ദളിത് സമൂഹത്തില്‍ നിന്നു ദൈവവിളികളുണ്ടാകണം

ദളിത് സമൂഹത്തില്‍ നിന്നു ദൈവവിളികളുണ്ടാകണം

-സ്കറിയ ആന്‍റണി

ദളിത് വിരുദ്ധ മനോഭാവവും വിവേചനവും നമ്മുടെ സ മൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണു യാ ഥാര്‍ത്ഥ്യം. സഭയിലും ഇതി ന്‍റെ പ്രതിഫലനമുണ്ട്. അതു നിഷേധിക്കാനാവില്ല. അതുകൊണ്ടു തന്നെ ദളിത് ക്രൈസ്തവര്‍ ആ നിലയ്ക്കു സംഘടിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ആവശ്യമായി വരുന്നു. വിദ്യാഭ്യാസവും ഉദ്യോഗവും സമ്പ ത്തും നേടിയ ദളിതര്‍ക്കു പ്രകടമായ വിവേചനം നേരിടേണ്ടതായി വരുന്നില്ലായിരിക്കാം. എന്നാല്‍ ദളിത് ക്രൈ സ്തവരിലെ ബഹുഭൂരിപക്ഷവും ഇന്നും ദരിദ്രരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥ കൂടിയാകുമ്പോള്‍ ഈ സമൂഹം നേരിടുന്ന വിവേചനത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു.
ഏതു രാഷ്ട്രീയമുന്നണിയുടെ സര്‍ക്കാര്‍ വന്നാലും നേതാക്കളുടെ യും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്ന് സവര്‍ണമനോഭാവത്തിന്‍റെ പ്രകടമായ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണു ദളി ത് ക്രൈസ്തവര്‍. ഒരു പാര്‍ട്ടിയുടെയും നയത്തില്‍ ദളിത് വി വേചനം ഉണ്ടായേക്കില്ലെങ്കി ലും വ്യക്തികളുടെ മനസ്സില്‍ ദളിത് വിരുദ്ധ മനോഭാവം നി ലനില്‍ക്കുന്നതുകൊണ്ടാണത്.
ഇന്ത്യയിലെ 37 ദളിത് ക്രൈസ്ത വ സംഘടനകള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഒരു കേസുണ്ട്. എങ്ങുമെത്തിയിട്ടില്ല. ഉ ദ്യോഗസ്ഥ, ഭരണ സംവിധാനത്തി ന്‍റെ അവഗണനയും അനാസ്ഥയും മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഉദാഹരണമാണിത്. സുപ്രീം കോ ടതി കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നു ചോദിക്കും. അതു പറയാന്‍ അവസരം കൊടുത്തു കേസ് നീട്ടി വ യ്ക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ഇപ്പോഴും സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ല. അങ്ങനെ കേ സ് തീര്‍പ്പാകാതെ നീണ്ടു നീണ്ടു പോകും. ഭരണഘടനാപരമായി ചിന്തിച്ചാല്‍ ഒരു തരത്തിലും ന്യാ യീകരിക്കാന്‍ കഴിയാത്ത അനീതിയാണ് ദളിത് ക്രൈസ്തവരോടു സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിവിധ ജുഡീഷ്യല്‍ കമ്മീഷനുകള്‍ കണ്ടെത്തി വെളിപ്പെടുത്തിയിരിക്കുന്ന വസ്തുതകള്‍ ഈ വിഷയത്തില്‍ ദളിത് സമൂഹം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പിന്‍ബലമേകുകയും ചെ യ്യും. പക്ഷേ ഈ കേസില്‍ ഒരു വിധി വരണമെന്ന് ബന്ധപ്പെട്ടവര്‍ ആഗ്രഹിക്കുന്നില്ല. അതാണു സ ത്യം.
ഇന്ത്യയില്‍ ദളിത് ക്രൈസ്തവരുടെ സ്ഥിതിയും അവര്‍ക്കു ലഭിച്ചതും നഷ്ടപ്പെട്ടതുമായ അവസരങ്ങളും വിവിധ കമ്മീഷന്‍ റി പ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നുണ്ട്. എന്താണു സഭയിലെ സ്ഥി തി? ഇതു സംബന്ധിച്ച് ഇനിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ദളിത് ക്രൈസ്തവര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ നിശ്ചിത ശതമാ നം അഡ്മിഷന്‍, ഉദ്യോഗം എന്നി വ മാറ്റി വയ്ക്കണമെന്ന് കെസി ബിസി 1995-ലും സിബിസിഐ 1996-ലും തീരുമാനിച്ചിട്ടുള്ളതാണ്. ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞ സാ ഹചര്യത്തില്‍ ഇതിന്‍റെ സ്ഥിതി അ ന്വേഷിക്കേണ്ടതുണ്ട്. കത്തോലിക്കാസഭയിലെ ദളിത് ക്രൈസ്തവ രുടെ സ്ഥിതിയെ കുറിച്ചു നീതിനി ഷ്ഠമായ ഒരു ഏജന്‍സിയെ കൊ ണ്ട് സ്ഥിതിവിവരങ്ങള്‍ ശേഖരിക്കണം. എത്ര ദളിതരുണ്ട്, എന്താണവരുടെ സാമ്പത്തിക സാമൂഹിക അവസ്ഥ, സഭയിലെ അവസരങ്ങളില്‍ അവര്‍ക്ക് എത്രത്തോളം കി ട്ടിയിട്ടുണ്ട്, ജനസംഖ്യാനുപാതികമായി ഇനി കിട്ടേണ്ടത് എത്ര എ ന്നതിനെ കുറിച്ചുള്ള വിവരശേഖരണം അത്യാവശ്യമാണ്. നാം ഒരു ഫോം തയ്യാറാക്കി ജനങ്ങള്‍ക്കു കൊടുത്തു പൂരിപ്പിച്ചു വാങ്ങി നടത്തുന്ന വിവരശേഖരണം ഇക്കാര്യത്തില്‍ ഫലപ്രദമാകുകയില്ല എ ന്നാണ് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ശാസ്ത്രീയമാ യി ഇക്കാര്യം നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു ഏജന്‍സിയെ കൊണ്ട് ഇക്കാര്യം ചെയ്യിച്ച്, കാര്യങ്ങള്‍ക്കു വ്യക്തത വരുത്തുക ആവശ്യമാ ണ്. സഭാസ്ഥാപനങ്ങളിലെ സംവരണമെന്ന ന്യായമായ ആവശ്യം നിറവേറ്റുന്നതിനു ഇത് സഹായകരമായിരിക്കും.
ദളിത് സമൂഹത്തില്‍ നിന്നുള്ള ദൈവവിളികളുടെ പ്രോത്സാഹനം, ജാതിവ്യത്യാസം പരിഗണിക്കാതെയുള്ള വിവാഹങ്ങളുടെ പ്രോത്സാഹനം എന്നിവയും സഭ ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിലും പുരോഗതി ഉണ്ടാകേണ്ടതുണ്ട്.
നമ്മുടെ രൂപതകളിലും സന്യാസസഭകളിലും ദളിതരായ വൈദികര്‍ എത്ര പേരുണ്ട്? കന്യാസ്ത്രീ കളുടെ എണ്ണം എത്രയാണ്? ഇ തും കണ്ടെത്തേണ്ടതുണ്ട്. ദളിതരില്‍ നിന്നു പുരോഹിതരും കന്യാസ്ത്രീകളും കുറവാണെന്ന വ സ്തുത മറച്ചു വയ്ക്കപ്പെടേണ്ടതല്ല. എണ്ണം കുറഞ്ഞതു ചരിത്രപരമായ കാരണങ്ങളാലാണ്. പക്ഷേ അതു മാറണം. അതു സ്വാഭാവിക മായി മാറും എന്നു കരുതി കാ ത്തിരിക്കാനാവില്ല, ദളിത് സമൂഹത്തില്‍ നിന്നു ദൈവവിളികളുണ്ടാകുന്നതിനു ബോധപൂര്‍വകമായ പരിശ്രമം ആവശ്യമുണ്ട്.
ദളിത് ക്രൈസ്തവരായ ധാരാ ളം കുട്ടികള്‍ ചെറുപ്രായം മുതല്‍ അള്‍ത്താരശുശ്രൂഷികളായും മറ്റും സേവനം ചെയ്തു വരുന്നുണ്ട്. പ ക്ഷേ പൗരോഹിത്യത്തിലേയ്ക്ക് അവര്‍ എത്തിപ്പെടുന്നില്ല. കുട്ടികളുടെ ജീവിതസാഹചര്യവും ഇതിനൊരു കാരണമാണ്. ദാരിദ്ര്യവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയും ദൈവവിളികളുണ്ടാകുന്നതിനു തടസ്സമാകുന്നു. ഈ സാഹചര്യത്തില്‍ ദളി ത് സമൂഹത്തില്‍ നിന്നുള്ള താത് പര്യമുള്ള കുട്ടികളെ തിരിച്ചറിഞ്ഞ്, ഹോസ്റ്റലുകളിലും മറ്റും നിറുത്തി പഠിപ്പിച്ച്, അവരിലെ ദൈവവിളി വളര്‍ത്തിയെടുക്കാന്‍ പദ്ധതികളുണ്ടാകണം. മറ്റു മേഖലകളിലെന്ന തു പോലെ പുരോഹിതരിലും ക ന്യാസ്ത്രീകളിലും ആനുപാതികമായി ദളിതര്‍ ഉണ്ടാകേണ്ടത് ഈ സമൂഹത്തിന്‍റെ ശാക്തീകരണത്തി ന് ആവശ്യമാണ്.
(ഡിസിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണു ലേഖകന്‍.
മൊബൈല്‍: 9447897260)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org