മലയാള സാഹിത്യലോകത്തിന്‍റെ ഭാവി

മലയാള സാഹിത്യലോകത്തിന്‍റെ ഭാവി

ശ്രീജ സേതുഗോപാല്‍
മലയാള വിഭാഗം, ഭാരതമാതാ കോളജ്

ഒരു പ്രത്യേക ജനവിഭാഗം ത ങ്ങളുടെ ആശയവിനിമയത്തിന് ഉ പയോഗിക്കുന്ന ഉച്ഛാരണശബ്ദങ്ങളുടെ ഘടനയോടുകൂടിയ അഭ്യസ്തവിദ്യയാണു ഭാഷ. ജന്തുക്കളില്‍നിന്നും വ്യത്യസ്തമായ സാമൂഹികജീവിതവും സംസ്കാരവും രൂപപ്പെടുത്താന്‍ മനുഷ്യനെ സ ഹായിച്ചതു ഭാഷയാണ്. ഇതില്‍ മലയാളം താരതമ്യേന ആധുനികമായ നൂതനമായ ഭാഷതന്നെയാണ്.
ഏ.ഡി. 11-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഭാഷാ കൗടിലീയത്തില്‍ ആരംഭിക്കുന്ന ഗദ്യശാഖയുടെ തു ടക്കം പദ്യരൂപത്തില്‍ തന്നെയായിരുന്നു. കൂടിയാട്ടത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശം നല്കുന്ന ആട്ടപ്രകാരത്തിലും ബ്രഹ്മാണ്ഡ പുരാണങ്ങളുടെ വ്യാഖ്യാനങ്ങളിലും ഒതുങ്ങിനിന്ന മലയാള സാഹിത്യ ശാഖ യെ സ്വതന്ത്രമാക്കിയതു മിഷനറിമാരുടെ പ്രവര്‍ത്തനംതന്നെയാണ്. ഇംഗ്ലീഷ് ഭാഷാ വിവര്‍ത്തനങ്ങളിലൂടെ നമ്മെ പരിചയപ്പെടുത്തിയ നോവല്‍, ചെറുകഥ, നാടകശാഖകള്‍ പിന്നീടു ചന്തുമേനോനിലൂടെയും സി.വി.യിലൂടെയും മൂര്‍ ക്കോത്ത് കുമാരനിലൂടെയും കാ രൂരിലൂടെയും ഇ.വി. കൃഷ്ണപിള്ളയിലൂടെയുമെല്ലാം വളര്‍ന്ന് ഏതു സാഹിത്യത്തെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പുഷ്കലമായി തീര്‍ന്നു. ഏ.ആര്‍. രാജരാജവര്‍മയും പി.കെ. നാരായണ പിള്ളയും തുടക്കം കുറിച്ച വിമര്‍ശനകല എം.പി. പോളിലൂടെയും മുണ്ടശ്ശേരിയിലൂടെയും വളര്‍ന്നു നമ്മുടെ ഭാഷയിലെ പതിരുകള്‍ അപ്രത്യക്ഷമാക്കി സ്ഫുടം ചെ യ്തെടുക്കുവാന്‍ കാരണക്കാരായിത്തീര്‍ന്നു.
നവമാധ്യമങ്ങളുടെ കടന്നുകയറ്റവും വര്‍ണപ്പൊലിമയും വായനയുടെ ഗംഭീരമായ നിശ്ശബ്ദ ലോ കത്തെ മൃതിയുടെ ഭീകരതയിലേ ക്കു നയിക്കുന്നു. ശബ്ദഘോഷങ്ങളുടെ വൈചിത്ര്യങ്ങളിലും അര്‍ ത്ഥശൂന്യമായ പദപ്രയോഗങ്ങളിലും യുവതലമുറ മുഴുകുമ്പോള്‍ നമുക്കുണ്ടായിരുന്ന സാഹിത്യ- സാംസ്കാരിക സമ്പന്നതയ്ക്ക് തകര്‍ച്ച സംഭവിക്കുകയാണ്. സ്വ യം പ്രദര്‍ശനത്തിനു മാത്രമായി വേദിയൊരുക്കുന്ന നവമാധ്യമങ്ങള്‍, സാഹിത്യത്തെ എത്രമാത്രം പരിപോഷിപ്പിക്കുന്നുവെന്നു സംശയത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. അനുഭവങ്ങളുടെ അപര്യാപതതയാണു സാഹിത്യസൃഷ്ടികള്‍ക്കു വിഘാതമായി നില്ക്കുന്നതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കാലികമായ വിഷയങ്ങളാണ് എക്കാലത്തും ഭാഷയുടെ വളര്‍ച്ചയ്ക്കു കാരണമായതെന്നു നാം മറക്കരുത്.
ദൃശ്യസംസ്കാരം വളര്‍ന്നു വി കസിക്കുന്ന യുഗത്തില്‍ വായനസംസ്കാരം മുരടിക്കുന്നതു സ്വാ ഭാവികമാണ്. ഇടവേളകളില്‍ സാ ഹിത്യചര്‍ച്ചകളും അക്ഷരശ്ലോകസദസ്സുകളും സര്‍ഗാത്മക രചനകളുടെ അവതരണവും പുസ്തകവിമര്‍ശനങ്ങളും അരങ്ങേറിയിരു ന്ന നമ്മുടെ കാമ്പസുകള്‍ ഒരിക്ക ലും തിരിച്ചുവരുമെന്നു കരുതാന്‍ നമുക്കാവില്ല. എവിടെനിന്നെങ്കി ലും ഒരു കഥയുടെയോ കവിതയുടെയോ വരികള്‍ കേട്ടാല്‍ അത് ഏതെങ്കിലും ലൈബ്രറികളില്‍ നിന്നും അന്വേഷിച്ചു കണ്ടെത്തി ആ വരികള്‍ മനസ്സില്‍ മനനം ചെയ്തു വച്ചിരുന്ന ഒരു മാത്സര്യം പണ്ടു കലാലയങ്ങളില്‍ കണ്ടിരുന്നു.
സാഹിത്യം ഭാവനയുടെ അ തിര്‍വരമ്പുകളില്ലാത്ത ലോകത്തേ യ്ക്കു മനുഷ്യനെ കൈപിടിച്ചു നടത്തി. കവിതയും കഥയും നോ വലുമെല്ലാം നട്ടുനനച്ചു വളര്‍ത്തി യ മണ്ണിലൂടെ തഴച്ചു വളര്‍ന്ന വാ യനയുടെ പോക്ക് എങ്ങോട്ട്? ചി ന്തിക്കേണ്ടിയിരിക്കുന്നു. ഇന്നെ ല്ലാം കൈക്കുമ്പിളിലെ ആ യന്ത്രത്തിലാണ്. യന്ത്രവത്കൃത ലോക ത്തില്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ? നാടോടുമ്പോള്‍…? പി ന്നൊന്നും പറയേണ്ടതില്ലല്ലോ. ഇ ന്നു വായനയില്ല. വായന മരിച്ചുകഴിഞ്ഞു എന്നൊന്നും പറയാന്‍ ഞാനളല്ല.
ഒരു കഥയോ കവിതയോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെ യ്താല്‍ മതി. ഏറ്റവുമധികം ലൈക്കുകള്‍ നേടിയവര്‍ ഏറ്റവും നല്ല എഴുത്തുകാരനോ കവിയോ ആ കുന്നു. ലൈക്കുകള്‍ എന്തിന്‍റെ അടിസ്ഥാനത്തില്‍ എന്നതും മറ്റും ചിന്തിക്കേണ്ടിയിരിക്കുന്നു. യഥേഷ്ടം കാമ്പസുകളില്‍ ഉപയോഗിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകള്‍ പകര്‍ന്നു നല്കുന്ന അശ്ലീലവീഡിയോകളും അര്‍ത്ഥശൂന്യമായ അ പഹാസ്യമായ ക്ലിപ്പിങ്ങുകളും ഒറ്റ യ്ക്കും കൂട്ടായും എടുത്തു കൂട്ടു ന്ന സെല്‍ഫി ചിത്രങ്ങളും ഒരിക്ക ലും നമ്മുടെ സാഹിത്യത്തെ പരിപോഷിപ്പിക്കുകയില്ല. മറിച്ചു ഭാഷയുടെയും സംസ്കാരത്തിന്‍റെയും അപചയത്തിന് ആക്കം കൂട്ടുക മാത്രമേ ചെയ്യൂ.
പ്രകൃതി ശൂന്യതയെ പൊറുക്കുകയില്ല. കെ.ആര്‍. മീരയും സു ഭാഷ് ചന്ദ്രനും എത്തിനില്ക്കുന്നിടത്തേയ്ക്ക് ആര്? മുരുകന്‍ കാട്ടാക്കടയും റഫീക് അഹമ്മദും ഒ.എന്‍. വി.യുടെ ഒഴിഞ്ഞ കസേരയിലെ അവശേഷിപ്പുകാരാവുമ്പോള്‍ സാ ഹിത്യത്തിന്‍റെ പോക്ക് എങ്ങോട്ടെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ഉറപ്പായും ഇതിനൊരു മാറ്റമുണ്ടാകും. വിഷമയമായ മനസ്സുകളില്‍ വീണ്ടും നാട്ടു നന്മയും നാട്ടുവഴികളും തുറക്കപ്പെടും. മണ്ണിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ മണ്ണില്‍ ചവിട്ടിനില്ക്കാന്‍ കൊതിക്കുമ്പോള്‍ നാമറിയണം ഭ്രമകാഴ്ചകള്‍ മടുത്തുതുടങ്ങിയെന്ന്….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org