നാളെയുടെ ഇന്ത്യന്‍ രാഷ്ട്രീയം

നാളെയുടെ ഇന്ത്യന്‍ രാഷ്ട്രീയം

അശ്വിന്‍ പി. ദിനേശ്
മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിരവധിഫാസിസ്റ്റ് നയങ്ങള്‍ സ്വീകരിക്കുകയും അതിനെതിരെ നിരന്തര പ്രതിഷേധം ഇന്ത്യന്‍ കലാലയങ്ങളില്‍നിന്നു പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാല്‍ കൂടി ജെഎന്‍യു, എച്ച്സിവി എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചലനങ്ങള്‍ മാത്രമാണു നമുക്കു കാണുവാന്‍ സാധിച്ചത്. മാനേജുമെന്‍റ് കോളജിലെ സ്കൂള്‍ വത്കരിക്കപ്പെട്ട ടൈ കെട്ടിയ ബ്രോയിലര്‍ കോഴികളെ സമരമുഖത്തെവിടെയും കണ്ടിരുന്നില്ല. ചെറിയ ഒരു വിഭാഗം ഫേസ്ബുക്ക് പോരാട്ടമെങ്കിലും നടത്തുവാന്‍ ശ്രമിച്ചപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന അരാഷ്ട്രീയവത്കൃത ആധുനിക തലമുറ യാതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്നു.
ബ്യൂറോക്രാറ്റുകളെയും എക്സിക്യൂട്ടിവുകളെയും മാത്രം നിര്‍മിക്കാനുള്ളതല്ല കാമ്പസുകള്‍. നേതാക്കന്മാരും ഭരണാധികാരികളും പിറവിയെടുക്കേണ്ടതും കാമ്പസുകളുടെ മടിത്തട്ടില്‍നിന്നാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഒരു കാലത്തു നിറഞ്ഞുനിന്നിരുന്ന വ്യ ക്തിത്വങ്ങളാണ് ഇന്നും കേരളത്തെയും പ്രമുഖ പ്രസ്ഥാനങ്ങളെ യും നയിച്ചുകൊണ്ടിരിക്കുന്നത്.
ജീവിക്കുന്ന സമൂഹത്തിന്‍റെ ആത്മാവാണു കലാലയങ്ങള്‍. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയും രാഷ്ട്രീയവ്യതിയാനങ്ങള്‍ ക്കുവേണ്ടിയും നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വി ദ്യാഭ്യാസത്തിന്‍റെ നിര്‍വചനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ആധുനിക കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുകകൂടി ചെയ്താല്‍ അതു പൂര്‍ണമായ നിഷ്ക്രിയത്വത്തിലേ ക്കു വഴി നടക്കും. കൃത്രിമമായ വിദ്യാഭ്യാസം മാത്രം നല്കി മെരുക്കിയെടുത്ത ബ്രോയിലര്‍ മനുഷ്യരെയല്ല, മറിച്ചു ജീര്‍ണതകളോടു സമരം പ്രഖ്യാപിക്കാന്‍ കഴിവുള്ള പരിവര്‍ത്തനവാദികളെയാണു സ മൂഹത്തിനു വേണ്ടത്.
ഒരു ജനതയെ നിഷ്ക്രിയരാക്കിയതിനു പിന്നില്‍ സ്റ്റേറ്റിനും മുഖ്യധാരാമാധ്യമങ്ങള്‍ക്കുമുളള പങ്കു മറച്ചുവയ്ക്കുവാനാകുന്നതല്ല. ഒരു പൗരനെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ കാലഘട്ടം അരാഷ്ട്രീയവത്കരിക്കപ്പെട്ടുവെങ്കില്‍ പ്രതിസ്ഥാനത്തു ഭരണകൂടവും അധികാരം കയ്യാളുന്ന രാഷ്ട്രീയപാര്‍ട്ടികളും തന്നെയാണ്. കോര്‍പ്പറേറ്റ് സ്വാധീനത്തിനു വിധേയമായ ഭരണകൂടം ജനഹിതത്തിനു വിപരീതമായി പ്ര തിലോമകരമായ നയങ്ങളും വികസന പദ്ധതികളും ആവിഷ്കരിച്ചു ജനങ്ങളെ വഞ്ചിക്കുകയും കോര്‍ പ്പറേറ്റുകള്‍ക്കു പിന്തുണ നല്കുക യും ചെയ്യുന്നു. കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടി ച്ചും മറച്ചുവച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇന്ത്യയുടെ നാളെയെക്കുറി ച്ചും ഭാവി രാഷ്ട്രീയത്തെക്കുറിച്ചും പറയുമ്പോള്‍ വിവേകാനന്ദന്‍റെ വാ ക്കുകളും അവയ്ക്ക് ഇഎംഎസ് നമ്പൂതിരിപ്പാട് നല്കിയ വിശദീകരണവും പ്രസക്തിയോടെ നോക്കിക്കാണേണ്ടതുണ്ട്. ബ്രാഹ്മണ, ക്ഷ ത്രിയ, വൈശ്യ ഭരണത്തിനൊടുവിലായി ശൂദ്രന്‍ ഭരിക്കുന്ന കാലഘട്ടം വരുമെന്ന വിവേകാനന്ദന്‍റെ കാഴ്ചപ്പാട് ഇ.എം.എസ് വിശദീക രിച്ചത് ഇപ്രകാരമാണ്. "ആദ്യം സ മൂഹത്തില്‍ നിലനിന്നിരുന്നതു ബ്രാ ഹ്മണ-ക്ഷത്രിയ രാജഭരണമായിരുന്നു. അതിനുശേഷം വൈശ്യര്‍, ഇ ന്നു നാമൊരു കോര്‍പ്പറേറ്റ് യുഗത്തിലേക്കു കടന്നിരിക്കുകയാണ്. എന്നാല്‍ നാളെ പണിയെടുക്കു ന്ന സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവന്‍റെ കൈകളില്‍ ഭരണമെത്തുന്ന കാലം വരും. ഇ ന്നു നാം അനുഭവിക്കുന്ന ഭരണകൂടഭീകരതകള്‍ക്കെതിരെ മുഷ്ടിചുരുട്ടുന്ന, സകല പ്രത്യയശാസ്ത്ര ങ്ങള്‍ക്കു നേരെയും യുക്തികൊ ണ്ടു വിരല്‍ചൂണ്ടുന്ന യുവത്വം വരും." ഭരണകൂടത്തെ നിരന്തരമാ യ ചോദ്യം ചെയ്യലുകള്‍ക്കു വിധേയമാക്കാന്‍ കെല്പുള്ള ജനതയുടെ കാലമാണു വരേണ്ടത്. 100 ശതമാനം കൃത്യതയാര്‍ന്നതും പ ഴുതുകള്‍ ഇല്ലാത്തതുമായ വ്യവസ്ഥിതി നിര്‍മിക്കുക എന്നത് അ സാദ്ധ്യമാണ്. നമുക്കു വേണ്ടതു ക്രിയാത്മകമായ പ്രതികരണശേഷിയുള്ള സമൂഹവും സമൂഹത്തി നു ഫലപ്രദമായി ഇടപെടാനാകു ന്ന വ്യവസ്ഥിതിയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org