ഫാ. ടോം: നാം എന്തു ചെയ്തു?

ഫാ. ടോം: നാം എന്തു ചെയ്തു?

ഷിജു ആച്ചാണ്ടി

കഴിഞ്ഞ മാര്‍ച്ചിലാണ് ഫാ. ടോം ഉഴുന്നാലില്‍ യെമനില്‍ ബന്ദിയാക്കപ്പെട്ടത്. അതിനുശേഷം കുറെ മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്‍റെ ഒരു ചിത്രം പുറത്തു വന്നു. താടിയും മുടിയും വളര്‍ന്ന്, അവശനായ രീതിയിലുള്ള ഫോട്ടോ. അതിലെ നിഴലും വെളിച്ചവും അപഗ്രഥിച്ചു കൃത്രിമമാണെന്നും ഫോ ട്ടോഷോപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും സ്ഥാപിക്കാന്‍ ചില കേന്ദ്രങ്ങള്‍ അമിതമായ വ്യഗ്രത കാണിച്ചു. പക്ഷേ, തുടര്‍ന്നു 2016 ക്രിസ്മസ് ദിനങ്ങളില്‍ പുറത്തു വന്ന വീഡിയോ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. അതു നേരത്തെ ഫോട്ടോയില്‍ കണ്ട രൂപത്തിലുള്ള ആളു തന്നെയായിരുന്നു. സ്വന്തം ശബ്ദത്തില്‍ അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആയതിനാല്‍ അതു ഫാ. ടോം അല്ല എന്നു പറയാന്‍ ആര്‍ക്കും പറ്റാത്ത അവസ്ഥ. എന്നിട്ടും ചിലര്‍ പറഞ്ഞത് വീഡിയോയിലെ വ്യക്തിക്കു ഫാ. ടോമിന്‍റെ നല്ല സാദൃശ്യം ഉണ്ട് എന്നു മാത്രമായിരുന്നു.
ഫാ. ടോമിന്‍റെ ബന്ധുക്കളെ വ ല്ലാതെ വേദനിപ്പിച്ച പരാമര്‍ശങ്ങളാ ണ് ഇവ. ഗുരുതരമായ ഒരു അപകടത്തില്‍ പെട്ടിരിക്കുകയാണ് അദ്ദേ ഹം എന്ന വസ്തുതയെങ്കിലും അം ഗീകരിക്കാന്‍ മടിക്കുന്നതുകൊണ്ട് ബന്ധപ്പെട്ടവര്‍ എന്താണു നേടുന്ന ത് എന്നു വ്യക്തമല്ല. ഏതായാലും വീഡിയോ പലരേയും ഉണര്‍ത്തി. ആ ഉണര്‍വ് ഫാ. ടോമിന്‍റെ മോചനശ്രമങ്ങളെ ഊര്‍ജിതമാക്കുന്നതിന് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുമോ എന്നാണ് മനുഷ്യസ്നേഹികള്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
വീഡിയോയില്‍ ഫാ. ടോം നടത്തുന്ന പരാമര്‍ശങ്ങള്‍ അദ്ദേഹം അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു മാത്രമേ നോക്കിക്കാണാനാകുകയുള്ളൂ. ആ വാചകങ്ങള്‍ ഫാ. ടോമിന്‍റെതു ത ന്നെയാകാം, മറ്റാരെങ്കിലും എഴുതി വായിപ്പിക്കുന്നതുമാകാം. അതെന്തായാലും, അതില്‍ നിന്നു ബാഹ്യസമൂഹം മനസ്സിലാക്കേണ്ട കാര്യങ്ങളില്‍ അതു മാറ്റമൊന്നും ഉണ്ടാക്കുന്നില്ല. അദ്ദേഹം ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു എന്ന മിനിമം വസ്തുതയാണ് അതില്‍ നിന്നു സമൂഹമുള്‍ക്കൊള്ളേണ്ടത്.
വീഡിയോ പുറത്തു വന്നശേ ഷം പൊതുസമൂഹത്തിന്‍റെ ഭാഗ ത്തു നിന്നുണ്ടായ സമ്മിശ്ര പ്രതികരണങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കു ന്ന തെറ്റിദ്ധാരണകളും വര്‍ഗീയത യും പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ഏറെ പേരും ഫാ. ടോമിന്‍റെ മോചനത്തിനായി കൂടുതല്‍ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നു മുറവിളി ഉയര്‍ത്തിയപ്പോള്‍ ചിലരെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തെ കുറ്റം വിധിക്കാനും മുതിര്‍ന്നു. ഇന്ത്യാ ഗവണ്‍മെന്‍റ് പോകരുതെന്നു വിലക്കിയ സ്ഥലത്തേയ്ക്ക് ഫാ. ടോം പോയെന്നും അതുകൊണ്ടാണ് ഈ ദുര്‍വിധി ഉണ്ടായതെന്നും വാദിച്ചവരുണ്ട്. അപകടകരമായ സ്ഥിതി നിലവിലുള്ള സ്ഥലത്തു പോയി സ്വന്തം മതത്തിലേയ്ക്ക് ആളെ കൂട്ടാന്‍ പണിയെടുത്ത മിഷണറിയെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തിനു മെനക്കെടണം എന്നായിരുന്നു വര്‍ഗീയവാദികളുടെ സംശയം.
ഇവര്‍ മനസ്സിലാക്കാതെ പോയതോ, മനഃപൂര്‍വം മറച്ചു വച്ചതോ ആയ വസ്തുതയുണ്ട്. ഫാ. ടോം ഈ പ്രശ്നങ്ങളുണ്ടായപ്പോള്‍ ആ ദ്യമായി യെമന്‍ തേടി പോയ ആ ളല്ല എന്നതാണത്. അദ്ദേഹം 5 വര്‍ഷം യെമനില്‍ സേവനം ചെ യ്തയാളാണ്. രാജ്യം സംഘര്‍ഷഭരിതമാകുകയും ജനങ്ങളുടെ ജീ വിതം കൂടുതല്‍ ദുരിതപൂര്‍ണമാ കുകയും ചെയ്തപ്പോള്‍ അവര്‍ ക്കൊപ്പം നില്‍ക്കണമെന്ന് അവ രെ അറിയുന്ന ഒരു മിഷണറി തീരുമാനിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ ആര്‍ക്കു പറ്റും? സഹനസാദ്ധ്യതയുണ്ടെന്നറിയുന്ന നിമിഷം താന്‍ സേവനം നല്‍കിക്കൊണ്ടിരിക്കുന്ന മനുഷ്യരെ ഉപേക്ഷിച്ച്, കൂടും കുടുക്കയുമെടുത്ത് ഓടിപ്പോകുന്നതാണോ മനുഷ്യസ്നേ ഹം? ഗതികേടിലായ ആ മനുഷ്യര്‍ ക്കൊപ്പം നില്‍ക്കുകയാണ്, തുടര്‍ ന്നും സ്നേഹവും സേവനവും നല്‍കുകയാണു ശരി എന്നു ഒരു സന്യാസിക്കു തോന്നുന്നത് സ്വാ ഭാവികമാണെന്നു മനസ്സിലാക്കാന്‍ മനസ്സില്‍ മതാന്ധത ഇല്ലാത്തവര്‍ക്കു സാധിക്കും.
മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി പോലെയുള്ള സന്യാസസമൂഹങ്ങളിലെ പ്രേഷിതര്‍ ഇതാണ് എക്കാലവും ചെ യ്തുകൊണ്ടിരിക്കുന്നത്. ഫാ. ടോം ബന്ദിയാക്കപ്പെട്ട യെമനി ലെ ഏദനില്‍ അവര്‍ രക്തസാക്ഷി കളായി. സംഘര്‍ഷഭരിതമായ ആ ഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്രയോ ക്രിസ്ത്യന്‍ മിഷണറിമാര്‍ സേവ നം ചെയ്യുന്നു. ശരിയായ ഭരണ മോ ക്രമസമാധാനസംവിധാനങ്ങ ളോ നിലവിലില്ലാത്ത പ്രദേശങ്ങളാണു പലതും. മതത്തിന്‍റെ പേരി ലും വെറും മോഷണത്തിനു വേ ണ്ടിയും ആളുകള്‍ ഏതു നിമിഷ വും ആക്രമിക്കപ്പെട്ടേക്കാവുന്ന പ്രദേശങ്ങള്‍. അവിടെയെല്ലാം മി ഷണറിമാരുണ്ട്. കാരണം, അവിടെയെല്ലാം നിരാലംബരായ മനുഷ്യരുണ്ട്. അവര്‍ക്കു മരുന്നും ആ ഹാരവും വിദ്യാഭ്യാസവും വസ്ത്ര വും പാര്‍പ്പിടവും എത്തിക്കുന്നതിനാണു മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിയുന്നത്ര പേര്‍ക്കു കഴിയുന്നത്ര വേഗത്തില്‍ മാമോദീസ കൊടുത്ത് സഭയില്‍ ആളെ കൂട്ടുക എന്നതല്ല കത്തോലിക്കാസഭ അയയ്ക്കുന്ന മിഷണറിമാരുടെ പ്രാഥമിക ലക്ഷ്യം. വിശക്കുന്നവനു ഭക്ഷണവും രോഗിക്ക് ആരോഗ്യവും നഗ്നര്‍ക്കു വസ്ത്രവുമാണ് സുവിശേഷം എന്നു ക രുതി ആദ്യം അതു നല്‍കാനാണ് സഭയുടെ സുവിശേഷവത്കര ണം പ്രാഥമികമായി ശ്രമിക്കുന്ന ത്. ആളെക്കൂട്ടാന്‍ മാത്രമായി പ്ര വര്‍ത്തിക്കുന്ന പല തരം സഭാവിഭാഗങ്ങളും സെക്ടുകളും ഉണ്ട്. പക്ഷേ അവരൊന്നും അപകടസ്ഥലങ്ങളില്‍ ചെന്നു കറങ്ങാറില്ല. മൊളോക്കായ് ദ്വീപില്‍ കു ഷ്ഠരോഗികളെ ശുശ്രൂഷിക്കാന്‍ ചെന്നു കുഷ്ഠരോഗിയായി മരിച്ച ഫാ. ഡാമിയനെ പോലുള്ളവരാ ണ് ക്രിസ്ത്യന്‍ മിഷണറിമാരുടെ മാതൃക. കുഷ്ഠരോഗികളെ മതം മാറ്റുകയായിരുന്നു ഫാ. ഡാമിയ ന്‍റെ ലക്ഷ്യം എന്ന് ആരോപിച്ചാല്‍ ആ സേവനത്തിന്‍റെ മഹത്ത്വം കുറയുകയില്ല.
മരണം കാത്തു തെരുവില്‍ കി ടക്കുന്ന മനുഷ്യരെയാണ് ആദ്യകാലങ്ങളില്‍ മദര്‍ തെരേസ ശു ശ്രൂഷിച്ചത്. മതംമാറ്റമാണ് മദറി ന്‍റെ ലക്ഷ്യമെന്ന് ആരോപണമുയര്‍ന്നപ്പോള്‍ അതിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ ഇ ക്കാര്യം മദര്‍ തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഏ താനും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ പോകുന്ന ആളുകളെ മതത്തില്‍ ചേര്‍ത്തു മതം ശക്തിപ്പെടുത്താമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ ചിന്തിക്കുമോ? മതത്തിലേ യ്ക്ക് ആളെ ചേര്‍ക്കുക എന്ന സ ങ്കുചിതലക്ഷ്യമാണുള്ളതെങ്കില്‍ സ്വജീവന്‍ അപകടത്തിലായേ ക്കാവുന്ന സ്ഥലങ്ങളില്‍ ചെന്ന് നിരാലംബരായ മനുഷ്യരെ സേ വിക്കുന്നതെന്തിന്? യെമനിലെ ഏദനില്‍ ഈ മിഷണറിമാര്‍ നടത്തിക്കൊണ്ടിരുന്നത് വൃദ്ധമന്ദിരമാണ്. 90 മുസ്ലീം വൃദ്ധരാണ് അ വിടെയുണ്ടായിരുന്നത്. അവിടെ നിന്നാണ് കൊലയ്ക്കും കൊള്ള യ്ക്കും ശേഷം ഫാ. ടോമിനെ അ ക്രമികള്‍ തട്ടിക്കൊണ്ടു പോയതും. മതംമാറ്റം ലക്ഷ്യം വച്ചല്ല ഇവര്‍ യെമനില്‍ വൃദ്ധമന്ദിരം നടത്തിക്കൊണ്ടിരുന്നത് എന്നത് അ വിടെ കഴിഞ്ഞിരുന്നവര്‍ക്കും അവരുടെ സേവനം ഉപയോഗിച്ചിരുന്നവര്‍ക്കും അറിയാം. അവരതു പറഞ്ഞിട്ടുമുണ്ട്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സഹിക്കുന്നവര്‍ക്കും സ ഹായമര്‍ഹിക്കുന്നവര്‍ക്കും വേ ണ്ടി സേവനം ചെയ്യാനും സാന്ത്വ നം പകരാനും സ്വന്തം നാട്ടില്‍ നിന്ന് ചിലര്‍ ഉണ്ടായിരുന്നുവെന്നറിയുന്നത് വസുധൈവകുടുംബ കം ആദര്‍ശമാക്കിയ ആര്‍ഷഭാര തം അഭിമാനമായി കാണേണ്ടതാണ്. അവര്‍ക്കു സേവനപ്രവര്‍ത്തനങ്ങളില്‍ പിന്‍ബലമേകിയില്ലെങ്കിലും ജീവാപായഘട്ടത്തില്‍ സ ഹായഹസ്തങ്ങളുമായി ഓടിയെത്തുവാന്‍ ഭാരതത്തിനു ബാദ്ധ്യതയുണ്ട്.
ഫാ. ടോം ബന്ധനത്തിലായെ ന്ന വാര്‍ത്ത പുറത്തു വന്ന സമയ ത്തു വളരെ സജീവമായി ഇടപെട്ടിരുന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഇപ്പോള്‍ കാര്യമായി ഇടപെടുന്നില്ലെന്ന വി കാരമാണ് ഫാ. ടോമിന്‍റെ ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. സഭാതലത്തിലും കൂടുതല്‍ ഇടപെടല്‍ വേണമെന്ന് ഉഴുന്നാലില്‍ കുടുംബയോഗത്തിന്‍റെ ഭാരവാഹിയും റിട്ട. അദ്ധ്യാപകനുമായ തോമസ് ഉഴുന്നാലില്‍ പറഞ്ഞു.
എല്ലാ ഞായറാഴ്ചകളിലും ഓരോ കുടുംബത്തില്‍ ഒന്നിച്ചു കൂടി അദ്ദേഹത്തിന്‍റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു വരികയാണ് ഉഴുന്നാലില്‍ കുടുംബയോഗം. എന്നാല്‍, നാടും വീടുമുപേക്ഷിച്ചു മിഷണറിയായി പോ യ ഒരു വൈദികനു വേണ്ടി പ്രാര്‍ ത്ഥിക്കേണ്ടത് അദ്ദേഹത്തിന്‍റെ കുടുംബം മാത്രമാണോ? എന്തു കൊണ്ട് ഫാ. ടോമിനു ജന്മം നല്‍ കിയ ഭാരത/കേരളസഭയ്ക്ക് അ ദ്ദേഹത്തിനു വേണ്ടി ഇതേ തീ ക്ഷ്ണതയോടെ പ്രാര്‍ത്ഥന നടത്താനെങ്കിലും കഴിഞ്ഞില്ലിതുവ രെ എന്ന ചോദ്യം സഭാസമൂഹത്തിനു നേരെ ഉയര്‍ന്നു വരുന്നുണ്ട്. വീഡിയോ പുറത്തു വന്ന ശേഷം കേരളത്തില്‍ ചില അനക്കങ്ങളുണ്ടായി. ദേശീയതലത്തില്‍ അതുണ്ടായെന്നു പറയാനാവില്ല. ഭാരതസഭയിലെ എല്ലാവരും ഒന്നായി പങ്കെടുത്തുകൊണ്ടുള്ള ഒരു ദേശീയ ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ നമുക്ക് ഉടനെ സാധിക്കേണ്ടതാണെന്ന് ദേശീയ കരിസ്മാറ്റിക് സര്‍വീസ് ടീം ചെയര്‍മാന്‍ സി റിള്‍ ജോണ്‍ പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്‍റ് മതിയായ ഇടപെടല്‍ ഈ വിഷയത്തില്‍ ന ടത്തിയിരുന്നു എന്ന വീക്ഷണമാ ണ് പാര്‍ലിമെന്‍റ് മുന്‍ ജോയിന്‍റ് സെക്രട്ടറി കൂടിയായ സിറിള്‍ ജോണ്‍ പങ്കുവയ്ക്കുന്നത്. മധ്യപൂര്‍വദേശത്തെ പ്രതിസന്ധിയില്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ഭാരതപൗരന്മാര്‍ക്കുവേ ണ്ടി ഇത്തരത്തില്‍ കുറെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ യൂറോപ്യന്‍ പൗരന്മാരുമായി ഫാ. ടോം വീഡിയോയില്‍ നടത്തുന്ന താരതമ്യം അപ്രസക്തവുമല്ല. ഒ രേയൊരു പൗരനാണ് ഇത്തരമൊ രു അപകടത്തില്‍പെട്ടിരിക്കുന്നതെങ്കില്‍ പോലും യൂറോപ്യന്‍ രാ ഷ്ട്രങ്ങള്‍ അതീവ ഗൗരവത്തോ ടെ കണ്ട് പ്രശ്നത്തില്‍ ഇടപെടുകയും മോചനം ഉറപ്പാക്കാന്‍ സാ ദ്ധ്യമായതെല്ലാം ചെയ്യുകയും ചെയ്യും. ഇന്ത്യയില്‍ അത്രത്തോ ളം ജാഗ്രതയോടെയുള്ള ഇടപെടല്‍ പതിവില്ല. ഇവിടെയാണ് ജ നാധിപത്യപരമായ സമ്മര്‍ദ്ദങ്ങളുടെ ആവശ്യം. ഒരു ജനാധിപത്യരാജ്യത്തില്‍ ഭരണകൂടം പ്രവര്‍ ത്തിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന ആവശ്യങ്ങളുടെ തീവ്രത കൂടി കണ്ടുകൊണ്ടാണ്. ഫാ. ടോമിന്‍റെ കാര്യം ദേശീയ തലത്തില്‍ വലിയൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചാല്‍ സ്വാഭാവികമായും സര്‍ക്കാരിന്‍റെ ഉത്തരവാദിത്വവും വര്‍ദ്ധിക്കും. ഇതു മനസ്സിലാക്കി പ്രതികരണപരിപാടികള്‍ സംഘടിപ്പിക്കേണ്ടത് സഭയുടെ കടമയാണെന്നു സിറിള്‍ വിശദീകരിച്ചു.
അക്രമികള്‍ ഫാ. ടോമിനെ ത ടങ്കലിലാക്കിയ വാര്‍ത്ത പുറത്തു വന്ന സമയത്തു സഭയില്‍ നിന്നു ണ്ടായ പ്രതികരണം പിന്നീടു ത ണുത്തു പോയി എന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മിഷണറിമാര്‍ സ്വദൗത്യനിര്‍വഹണത്തിനിടെ നേരിടുന്ന പ്രതിബന്ധങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ മനുഷ്യപ്രയ ത്നം കൊണ്ടു സാധിച്ചെന്നു വരില്ല. പക്ഷേ മനുഷ്യസാദ്ധ്യമായതെ ല്ലാം അതിനായി ചെയ്യുക എല്ലാവരുടേയും അടിസ്ഥാനപരമായ കടമ മാത്രമാണ്. അയാളായി, അ യാളുടെ പാടായി എന്നു അപകടത്തില്‍ പെട്ടിരിക്കുന്ന ഒരു പൗര നെ കുറിച്ചു വിചാരിക്കുന്നതു ഒ രു പരിഷ്കൃതരാജ്യത്തിനോ, ഒരു മിഷണറിയെ കുറിച്ചു വിചാരിക്കുന്നതു ക്രൈസ്തവസഭയ്ക്കോ ഭൂ ഷണമല്ല. വിശാലമായ അര്‍ത്ഥത്തില്‍ ഈ രാജ്യത്തെയും ഇവിടത്തെ സഭയെയും തന്നെയാണ് ആ മിഷണറി പ്രതിനിധാനം ചെയ്യുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org