യേശുവിലേക്ക് ഒരു ഹൃദയവഴി

യേശുവിലേക്ക് ഒരു ഹൃദയവഴി

ഷൗക്കത്ത്

അറിവിന് ഹൃദയ ത്തിന്‍റെ ഭാഷ നല്കിയ നക്ഷത്രമായിരുന്നു യേശു. ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടി യാണ് അവന്‍ സ്വര്‍ഗ്ഗത്തെക്കുറി ച്ച് സംസാരിച്ചത്. ഹൃദയശുദ്ധി യും സൗമ്യതയും നിറഞ്ഞ ജീവിതമില്ലെങ്കില്‍ വിശ്വാസം എത്ര ആഴമുള്ളതായാലും നിരര്‍ത്ഥകമാണെന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ചൂഷകരായ കച്ചവടക്കാരെ പരിപാലിക്കുന്ന പൗരോഹിത്യഭാവമായിരുന്നില്ല ആ ശുദ്ധിയുടേത്.
ആത്മാര്‍ത്ഥതയില്ലാത്ത എല്ലാ കാപട്യങ്ങളെയും ചാട്ടവാറടിച്ച കറ്റാന്‍ അദ്ദേഹം മടികാണിച്ചില്ല. ഏറ്റവും വലിയ ധീരന്‍ ഏറ്റവും വിനയവാനായിരിക്കുമെന്ന് നാം അനുഭവിച്ചത് യേശുവിലൂടെയാ ണ്. ആര്‍ക്കും യാതൊരു വ്യാഖ്യാ നവും കൂടാതെ നേരിട്ടനുഭവിക്കാ വുന്ന ഒരാകാശമായി മാറുകയാ യിരുന്നു അദ്ദേഹം. അതിനദ്ദേഹ ത്തെ പ്രാപ്തനാക്കിയതോ പൂര്‍ണ്ണ ഹൃദയത്തോടെയും പൂര്‍ണ്ണമന സ്സോടെയും പൂര്‍ണ്ണ ആത്മാവോ ടെയും ദൈവത്തിലേക്ക് ഉണര്‍ന്ന ഹൃദയവും. അതെ. അതുകൊ ണ്ടുതന്നെയാണ് രണ്ടായിരം വര്‍ ഷം കഴിഞ്ഞിട്ടും ഇന്നും അദ്ദേഹം നമ്മുടെ ഉള്ളിലിരുന്ന് ത്രസിക്കു ന്നത്. ജീവിതത്തിന്‍റെ അര്‍ത്ഥം തേടുന്നവര്‍ക്ക് ഇന്നും പ്രകാശമാ യി വിളങ്ങുന്നത്.
കാലം കലുഷമാണ്. അത് വി ഭാഗീയതയുടെ വിഷംപുരണ്ട് മലീ മസമായിരിക്കുന്നു. മനുഷ്യജീവി തത്തെ ഏറെ ഉണര്‍ത്തേണ്ട മത ങ്ങളാണ് ആ വിഷത്തെ ഏറെ പ്ര സരിപ്പിക്കുന്നതെന്നതാണ് അതീ വ ദുഃഖകരം. ഇതില്‍നിന്നും കര കയറാന്‍ എന്താണൊരു പോംവ ഴി? തെളിമയുടെ ദര്‍ശനം തേടു ന്ന എല്ലാ അന്വേഷകരുടെയും ചോദ്യമാണിത്?
വീണ്ടും ഒരു ക്രിസ്മസ് കട ന്നുവരുമ്പോള്‍ നാം ഓരോരുത്ത രും നമ്മോടുതന്നെ ഉത്തരവാദി ത്തത്തോടെ ചോദിക്കേണ്ട ചോ ദ്യമാണിത്? ഇങ്ങനെ പോയാല്‍ മതിയോ? നമുക്ക് നമ്മില്‍നിന്നും അകന്നകന്നുപോകുന്ന ആ ക്രി സ്തുഹൃദയത്തെ തിരിച്ചു പിടി ക്കേണ്ടതില്ലേ? അതോ അദ്ദേഹ ത്തിന്‍റെ പേരില്‍ ഇനിയുമിനിയും ആകാശചുംബികളായ കോട്ട കൊത്തളങ്ങളെ പ്രാര്‍ത്ഥനാലയ ങ്ങളായി പണിതുപെരുക്കിക്കൊ ണ്ടിരുന്നാല്‍ മതിയോ?
യേശു നമ്മോടു പറഞ്ഞത് ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനല്ല. മറിച്ച് ഹൃദയശുദ്ധി തേടാനാണ്. അതിനുള്ള വഴിയായി മൊഴിഞ്ഞത് വേദോപ ദേശം ചെയ്യാനല്ല. മറിച്ച് ഒരു കുഞ്ഞിനെപ്പോലെ നിഷ്ക്കളങ്കരാകാനാണ്. എന്നാല്‍ നാം ചെയ്ത തോ? എല്ലാ സൗമ്യതയും ഐക്യ വുമുപേക്ഷിച്ച് കാര്‍ക്കശ്യവും കാഠിന്യവും നിറഞ്ഞ പരുഷതയു ടെ വഴിയില്‍ മതത്തെ പുഷ്ടിപ്പെടു ത്താനുള്ള ശ്രമവും. എന്നിട്ടെത്തി ച്ചേര്‍ന്നതോ? എത്തുംപിടിയും കി ട്ടാതെ വഴിതെറ്റിപ്പോയ കുഞ്ഞാടി ന്‍റെ അവസ്ഥയിലും.
ഒരു ജീവിതകാലമത്രയും വഴി വിളക്കായി മാറാവുന്ന തരത്തില്‍ ലളിതമായ വാക്കുകളിലൂടെയും കാരുണ്യമൂറുന്ന ജീവിതത്തിലൂടെ യും മാതൃകയായി മാറിയ വിശു ദ്ധിയായിരുന്നു യേശു. ആ മഹ ത്തായ മാതൃകയെ നാം കാണാ തെ പോകുന്നുവെങ്കില്‍ നഷ്ടം നമുക്കുതന്നെയാണ്. ഇവിടെ ഈ ഇത്തിരി ജീവിതത്തില്‍ സമാധാ നം അനുഭവിക്കാനായില്ലെങ്കില്‍ ഇനി അവിടെ ഒരു ജീവിതമുണ്ടെ ങ്കില്‍ അവിടെയും സമാധാനമു ണ്ടാകില്ലെന്ന അറിവ് ആരാണ് ഇ നി നമുക്ക് ഓതിത്തരേണ്ടത്? തൊ ട്ടടുത്തിരിക്കുന്ന ആത്മാവിന്‍റെ ഹൃദയവേദന കാണാനും അതി നോടു ചേര്‍ന്നിരുന്ന് സ്നേഹം പ കരാനും കഴിഞ്ഞില്ലെങ്കില്‍ യേശു വെന്ന മഹത്ത്വം ഒരിക്കലും ന മ്മില്‍ പ്രസരിക്കില്ലെന്നും നമ്മുടെ ദൈനംദിന ജീവിതം ശാന്തപൂര്‍ ണ്ണമാകില്ലെന്നും എന്നാണ് നാം അറിഞ്ഞുതുടങ്ങുക?
ഗുരു നിത്യയുടെ കൂടെ കഴി യുന്ന കാലത്ത് തോമസേട്ടന്‍ എ ന്നൊരാള്‍ ഗുരുവിനെ കാണാന്‍ വന്നു. മദ്ധ്യവയസ്സുകഴിഞ്ഞ ക്ഷീ ണിതനായ ഒരു മനുഷ്യന്‍. ചീകി യൊതുക്കാത്ത മുടി. കുറ്റിത്താടി. കാര്യമായ ഏതോ വിഷമത്തിലാ ണദ്ദേഹമെന്ന് മുഖം കണ്ടാലറി യാം. എന്തുപറ്റിയെന്നു ചോദിച്ച പ്പോള്‍ അദ്ദേഹം പറഞ്ഞു: വര്‍ഷ ങ്ങള്‍ക്കുമുമ്പ് ഞാന്‍ ഗുരുവിന് എഴുതിയിരുന്നു. മൂന്നുദിവസം കൂ ടെ വന്നു താമസിക്കുവെന്നു പറ ഞ്ഞ് ഒരു മറുപടിയാണ് ലഭിച്ചത്. പല കാരണങ്ങളാല്‍ അന്നു വ രാന്‍ കഴിഞ്ഞില്ല. ഇന്നത്തെ അവ സ്ഥ ഓര്‍ക്കുമ്പോള്‍ അന്നു വരാ തെപോയത് എത്ര അവിവേകമാ യിപ്പോയെന്ന് തോന്നുന്നു.
ഗുരുവിനെ കാണാന്‍ കഴിയു മോ? ഞാന്‍ മുന്‍കൂട്ടിയൊന്നും അറിയിച്ചിട്ടില്ല. സങ്കോചത്തോടെ യാണ് അദ്ദേഹം പറഞ്ഞത്.
ഇവിടെ ആര്‍ക്കും എപ്പോഴും വന്ന് ഗുരുവിനെ കാണാം. ഇതാരു ടെയും വീടാണ്. അദ്ദേഹത്തിന്‍റെ തോളില്‍തൊട്ടു ഞാന്‍ പറഞ്ഞു.
ഗുരുവിന്‍റെ മുറിയിലേക്ക് കട ന്ന തോമസേട്ടനെ കസേരയില്‍ നിന്നും എഴുന്നേറ്റ് ഗുരു സ്വീകരി ച്ചു. ഗുരുവിന്‍റെ കസേരയുടെ അ ടുത്തേക്ക് വലിച്ചടുപ്പിച്ചിട്ടിരുന്ന കസേരയിലേക്ക് ഗുരു അദ്ദേഹ ത്തെ ക്ഷണിച്ചു. ഗുരുവിനെ താ ണുവണങ്ങി അദ്ദേഹം ആ കസേ രയില്‍ മൗനമായിരുന്നു. ഗുരു തോമസേട്ടന്‍റെ കൈത്തലമെടു ത്ത് തന്‍റെ കൈയില്‍വെച്ച് അ തില്‍ തലോടിക്കൊണ്ടിരുന്നു. എ ന്നോട് ഏതെങ്കിലും പാട്ടിടാന്‍ പ റഞ്ഞു. ബാലമുരളീകൃഷ്ണയുടെ 'ജന്‍' ഗുരുവിന്‍റെ മുറിയില്‍ സുഗ ന്ധം പരത്തി പ്രസരിച്ചു. ഗുരു ത ലോടിക്കൊണ്ടേയിരുന്നു. തോമ സേട്ടന്‍റെ കണ്ണില്‍നിന്നും ധാരധാ രയായി കണ്ണുനീര്‍ ഒഴുകി. മുഖം പെയ്തൊഴിഞ്ഞ ആകാശംപോ ലെ പ്രസന്നമായി. എന്‍റെ ഹൃദയം നിറഞ്ഞുകവിഞ്ഞ് പൊട്ടിപ്പോകു മോയെന്നെനിക്കുതോന്നി. കണ്ണു കള്‍ താഴ്ത്തി പ്രാര്‍ത്ഥനയോടെ ഞാന്‍ ഇരുന്നു.
പാട്ടു കഴിഞ്ഞപ്പോള്‍ ഗുരു ചോദിച്ചു: എന്താണ് ഞാന്‍ തോ മസേട്ടന് ചെയ്തു തരേണ്ടത്?
വിതുമ്പിക്കൊണ്ട് തോമസേ ട്ടന്‍ പറഞ്ഞു: ഒന്നും വേണ്ട ഗുരു. ഒന്നു കാണണമെന്നുണ്ടായിരു ന്നു. കണ്ടു. തൃപ്തിയായി. സ മാധാനമായി.
കുറച്ചുനേരം പിന്നെ ആരും ഒന്നും പറഞ്ഞില്ല. തോമസേട്ടന് മുറി കാണിച്ചു കൊടുക്കാന്‍ ഗുരു പറഞ്ഞു. ഇല്ല. താമസിക്കുന്നില്ല. ഇന്നുതന്നെ പോകണം എന്നു തോമസേട്ടന്‍. ഗുരുവിന്‍റെ കൈമു ത്തി പുറത്തേക്കു നടക്കുമ്പോള്‍ ഗുരു പറഞ്ഞു: ഭക്ഷണം കഴിച്ചേ പോകാവൂ.
ഭക്ഷണം കഴിച്ചിരിക്കുമ്പോഴും തോമസേട്ടന്‍ ഒന്നും പറഞ്ഞില്ല. നിരാശയുടെ വേദനയൂറുന്ന മു ഖവുമായി വന്ന തോമസേട്ടന്‍റെ മു ഖത്ത് പ്രത്യാശയുടെ നിലാവു പ രന്നത് ഞാന്‍ കണ്ടു. യാത്ര പറ ഞ്ഞ് പിരിയുമ്പോള്‍ അദ്ദേഹം എന്‍റെ കൈയെടുത്ത് നെഞ്ചോടു ചേര്‍ത്തു പറഞ്ഞു: നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാണ്. ഇങ്ങനെ ഒരു ഗുരുവിനൊപ്പം ജീവിക്കാനാ യല്ലോ!
അദ്ദേഹം പോകുന്നതും നോ ക്കി ഞാന്‍ നിന്നു. ഇങ്ങനെ എത്ര യോ തോമസേട്ടന്മാര്‍ നിരാശയോ ടെവന്ന് പ്രത്യാശയോടെ പോയി രിക്കുന്നുവെന്ന് ഞാനോര്‍ത്തു. എ വിടെയാണ് ഒരാള്‍ ഗുരുവായി മാ റുന്നതെന്ന് ഇങ്ങനെയുള്ള സന്ദര്‍ ഭങ്ങളിലാണ് നാം അനുഭവിക്കുക. ഇത്തരം അനുഭവങ്ങളിലാണ് നാം ക്രിസ്തുവിന്‍റെ സ്നേഹത്തെ സ്മ രിക്കുക. അദ്ദേഹം നമ്മോടു പറ ഞ്ഞ സത്യദര്‍ശനം ഇത്തരം സ ന്ദര്‍ഭങ്ങളിലാണ് നമ്മില്‍ അതിന്‍റെ പൂര്‍ണ്ണതയോടെ വിരിഞ്ഞുവരിക.
ക്രിസ്തുവിനെ, അദ്ദേഹത്തി ന്‍റെ നനവൂറും ജീവിതത്തെ അ ല്പമെങ്കിലും ജീവിതത്തിലേക്ക് ആവഹിക്കാന്‍ നാം ആത്മാര്‍ത്ഥ മായും ആഗ്രഹിക്കുന്നുവെങ്കില്‍ നാം ചെയ്തു തുടങ്ങേണ്ടത് ഇതു പോലെ മനുഷ്യരെ തൊട്ടുതുട ങ്ങുകയാണ്. നമ്മുടെ വീട്ടില്‍ത ന്നെ നമ്മുടെ ഒരു സ്നേഹസ്പര്‍ ശത്തിനായി വെമ്പിനില്ക്കുന്ന ഒര മ്മയുണ്ടാകാം, ഒരച്ഛനുണ്ടാകാം. ഭാര്യയോ ഭര്‍ത്താവോ ഉണ്ടാകാം. മകനോ മകളോ സഹോദരിയോ സഹോദരനോ ഉണ്ടാകാം. ആ വി തുമ്പലിനെ തിരിച്ചറിഞ്ഞ് അവരു ടെയടുത്ത് സ്നേഹത്തോടെ ഇ ത്തിരി നേരം ഇരുന്നുകൊടുക്കാ നുള്ള മനസ്സു കാണിക്കാന്‍ നാം തയ്യാറാവുകയാണെങ്കില്‍ നാം ക്രിസ്തുവിനെ തൊട്ടുതുടങ്ങി എ ന്നു പറയാം. നാം നമ്മെ തൊട്ടു തുടങ്ങി എന്നുറപ്പിക്കാം.
ജീവിതം അനുഗ്രഹീതമായ ഒരു സാദ്ധ്യതയാണ്. ആ സാദ്ധ്യ തയെ അതിന്‍റെ എല്ലാ പൂര്‍ണ്ണത യിലും അനുഭവിക്കാനുള്ള വഴി തെളിമയോടെയിരിക്കുന്നത് സ്നേഹത്തിലും കാരുണ്യത്തിലും സാഹോദര്യത്തിലുമാണ്. ആ വെ ളിച്ചത്തെ ഊതിയുണര്‍ത്തുന്നിട ത്താണ് യഥാര്‍ത്ഥത്തില്‍ ഉണ്ണി യേശു പിറക്കുന്നത്. അവിടെയാ ണ് ആ മഹത്തായ ജന്മത്തെ നാം ആദരിക്കുന്നത്. അങ്ങനെയൊരു അന്തരംഗം നമ്മിലെല്ലാം വിടര്‍ന്നു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org