തെരുവുവെളിച്ചത്തില്‍ മുരുകന്‍

തെരുവുവെളിച്ചത്തില്‍ മുരുകന്‍

? മുരുകന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു ചില അംഗീകാരങ്ങളൊക്കെ കിട്ടിയിട്ടുണ്ടല്ലോ. ഏതൊക്കെയാണ്?
1. 2010-ല്‍ എര്‍ത്ത് ഫൗണ്ടേഷന്‍റെ ഹോപ്പ് അവാര്‍ഡ് (ഒഛജഋ അംമൃറ).
2. കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പിന്‍റെ ശിശുക്ഷേമത്തിനുള്ള 2011-ലെ ഒരു ലക്ഷം രൂപയുടെ കേന്ദ്രപുരസ്കാരവും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മു ഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി.
3. എറണാകുളം ഡിസ്ട്രിക്ട് കളക്ടേഴ്സ് അപ്രിസിയേഷന്‍ അ വാര്‍ഡ് 2014.
4. രാമന്‍കുട്ടി അച്ചന്‍ അവാര്‍ഡ്.
5. ടൈംസ് നൗ ചാനലിന്‍റെ അമേസിംഗ് ഇന്ത്യന്‍ അവാര്‍ഡ് 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വീകരിച്ചു.

കൊച്ചി പഴയ കൊച്ചിയല്ല; നോക്കിനില്‍ക്കുമ്പോള്‍ത്തന്നെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും എത്ര യോ മനുഷ്യരാണ് ഈ നഗരത്തിന്‍റെ ഹൃദയത്തിലൂടെ കടന്നുപോകുന്നത്. എല്ലാറ്റിനും നല്ല വളക്കൂറുള്ള മണ്ണാ ണ് ഈ നഗരത്തിന്‍റേത്. കച്ചവടത്തിനായാലും സൗഹൃദത്തിനായാലും പ്രണയത്തിനായാലും ഗുണ്ടായിസത്തിനായാലും പല അരങ്ങുകളിലായി ആട്ടക്കാര്‍ തിമിര്‍ ത്താടുന്ന കൊച്ചി. നില്ക്കാന്‍ നേരമില്ലാതെ തിരക്കിട്ടോടുന്നവര്‍, തിരക്കില്ലാതിരുന്നിട്ടും തിരക്കഭിനയിച്ചു അപരനെ കാണാതെ ഓടുന്നവര്‍… ഇവിടെ എപ്പോഴും ലൈവ് (ഹശ്ല) ആണ്. പക്ഷേ, ഇതിലൊന്നും പെടാതെ, അരങ്ങിലല്ലാതെ ഓരങ്ങളിലിരിക്കുന്ന ചിലരും ഇവിടുയുണ്ട്. സമൂഹം തൊടാനറയ്ക്കുന്ന, പേടിയോടെ നോ ക്കുന്ന ചില മനുഷ്യര്‍. പുഴുവരിച്ചു കിടക്കുന്നവരും മാനസികവിഭ്രാന്തിയുള്ളവരുമൊക്കെയായ മനുഷ്യര്‍. ഇവ രെ തെരുവിന്‍റെ ഓരങ്ങളില്‍ നിന്നും കാനയില്‍ നിന്നും വാരിയെടുത്തു ചേര്‍ത്തുപിടിക്കാന്‍ വെട്ടമായൊരാള്‍ ഈ നഗരത്തില്‍ നി താന്ത ജാഗ്രതയോടെ ഉണര്‍ന്നിരിപ്പുണ്ട് – 'മുരുകന്‍ – തെരുവോരം മുരുകന്‍.' കരുണയുടെ ഈ അ സാധാരണ ജൂബിലി വര്‍ ഷത്തില്‍ മുരുകനെ ഒന്നു കേള്‍ക്കുന്നതു ദൈവസ്നേഹത്തിലൂടെ കടന്നുപോകുന്ന അനുഭവമാണ്. ഇടുക്കി പീരുമേടു സ്വദേ ശിയാണു മുരുകന്‍. എട്ടാം വയസ്സില്‍ എറണാകുള ത്തെത്തിയതു മുതലുള്ള വിശേഷങ്ങള്‍ അദ്ദേഹത്തില്‍ നിന്നുതന്നെ കേള്‍ക്കാം.

? എട്ടാം വയസ്സില്‍ ഇവിടെ എത്തിയ ഓര്‍മകള്‍, അല്ല, ജീവി തം പറയാമോ?
ജീവിതത്തിലെ ഒരോര്‍മയും മറക്കാന്‍ പറ്റുന്നതല്ല. എട്ടാം വയസ്സില്‍ ഇവിടെ എത്തി. അച്ഛന്‍ ഷ ണ്‍മുഖം, അമ്മ വള്ളിയും കുഞ്ഞു പെങ്ങള്‍ മഞ്ജുവും അടങ്ങുന്ന കുടുംബം എറണാകുളത്തെ ഒരു കോളനിയില്‍ മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു താമസം. ഇവിടത്തെ ചവറ്റുകൂനകളുടെ നടുവിലായിരുന്നു ജീവിതം. എന്നെപ്പോലുള്ള അനേകം കുട്ടികള്‍. വേസ്റ്റ് കൂനകളില്‍ വന്നുവീഴുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ കുട്ടികള്‍ തല്ലുകൂടി. കിട്ടിയതു പങ്കുവച്ചു. ഹോട്ടലുകളുടെ ചില്ലുജാലകങ്ങള്‍ക്കു പുറത്തുനി ന്ന് ഉള്ളിലേക്കു നോക്കുമ്പോള്‍ വ ലിയ വലിയ ആളുകള്‍ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നതു കാ ണുമ്പോള്‍ പ്രാര്‍ത്ഥിക്കും; ദൈവ മേ അവരതു മുഴുവനും കഴിക്കല്ലേയെന്ന്. കാരണം, ബാക്കി വരുന്ന വ കൂനയില്‍ കൊണ്ടുവന്നിട്ടാല ല്ലേ ഞങ്ങള്‍ക്ക് ഒരു വായെങ്കിലും കഴിക്കാനൊക്കൂ. മേനകയിലെ ഓവന്‍ ബേക്കറിയുടെ മുമ്പില്‍ സ്ഥിരസാന്നിദ്ധ്യമായിരുന്നു. സാ യ്പുമാരൊക്കെ കഴിച്ചതിന്‍റെ ബാ ക്കി കിട്ടാന്‍ ആര്‍ത്തിയോടെ നോ ക്കിയിരിക്കും. പിന്നെ കഴിക്കുന്നത് എച്ചിലാണെങ്കിലും അഭിമാനികളായിരുന്നു – അവരു കടിച്ച ഭാഗം അടര്‍ത്തി കളഞ്ഞിട്ടേ കഴിച്ചിരുന്നുള്ളൂ.
അന്നൊക്കെ ഞങ്ങളെ കാ ണാന്‍ സ്ഥിരമായി ഒരാള്‍ വരാറുണ്ടായിരുന്നു – ബ്രദര്‍ മാവുരൂസ്. പോക്കറ്റില്‍ മിഠായിയും ഇട്ടാണു വരുന്നത്. കുറേനേരം ഞങ്ങളോടുകൂടെ ഉണ്ടാകും. പത്തുനൂറു പി ള്ളേരുണ്ട് എട്ടും പത്തും വയസ്സ് പ്രായമുള്ളവര്‍. ബ്രദര്‍ ഞങ്ങളോ ടു നല്ല കാര്യങ്ങള്‍ പറഞ്ഞു, നല്ല കുട്ടികളായി വളരാന്‍ പ്രേരിപ്പിച്ചു. അദ്ദേഹം തരുന്ന മിഠായി എല്ലാവര്‍ക്കും വേണമായിരുന്നു. പ ക്ഷേ, അദ്ദേഹത്തിന്‍റെ നല്ല വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും മടിയായിരുന്നു. അങ്ങനെയിരി ക്കെ ഒരു ദിവസം കോര്‍പ്പറേഷ ന്‍റെ 'പിച്ചക്യാമ്പ് വണ്ടി' ഞങ്ങളെ പിടികൂടി. ബ്രദര്‍ മാവുരൂസ് വന്നു ഞങ്ങളെ ഏറ്റെടുത്തു പള്ളുരു ത്തി സ്നേഹഭവന്‍ അനാഥാലയത്തിലാക്കി. അന്നേ ദൈവത്തിന് എന്നെക്കുറിച്ചു മനോഹരമായ പദ്ധതിയുണ്ടായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അവിടെ എന്നോടൊപ്പം ഉണ്ടായിരുന്നവരില്‍ പലരും ചാടിപ്പോയി ക്രിമിനലുകളായിത്തീര്‍ന്നു. കുപ്പയിലെ ജീവിതം മുതല്‍ ഏകദേശം 10-17 വയസ്സുവരെ കൂടെ ഉണ്ടായിരുന്ന വരും പരിചയക്കാരുമായവരില്‍ പ ലരും കേരളത്തിലെ ജയിലുകളില്‍ ഉണ്ട്. ഒരാള്‍ 14 കൊലക്കേസിലെ പ്രതിയാണ്. എന്‍റെ സാഹചര്യങ്ങ ളും അങ്ങനെയൊക്കെ ആയിത്തീരാന്‍ സാദ്ധ്യതയുള്ളതായിരുന്നു. പക്ഷേ, ഞാന്‍ നേരത്തെ പറഞ്ഞി ല്ലേ – ദൈവനിശ്ചയം – അതെന്നെ ഇവിടെ കൊണ്ടെത്തിച്ചു.
? സ്നേഹഭവനിലെ ജീവിതം
തെരുവിന്‍റെ വെളിച്ചമാകാന്‍ മുരുകനെ പാകപ്പെടുത്തി എന്നാ ണു മനസ്സിലാകുന്നത്. അതിനെ പ്പറ്റി ഒന്നു പറയാമോ?
തീര്‍ച്ചയായും. സ്നേഹഭവനിലെ ജീവിതം എന്‍റെ മുന്നോട്ടു ള്ള വഴികളിലെ മൂലക്കല്ലുതന്നെയായിരുന്നു. അവിടെനിന്നു മല യാളം എഴുതാനും വായിക്കാനും പഠിച്ചു. നാലാം ക്ലാസ്സുവരെയേ പ ഠിച്ചുള്ളൂ. കല്പണിയും മരപ്പണി യും പഠിച്ചു. പിന്നെ മനസ്സു നിറ യെ കരുണയും. അവിടെയും ഡോണ്‍ബോസ്കോയിലുമായി പ ത്തു കൊല്ലത്തോളം നിന്നു. സ്നേ ഹഭവനിലെ സി. ടെസി മദര്‍ തെ രേസയെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. ഓരോ പ്രാവശ്യ വും സിസ്റ്റര്‍ മദര്‍ തെരേസയെക്കുറിച്ചു പറയുമ്പോള്‍ എന്‍റെ ഉളളില്‍ അഗ്നി ജ്വലിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. അതോടൊ പ്പം തെരുവിന്‍റെ മക്കള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനം എന്നില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. 'തെരുവില്‍ നിന്നും വ ന്നവനു തെരുവിന്‍റെ മക്കളെ മനസ്സിലാക്കാന്‍ കഴിയുമല്ലോ!' സി സ്റ്റര്‍ ടെസി എനിക്ക് അമ്മയായിരുന്നു. എന്തു ജോലി ഏല്പിച്ചാ ലും അത് ഏറ്റവും നന്നായി ചെയ്യണമെന്നു സിസ്റ്റര്‍ പറയുമായിരുന്നു. അതുപോലെതന്നെ സലേഷ്യന്‍ വൈദികരായ ഫാ. ജോ കോക്കണ്ടത്തില്‍, ഫാ. ഫ്രാന്‍സി സ് ജോണ്‍, ഫാ. പി.ഒ. തോമസ്, ഫാ. ജയന്‍… ഇവരും എന്‍റെ ജീവിതത്തെ സ്വാധീനിച്ചവരാണ്. സ്നേ ഹഭവനിലായിരിക്കുമ്പോള്‍ ആള്‍ കേരള ബോക്സിംഗ് അമേച്വര്‍ ചാമ്പ്യന്‍ഷിപ്പ് സബ് ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു. പിന്നീടു ചൈല്‍ഡ് ലൈനില്‍ വോളണ്ടിയറായി ചേര്‍ ന്നു. ഇതിനിടയ്ക്ക് ഓട്ടോ ഓടിക്കാന്‍ പഠിച്ചു. രണ്ടായിരത്തില്‍ വീട്ടിലേക്കു പോന്നു. ഗാന്ധിനഗറില്‍ വീടിനടുത്തുള്ള മുറി ഓഫീസാക്കി. ചൈല്‍ഡ് ലൈനിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
? തെരുവോരം എന്ന പേരില്‍ ഒരു ഓട്ടോറിക്ഷ ഉണ്ടായിരുന്നില്ലേ?
ഉവ്വ്. അതിപ്പോഴും ഉണ്ട്. പകല്‍ മുഴുവന്‍ ചൈല്‍ഡ് ലൈ നിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമായിരുന്നു. രാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ രാഷ്ട്രദീപിക പത്രം വിതരണം ചെയ്തിരുന്നു. പത്രം വിറ്റുകിട്ടുന്ന കാശു കൂട്ടിവയ്ക്കുമായിരുന്നു. എന്നാല്‍ ഒരു ഓട്ടോ വാങ്ങാന്‍ അത് ഒന്നുമാവില്ലല്ലോ. എന്നെ ഒത്തിരി സ്നേഹിച്ചിരുന്ന ഫാ. വര്‍ഗീസ് പൈനാടത്തും എന്‍റെ ഒരു കൂട്ടുകാരന്‍ ചിന്നയുംകൂടി സഹായിച്ച് ഒരു ഓട്ടോറിക്ഷ വാങ്ങി. രാത്രി കെഎസ്ആര്‍ടിസി പരിസരത്ത് അത് ഓടിക്കുവാനും തുടങ്ങി. എ ന്നോടൊപ്പം ആദ്യകാലങ്ങളിലുണ്ടായിരുന്ന പല കൂട്ടുകാരും അ പ്പോഴേക്കും ഗുണ്ടാസംഘങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. എന്‍റെ പ്രവര്‍ത്തനങ്ങളോട് അവര്‍ക്കു താത്പര്യമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല പ ല പ്രാവശ്യം എന്നെ ഇല്ലാതാക്കാ നും അവര്‍ ശ്രമിച്ചു. ഏഴു പ്രാവ ശ്യം എനിക്കെതിരെ ആക്രമണം ഉണ്ടായി. പക്ഷേ, ഇതൊന്നുകൊ ണ്ടും ഞാന്‍ തളര്‍ന്നില്ല. ജനിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടുവരുന്നില്ല, മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല. പിന്നെന്തിനാ പേടി?
? കത്തോലിക്കസഭയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മുരുക നെ സ്വാധീനിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. എന്‍റെ ജീവി തം തിരിച്ചറിവിലേക്കു വന്ന ബാലകൗമാരങ്ങളില്‍ ക്രിസ്തീയ പു രോഹിതന്മാര്‍ തന്ന ഉപദേശങ്ങളാണ് എന്നെ ഇവിടെ എത്തിച്ചതെന്ന് എവിടെയും പറയാന്‍ എ നിക്കു മടിയില്ല. എന്നും വചനപ്പെട്ടി തുറന്നു തിരുവചനം വായിക്കുന്ന ഒരാളാണു ഞാന്‍. ഞാന്‍ ചെയ്യുന്നതെല്ലാം മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു ചെയ്യുന്നതാണ്. സ്നേഹഭവനിലായിരുന്നപ്പോള്‍ മുതല്‍ സ്വര്‍ഗസ്ഥനായ പി താവേ എന്ന പ്രാര്‍ത്ഥന ഉള്ളിലുണ്ട്. ക്രിസ്തുവിന്‍റെ കരുണ അനേകരിലൂടെ ഒഴുകുന്നതു കണ്ടിട്ടുള്ളവനാണു ഞാന്‍. ഞാന്‍ അന്തോണീസ് പുണ്യാളന്‍റെ ഭക്തനാണ്. പറ്റാവുന്ന സമയത്തെല്ലാം (അതു മിക്കപ്പോഴും പാതിരായ്ക്കായിരിക്കും) കലൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ഓടി എത്താറുണ്ട്. എ ന്‍റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായത് ഈ പള്ളിനടയില്‍നിന്നാണെന്ന് എവിടെ യും തുറന്നു പറയാന്‍ എനിക്കു പേടിയോ മടിയോ ഇല്ല. കാരണം കൈനിറയെ, മനസ്സു നിറയെ എ ന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നവനാണ് എന്‍റെ അന്തോണീസ് പിതാവ്. എന്‍റെ ഭാര്യ ഇന്ദുവും മോനും ഇപ്പോള്‍ അന്തോണീസ് പിതാവിന്‍റെ ഭക്തരാണ്. പിന്നെ ഇപ്പോഴത്തെ മാര്‍പാപ്പ പോപ്പ് ഫ്രാന്‍സിസിനോട് എനിക്കു വലി യ സ്നേഹവും ബഹുമാനവുമാണ്. എന്നെങ്കിലും അദ്ദേഹത്തെ ഒന്നു കാണണമെന്നു തീവ്രമായ ആഗ്രഹമുണ്ട്.
? കേരളത്തിന്‍റെ സാമൂഹിക  പ്രവര്‍ത്തനരംഗത്തു മുരുകന്‍ സജീവസാന്നിദ്ധ്യമാണല്ലോ. പ്ര വര്‍ത്തനമേഖലകളെക്കുറിച്ചു കൂ ടുതല്‍ വിശദീകരിക്കാമോ?
2007-ലാണ് തെരുവോരം എ ന്ന സംഘടന തുടങ്ങിയത്. അതിപ്പോള്‍ ഒമ്പതാം വര്‍ഷത്തിലേക്കു കടക്കുന്നു. 2013-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടി തെരുവുവെളിച്ചം എന്ന പു നരധിവാസകേന്ദ്രം തെരുവോരം സംഘടനയ്ക്കു നല്കി. തെരുവുവെളിച്ചത്തിലെ ഗുണഭോക്താക്കള്‍ സമൂഹത്തിന്‍റെ, തെരുവിന്‍റെ ഓരങ്ങളില്‍ ഒറ്റപ്പെട്ടു പോയ, പുറന്തള്ളപ്പെട്ട ജന്മങ്ങളാണ്. അവരില്‍ ആര്‍ക്കും വേണ്ടാത്ത വൃദ്ധജനങ്ങളുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാനസിക നില തെറ്റി അലയുന്നവരുണ്ട്, വിഷാദരോഗികളായ, മാനസികരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നു വന്ന് അലഞ്ഞുനടക്കുന്നവരുണ്ട്, ശാരീരികവൈകല്യം മൂലം തെരുവില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുണ്ട്, ബാലവേല, ബാലഭിക്ഷാടനം എന്നിവയില്‍ അകപ്പെടുന്ന കു ഞ്ഞുങ്ങളുണ്ട്. ഇങ്ങനെയുള്ളവ രെയെല്ലാം കണ്ടെത്തി കുളിപ്പിച്ചു വൃത്തിയാക്കി തെരുവുവെളിച്ചത്തില്‍ കൊണ്ടുവന്ന് ആവശ്യമായ വൈദ്യപരിശോധന, മരുന്ന്, ഭ ക്ഷണം, വസ്ത്രം, കിടക്കാനിടം എല്ലാം കൊടുക്കും.
? മുരുകന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു ചില അംഗീകാരങ്ങളൊ ക്കെ കിട്ടിയിട്ടുണ്ടല്ലോ. ഏതൊക്കെയാണ്?
1. 2010-ല്‍ എര്‍ത്ത് ഫൗണ്ടേഷന്‍റെ ഹോപ്പ് അവാര്‍ഡ് (ഒഛജഋ അംമൃറ).
2. കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പിന്‍റെ ശിശുക്ഷേമത്തിനുള്ള 2011-ലെ ഒരു ലക്ഷം രൂപയുടെ കേന്ദ്രപുരസ്കാരവും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മു ഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി.
3. എറണാകുളം ഡിസ്ട്രിക്ട് കളക്ടേഴ്സ് അപ്രിസിയേഷന്‍ അ വാര്‍ഡ് 2014.
4. രാമന്‍കുട്ടി അച്ചന്‍ അവാര്‍ഡ്.
5. ടൈംസ് നൗ ചാനലിന്‍റെ അമേസിംഗ് ഇന്ത്യന്‍ അവാര്‍ഡ് 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വീകരിച്ചു.
? ഈ ശുശ്രൂഷയില്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നില്ലേ?
ഒത്തിരി പ്രതികൂലങ്ങളും വെ ല്ലുവിളികളും ഉണ്ട്. മദര്‍ തെരേസ യും ഫ്രാന്‍സിസ് പാപ്പയുമൊക്കെ നിറദീപങ്ങളായി മുന്നിലുള്ളപ്പോള്‍ നമ്മളൊരു മിന്നാമിനുങ്ങെങ്കിലും ആവണ്ടേ? സമൂഹത്തോട് ഒരു അപേക്ഷയുണ്ട്. എന്‍റെ കൊ ച്ചുജീവിതം ഇങ്ങനെ കുഞ്ഞു കു ഞ്ഞു കാര്യങ്ങള്‍ ചെയ്ത്, പറ്റാവുന്നപോലെ തെരുവുമക്കളെ സഹാ യിച്ചു പൊക്കോട്ടെ. ഞാന്‍ ആര്‍ ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. ആരുടെയും വഴികളില്‍ തടസ്സമുണ്ടാക്കുന്നില്ല. ദയവു ചെയ്ത് എന്നെ ഉപദ്രവിക്കാതിരിക്കുക.
? തെരുവോരം പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഉപകാരികള്‍?
സര്‍ക്കാരില്‍ നിന്നും തെരുവു വെളിച്ചത്തിലെ അന്തേവാസികള്‍ ക്ക് ഒരു ചെറിയ തുക കിട്ടുന്നുണ്ട്. അതുകൊണ്ട് ഒന്നും ആകില്ല. ചിലെരാക്കെ ഇടയ്ക്കു സഹായിക്കും. ഒരു സ്ഥിരവരുമാനം ഇല്ല. ദൈവം നടത്തുന്നു. എന്നെങ്കിലും എന്‍റെ ഓട്ടോയില്‍ ഒരു ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കണമെന്നും ഒരു സ്റ്റെപ്പിനി ടയര്‍ വാങ്ങണമെന്നും ആഗ്രഹിച്ചിരുന്ന സമയത്ത് ഒരാള്‍ എന്‍റെ ഓട്ടോയില്‍ കയറി. മറുനാടന്‍ മലയാളി, ഡോ. ജ്യോതിഷ് കുമാര്‍. അദ്ദേഹം ഫുള്‍ ടാങ്ക് പെ ട്രോള്‍ അടിച്ചുതന്നതും ഒരു സ്റ്റെ പ്പിനി ടയര്‍ വാങ്ങിത്തന്നതും എ ന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത സംഭവമാണ്. മാത്രമല്ല അദ്ദേഹം പോയപ്പോള്‍ ആയിരം രൂപ കയ്യില്‍ വച്ചുതന്നു. ഇത്എന്‍റെ അന്തോണീസ് പുണ്യാ ളന്‍റെ അത്ഭുതമായി ഞാന്‍ വിശ്വ സിക്കുന്നു. കിടക്കുന്നതിനുമുമ്പു ഞാന്‍ ആത്മപരിശോധന ചെയ്യും. ഫാ. ഫ്രാന്‍സിസ് പഠിപ്പിച്ചുതന്ന താണ്. ഇന്നും തുടരുന്നു. ഇപ്പോള്‍ ഓടിക്കുന്ന ഓട്ടോ വാങ്ങിത്തന്ന തു ബഹറിന്‍ സീറോ-മലബാര്‍ സൊസൈറ്റിയാണ്.
മുരുകന്‍റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എന്‍റെ പ്രി യപ്പെട്ട സ്നേഹഗായകന്‍ ഫ്രാന്‍ സിസ് അസ്സീസിയെ ഓര്‍ക്കുന്നു. കുഷ്ഠരോഗികളെ പേടിയോടെ കണ്ടിരുന്ന ഫ്രാന്‍സിസ് അവരിലൊരാളെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ തടുക്കാനാവാത്ത ഉള്‍പ്രേരണയുണ്ടായപ്പോള്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ആര്‍ത്തിയോടെ ഓ രോ മുറിവിലും ചുംബിച്ചു. ഓരോ ചുംബനത്തിലും മുറിവുകള്‍ സൗ ഖ്യപ്പെട്ടു. അവസാനം അഞ്ചു മു റിവുകള്‍ മാത്രം അവേശേഷിച്ചപ്പോള്‍ അയാള്‍ ഉറക്കെ കരഞ്ഞുകൊണ്ടു ചോദിച്ചു: "കര്‍ത്താവേ ഭൂമിയിലെ മുറിവേല്പിക്കപ്പെട്ട എ ല്ലാവരുടെയും പിന്നില്‍ മറഞ്ഞുനില്ക്കുന്നതു നീയാണല്ലേ?" എന്ന്. അതേ, ഇന്നും ഫ്രാന്‍സിസ് അ സ്സീസിമാരുണ്ട്. അറപ്പില്ലാതെ, വെറുപ്പില്ലാതെ, ചിരിക്കുന്ന, കരുണയു ള്ള മുഖത്തോടെ ദരിദ്രന്‍റെ വ്രണങ്ങള്‍ ഒപ്പാന്‍ ധൈര്യവും ബ ലവും ഉള്ളവര്‍. അവരുടെ ഉള്ളി ലെ കനലിനെ, ഹൃദയത്തിലെ നന്മയെ, അവര്‍ പകര്‍ന്നുതരുന്ന വെട്ടത്തെ കാണാതെ പോകരുത്. മുരുകന്‍ തന്‍റെ ഓട്ടോയില്‍ യാത്ര തുടരുകയാണ്. കണ്ണുകള്‍ നാലുപാടും തിരയുന്നുണ്ട്. ആരെങ്കിലും ഓരങ്ങളില്‍ വീണുകിടപ്പുണ്ടോ?
NO: 9846051098, 7561041036
എമരലയീീസ: ങൗൃൗസമി ട ഠവലൃൗ്ീൃമാ ഗീരവശ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org