ഫാ. ഉഴുന്നാലിലിന്‍റെ മോചനം: സഭയുടെ ഇടപെടല്‍ സജീവം

ഫാ. ഉഴുന്നാലിലിന്‍റെ മോചനം: സഭയുടെ ഇടപെടല്‍ സജീവം

ഡോ. ജിമ്മി പൂച്ചക്കാട്ട്
(ഔദ്യോഗിക വക്താവ്, സീറോ-മലബാര്‍ സഭ)

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി സഭ എന്തു ചെയ്യുന്നുണ്ട്? ഇക്കാര്യത്തില്‍ സഭ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല എന്ന പരാതിയില്‍ കഴമ്പുണ്ടോ?
യെമനില്‍ ഫാ. ഉഴുന്നാലിലിനെ ഭീകരര്‍ തടവിലാക്കിയിട്ട് 10 മാസങ്ങള്‍ കഴിയുന്നു. അന്നു മുതല്‍ ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായി സഭ രണ്ടു തലങ്ങളില്‍ പലതരത്തിലുള്ള ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. ആദ്യത്തേത് വത്തിക്കാനില്‍ നിന്നും ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ് പോള്‍ ഹിന്‍റര്‍ വഴി ഈ വിഷയം അവതരിപ്പിച്ച് മോചന ശ്രമങ്ങള്‍ നടത്തുന്നതാണ്. ഒരു വൈദികന്‍റെ തിരോധാനം വളരെ ഗൗരവമേറിയ വിഷയമായിട്ടു തന്നെയാ ണ് വത്തിക്കാന്‍ പരിഗണിക്കുന്നത്. ആ പ്രാധാന്യം ഉള്‍ ക്കൊണ്ട് വത്തിക്കാന്‍റെ ഭാഗത്തുനിന്ന് ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായുള്ള പരിശ്രമങ്ങള്‍ വളരെ നന്നായിത്തന്നെ നടക്കുകയാണ്.
രണ്ടാമത്, ഭാരതസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവര്‍ ത്തിക്കുന്ന നിലപാടുകളാണ്. വിദേശ മന്ത്രാലയത്തില്‍ വിഷയത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താനും അതുമായി ബന്ധപ്പെട്ടവരെ കണ്ട് ശക്തമായ നീക്കങ്ങള്‍ നടത്താനും നമുക്ക് സാധിച്ചിട്ടുണ്ട്. സിബിസിഐ വഴിയും കേന്ദ്രസര്‍ക്കാരില്‍ സ്വാധീനമുള്ള വ്യക്തികള്‍ വഴിയും ഈ വിഷയം ഗൗരവത്തോടെ തന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആ വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറ്റപ്പെടുത്താന്‍ നമുക്കാകില്ല. അതേസമയം വത്തിക്കാന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ക്ക് വിജയത്തിന്‍റെ വ്യക്തതയും വന്നിട്ടില്ല. കാരണം, നയതന്ത്രകാര്യാലയവും അംബാസിഡറും ഇല്ലാത്ത ഒരു രാജ്യത്ത് ആ നിലയ്ക്കുള്ള ഇടപെടലുകള്‍ക്ക് പരിമിതി യുണ്ട്. ഒരുപക്ഷെ വത്തിക്കാനുമായോ ഇന്ത്യയുമായോ നയതന്ത്രബന്ധമുണ്ടായിരുന്ന ഒരു രാജ്യമായിരുന്നുവെങ്കില്‍ വളരെ പെട്ടെന്നു തന്നെ ഫലം കാണുമായിരുന്നു എന്നു തോന്നുന്നു. ഫാ. ഉഴുന്നാലിലിന്‍റെ വീഡിയോ പുറത്തുവന്നതല്ലാതെ ആരാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്, എന്തിനുവേണ്ടി അവര്‍ ഇതു ചെ യ്തു, എന്താണവരുടെ ഡിമാന്‍റ് ഇതൊന്നും ഇനിയും വ്യക്തമല്ലാത്തതും അന്വേഷണത്തെ പ്രതികൂലമാക്കുന്നുണ്ട്.
സഭ ശുഷ്കാന്തിയോടെ ഈ വിഷയത്തില്‍ ഇടപെ ടുന്നില്ല എന്ന ആരോപണം ശരിയല്ല. വളരെ വൈകാരികമായ ഒരു വിഷയമാണിത്. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി ഉപവാസമോ ധര്‍ണയോ ജാഥകളോ ഒക്കെ നടത്തുമ്പോള്‍ എ ന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായേക്കാം. അതു ദൃശ്യമല്ലാത്തതുകൊണ്ടാകാം ഈ ആരോപണങ്ങള്‍ ഉയരുന്നത്. സഭ ഇക്കാര്യത്തില്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് അതിന്‍റെ വിശദാംശങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ നമുക്ക് വെളിപ്പെടുത്താനോ പങ്കുവയ്ക്കാനോ സാധിക്കുന്നതല്ല ല്ലോ.
എന്നാല്‍, സഭാനേതൃത്വത്തി ന്‍റെ മനസ്സില്‍ ഈ വിഷയം ഉണ്ടാ യിരന്നു എന്നതിന് ഒരു ചെറിയ ഉദാഹരണം പറയാം: ക്രിസ്മസിനോടനുബന്ധിച്ച് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ (അന്ന് ഫാ. ഉഴുന്നാലിലിന്‍റെ വീഡിയോ ക്ലിപ്പിംഗ് പു റത്തു വന്നിട്ടില്ല) രണ്ടു മൂന്നു മി നിറ്റ് ക്രിസ്മസ് സന്ദേശം പങ്കുവച്ചശേഷം പറഞ്ഞത്, ഈ ക്രിസ്മ സ് തനിക്ക് സ്വകാര്യദുഖത്തിന്‍റേ തു കൂടിയാണ് എന്നാണ്. അതിനാല്‍ സന്തോഷത്തോടെ ഹാപ്പി ക്രിസ്മസ് പറയാനാകുമോ എന്ന റിയില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. തന്നെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ ഒന്നാമതായി കര്‍ദിനാള്‍ പറഞ്ഞത്, ഫാ. ഉഴുന്നാലിലിന്‍റെ തിരോധാനമാണ്. ഉഴുന്നാലിലച്ചന്‍ ജീവിക്കുന്നിടത്ത് ക്രിസ്മസ് ഉണ്ടാകണമെന്നും അദ്ദേഹത്തിന്‍റെ മോ ചനം സാധ്യമാകണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അത് പത്രമാധ്യ മങ്ങള്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് നമ്മള്‍ കണ്ട താണ്.
ഫാ. ഉഴുന്നാലിലിന്‍റെ വീഡി യോ പുറത്തുവന്നശേഷം സഭയി ലെ വിശ്വാസി സമൂഹത്തെ ഈ വിഷയം കൂടുതല്‍ ഉലച്ചിട്ടുണ്ട്. അച്ചന്‍റെ മോചനം എല്ലാവരും ആ ഗ്രഹിക്കുന്നു. അതിനുവേണ്ടി അ വര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു. ദൈവസന്നിധിയില്‍ ലക്ഷോപലക്ഷം പ്രാര്‍ത്ഥനകള്‍ ഉയരുകയാണ്. ഇക്കാര്യത്തില്‍ ദൈവത്തിന്‍റെ ഇടപെടല്‍ ആദ്യം മുതല്‍ നാം ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമാണ്. വിശ്വാസ സമൂഹത്തിന് ഇക്കാര്യം ഇപ്പോള്‍ കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുന്നു. ദൈ വസന്നിധിയില്‍ നമ്മുടെ നിലവിളികള്‍ കൂടുതലായി കേള്‍ക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ഫാ. ഉഴുന്നാലിലിന്‍റെ മോചനവാര്‍ത്ത അധികം വൈകാതെ ശ്രവിക്കാനാകുമെന്നാണ് നമ്മുടെ പ്രതീക്ഷ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org