ഭാരതം ഉണരുമോ?

ഭാരതം ഉണരുമോ?

വിനയ് ജോണ്‍ എ.ജെ.
നിയമവിദ്യാര്‍ത്ഥി, ഭാരത മാതാ ലീഗല്‍ സ്റ്റഡീസ്, ആലുവ

സ്വാതന്ത്ര്യം അതിന്‍റെ അവസ്ഥയില്‍ ഓരോ പൗരനും ആസ്വദിക്കേണ്ടതിനായി ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന 1949 നവംബര്‍ 26-ാം തീയതി പ്രാബല്യത്തില്‍ വന്നു. "നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍ ഭാരതത്തെ ഒരു സമ്പൂര്‍ണ പരമാധികാര-സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ-റിപ്പബ്ലിക്കായി രൂപവത്കരിച്ചു താഴെപ്പറയുന്ന മൗലികാവകാശങ്ങള്‍ ഓരോ പൗരനും ഉറപ്പു നല്കുമെന്നു നിയമാനുസരണം സ്പഷ്ടമാക്കിയിരിക്കുന്നു.
നീതി-സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്വാതന്ത്ര്യം-ചിന്ത, ആവിഷ്കാര, അഭിപ്രായ, വിശ്വാ സ ആരാധന; സമത്വം – അന്തസ്സ്, അവസരം, എല്ലാറ്റിലും കൂടുതല്‍ ഉന്നതമായി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുമെന്നും സാഹോദര്യം – ഓരോ പൗരന്‍റെയും അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുമെന്നുമാകുന്നു."
ഭരണഘടനയുടെ ഈ ആമുഖം ഒരു സ്വപ്നമാണ്. ഇന്ത്യയിലെ ഓരോ സാധാരണക്കാരന്‍റെയും സ്വപ്നം! ജനങ്ങള്‍, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്തുന്ന ഒരു സംവിധാനമാണു ജനാധിപത്യം. ജനങ്ങളാണു പരമാധികാരികള്‍. സ്വാതന്ത്ര്യമുള്ള ജനതയ്ക്ക് അറി വു പരമപ്രധാനമാണ്. ഇന്ത്യയിലെ ഭരണം മൂന്നു തട്ടുകളിലായാണ്; നിയമനിര്‍മാണം, നീതിന്യായം, നിയമനിര്‍വഹണം. ഈ മൂന്നു ത ട്ടുകളിലും നടക്കുന്ന കാര്യങ്ങളെപ്പറ്റി സാധാണക്കാര്‍ ബോധവാന്മാരാണോ?
"ലോകത്തെവിടെയെങ്കിലും അക്രമവും അനീതിയും നടമാടുമ്പോള്‍ നിങ്ങളതില്‍ അമര്‍ഷം കൊള്ളുന്നുവെങ്കില്‍ നമ്മള്‍ സഖാക്കളാണ്" എന്ന ചെഗുവേരയു ടെ വചസ്സുകളെ സ്മരിക്കട്ടെ. ഇ ന്ത്യയിലെ സാധാരണക്കാരുടെ അമര്‍ഷത്തിന്‍റെ പ്രതിഫലനമാണു മാറിമാറി വരുന്ന ഭരണകൂടങ്ങള്‍. ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥത സാധാരണക്കാരന്‍റെ പ്രതീക്ഷകളെ തകര്‍ക്കുന്നു.
രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തിന്‍റെ പുനര്‍നിര്‍മിതിയാണ്. നിയമനിര്‍വഹണം നടത്തേണ്ടവര്‍ കാണിക്കുന്ന അനാസ്ഥയില്‍ നോക്കുകുത്തികളാകുന്നതു പലപ്പോഴും കോടതികളാണ്. നിയമത്തില്‍ പഴുതുകളുണ്ടാകുമ്പോള്‍ കോടതികള്‍ നിസ്സഹായരാകുന്നു. ഭരണകൂടത്തിന്‍റെ മൗനവും ഉദാ സീനതയും ഇവയെ പരിപോഷിപ്പിക്കുന്നു. കോടതികളില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന മാധ്യമവിലക്ക് ഇതിന് ഉത്തമ ഉദാഹരണമാണ്.
വരും തലമുറയ്ക്കു സന്തോഷത്തോടെയും സമാധാനത്തോടെ യും ജീവിക്കുവാന്‍ വേണ്ടിയെങ്കി ലും ഇതിനെല്ലാം മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മ ഹാബലി തമ്പുരാന്‍റെ കാലഘട്ടം ഒരു മാതൃകയാണ്. കള്ളവും ചതിയുമില്ലാത്ത, പൊളിവചനങ്ങള്‍ ഒട്ടും തന്നെയില്ലാത്ത ഒരു ഇന്ത്യയെയാണു ജനങ്ങള്‍ക്കാവശ്യം.
പ്രതികരണശേഷി ശരിയാംവി ധം പ്രയോഗിക്കാത്ത ജനങ്ങള്‍തന്നെയാണു ഭാരതത്തിന്‍റെ ശാപം. എന്തു പ്രശ്നമുണ്ടായാലും പ്രകടനവും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ പ്രതിവിധിയെപ്പറ്റി ചിന്തിക്കുന്നില്ല. ഭാരതത്തെ സ്വ പ്നസുന്ദര മാതൃകാസ്ഥാനമാക്കി മാറ്റാന്‍ പോന്ന യുവാക്കള്‍ ഇന്നു നമുക്കുണ്ട്. എന്നാല്‍ അടുപ്പില്‍ നിന്നിറക്കിവച്ചിട്ടും തിളച്ചുകൊണ്ടിരിക്കുന്ന മീന്‍കറിക്കു സമാനമാണവര്‍. പ്രൊഫഷണലിസം യു വാക്കളുടെ സര്‍ഗശക്തിയെ സാരമായി ബാധിച്ചിട്ടുണ്ട്. പഠനഭാരം വിദ്യാര്‍ത്ഥികളെ മററു മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നാക്കം വലിക്കുന്നു. ഒരു വേള അതവന്‍റെ സര്‍ഗാത്മകതയെ മരവിപ്പിക്കുന്നു. രാജ്യത്തങ്ങളോമി ങ്ങോളം നടക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ ഇതിന്‍റെ നേര്‍ ചിത്രം നമുക്കു കാട്ടിത്തരുന്നു.
ദൈവം നമ്മെയെല്ലാം സൃ ഷ്ടിച്ചിരിക്കുന്നതു അന്യോന്യം ഉതകി ജീവിക്കുവാനാണ്. "സഖി നീ വളരണം, സഖി നീ വളരണം; കല്ലേറെനിക്ക്, മഴ, മഞ്ഞ്, കാറ്റ് ഇവയെല്ലാമെനിക്ക്; എങ്കിലും നീ വളരണം. നീ വളര്‍ന്നു പാകമാകുമ്പോള്‍ ഞാന്‍ തളര്‍ന്നില്ലാതാവും." ഇതുപോലെ പരസ്പരം സ്നേഹാദരങ്ങളോടെ ജീവിക്കുമ്പോഴാണു യഥാര്‍ത്ഥ സ്വാതന്ത്ര്യം സാദ്ധ്യമാവുക.
സ്വാര്‍ത്ഥവിചാരം സ്വാതന്ത്ര്യ ത്തെ ഹനിക്കുന്നതാണ്. അഴിമതി യും വെട്ടിപ്പിടുത്തവും അതിന് ആക്കം കൂട്ടുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തിലടക്കം എ ല്ലാ മേഖലകളിലും അഴിമതിയുടെ കറുത്ത കരങ്ങള്‍ ദൃശ്യമാണിന്ന്. ഈ അവസ്ഥയില്‍ നിന്നും ഭാരത ത്തെ മോചിപ്പിക്കുന്നതിന് അഴിമ തി ഉച്ഛാടനം കൂടിയേ തീരൂ. അഴിമതിയും കണക്കില്‍പ്പെടാത്ത സ്വ ത്തുക്കളും അവയുടെ ഉത്പന്ന മായ ധൂര്‍ത്തും തുടച്ചുമാറ്റുന്നതിന് ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും. ആ ഭരണകൂടത്തിലെ ഭരണാധികാരികള്‍ ഭയമില്ലാത്തവരും ആ യിരിക്കേണ്ടതാണ്. എന്തെന്നാല്‍ ജന്‍ലോക്പാല്‍ നിയമമല്ലാത്തതിനേക്കാള്‍ ശക്തമായ നിയമം വരുമെന്നാണെങ്കിലും തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്ന ഉത്തമ ബോ ദ്ധ്യത്താല്‍ ഹൃദയം തുറന്നവയെ സ്വീകരിക്കുവാന്‍ കഴിയും. ഇതാ ണു ഭാരതത്തിനാവശ്യവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org