കര്‍ദ്ദിനാളന്മാര്‍: ശുശ്രൂഷയുടെ രാജകുമാരന്മാര്‍

കര്‍ദ്ദിനാളന്മാര്‍: ശുശ്രൂഷയുടെ രാജകുമാരന്മാര്‍

2016 നവംബര്‍ 19-ാം തീയ തി ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍ പാപ്പ റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് അഞ്ചു ഭൂഖ ണ്ഡങ്ങളില്‍ നിന്നുള്ള പതിനേഴ് കര്‍ദ്ദിനാളന്മാരെ വാഴിക്കുകയുണ്ടാ യല്ലോ. ഈ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ തിരുസംഘത്തിന്‍റെ ച രിത്രത്തെക്കുറിച്ചും, അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുമാ ണ് ഈ ലേഖനത്തില്‍ മുഖ്യമാ യും പ്രതിപാദിക്കുന്നത്.
ആഗോളകത്തോലിക്കാസഭ യുടെ സുപ്രധാനമായ ഭരണകാര്യ ങ്ങളില്‍ മാര്‍പാപ്പയെ ഉപദേശിക്കു ന്നതിനും മാര്‍പാപ്പയെ തിരഞ്ഞെ ടുക്കുന്നതിനും അവകാശമുള്ള കര്‍ദ്ദിനാളന്മാരുടെ നൈയാമികമാ യ കൂട്ടായ്മയെയാണ് കര്‍ദ്ദിനാള്‍ തിരുസംഘം എന്നു പറയുന്നത്. കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഉത്ഭവ ത്തെ പഴയനിയമ ചരിത്രവുമായി ബന്ധിപ്പിക്കുന്നവരുണ്ട്. അതായ ത് മോശയുടെ നേതൃത്വത്തിലുള്ള എഴുപത് മൂപ്പന്‍മാരുടെ (ഋഹറലൃെ) മാതൃകയിലാണ് കര്‍ദ്ദിനാള്‍ സം ഘത്തെ രൂപപ്പെടുത്തിയതത്രെ. കര്‍ദ്ദിനാള്‍ തിരുസംഘ രൂപീകര ണപ്രകിയയ്ക്ക്, ചരിത്രപരമായി റോമാസാമ്രാജ്യവുമായും ദൈവ ശാസ്ത്രപരമായി ജറുസലേം സഭ യുമായും അഭേദ്യമായ ബന്ധമുണ്ട്.
ക്രിസ്തീയകാലഘട്ടത്തിന് രണ്ടുനൂറ്റാണ്ടുകള്‍ മുമ്പുതന്നെ റോമാ സമൂഹത്തെ ഹയരാര്‍ക്കി തലത്തിലാണ് തരം തിരിച്ചിരുന്ന ത്. അതില്‍ സെനറ്റര്‍മാരും പാത്രി യാര്‍ക്കീസുമാരും സമൂഹത്തിലെ സുപ്രധാന ചുമതലകള്‍ വഹിച്ചി രുന്നു. ഈ കാലഘട്ടത്തില്‍ ത ന്നെ വളര്‍ന്നുവന്ന റോമാസഭയും റോമന്‍ സാമ്രാജ്യത്തിലെ ഭരണ ഘടനാശൈലികള്‍ സ്വീകരിക്കു കയുണ്ടായിയെന്നത് ചരിത്രസത്യ മാണ്. ജറുസലേമില്‍ വച്ച് അപ്പ സ്തോലന്മാര്‍ തിരഞ്ഞെടുത്ത ഏഴു ശുശ്രൂഷകര്‍ മരിച്ചുപോവുക യോ വിശ്വാസത്തിനുവേണ്ടി രക്ത സാക്ഷികളാവുകയോ ചെയ്ത പ്പോള്‍ അവര്‍ക്കുപകരമായി മറ്റു ശുശ്രൂഷികളെ സഭയുടെ ശുശ്രൂ ഷകള്‍ക്കായി അഭിഷേകം ചെയ്യേ ണ്ടിവന്നു. വാസ്തവത്തില്‍, അവ രാണ് ഇന്നത്തെ അര്‍ത്ഥത്തിലു ള്ള കര്‍ദ്ദിനാള്‍ തിരുസംഘത്തി ന്‍റെ ചുമതലകള്‍ ആദിമസഭയില്‍ നിര്‍വ്വഹിച്ചുപോന്നത്.
ആദ്യനൂറ്റാണ്ടുകളില്‍ റോമാ രൂപതയിലെ വൈദികരും ഡീക്ക ന്മാരും അയല്‍രൂപതകളിലെ മെ ത്രാന്മാരുമാണ് ഭരണകാര്യങ്ങളില്‍ റോമായിലെ മെത്രാനെ സഹായി ച്ചിരുന്നത്. എന്നാല്‍ കത്തോലി ക്കാ സഭ ലോകം മുഴുവനും പടര്‍ ന്നുപന്തലിച്ചതോടുകൂടി റോമാ മെത്രാന്‍റെ കടമകളും ഉത്തരവാദി ത്വങ്ങളും വര്‍ദ്ധിച്ചുവരികയും റോ മാക്കാരല്ലാത്ത വൈദികരെയും ഡീക്കന്മാരെയും പാപ്പായുടെ ഭര ണകാര്യങ്ങളില്‍ സഹായിക്കുവാ നായി തിരഞ്ഞെടുക്കുവാന്‍ തുട ങ്ങുകയും ചെയ്തു. അങ്ങനെയാ ണ് ആദിമകാലത്ത് റോമിലെ വൈദികര്‍ക്കും ഡീക്കന്മാര്‍ക്കുമാ യി മാത്രം നീക്കിവച്ചിരുന്ന കര്‍ദ്ദി നാള്‍ പദവിയിലേക്ക് വിവിധ ഭൂഖ ണ്ഡങ്ങളില്‍ നിന്നുള്ള വൈദിക രെയും മെത്രാന്മാരെയും മാര്‍പാ പ്പ തിരഞ്ഞെടുത്ത് ഉയര്‍ത്തുവാന്‍ തുടങ്ങിയത്.
കര്‍ദ്ദിനാള്‍ തിരുസംഘത്തി ന്‍റെ രൂപികരണത്തെക്കുറിച്ചുള്ള ചരിത്രം പതിനൊന്നാം നൂറ്റാണ്ടു മുതലാണുള്ളത്. ബോനിഫസ് എ ട്ടാമന്‍റെ (1294-1303) കാലം മുതല്‍ കര്‍ദ്ദിനാളന്മാര്‍ ചുവന്ന കുപ്പായം ധരിക്കുന്നു. ഇന്നസെന്‍റ് ഒന്നാമന്‍റെ കാലം മുതല്‍ (1243-1245) കര്‍ദ്ദി നാളന്മാര്‍ ചുവന്ന തൊപ്പിയും ധരി ക്കുവാന്‍ തുടങ്ങി. വിശ്വാസത്തി നുവേണ്ടി ജീവത്യാഗം ചെയ്യുവാ നുള്ള അവരുടെ സന്നദ്ധതയാണ് ചുവന്ന തൊപ്പി സൂചിപ്പിക്കുന്നത് (ൗൂൗലെ മറ മെിഴൗശിശെ ലളളൗശെീിലാ). മാത്രമല്ല, ചുവപ്പുനിറം രക്തസാ ക്ഷികള്‍ ചൊരിഞ്ഞ ചുടുനിണ ത്തെയും വിശ്വാസത്തെയും കുറി ക്കുന്നു.
വിജാഗിരി, അച്ചുതണ്ട് എന്നര്‍ ത്ഥമുള്ള 'കാര്‍ദോ' എന്ന ലത്തീന്‍ പദത്തില്‍ നിന്നുമാണ് കര്‍ദ്ദിനാള്‍ എന്ന പദം ഉത്ഭവിച്ചിരിക്കുന്നത.് വ്യത്യസ്തമായ രണ്ടു ശക്തികളെ സംയോജിപ്പിക്കുവാനും അവ ത മ്മില്‍ ഐക്യം സംജാതമാക്കുവാ നുമാണല്ലോ വിജാഗിരി ഉപയോ ഗിക്കുന്നത്. വാതിലിനെ ഒരു ചട്ട ത്തില്‍ നിര്‍ത്താന്‍ വിജാഗിരി സ ഹായിക്കുന്നതുപോലെ സഭാഹ യരാര്‍ക്കിയുടെ ദൈവശാസ്ത്ര പരവും ഭരണപരവുമായ ബന്ധ ത്തെ സുഗമമാക്കുവാന്‍ കര്‍ദ്ദി നാള്‍ സംഘം സഹായിക്കുന്നു. എണ്‍പതുവയസ്സുവരെയാണ് കര്‍ ദ്ദിനാളന്മാര്‍ക്ക് മാര്‍പാപ്പയെ തിര ഞ്ഞെടുക്കുന്നതിനുള്ള കോണ്‍ ക്ലേവില്‍ (ഇീിരഹമ്ല) പങ്കെടുത്ത് വോട്ടു ചെയ്യുവാനുള്ള അവകാ ശം ഉള്ളത്. മാര്‍പാപ്പയെ തിരഞ്ഞെ ടുക്കുവാന്‍ യോഗ്യതയുള്ള കര്‍ദ്ദി നാള്‍ സംഘത്തിലെ അംഗസം ഖ്യ നൂറ്റിയിരുപതായി തിരുസ്സഭ നി ജപ്പെടുത്തിയിരിക്കുന്നു.
മെത്രാന്‍കര്‍ദ്ദിനാള്‍, വൈദിക കര്‍ദ്ദിനാള്‍, ഡീക്കന്‍ കര്‍ദ്ദിനാള്‍ എന്നിങ്ങനെ മൂന്നു ഗണത്തിലുള്ള കര്‍ദ്ദിനാളന്മാരാണ് കത്തോലി ക്കാസഭയിലുള്ളത്. മെത്രാന്‍ കര്‍ ദ്ദിനാള്‍ എന്നാല്‍ പ്രധാനപ്പെട്ട ഇട വകയുടെ മെത്രാന്‍ എന്നാണര്‍ ത്ഥം. സാധാരണയായി റോമാ ന ഗരത്തിലുള്ള പ്രധാനപ്പെട്ട ആറു രൂപതകളുടെ സ്ഥാനികമെത്രാന്മാ രായിട്ടാണ് അവരെ നിയമിക്കുന്ന ത്. മെത്രാന്‍ കര്‍ദ്ദിനാളന്മാര്‍ റോ മന്‍കൂരിയായിലെ വിവിധ കാര്യാ ലയങ്ങളുടെ തലവന്മാരോ, പൗര സ്ത്യസഭകളുടെ പാത്രീയാര്‍ക്കി സുമാരോ ആയിരിക്കും. വൈദിക കര്‍ദ്ദിനാള്‍ എന്നാല്‍ പ്രധാനപ്പെട്ട ഇടവകയുടെ വികാരി എന്നര്‍ ത്ഥം. ഇവര്‍ക്ക് റോമിനു പുറത്താ ണ് സ്ഥാനികരൂപതകള്‍ ഉള്ളത്. ഡീക്കന്‍ കര്‍ദ്ദിനാളന്മാര്‍ റോമന്‍ കൂരിയായില്‍ മുഴുവന്‍ സമയവും ശുശ്രൂഷയ്ക്കായി നിയോഗിക്ക പ്പെട്ടിരിക്കുന്ന സ്ഥാനികമെത്രാ ന്മാരാണ്. കനപ്പെട്ട ദൈവശാസ്ത്ര സംഭാവനകള്‍ തിരുസഭയ്ക്ക് ന ല്കിയിട്ടുള്ളവരെയാണ് ഡീക്കന്‍ കര്‍ദ്ദിനാളന്മാരായി മാര്‍പാപ്പ ഉയര്‍ ത്തുന്നത്.
സഭയുടെ രാജകുമാരന്മാര്‍, തി രുസംഘം, സഭയുടെ സെനറ്റ് എ ന്നിങ്ങനെയൊക്കെയാണ് കര്‍ദ്ദി നാള്‍ തിരുസംഘത്തെ വിശേഷി പ്പിക്കുന്നത്. ഈ വിശേഷണങ്ങ ളെല്ലാം അവരെക്കുറിച്ചും അവരു ടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഒരുപരിധിവരെ വ്യക്തമാക്കുന്നവ യാണ്. സഭയുടെ രാജകുമാരന്മാ രായ കര്‍ദ്ദിനാളന്മാരുടെ കര്‍മ്മമ ണ്ഡലം ഭൗതികമണ്ഡലത്തെ ക്കാളും ആദ്ധ്യാത്മികമണ്ഡല ത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അ വരുടെ തീരുമാനങ്ങളും നടപടിക ളും വിശ്വാസത്തില്‍ നിന്ന് ഉത്ഭൂത മാകുന്നതും, വിശ്വാസത്തെ ഊട്ടി യുറപ്പിക്കുവാന്‍ കെല്പുള്ളതുമാ കണം. സഭാപരവും ആദ്ധ്യാത്മി കവുമായ ചക്രവാളത്തില്‍ നിന്നു കൊണ്ട് കൈകൊള്ളുന്ന അവരു ടെ പല തീരുമാനങ്ങളും നടപടി കളും പലപ്പോഴും രാഷ്ട്രീയത്തെ യും സമൂഹത്തെയും സ്വാധീനി ക്കുമെന്നത് ഒരു വസ്തുതയാണ്. കര്‍ദ്ദിനാള്‍ പദവിയെന്നത് മെ ത്രാന്‍പട്ടത്തെക്കാള്‍ ഉയര്‍ന്ന പ ട്ടമായി കാണരുത്. കാരണം മെ ത്രാന്‍പട്ടത്തില്‍തന്നെ പൗരോഹി ത്യത്തിന്‍റെ പൂര്‍ണ്ണത അടങ്ങിയിട്ടു ണ്ട്. മാര്‍പാപ്പയോടും മറ്റു മെത്രാ ന്മാരോടും ചേര്‍ന്ന് ഓരോ മെത്രാ നും തനിക്ക് ഭരമേല്പ്പിക്കപ്പെട്ടിരി ക്കുന്ന പ്രാദേശികസഭയെ നയി ക്കുവാനുള്ള അവകാശവും അ ധികാരവും ഉണ്ട്.
മുതിര്‍ന്ന സഭാംഗങ്ങള്‍ എന്ന നിലയില്‍ കര്‍ദ്ദിനാള്‍ സംഘം റോമിലെ മെത്രാനും ആഗോള സഭയുടെ പരമാദ്ധ്യക്ഷനുമായ മാര്‍പാപ്പയുടെ അടുത്ത ഉപദേശ കരും സഹായകരും സുഹൃത്തു ക്കളുമായി വര്‍ത്തിക്കുന്നു. പല പ്പോഴും മാര്‍പാപ്പയുടെ കണ്ണും, കാതും, ശബ്ദവുമായി ലോകം മുഴുവന്‍ വ്യാപരിക്കുവാനുള്ള ഉ ത്തരവാദിത്വം അവരില്‍ നിക്ഷി പ്തമായിരിക്കുന്നു. പൊതുസമൂ ഹത്തില്‍ വ്യക്തമായും കൃത്യമാ യും ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ അവര്‍ കൂ ടുതല്‍ കടപ്പെട്ടിരിക്കുന്നു. ഫ്രാന്‍ സിസ് പാപ്പയുടെ വാക്കുകളില്‍, വിവിധ സമൂഹങ്ങള്‍ തമ്മില്‍ സ്നേഹത്തിന്‍റെ പാലം പണിയു വാനും, സഭയുടെ സാര്‍വത്രികത വ്യക്തമാക്കുവാനുമായി കരുണ യുടെ സുവിശേഷവുമായി ജന ങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താഴ്വാര ങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ ശുശ്രൂഷയുടെ രാജകുമാരന്മാരാ യ എല്ലാ കര്‍ദ്ദിനാളന്മാര്‍ക്കും കഴി യട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org