വ്യക്തിയെ വിധിക്കല്‍ ദൈവത്തിന്‍റെ ജോലി: ഫ്രാന്‍സിസ് മാര്‍പാപ്പയുടേത് പരമ്പരാഗതപ്രബോധനം തന്നെ

വ്യക്തിയെ വിധിക്കല്‍ ദൈവത്തിന്‍റെ ജോലി: ഫ്രാന്‍സിസ് മാര്‍പാപ്പയുടേത് പരമ്പരാഗതപ്രബോധനം തന്നെ

സഭയുടെ അജപാലനപരമായ അച്ചടക്കം മാറുകയാണ്. വിവാഹമോചിതരും പുനഃവിവാഹിതരും ചെയ്യുന്ന പാപം ഇന്നലെ വരെ സമ്പൂര്‍ണമായ കുറ്റമായിരുന്നു. ഇപ്പോഴാകട്ടെ, കൊലപാതകത്തിന്‍റെയും നികുതി അടയ്ക്കാത്തതിന്‍റെയും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്‍റെയും മറ്റു പാപങ്ങളുടെയും ഒക്കെ പോലെ ഈ പാപത്തിന്‍റെയും വ്യക്തിനിഷ്ഠമായ വശം വിലയിരുത്തപ്പെടുന്നു. വൈദികന്‍ കാര്യങ്ങള്‍ ശ്രവിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഇതെല്ലാം വിവാഹമോചനമെന്ന സാഹചര്യത്തിന്‍റെ സ്വഭാവം മാറ്റിയിട്ടുണ്ടോ? ഇല്ല. വിവാഹമോചനവും പുതിയ ബന്ധവും വസ്തുനിഷ്ഠമായ തിന്മയായി അവശേഷിക്കുന്നു. എന്നാല്‍ അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടോ? ഒരുപക്ഷേ ഉണ്ടാകാം. അതു നിങ്ങള്‍ വിവേചിച്ചറിയണം.

വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച 'സ്നേഹത്തിന്‍റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രഖ്യാപനം ലോകമെങ്ങും വന്‍തോതില്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ ചില കേന്ദ്രങ്ങളിലെങ്കിലും ഇതു ചില അസ്വസ്ഥതകളും ഉണര്‍ത്താതിരുന്നില്ല. സഭയുടെ പരമ്പരാഗത പ്രബോധനങ്ങളില്‍ നിന്നുള്ള വ്യതിചലനമാകുമോ പുതിയ രേഖ എന്ന ഭയാശങ്കയാണ് യാഥാസ്ഥിതികരെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില വിമര്‍ശകര്‍ മുന്നോട്ടു വച്ചത്. വിവാഹമോചിതരോടു കാരുണ്യം കാണിക്കണമെന്ന വാദം, വിവാഹത്തിന്‍റെ അഭേദ്യത എന്ന പരമ്പരാഗതപ്രബോധനത്തില്‍ വെള്ളം ചേര്‍ക്കലായി വ്യാഖ്യാനിക്കപ്പെടുമോ എന്നവര്‍ സംശയിക്കുന്നു. എന്നാല്‍, അങ്ങനെയുള്ള മാറ്റങ്ങളൊന്നും പുതിയ രേഖ വരുത്തിയിട്ടില്ലെന്നും സഭാപ്രബോധനത്തോടും വിശ്വാസത്തോടും കൂറു പുലര്‍ത്തിക്കൊണ്ട് അജപാലനപരമായ കാലികപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷതയെന്നും വിലയിരുത്തുകയാണ് തത്വചിന്തകനായ റോക്കോ ബ്യുട്ടിഗ്ലിയോണ്‍. ഈ വിഷയങ്ങളെ ആഴ ത്തില്‍ പരിശോധിക്കുകയും 'ശരീരത്തിന്‍റെ ദൈവശാസ്ത്ര' മെന്ന പുതിയ സരണി സ്ഥാപിക്കുകയും ചെയ്ത വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ ദൈവശാസ്ത്രചിന്തകളില്‍ വിദഗ്ദ്ധനായതുകൊണ്ടു തന്നെ റോക്കോയുടെ വിലയിരുത്തലിനു പ്രധാന്യ മേറെയാണ്. റോക്കോ ഒരു അഭിമുഖസംഭാഷണത്തില്‍ 'സ്നേഹത്തിന്‍റെ സന്തോഷ'ത്തെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു:

? സ്നേഹത്തിന്‍റെ സന്തോഷത്തെക്കുറിച്ച് പൊതുവില്‍ എന്തു കരുതുന്നു ?
ഇന്നത്തെ ലോകസാഹചര്യത്തില്‍ വിശ്വാസം പ്രഘോഷിക്കാനുള്ള വലിയൊരു ശ്രമമായിട്ടാ ണ് എനിക്കതിനെ തോന്നുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വലിയൊരു പരിഗണനാവിഷയവും അതായിരുന്നു.
? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ രേഖയും ജോണ്‍ പോള്‍ രണ്ടാമന്‍റെ പ്രബോധനവുമായി എന്തു ബന്ധമാണു താങ്കള്‍ കാ ണുന്നത് ?
വിവാഹമോചിതരായി പുനഃവിവാഹം കഴിക്കുന്നവരെ പണ്ടു സഭ പുറത്താക്കുകയാണു ചെ യ്തിരുന്നത്. ഉതപ്പുകള്‍ ഒഴിവാക്കാനും വിവാഹത്തിന്‍റെ അഭേദ്യതയെ ഒരു തര്‍ക്കവിഷയമാക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്. പ ക്ഷേ ഒരു സംക്ഷിപ്ത ക്രിസ്തുമതത്തിലാണ് നമ്മളന്നു ജീവിച്ചിരുന്നത്. ദൈവസ്നേഹം പങ്കാളികള്‍ പരസ്പരം ഉറപ്പു കൊടുക്കുന്ന ഒരു കൂദാശയാണ് വിവാഹമെന്നും ഒരാള്‍ അതില്‍ നിന്ന് വിട്ടുപോയാല്‍ ദൈവവും വിട്ടു പോയതായും എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നായിരുന്നു അ ന്നത്തെ ധാരണ. എന്നാല്‍, വി വാഹമോചിതരെയും പുനഃവിവാഹിതരെയും സഭയില്‍ നിന്നു പുറത്താക്കരുതെന്നു ജോണ്‍ പോള്‍ രണ്ടാമന്‍ ആവശ്യപ്പെട്ടു. ഓരോ പാപത്തിലും വസ്തുനിഷ്ഠവും വ്യക്തിനിഷ്ഠവുമായ ഘടകങ്ങളുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തെറ്റായ ഒരു കാ ര്യം ചെയ്യുന്ന ചിലരുണ്ടാകും, അതു തിന്മ തന്നെയായിരിക്കും, എന്നാല്‍ അവരതിനു പൂര്‍ണമാ യി ഉത്തരവാദികളായിരിക്കില്ല. അതിനാല്‍ വിവാഹമോചിതരെ യും പുനഃവിവാഹിതരെയും സഭയിലേയ്ക്കു സ്വീകരിക്കാനും അ വരുടെ കുട്ടികള്‍ക്കു ജ്ഞാനസ്നാനം നല്‍കാനും ക്രൈസ്തവജീവിതത്തിന്‍റെ ഭാഗമാക്കാനും ജോണ്‍ പോള്‍ രണ്ടാമന്‍ വാ തില്‍ തുറന്നു. പക്ഷേ അവര്‍ക്കു വി.കുര്‍ബാന സ്വീകരിക്കാന്‍ അ നുവാദമുണ്ടായിരുന്നില്ല. സാധുതയുള്ള പങ്കാളിയുടെയൊപ്പം ജീ വിതം പുനരാരംഭിക്കുകയോ ര ണ്ടാമത്തെ വിവാഹത്തില്‍ ലൈം ഗികബന്ധം ഇല്ലാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ആ വ്യക്തി ക്കു കുര്‍ബാന സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് അ ന്നു സഭാപ്രബോധനം വ്യക്തമാക്കിയിരുന്നത്.
? ഇപ്പോള്‍, സ്നേഹത്തിന്‍റെ സന്തോഷം വയ്ക്കുന്ന നിര്‍ദേശമെന്താണ് ?
ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദി ശയില്‍ ഒരു ചുവടു കൂടി മുന്നോ ട്ടു പോകുന്നു. വിവാഹമോചിതര്‍ ക്കും പുനഃവിവാഹിതര്‍ക്കും വി.കുര്‍ബാന സ്വീകരിക്കാമെന്ന് അ ദ്ദേഹം പറയുന്നില്ല! വിവാഹമോചനം വേദനാജനകമാണ്. വിവാഹത്തിനു പുറത്ത് ലൈംഗികബ ന്ധം ഉണ്ടാകാനും പാടില്ല. ധാര്‍ മ്മികപ്രബോധനമൊന്നും മാറിയിട്ടില്ല. മാര്‍പാപ്പ പറയുന്നത് വിവാഹമോചിതര്‍ക്കും പുനഃവിവാഹിതര്‍ക്കും കുമ്പസാരിക്കാമെന്നാണ്. തന്‍റെ പ്രവൃത്തികളെ വിവേചിച്ചറിയാനുള്ള ശ്രമം ഒരു വൈദികന്‍റെ കൂടെ ആരംഭിക്കുക. എല്ലാ കുമ്പസാരങ്ങളിലും ചെയ്യുന്നതുപോലെ ഓരോ പാപത്തിന്‍റെയും സാഹചര്യങ്ങള്‍ വൈദികന്‍ വിലയിരുത്തുകയും മാരകപാപമായി പരിഗണിക്കേണ്ടതുണ്ടോ എന്നു നിശ്ചയിക്കുകയും ചെയ്യുക. 'സ്നേഹത്തിന്‍റെ സന്തോഷ'ത്തിനെതിരെ ശക്തമായി സംസാരിക്കുന്ന സുഹൃത്തുക്കളെ ഞാന്‍ പ യസ് പത്താമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. -അദ്ദേഹം ആധുനികന്‍ ഒന്നുമായിരുന്നില്ലല്ലോ – പാപം മാരകമാകണമെങ്കില്‍ കൃത്യം ഗുരുതരമായിരിക്കണമെന്നു മാത്രമല്ല, പൂര്‍ ണമായ അവബോധത്തോടെയും ബോധപൂര്‍വകമായ സമ്മതത്തോടെയും ചെയ്തതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതിനുള്ള പൂര്‍ണമായ സ്വാതന്ത്ര്യത്തോടെയും ആകണം അത് എ ന്ന് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.
? ഇത് നമ്മളിപ്പോള്‍ സംസാരിക്കുന്ന വിഷയത്തില്‍ പ്രധാനപ്പെട്ട കാര്യമാകുന്നതെന്തുകൊണ്ട് ?
കാരണം, ഇന്നു മിക്ക കേസുകളിലും പൂര്‍ണമായ അവബോധം ഇല്ല. ജ്ഞാനസ്നാനം സ്വീകരിച്ചവരും എന്നാല്‍ സുവിശേഷവത്കരിക്കപ്പെടാത്തവരുമായ അനേകരുണ്ട്. അത്തരം കേസുകളില്‍ വിവാഹം അസാധുവാക്കുന്നതിനുള്ള സൗകര്യമുണ്ടല്ലോ എന്നു നിങ്ങള്‍ പറയുമായിരിക്കും. അതു ശരിയാണ്. പക്ഷേ സഭാകോടതികളെ സമീപിക്കലും സത്യം ക ണ്ടെത്തലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും അത്രയെളുപ്പമല്ലെന്നതും ഓര്‍ക്കണം. മുറിവേറ്റ കു ടുംബങ്ങളും വ്യക്തികളും ഉള്ള ലോകത്താണു നാം ജീവിക്കുന്നത്. അകപ്പെട്ടു പോയ സാഹചര്യങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയാത്ത മനുഷ്യര്‍. എല്ലാ കാര്യങ്ങ ളും വിലയിരുത്താനും പാപസാഹചര്യങ്ങളില്‍ നിന്നു പുറത്തേയ്ക്കു ള്ള യാത്ര ആരംഭിക്കാനും നാമ വരെ സഹായിക്കണം. പക്ഷേ രണ്ടാം വിവാഹത്തില്‍ അവരെ അനുഗമിക്കുന്ന പങ്കാളികളെ ദ്രോ ഹിച്ചുകൊണ്ടായിരിക്കരുത് ഇത്. ജീവിതത്തിലെ ഒരു നാടകീയ സ ന്ദര്‍ഭത്തില്‍ ആ വ്യക്തിയുമായി അടുപ്പമുണ്ടായവരാകാം അവര്‍. ഉദാഹരണത്തിന്, കൊച്ചുകുട്ടികള്‍ക്കൊപ്പം തന്നെ തനിച്ചാക്കി, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് ഒരു സ്ത്രീ ഒരു പുരുഷന്‍റെ ഒപ്പം ചേര്‍ന്നതാണെന്നു കരുതുക. വിവേചനവും ആര്‍ദ്രതയും മാനവീകതയും അനുകമ്പ യും ആവശ്യമുള്ള സന്ദര്‍ഭങ്ങളെ കുറിച്ചാണ് നാം സംസാരിക്കുന്നത്..
? അന്തിമഫലം എന്തായിരിക്കും ?
ചോദ്യമിതാണ്: ഈ പ്രക്രിയയുടെ ഏതു ഘട്ടത്തില്‍ വച്ചായിരിക്കും പുരോഹിതന്‍ വി. കുര്‍ബാ ന നല്‍കുക? എളുപ്പവഴികളില്ലാതെ, എന്നാല്‍ വ്യക്തിപരമായ അ നുഭവങ്ങള്‍ ഗൗരവപൂര്‍വം വിലയിരുത്തുന്നതിനു മുമ്പ് ഒരാളുടെ മു ഖത്തു വാതില്‍ വലിച്ചടക്കാതെ കൂദാശ നല്‍കുന്നതിനുള്ള സാഹചര്യമായെന്ന് എപ്പോഴാണ് നിശ്ചയിക്കാനാകുക? സഭ യുദ്ധമുഖ ത്തെ ആശുപത്രി പോലെയാണെ ന്ന ആശയം ഇതാണ്. ഫ്രാന്‍സി സ് മാര്‍പാപ്പയ്ക്കു വളരെ ഇഷ്ടപ്പെട്ട ഒരാശയമാണല്ലോ ഇത്. യു ദ്ധമുഖത്തെ ആശുപത്രിയില്‍ അ ത്യാവശ്യമുള്ള കാര്യങ്ങളാണ് ചെ യ്യുക. സമഗ്രമായ ചികിത്സയല്ല.
? സഭയുടെ പാരമ്പര്യവുമായി ഈ കാഴ്ചപ്പാടിനുള്ള ബന്ധമെന്താണ് ?
ഈ കാഴ്ചപ്പാട് തികച്ചും പാരമ്പരാഗതം തന്നെയാണ്. സ്നേഹത്തിന്‍റെ സന്തോഷം പറയുന്നു, "വിവാഹമോചനം നേടുകയും പു തിയ ബന്ധത്തില്‍ ജീവിക്കുകയും ചെയ്യുന്നവരുടെ പാപത്തിന്‍റെ വ്യ ക്തിനിഷ്ഠമായ സാഹചര്യങ്ങളും നമുക്കു വിലയിരുത്തണം." ഇ തൊരു അജപാലനവിഷയമാണ്. ലുയിജി ഗ്വിസ്സാനി പറയുന്നു,"നിങ്ങള്‍ പ്രവൃത്തികളെ വിലയിരുത്തണം, വ്യക്തിയെ അല്ല. കാരണം അതു ദൈവത്തിന്‍റെ മാത്രം ജോ ലിയാണ്." ദൈവത്തിന്‍റെ മാത്രം. പിന്നെ കുറച്ചു കുമ്പസാരക്കാരന്‍റെയും.
? സ്നേഹത്തിന്‍റെ വിശ്വാസമെന്ന അപ്പസ്തോലിക പ്രബോധനം അപ്പോള്‍ പിന്നെ മാറ്റം ഒ ന്നും ഉണ്ടാക്കിയിട്ടില്ലേ ?
മാറ്റമുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും. പക്ഷേ വിവാഹത്തിന്‍റെ അ ഭേദ്യത സംബന്ധിച്ച നിയമങ്ങളി ലോ ധാര്‍മ്മികതയിലോ യാതൊ രു മാറ്റവും ഉണ്ടായിട്ടില്ല. സഭയു ടെ അജപാലനപരമായ അച്ചടക്കം മാറുകയാണ്. വിവാഹമോചിതരും പുനഃവിവാഹിതരും ചെയ്യുന്ന പാ പം ഇന്നലെ വരെ സമ്പൂര്‍ണമായ കുറ്റമായിരുന്നു. ഇപ്പോഴാകട്ടെ, കൊലപാതകത്തിന്‍റെയും നികുതി അടയ്ക്കാത്തതിന്‍റെയും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്‍റെയും മറ്റു പാപങ്ങളുടെയും ഒ ക്കെ പോലെ ഈ പാപത്തിന്‍റെ യും വ്യക്തിനിഷ്ഠമായ വശം വിലയിരുത്തപ്പെടുന്നു. വൈദികന്‍ കാര്യങ്ങള്‍ ശ്രവിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഇതെല്ലാം വിവാഹമോചനമെന്ന സാഹചര്യത്തിന്‍റെ സ്വ ഭാവം മാറ്റിയിട്ടുണ്ടോ? ഇല്ല. വിവാഹമോചനവും പുതിയ ബന്ധവും വസ്തുനിഷ്ഠമായ തിന്മയായി അ വശേഷിക്കുന്നു. എന്നാല്‍ അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടോ? ഒരുപക്ഷേ ഉണ്ടാകാം. അതു നിങ്ങള്‍ വിവേചിച്ചറിയണം.

? വ്യക്തിനിഷ്ഠവശത്തിനു നല്‍കുന്ന ഈ ഊന്നല്‍ വ്യക്തിനിഷ്ഠവാദത്തിലേയ്ക്കു നയിക്കുമോ?
ഇതു വ്യക്തിനിഷ്ഠവാദമല്ല. മാനുഷീകവിധേയതയെ ന്യായയുക്തമായി പരിഗണിക്കുകയാണ് ഇവിടെ. വി. തോമസ് അക്വിനാസ് ഇതു പഠിപ്പിച്ചിട്ടുണ്ട്: "നിങ്ങള്‍ തെ റ്റായതു ചെയ്തു. പക്ഷേ നിങ്ങള്‍ ക്കതിന്‍റെ ഉത്തരവാദിത്വം എപ്പോ ഴും ഏറ്റെടുക്കാനാവില്ല. ഈ ധാര്‍ മ്മികനിയമം അടിസ്ഥാനപരമായി ആരംഭിക്കുന്നത് കാല്‍വരിയില്‍ ക്രൂശിതനായ ക്രിസ്തു ഇങ്ങനെ പറയുമ്പോഴാണ്: "പിതാവേ, അ വര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല, അവരോടു പൊറുക്കേണമേ."
? വിവേചനപ്രക്രിയയ്ക്കു ശേഷം ചിലര്‍ക്കു മാത്രം വി. കുര്‍ ബാന നല്‍കുന്നത്, പിന്നീടു സ ഭാനിയമത്തിന്‍റെ മാറ്റത്തിലേയ്ക്കു നയിക്കുമെന്ന് ചിലര്‍ പറയുന്നു. എന്തു കരുതുന്നു ?
ഇതു നിയമത്തിന്‍റെ കാര്യമല്ല. എന്താണു തിന്മയെന്നും തിന്മയല്ലാത്തതെന്നും ഉള്ള വിലയിരുത്തില്‍ സംബന്ധിച്ച നിയമം അ തേപടി തുടരും. വ്യക്തിനിഷ്ഠമാ യ ഉത്തരവാദിത്വത്തെക്കുറിച്ചും സാഹചര്യങ്ങള്‍ സമാശ്വാസപ്രദമാകുന്നതിനുള്ള സാദ്ധ്യതയെ ക്കുറിച്ചുമാണു നമ്മള്‍ സംസാരിക്കുന്നത്. സുവിശേഷപ്രഘോഷണത്തില്‍ എന്താണ് ആദ്യം പറയേണ്ടതെന്നും എന്താണ് അവസാനം പറയേണ്ടതെന്നും നാം അ റിഞ്ഞിരിക്കണം. ആദ്യം 'കല്‍പനകള്‍ അനുസരിക്കുക' എന്നല്ല മറി ച്ചു 'വന്നു കാണുക' എന്നാണ് യോഹന്നാനോടും അന്ത്രയോസിനോടും യേശു പറഞ്ഞത്. ഏഥന്‍ സിലെ അരിയോപാഗസില്‍ ചെന്നപ്പോള്‍ അള്‍ത്താരകളിലെങ്ങും വി വിധ ദേവതകളെ കണ്ട് പൗലോസിന്‍റെ ഹൃദയം രോഷം കൊണ്ടു തിളച്ചു. പക്ഷേ വേദിയില്‍ കയറിയപ്പോള്‍ ഏഥന്‍സുകാരോട് അദ്ദേ ഹം പറഞ്ഞത്, "ഞാന്‍ നിങ്ങളുടെ മതത്തെ ശ്ലാഘിക്കുന്നു…" എന്നാണ്. അജ്ഞാതനായ ദൈവത്തി ന്‍റെ അള്‍ത്താരയില്‍ ശ്രദ്ധയൂന്നിക്കൊണ്ട് യേശുക്രിസ്തുവിനെ പ്ര ഘോഷിച്ചു. അവിടെ നിന്നാണു അദ്ദേഹം തുടങ്ങിയത്. മറ്റ് ബലിപീഠങ്ങളെല്ലാം നീക്കം ചെയ്യണമെന്നു പറയുന്ന ഘട്ടം പിന്നീടെത്തി. ഏതു സാഹചര്യത്തിലുമു ള്ള എല്ലാ സ്ത്രീപുരുഷന്മാരെയും യേശു സ്നേഹിക്കുന്നു എന്നും അവിടുത്തെ കാരുണ്യത്തെ ആശ്ലേഷിച്ചുകൊണ്ട് എല്ലാവരും രക്ഷ പ്രാപിക്കണമെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്. അതിനുശേഷം കല്‍പനകളുണ്ടാകും. പക്ഷേ ജീവിതത്തില്‍ പറ്റിയ ഒരബദ്ധത്തിന്‍റെ പേ രില്‍ ആരേയും ഈ കാരുണ്യാശ്ലേഷത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല.
? പക്ഷേ വി. ജോണ്‍ പോള്‍ രണ്ടാമന്‍, ആത്മനിഷ്ഠാഭിമുഖ്യമുള്ള സാഹചര്യാധിഷ്ഠിത ധാര്‍മ്മികതയ്ക്കെതിരെ പോരാടിയിട്ടുണ്ട്….
പാപ്പയുടെ ചില എതിരാളികളില്‍ ഞാന്‍ കാണുന്നത് വസ്തുനിഷ്ഠതയുടെ ഭാഗത്തു മാത്രം നില്‍ക്കാനുള്ള ആഗ്രഹമാണ്. യാ തൊരു വസ്തുനിഷ്ഠതയുമില്ലാ തെ വ്യക്തിനിഷ്ഠമായ ഉദ്ദേശ്യം മാത്രം പരിഗണിക്കുന്ന സാഹചര്യാധിഷ്ഠിത ധാര്‍മ്മികതയ്ക്കെതിരെ ജോണ്‍ പോള്‍ രണ്ടാമന്‍ പോരാടിയിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇവിടെ അതല്ല കാ ര്യം. ഒരു പ്രവൃത്തിയുടെ വസ്തുനിഷ്ഠ സ്വാഭാവം ഇവിടെയുണ്ട്. വ്യക്തിനിഷ്ഠത നിരാകരിക്കുന്നതിനെ കുറിച്ചു ജോണ്‍ പോള്‍ ര ണ്ടാമന്‍ ചിന്തിച്ചിട്ടു കൂടിയില്ല. ചി ല സാഹചര്യങ്ങളില്‍ പാപത്തെ വ്യക്തിയില്‍ നിന്നു വേര്‍തിരിക്കുന്നതു ദുഷ്കരമാണ്. ഒരു വിശാലലൈംഗികതയുടെ സമൂഹത്തില്‍ ജീവിക്കുന്നതിനാല്‍ ചില ധാര്‍മ്മികബോദ്ധ്യങ്ങളെക്കുറിച്ച് ഇവിടെ കുറഞ്ഞ അവബോധമേയുള്ളൂ. കാരണം, ചില സത്യങ്ങള്‍ എല്ലാവരാലും സ്വാംശീകരിക്കപ്പെടുന്നതിനു ദീര്‍ഘമായ പരിശ്രമം ആവശ്യമാണ്. അവിടെ റിസ്കുകളുണ്ടോ? തീര്‍ച്ചയായും! വിവാഹമോചനവും പുനഃവിവാഹവും തി ന്മയല്ല എന്നു ചിന്തിക്കാന്‍ ചിലര്‍ പ്രേരിതരായേക്കാം. വിവാഹബ ന്ധത്തില്‍ നിന്നു വേര്‍പെട്ടു കഴിയുമ്പോഴും വിശ്വാസിയായി തുടരുന്ന ഒരാള്‍ താന്‍ തെറ്റു ചെയ്യുന്നതായി ചിന്തിച്ചേക്കാം. അജപാലനപരമായ അപകടസാദ്ധ്യതകളുണ്ട്, സംശയമില്ല. അതിനാല്‍ നാം മാര്‍ഗദര്‍ശനം നല്‍കുകയും വിശദീകരിക്കുകയും വേണം. എ ങ്കിലും ഇതൊരു അജപാലനപരമായ തീരുമാനമാണ്. വിവാഹത്തി ന്‍റെ അഭേദ്യത ചോദ്യവിഷയമാക്കുകയാണ് എന്നു നമുക്കൊരിക്ക ലും ഇതേക്കുറിച്ചു പറയാതിരിക്കാം. കാരണം, ജോണ്‍ പോള്‍ രണ്ടാമന്‍ പാകിയ പാതയിലൂടെ തന്നെയാണ് നമ്മളിപ്പോള്‍ കൂടുതല്‍ മുന്നോട്ടു പോയിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org