ദൈവശാസ്ത്രം എന്താണ്, കേരളത്തിലെ ദൈവശാസ്ത്രജ്ഞര്‍ എന്തു ചെയ്യുന്നു?

ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍

ദൈവശാസ്ത്രം എന്നാല്‍ വിശ്വാസമല്ല, മറിച്ചു വിശ്വാസസത്യങ്ങളെയും പ്രബോധനങ്ങളെയും വിമര്‍ശനാത്മകമായി, വിശദമായി പഠിക്കുന്ന വേദിയാണ്. ഇതിനുള്ള ഒരു തയ്യാറെടുപ്പും മാനസികസജ്ജീകരണ വും പലപ്പോഴും കാണാറില്ല.

മതബോധനമെന്നാല്‍ വിശ്വാസത്തെ പ്രതിധ്വനിപ്പിക്കലാണ്. അത് സഭയില്‍ ചേരാനാഗ്രഹിക്കുന്നവരെയും പുതുതായി ചേര്‍ന്ന അംഗങ്ങളെയും ഉദ്ദേശിച്ചുള്ളതാണ്. അതില്‍ പഠിപ്പിക്കുന്നത് വിശ്വാസത്തിന്‍റെ പ്രധാന ഘടകങ്ങളാണ്. ഇതാണ് വേദോപദേശമെന്നും വിശ്വാസപരിശീലനമെ ന്നും മതബോധനമെന്നുമൊ ക്കെ നമ്മള്‍ പറയുന്ന രം ഗത്തു നടക്കേണ്ട കാ ര്യങ്ങള്‍. വിമര്‍ശനാത്മകമായും വിശദമായും വിശ്വാസസത്യങ്ങളെ അപഗ്രഥിക്കുക മതബോധനം കൊണ്ട് ഉദ്ദേശിച്ചിട്ടില്ല.

ബൈബിളിനെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നവര്‍ ഇന്നു നമ്മുടെ നാട്ടില്‍ വളരെയേറെ വ ളര്‍ന്നുവരുന്നുണ്ട്. ദൈവശാസ്ത്ര ത്തെ മൊത്തമായി തള്ളിക്കളയു ന്ന ഒരു പ്രവണത അവരുടെ ഭാഗ ത്തുനിന്നുണ്ട്. ബൗദ്ധിക ദൈവ ശാസ്ത്രം, ആത്മീയ ദൈവശാ സ്ത്രം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി ഇഴ തിരിഞ്ഞ് ദൈവശാസ്ത്രം ഇന്നത്തെ കേരളത്തില്‍ അതിന്‍റെ സമഗ്രത നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ടു ദൈവശാസ്ത്ര ക്യാമ്പുകളി ലും തീവ്രാഭിമുഖ്യമുള്ളവരുടെ എ ണ്ണം കുടി വരികയാണു ചെയ്യുന്നത്. വളരെ അസ്വസ്ഥപ്പെടുത്തുന്ന ഈ സംഘര്‍ഷം ദൈവശാസ്ത്ര മേഖലയിലുണ്ട് എന്ന കാര്യം ന മ്മള്‍ അവഗണിക്കരുത്.

സത്യത്തില്‍ ഒരു ദൈവശാസ്ത്രജ്ഞന്‍ എന്താണു ചെയ്യേ ണ്ടത്? ആരാണ് ഒരു ദൈവശാസ്ത്രജ്ഞന്‍? ദൈവശാസ്ത്രജ്ഞരുടെ സ്വത്വബോധം എ ന്താണെന്നതു സംബന്ധി ച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍പ്പുണ്ട്. ആയിരത്തോളം ദൈവശാസ്ത്ര ഡോക്ടര്‍മാര്‍ കേരളത്തിലുണ്ട്. അതില്‍ തൊള്ളായിരത്തോളം പേരും മതബോധനത്തിനാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അതായതു വിശ്വാസം പഠിപ്പിക്കുകയാ ണ് ഭൂരിപക്ഷം ദൈവശാസ്ത്ര ജ്ഞരുടെയും ജോലി. മുഖ്യധാരാ വ്യാഖാനത്തിന്‍റെ പാരമ്പര്യത്തിന് അനുസരിച്ച് വിശ്വാസം പഠിപ്പിക്കുന്നവരാണ് അവരിലേറെയും. അ തുകൊണ്ട്, സത്യത്തിലാരാണ് ദൈവശാസ്ത്രജ്ഞന്‍ എന്ന ചോ ദ്യം ഉയര്‍ന്നുവരുന്നു. ഗവേഷണം ചെയ്യുന്ന കാലത്ത് ഉണ്ടായിരുന്ന വിമര്‍ശനാത്മക ചോദ്യങ്ങളൊ ക്കെ ബിരുദദാനത്തിനു മുന്നോടിയായ സംവാദത്തോടു കൂടി മട ക്കിവച്ചിട്ടാണ് മിക്ക ദൈവശാസ്ത്ര ജ്ഞരും പിന്നീടു ജീവിക്കുന്നത്.

വിശ്വാസത്തിന്‍റെ പ്രബോധകന്‍, വിശ്വാസത്തിന്‍റെ സാഹചര്യാധിഷ്ഠിത മനസ്സിലാക്കലിനു ശ്രമിക്കുന്ന അന്വേഷകന്‍ – ഇതാ ണു വ്യത്യാസം. വിശ്വാസം പഠിപ്പി ക്കുക അപ്രസക്തമാണെന്നോ അ പ്രധാനമാണെന്നോ അല്ല പറയുന്നത്. അതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെ. പക്ഷേ ദൈവശാസ്ത്രജ്ഞനായിരിക്കുക എന്നത് വിശ്വാസത്തെ സാഹചര്യാധിഷ്ഠിതമായി മനസ്സിലാക്കാന്‍ ശ്രമിക്കു ന്ന ഒരു അന്വേഷകനാണ്. അതു നമുക്കു വിട്ടുപോകുന്നു.

ദൈവശാസ്ത്ര ഗവേഷകരേ യും ദൈവശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളെയും ചിലപ്പോഴെങ്കി ലും സഭാനേതൃത്വവും സഭാസമൂഹവും സംശയത്തോടെ വീക്ഷിക്കുന്നതും ഈയൊരു അടിസ്ഥാനപരമായ ആശയക്കുഴപ്പം കിടക്കുന്നതുകൊണ്ടാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഒരു ദൈവശാസ്ത്രജ്ഞന് എത്തിപ്പെടാവുന്ന ഏറ്റവും വലിയ ഉയരം എ ന്താണെന്നു ചോദിച്ചാല്‍ ഒരു പ്രഘോഷകനോ ഒരു പൊതുബുദ്ധിജീവിയോ ആകുക എന്നതാണ്. ഇതു രണ്ടും അല്ല ശരിയായ ദൈവശാസ്ത്ര ലക്ഷ്യം. പൊതുബുദ്ധിജീവി ചെയ്യുന്നത് തനിക്കു ള്ള ബൗദ്ധികവിജ്ഞാനം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ്. പ്രസംഗങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ഇതു ലഭ്യമാക്കുക. പക്ഷേ ദൈവശാസ്ത്രം ഒരു നിരന്തരമായ അന്വേഷണമാണ്.

ദൈവശാസ്ത്രം പല വിജ്ഞാനശാഖകള്‍ ചേരുന്നതാണ് എന്ന തു നാം അംഗീകരിക്കുന്നതാണ്. ഇത് ഏതെങ്കിലുമൊരു വിജ്ഞാനശാഖയായി പരിമിതപ്പെടുത്താമോയെന്നത് ഒരു ചോദ്യമാണ്. മറ്റേതെങ്കിലും വിജ്ഞാനശാഖകളിലേയ്ക്കു ദൈവശാസ്ത്രത്തെ ചുരുക്കുകയും ഒതുക്കുകയും ചെ യ്യുന്നുണ്ടോ എന്നതും നാം ചിന്തിക്കണം.

കേരളത്തിലെ സഭ ഒരു ദൈവശാസ്ത്ര നിരക്ഷരതയും വായനാശീലത്തിന്‍റെ ഇല്ലായ്മയും അഭിമുഖീകരിക്കുന്നുണ്ട്. ദൈവശാ സ്ത്ര സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും കോഴ്സുകളും ധാ രാളമുണ്ട്. പക്ഷേ ദൈവശാസ്ത്രപരമായ സാക്ഷരതയുണ്ടോ എ ന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടും. ദൈവശാസ്ത്രപരമായ സാക്ഷരത എന്നാല്‍, ക്രൈ സ്തവമായ ലോകവീക്ഷണം എ ന്താണെന്ന് അതതു കാലഘട്ടത്തില്‍ പറയാന്‍ സാധിക്കുന്ന ഒരവസ്ഥയാണ്. എല്ലാ കാലത്തേ യ്ക്കും വേണ്ടിയല്ല, അതതു കാലഘട്ടത്തിലും സാഹചര്യത്തിലും. ഇത് ഇന്നു പലപ്പോഴും നമുക്കില്ല എന്നതോര്‍ക്കണം. ഇതിനാവശ്യമായ ആശയപരമായ വ്യക്തത ന മ്മുടെ ദൈവശാസ്ത്ര കേന്ദ്രങ്ങളി ലോ അവിടെ നിന്നു ബിരുദമെടു ത്തു വരുന്ന വിദ്യാര്‍ത്ഥികളിലോ കാണാനാകുന്നില്ല. നമ്മുടെ ദൈ വശാസ്ത്ര പഠനകേന്ദ്രങ്ങളില്‍ നി ന്നു പുറത്തു വരുന്നവരും ദീര്‍ഘകാല-ഹ്രസ്വകാല കോഴ്സുകള്‍ ചെയ്യുന്നവരുമൊക്കെ ദൈവശാ സ്ത്ര സാക്ഷരത നേടുന്നുണ്ടോ, അഥവാ, പൊതുവായ ഒരവബോ ധം ആര്‍ജ്ജിക്കുക മാത്രമാണോ ചെയ്യുന്നത് എന്നത് പരിശോധിക്കണം.

കേരളത്തില്‍ ദൈവശാസ്ത്രം ആര്‍ക്കും വേണ്ടാതായിരിക്കുന്നു എന്നതാണ് അടുത്ത കാര്യം. ആര്‍ ക്കു വേണം ദൈവശാസ്ത്രം? ഇ വിടെ അംഗീകൃത ദൈവശാസ്ത്രജ്ഞര്‍ പോലും ദൈവശാസ്ത്ര ര ചനകളെ കുറിച്ച് വേണ്ടത്ര അവബോധമുള്ളവരല്ല. നമ്മുടെ ഗവേഷണഫലം കാര്യമുള്ളതാണെ ന്നും ലോകത്തിനുപകാരമുള്ളതാണെന്നും ചിന്തിക്കുന്ന ദൈവശാസ്ത്രജ്ഞര്‍ വളരെ കുറവാണ്. രണ്ടു കൊല്ലം കഴിയുമ്പോള്‍ വിരമിക്കാന്‍ പോകുന്ന ഒരു പ്രൊഫസറുമായി ഈ അടുത്ത കാലത്ത് സംസാരിക്കാനിടയായി. ഇനി ധാ രാളം സമയമുണ്ടല്ലോ, എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹ ത്തോടു ചോദിച്ചു. തന്‍റെ ഡോ ക്ടറല്‍ പ്രബന്ധം പുനഃപ്രസിദ്ധീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ പ്രബന്ധം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 10 കൊല്ലം കഴിഞ്ഞാല്‍ തന്നെ സ്വന്തം തീസിസുകളിലേയ്ക്കു തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യപ്പെടാത്തവരാണ് ദൈവശാസ്ത്രജ്ഞരിലേറെയും. അന്ന് അങ്ങനെയൊക്കെ സംഭവിച്ചുപോയെന്നേ പറയുകയുള്ളൂ.

ദൈവശാസ്ത്രം വേണ്ടവര്‍ കു റയുന്നു എന്നു പറയുന്നതിന്‍റെ ഒരു കാരണം, ദൈവശാസ്ത്രജ്ഞര്‍ ക്കു തന്നെ സ്വന്തം മേഖലയോടു വേണ്ടത്ര മതിപ്പില്ല എന്നതാണ്. കേരളസഭയുടെ സാംസ്കാരികമായ വിനിമയങ്ങള്‍ ഒട്ടും ദൈവശാസ്ത്രപരമല്ലാതാകുന്നു എന്നതാണ് അടുത്ത കാര്യം. ഒട്ടും ദൈവശാസ്ത്രപരമല്ലാത്ത ഒരു സംസ്കാരം ഇവിടെയുണ്ടാകുന്നു. ഒരു കുഞ്ഞു കാര്യം പറയാം. ഒരു കാര്യത്തിനോ വ്യക്തിക്കോ പേരിടുമ്പോള്‍ പോലും ദൈവശാസ്ത്രപരമായ ഒരു സംസ്കാരം അതിനുണ്ടോ? എല്ലാ പേരുകള്‍ ക്കും അര്‍ത്ഥമുണ്ട്. ദൈവശാസ്ത്ര മെന്നത് അര്‍ത്ഥത്തെ സംബന്ധിക്കുന്നതുമാണ്. അര്‍ത്ഥം എന്നത് നമുക്ക് താത്പര്യമുള്ള വിഷയമേയല്ല. സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ധാര്‍മ്മികതയും അര്‍ത്ഥവും നന്മയുമൊന്നും നമുക്കു പ്രശ്നമല്ല. കാര്യങ്ങള്‍ നടന്നു പോയാല്‍ മതി. ദൈവശാസ്ത്രപരമായ ഒരു സംസ്കാരം ഈ നാട്ടില്‍ ഇല്ലാതായി എന്നതാണ് ഇതു സൂചിപ്പിക്കുന്നത്.

ദൈവശാസ്ത്രത്തിന്‍റെ ഭാവി യെ സംബന്ധിച്ച് ചില സാദ്ധ്യതകള്‍ സൂചിപ്പിക്കാം. ഒന്ന്, ദൈവശാസ്ത്രജ്ഞര്‍ അവരുടെ ദൈവശാസ്ത്രപ്രവര്‍ത്തനത്തിനായി പു നരര്‍പ്പണം ചെയ്യണം. ദൈവശാസ്ത്രജ്ഞരെല്ലാവരും ദൈവശാസ്ത്രമൊഴികെയുള്ള മറ്റൊരുപാടു ജോലികള്‍ ചെയ്തു മടുത്തിരി ക്കുന്നവരാണ്. വ്യഗ്രതകളൊഴിഞ്ഞാലേ ജ്ഞാനം ലഭിക്കൂ എ ന്നു ബൈബിള്‍ പറയുന്നുണ്ട്. ദൈവശാസ്ത്രജ്ഞര്‍ക്ക് അലക്കൊഴിഞ്ഞിട്ടു കുളിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

വര്‍ഷത്തില്‍ ഒരു ശരിയായ ദൈവശാസ്ത്രലേഖനമെങ്കിലും എഴുതുമെന്നും പത്തു വര്‍ഷം കൂ ടുമ്പോഴെങ്കിലും ഒരു ദൈവശാ സ്ത്ര വിഷയത്തില്‍ കേന്ദ്രീകരിച്ച പ്രബന്ധമെഴുതുമെന്നും നിശ്ചയിക്കുകയാണെങ്കില്‍, അതില്‍ കേരളത്തിലെ ദൈവശാസ്ത്രജ്ഞരില്‍ 50 ശതമാനമെങ്കിലും വിജയിക്കുകയാണെങ്കില്‍ കേരളത്തിലെ ദൈ വശാസ്ത്രത്തിന്‍റെ ഭാവി വളരെ സുന്ദരമായിരിക്കും. പക്ഷേ ആരുമതു ചെയ്യുന്നില്ല. കാരണം, ആര്‍ ക്കും സമയമില്ല.

ഓര്‍ക്കേണ്ട മറ്റൊരു കാര്യം എന്തും ദൈവശാസ്ത്രമാണെന്നു കരുതരുത് എന്നതാണ്. വിശ്വാസത്തിന്‍റെ പാരമ്പര്യത്തില്‍ വേരൂന്നി നില്‍ക്കുകയും അതിനെ യുക്തിപരമായ അപഗ്രഥിക്കുകയും ചെ യ്യുമ്പോഴാണ് ദൈവശാസ്ത്രമുണ്ടാകുന്നത്. സഭയിലും സമൂഹത്തിലും ദൈവശാസ്ത്രജ്ഞര്‍ അ വരുടെ സ്ഥാനം വീണ്ടെടുക്കണം. ദൈവശാസ്ത്രത്തിന്‍റെ ആത്യന്തികമായ ഉത്തരവാദിത്വം മെത്രാന്മാര്‍ക്കാണ്, സഭാധികാരത്തിനാണ്. അതിനര്‍ത്ഥം ദൈവശാസ്ത്രജ്ഞര്‍ക്ക് അവരുടേതായ ആധികാരികത ഇല്ലെന്നല്ല. സെ. തോമ സ് അക്വീനാസ് തന്നെ രണ്ടു തരത്തിലുള്ള ആധികാരികതയെ കു റിച്ചു പറയുന്നുണ്ടല്ലോ. അജപാലനപരമായ ആധികാരികതയും പണ്ഡിതോചിതമായ ആധികാരികതയും. ദൈവശാസ്ത്രജ്ഞരു ടെ അധികാരം, അതു ദൈവശാ സ്ത്രജ്ഞര്‍ അവകാശപ്പെടണം. ഇവിടെ നടക്കുന്ന കാര്യങ്ങളില്‍ എവിടെയൊക്കെ പ്രബോധനപരമായ പ്രശ്നങ്ങളുണ്ടെങ്കിലും ദൈ വശാസ്ത്രജ്ഞര്‍ അതു പറയണം. ആരാധനക്രമപരവും മതബോധനപരവും അജപാലനപരവുമായി ദൈവശാസ്ത്രം ഉപയോഗിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പോരായ്മകള്‍ ദൈവശാസ്ത്രജ്ഞര്‍ ചെറുക്കണം.

ദൈവശാസ്ത്രജ്ഞര്‍ മൂന്നു പൊതുജനസമൂഹങ്ങളെ അഭിസംബോധന ചെയ്യണം. (ഡേവി ഡ് ട്രേസി). ഒന്ന്, ക്രൈസ്തവര്‍. രണ്ട്, ദൈവശാസ്ത്രജ്ഞര്‍. മൂന്ന്, വിപുലമായ സമൂഹം. പക്ഷേ ഭൂരിഭാഗം ദൈവശാസ്ത്രജ്ഞരും ത ങ്ങള്‍ക്കിടയില്‍ തന്നെ വിശേഷങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുകയാണ്. പൂച്ച പെറ്റു, പൂച്ച തന്നെ അതു തിന്നു എന്നു പറയുന്നതു പോലെയാണ്. ദൈവശാസ്ത്രം ദൈവശാസ്ത്രജ്ഞര്‍ക്കുള്ളില്‍ തന്നെ ജ്വലിച്ചവസാനിക്കുന്നു. പൊതുജനത്തെ ഇവിടത്തെ ദൈ വശാസ്ത്രജ്ഞര്‍ അഭിസംബോധന ചെയ്യുന്നേയില്ല.

ദൈവശാസ്ത്രജ്ഞര്‍ ശരിയാ യ ദൈവശാസ്ത്ര വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുപോലെ ദൈവശാസ്ത്രഭാഷയും ശ്രദ്ധിക്കണം. ശരിയായ ദൈവശാസ്ത്ര വിഷയമെന്നതു ദൈവമാണ്. പക്ഷേ ഈ ദൈവമെന്നത് ഇന്ന് എവിടെയാണ്, എങ്ങനെയാ ണ് എന്നതന്വേഷിക്കണം. ദൈവസാന്നിദ്ധ്യത്തിന്‍റെ സാന്ദ്രത കൂടി യ ഇടങ്ങള്‍ നാം തിരിച്ചറിയണം. പാവങ്ങള്‍, പാപികള്‍, പരാജിതര്‍, പീഡിതര്‍ തുടങ്ങിയവരുടെ സങ്കടക്കഥകളിലും നിസ്വരുടെ നീതി ക്കു വേണ്ടിയുള്ള സമരങ്ങളിലും പരിസ്ഥിതി പ്രശ്നങ്ങളിലുമൊ ക്കെ ദൈവശാസ്ത്രം കടന്നു ചെ ല്ലണം. ദൈവശാസ്ത്രത്തിലെ പ രിഹരിക്കപ്പെടാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ നാം തയ്യാറാകണം.

ഭാഷ എന്നാല്‍ ചിന്തയുടെ ഭാഷയെ കുറിച്ചാണു പറയുന്നത്. ക്രിയാപദങ്ങള്‍ ഉപയോഗിക്കുക. നമ്മുടെ ഭാഷയില്‍ ഇപ്പോള്‍ സം ജ്ഞകളുടെ അതിപ്രസരമാണ്. സംജ്ഞാവിശേഷണങ്ങളുടെ ധാരാളിത്തം. ദൈവം കര്‍മ്മ നിരതനാണ്, പ്രവര്‍ത്തിക്കുന്ന ദൈവമാണ് എങ്കില്‍ ഈ ദൈവത്തെ കുറിച്ച് ക്രിയാപദങ്ങളുപയോഗി ച്ചു സംസാരിക്കാന്‍ ദൈവശാസ്ത്രജ്ഞര്‍ പഠിക്കണം.

ദൈവശാസ്ത്ര വിദ്യാഭ്യാസമാണ് അടുത്തത്. ഏതൊരു സി ദ്ധാന്തത്തിന്‍റെയും പ്രധാന കാര്യമാണ് അതിന്‍റെ വിദ്യാഭ്യാസത്തി ന്‍റെ സിദ്ധാന്തം. ദൈവശാസ്ത്രം എങ്ങനെ പഠിപ്പിക്കാനും അതില്‍ താത്പര്യമുണര്‍ത്താനും പറ്റുമെ ന്ന കാര്യം ചിന്തിക്കണം. സാമ്പത്തികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം കിട്ടിയ റിച്ചാര്‍ഡ് തേല റെ അറിയാമല്ലോ. ബിഹേവിയറല്‍ സയന്‍സില്‍നിന്ന് സാമ്പത്തി ക ശാസ്ത്രത്തിലേയ്ക്കു വന്നയാളാണ് അദ്ദേഹം. നഡ്ജിംഗ് എന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുകയുണ്ടായല്ലോ. ആളുകളുടെ അറിവില്‍ ഉള്ള കാര്യത്തെ ഒന്ന് ഉത്തേജിപ്പിച്ചിട്ട് അവരെ കൊണ്ടു പ്രവര്‍ത്തിപ്പിക്കുക. എല്ലാ വിശ്വാസികളും അടിസ്ഥാനപരമായി ദൈവശാസ്ത്രജ്ഞരാണ്. വിശ്വാസമെന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. ആ ഒരു വസ്തുതയെ ഉപയോഗപ്പെടുത്തിക്കൊ ണ്ട്, നഡ്ജ് ചെയ്തുകൊണ്ട് ദൈ വശാസ്ത്രത്തെ ധാരാളം പേരിലേയ്ക്ക് എത്തിക്കാന്‍ സാധിക്കും. അല്മായര്‍ക്കു ദൈവശാസ്ത്രത്തില്‍ താത്പര്യമുണ്ടായിട്ടുള്ളത് ഈ നഡ്ജിംഗിന്‍റെ ഫലമാണ്. അതു തുടരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org