് ഈ തൊഴില്‍മേഖല സൃഷ്ടിച്ചിരിക്കുന്നത്.
ഭാരതത്തിലെ ഓരോ എന്‍ജിനീയറിലൂടെയും നമുക്കു പടുത്തുയര്‍ത്തുവാന്‍ സാധിക്കുന്ന ഒരു സ്വപ്നമുണ്ട് – വികസിതഭാരതം. നമ്മെയെല്ലാം സ്വപ്നം കാണുവാന്‍ പഠിപ്പിച്ച, ഇന്ത്യ കണ്ട ഏറ്റ വും വലിയ എന്‍ജിനീയറായ മുന്‍ രാഷ്ട്രപതി ഡോ. ഏ.പി.ജെ. അ ബ്ദുള്‍ കലാം നമ്മെ ഏല്പിച്ചുപോയ ഒരു കര്‍ത്തവ്യം. വലിയ സാങ്കേതിക മുന്നേറ്റങ്ങള്‍ ഒന്നുംതന്നെ നാം കൈവരിക്കാതിരുന്ന കാലഘട്ടത്തില്‍ ഭാരതത്തിന്‍റെ ബ ഹിരാകാശസ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടെങ്കില്‍, ആ മഹാപ്രതിഭയ്ക്കുവേണ്ടി ആ നല്ല മനുഷ്യനുവേണ്ടി ലോകം കൈക്കുമ്പിളില്‍ കൊണ്ടുനടക്കുന്ന നമ്മള്‍, യുവജനതയ്ക്ക് ഒരു സ്വപ്നതുല്യമായ മാറ്റം സൃഷ്ടിച്ചെടുക്കുവാന്‍ സാദ്ധ്യമാകണം.
അതിസങ്കീര്‍ണമായ കണ്ടുപിടുത്തങ്ങളല്ല, യഥാര്‍ത്ഥത്തില്‍ ഭാ രതമണ്ണിനാവശ്യം. മറിച്ച്, ഇന്ത്യ യുടെ ദൈനംദിനചര്യകളില്‍ നമു ക്ക് എന്‍ജിനീയറിംഗ് തന്ത്രങ്ങളെ കോര്‍ത്തിണക്കുവാന്‍ സാധിച്ചാല്‍ താഴെത്തട്ടില്‍ നിന്നു വികസനത്തിന്‍റെ പടവുകള്‍ കുതിച്ചുകയറാം. അതിനൂതന സാങ്കേതികവിദ്യകളല്ല മറിച്ചു സാധാരണക്കാരുടെ ജീവിതനിലവാരത്തെ വികസനസൂചികയായി നാം കണക്കാക്കേണ്ടതുണ്ട്. കാര്‍ഷികമേഖല നെടുംതൂണായ ഭാരതത്തില്‍, സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും പയറ്റിനോക്കേണ്ടത് ഈ മേഖലയില്‍ ത്തന്നെയാണ്. കാലാവസ്ഥാവ്യതിയാനങ്ങളും വളക്കൂറു നഷ്പ്പെട്ട നിലങ്ങളും മാരകവിഷമുള്ള കീടനാശിനികളും ഉപയോഗിച്ചു പഴകിയ കാര്‍ഷികോപകരണങ്ങളും നവസാങ്കേതികതയ്ക്കു വഴിമാറിയാല്‍ കാര്‍ഷികമേഖലയ്ക്ക് ഉണര്‍ വേകുവാന്‍ സാധിക്കും.
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അ നേകം സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനങ്ങള്‍ യ ഥാര്‍ത്ഥത്തില്‍ ഇത്തരം അനേകം സാമൂഹികപ്രശ്നങ്ങള്‍ക്കുള്ള ഉ ത്തരങ്ങളാണ്. സാമൂഹികപ്രശ്നങ്ങള്‍ക്കു സങ്കേതിക പരിഹാര ങ്ങള്‍ നല്കുന്ന പ്രോജക്ടുകളെ മുന്നോട്ടു കൊണ്ടുവരുവാനും സാ മ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നല്കുവാനും സര്‍ ക്കാര്‍ തലങ്ങളില്‍തന്നെ അനേകം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയിലൂടെ മാറ്റം സൃഷ്ടിക്കുവാന്‍ എന്‍ജിനീയറിം ഗ് പഠിക്കണ്ട എന്നു കാണിച്ച സാ ധാരണക്കാരായ പ്രതിഭാശാലികള്‍ അനേകമുള്ള നാടുകൂടിയാണു കേരളം.
സാങ്കേതികവിദ്യാഭ്യാസത്തെ ക്ലാസ്സുമുറികളില്‍ തളച്ചിടാതെ സ മൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ അവസരം നല്കിയാല്‍ അത്ഭുതകരമായ വളര്‍ച്ചയ്ക്കു സാക്ഷ്യം വ ഹിക്കുവാന്‍ നമുക്കു സാധിക്കും.
എന്‍ജിനീയറിംഗ് ഒരു കലതന്നെയാണ്. ഭാരതമണ്ണിനെ സ്വപ്നതുല്യമാക്കുവാന്‍, നീതിപൂര്‍വമാക്കുവാന്‍, സന്തോഷകരമാക്കുവാന്‍ നമ്മുടെ തലമുറയ്ക്കു ലഭിച്ച ശ ക്തിയുള്ള ആയുധം സൃഷ്ടിക്കാം. മാറ്റത്തിന്‍റെ പുതിയ അലയൊലികളെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org