കാന്ദമാല്‍ കലാപം: വ്യാജത്തിന്‍െറ വാസ്തവം തേടി

കാന്ദമാല്‍ കലാപം: വ്യാജത്തിന്‍െറ വാസ്തവം തേടി

ഒരു വിദേശപ്രസിദ്ധീകരണത്തിന് അഭിമുഖത്തിനായി ആര്‍ച്ചുബിഷപ് താഴത്തിനെ വിളിച്ചപ്പോഴാണ് ആര്‍എസ്എസ് നേതാക്കള്‍ സന്ദര്‍ശനത്തിനായി എത്താന്‍ പോകുകയാണെന്നറിഞ്ഞത്. അവര്‍ വന്നുപോയ ഉടനെ ആര്‍ച്ചുബിഷപ് എന്നെ വിളിച്ചിട്ടു പറഞ്ഞു, "അവര്‍ കുറെ സമ്മാനങ്ങള്‍ തന്നു. തന്നതു മുഴുവന്‍ കാന്ദമാലുമായി ബന്ധപ്പെട്ട സാധനങ്ങളാണ്. നിനക്ക് ഉപകാരപ്പെട്ടേക്കും." ഞാന്‍ അവിടെ പോയി ഈ സാധനങ്ങള്‍ എടുത്തു നോക്കി. അതില്‍ നേരത്തെ പറഞ്ഞ മൈക്കിള്‍ പാര്‍ക്കറിന്‍റെ പുസ്തകവും ഉണ്ടായിരുന്നു. അതു വായിച്ചു കഴിഞ്ഞാല്‍ ചോരയുള്ളവര്‍ക്കെല്ലാം ചോര തിളയ്ക്കും. കാരണം, നുണകള്‍ മാത്രമാണ് അതിലെഴുതിയിരിക്കുന്നത്. അതിലെ ഒരദ്ധ്യായത്തിന്‍റെ പേരു തന്നെ 'ക്രൈസ്തവികത കീഴടക്കപ്പെട്ട സത്യം' എന്നാണ്. സൗഹാര്‍ദ സന്ദര്‍ശനത്തിനു വന്നിട്ടു മെത്രാനു സമ്മാനിച്ചു പോകുന്ന പുസ്തകത്തിന്‍റെ കാര്യമാണ് പറയുന്നത്. രാജ്യത്തെ 27 ശതമാനം ഭൂമിയും സ്വന്തമാക്കിയിരിക്കുന്നത് ക്രൈസ്തവരാണ് എന്നൊരു പരാമര്‍ശം ഈ പുസ്തകത്തിലുണ്ട്. സഭയെക്കുറിച്ച് എന്തൊക്കെ മോശമായ റിപ്പോര്‍ട്ടുകള്‍ ലോകത്തില്‍ വന്നിട്ടുണ്ടോ അതൊക്കെ ഈ പുസ്തകത്തിലുണ്ട്. ഒരു പണ്ഡിതനെഴുതിയ ഗ്രന്ഥമല്ല ഇതെന്നു വായിച്ചു നോക്കുന്ന ഏതു കൊച്ചുകുട്ടിക്കും പെട്ടെന്നു മനസ്സിലാകും. ഇതേക്കുറിച്ചന്വേഷിച്ചുകൊണ്ടിരിക്കെയാണ്, ഇതേ പുസ്തകം തലക്കെട്ടു മാറ്റി ഗ്രന്ഥകാരന്‍റെ പേരു ബ്രണ്ണന്‍ പാര്‍ക്കര്‍ എന്നാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നതു ശ്രദ്ധിച്ചത്. അതില്‍ റാം മാധവ് ഈ പുസ്തകത്തിന്‍റെ ഒരു കോപ്പി അമേരിക്കന്‍ മതസ്വാതന്ത്ര്യകമ്മീഷനു സമര്‍പ്പിച്ചതായി പറയുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org