ആധുനിക ലോകത്തിലെ വെല്ലുവിളികളും സഭയുടെ പ്രത്യുത്തരവും

ആധുനിക ലോകത്തിലെ വെല്ലുവിളികളും സഭയുടെ പ്രത്യുത്തരവും

2016 ഓഗസ്റ്റ് 25 മുതല്‍ 28 വരെ കൊടകര സഹൃദയ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കുന്ന സീറോ-മലബാര്‍ അസംബ്ലിയുടെ പഠനരേഖയെക്കുറിച്ചുള്ള ഒരവലോകനം

മാര്‍ത്തോമാക്രിസ്ത്യാനികളുടെയിടയില്‍ നിലവിലിരുന്ന "യോഗം" എന്ന് വിളിക്കപ്പെടുന്ന പുരാതന സഭാസംവിധാനത്തിന്‍റെ പുനരുദ്ധരിച്ചതും നവീകൃതവുമാ യ രൂപമാണ് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി. സാധാരണയായി മേജര്‍ ആര്‍ച്ചുബിഷപ് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അ സംബ്ലി വിളിച്ചുകൂട്ടുകയും, സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്യുന്നു. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കി ആനുകാലിക ലോകത്തില്‍ കൂടുതല്‍ ക്രിയാത്മകമായി വര്‍ത്തിക്കുന്ന
തിന് ഉപകരിക്കുന്ന കാര്യങ്ങള്‍ 2016-ല്‍ നടത്തപ്പെടുന്ന അസംബ്ലി യില്‍ ചര്‍ച്ച ചെയ്യണമെന്ന് 2015 ജ നുവരിയില്‍ ചേര്‍ന്ന സീറോ-മലബാര്‍ സിനഡ് ആഗ്രഹിക്കുകയും അതിലേയ്ക്കായി സഭാ വിശ്വാസികളില്‍നിന്ന് വിഷയങ്ങള്‍ ക്ഷണിക്കുവാന്‍ തീരുമാനിക്കുകയും ചെ യ്തു. അതനുസരിച്ച്, രൂപതകള്‍, സന്യാസസ്ഥാപനങ്ങള്‍, പ്രവാസി സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ നി ന്നും വിവിധ വിഷയങ്ങള്‍ സമാഹരിക്കുകയുണ്ടായി. അവയില്‍ ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെട്ടവയായ, ജീവിതത്തിലെ ലാളി ത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ മൂന്ന് ആനുകാലിക പ്രസക്തമായ വിഷയങ്ങള്‍ ഇന്നിന്‍റെ വെല്ലുവിളികള്‍ക്കുള്ള സഭയുടെ പ്രത്യുത്തര മെന്നനിലയില്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യാന്‍ 2015 ഓഗസ്റ്റില്‍ ചേര്‍ന്ന മെത്രാന്‍ സിനഡ് തിരു മാനിച്ചു. ഈ വിഷയത്രയങ്ങളെ അവതരിപ്പിച്ചുകൊണ്ട് അസംബ്ലി യുടെ മാര്‍ഗരേഖ (ഘശിലമാലിമേ) പി ന്നീട് പ്രസിദ്ധപ്പെടുത്തുകയും ചെ യ്തു. ദുക്റാന തിരുനാളിന്‍റെ ഈ ആഴ്ചയില്‍ ഈ മാര്‍ഗ്ഗരേഖയുടെ വിശദാംശങ്ങളിലേക്കുള്ള ഒരു യാത്രയാണീ ലേഖനം.

ജീവിതത്തിലെ ലാളിത്യം
ജീവിതത്തിലെ ലാളിത്യം എ ന്നതാണ് വിഷയത്രയങ്ങളില്‍ ഒ ന്നാമത്തേത്. വ്യക്തിജീവിതത്തി ലും സഭാജീവിതത്തിലും ഉണ്ടായിരിക്കേണ്ട ലാളിത്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുക. വര്‍ത്തമാന കാലഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍ പാപ്പ ക്രിസ്തുസന്ദേശത്തിന്‍റെ ആള്‍രൂപമായിരിക്കുന്നത് ലാളിത്യ ജീവിതശൈലിയും ലളിതപ്രബോധനവും വഴിയാണ്. ആഗോളസഭയുടെ തലവനില്‍ മാത്രമല്ല, ദൈവജനത്തിന്‍റെ വ്യക്തിജീവിതത്തി ലും സഭാജീവിതത്തിലും ഈശോയുടെ ലാളിത്യം യാഥാര്‍ത്ഥ്യമാകേണ്ടിയിരിക്കുന്നു.
എന്താണ് ഈശോയുടെ ലാളിത്യത്തിന്‍റെ പ്രത്യേകത? ദൈവത്തിന്‍റെ സമ്പന്നതകളെല്ലാം സ്വ ന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കിക്കൊണ്ട് അവന്‍ ദാസന്‍റെ രൂപം സ്വീകരിച്ചു (ഫിലി. 2:6-7). എല്ലാം ഉള്ളവനായിരുന്നി ട്ടും ഒന്നും സ്വന്തമാക്കാനല്ല, സമര്‍ പ്പിക്കാനും അനേകരുടെ മോചനദ്രവ്യമായിത്തീരാനുമാണ്
ഈശോ കാലിത്തൊഴുത്തില്‍ എളിയവനായി വന്നുപിറന്നതും കാല്‍വരിയില്‍ യാഗമായിത്തീര്‍ന്നതും.
ഈശോയുടെ ആന്തരിക സ്വാ തന്ത്ര്യം ഫലം ചൂടിയതായിരുന്നു അവിടുത്തെ ലളിതജീവിതം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില്‍ നിന്നുള്ള വിടുതി സാധ്യമാകൂ. കൊളുത്തിപ്പിടിക്കാ നോ ഒട്ടിപ്പിടിക്കാനോ സ്വയം അ നുവദിക്കാതിരിക്കുന്ന ഉള്ളിന്‍റെ സ്വാതന്ത്ര്യമാണത്.
സ്വരുക്കൂട്ടിവച്ചിരിക്കുന്നതിന്‍റെ യും സ്വന്തമാക്കിയിരിക്കുന്നവയുടെയും വെളിച്ചത്തില്‍ നമ്മെത്തന്നെയും മറ്റുള്ളവരെയും നോക്കിക്കാണുന്ന കമ്പോളസംസ്കാരത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സൗകര്യങ്ങളേക്കാള്‍ ആകര്‍ ഷണങ്ങള്‍ക്കും ആവശ്യങ്ങളേക്കാള്‍ ആര്‍ഭാടങ്ങള്‍ക്കും മുന്‍തൂ ക്കം കൊടുക്കുന്ന ഒരു ലോകം. വാങ്ങുവാനുള്ള സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യമെന്ന് ക മ്പോളസംസ്കാരം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. ഫലമോ, മനുഷ്യന്‍റെ ഹൃദയം കൂടുതല്‍ കൂടുതല്‍ ശൂ ന്യമാകുകയും സ്വാര്‍ത്ഥമാകുക യും ചെയ്യുന്നു. ഏതെല്ലാം മേഖലകളിലാണ് ആര്‍ഭാടവും കമ്പോളചിന്തയും നമ്മെ അടിമപ്പെടുത്തിയിരിക്കുന്നത് എന്ന് ചിന്തിക്കുന്ന ത് നന്നായിരിക്കും. നമ്മുടെ വിവാ ഹാഘോഷങ്ങള്‍, ജൂബിലികള്‍; ദേവാലയം, കെട്ടിടം, വീട് എന്നിവയുടെ നിര്‍മ്മാണങ്ങള്‍; തിരുനാളാഘോഷങ്ങള്‍, നൊവേനകള്‍ തുടങ്ങിയ വിവിധ അനുഷ്ഠാനങ്ങള്‍; എന്നിവയെല്ലാം നാം വിലയിരുത്തേണ്ടിയിരിക്കുന്നു.
ലളിതമായ പ്രബോധനശൈലിയായിരുന്നു ഈശോയുടേത്. തികച്ചും ലളിതങ്ങളായ വയലും വീടും കായലോരവും കുന്നിന്‍ചെ രിവും ദേവാലയവും അവിടുത്തെ പ്രബോധനവേദികളായി. ഈശോയുടെ ദൈവരാജ്യപ്രഘോഷണം ലളിതമായ വാക്കുകളിലൂടെ മാത്രമായിരുന്നില്ല; ലാളിത്യമാര്‍ന്ന സൗ ഹൃദങ്ങളുടെ കൂട്ടായ്മകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതായിരുന്നു.
സമ്പത്തിനോടുള്ള നമ്മുടെ മനോഭാവത്തെ നാം വിലയിരുത്തേണ്ടിയിരിക്കുന്നു. അത്യാവശ്യത്തിനുപോലും ലഭിക്കാതെ വരുമ്പോഴും മതി എന്നു പറയാനുള്ള ആത്മീയ കരുത്താണ് ലാളിത്യം. എന്നിരുന്നാലും ലാളിത്യമെന്നത് ആത്മീയപിശുക്ക് അല്ല; മറിച്ച് ഭൗ തികവസ്തുക്കളുടെ നീതിപൂര്‍വ്വകവും മിതവുമായ ഉപയോഗത്തി നും ആവശ്യക്കാരുമായുള്ള ഔദാര്യപൂര്‍ണ്ണമായ പങ്കുവയ്ക്കലിനും അത് ഒരുവനെ നിര്‍ബന്ധിക്കുന്നു. ആത്യന്തികമായി, എല്ലാം സൃഷ്ടിച്ചവനും എല്ലാറ്റിന്‍റെയും ഉടയവനുമായ ദൈവത്തോടുള്ള ആനന്ദപൂര്‍ണ്ണമായ അടുപ്പം വഴിയാണ് ലളിതജീവിതം വളര്‍ത്തേണ്ടതും നിലനിര്‍ത്തേണ്ടതും.

കുടുംബത്തിലെ സാക്ഷ്യം
കുടുംബത്തിലെ സാക്ഷ്യം എ ന്ന വിഷയമാണ് രണ്ടാമതായി ചര്‍ ച്ച ചെയ്യപ്പെടുന്നത്. കുറച്ചുവര്‍ഷങ്ങളായി ലോകം മുഴുവനിലുമുള്ള മെത്രാന്‍ സമിതികളുടെ അജപാലനശ്രദ്ധ മുഴുവനും കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതാണ്.
ലോകത്തിനുവേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതിയില്‍ കുടുംബത്തിനു പ്രത്യേക സ്ഥാനമുണ്ട്. മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുകൊണ്ടും (ഉത്പ. 1:27മ) വര്‍ദ്ധിച്ചു പെരുകാന്‍ ആ ശീര്‍വദിച്ചുകൊണ്ടും (ഉത്പ. 1:28) ദൈവം തന്‍റെ സൃഷ്ടി പദ്ധതിയില്‍തന്നെ കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്ന കുടുംബത്തിനു രൂപം നല്കി. കുടുംബമെന്ന സുവിശേ ഷം അഥവാ കുടുംബം പ്രസംഗിക്കുന്ന സുവിശേഷം അതിലെ ദൈവികപദ്ധതി തന്നെയാണ്. തു ല്യമഹത്ത്വത്തില്‍ സൃഷ്ടിക്കപ്പെട്ട് പരസ്പര പൂരകമായ ജീവിതങ്ങ ളെ കൂട്ടിയിണക്കി, ദൈവത്തോട് സഹകരിച്ച് സൃഷ്ടികര്‍മ്മത്തില്‍ പങ്കുകാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ദമ്പതികള്‍, പരസ്പര സ മര്‍പ്പണത്തിന്‍റെ, നിര്‍മ്മലസ്നേഹത്തിന്‍റെ, പങ്കുവയ്ക്കലിന്‍റെ, ജീവപരിപാലനയുടെ സുവിശേഷമാ ണ് പ്രസംഗിക്കുക. വിവാഹമെന്ന അടിസ്ഥാന ശിലയിലാണ് കുടും ബം രൂപപ്പെടുക. വിവാഹം ഒരേസമയം ശാരീരികവും ആത്മീയവുമായ ഐക്യമാണ്. ഒന്നാകുന്നതിനുള്ള ആഗ്രഹം ദമ്പതികളുടെ ഹൃദയത്തില്‍ മുദ്രിതമാക്കിയിരിക്കുന്നത് ദൈവം തന്നെയാണ്. പരസ്പരദാനത്തോടെയുള്ള ഒന്നാകല്‍ പ്രവൃത്തി ദൈവേഷ്ടം നിറവേറ്റലാണ്. ആ പ്രവൃത്തിയു ടെ ഫലദായകത്വം ദൈവത്തിന്‍റെ ദാനമാണ്. ജീവിതപങ്കാളികള്‍ ത മ്മിലുള്ള ശരിയായ, ഉത്തരവാദിത്വപൂര്‍ണമായ, സ്നേഹാര്‍ദ്രമായ ദാമ്പത്യപ്രവൃത്തി ദൈവത്തിന്‍റെ പദ്ധതിയില്‍ സ്നേഹത്തിന്‍റെ വെ റും പ്രകാശനം മാത്രമല്ല, മറിച്ച് സ്നേഹത്തിന്‍റെ അനുഭവവും സ മ്പന്നമാക്കലുമാണ്. അങ്ങനെ അ ത് ഒരു പരിശുദ്ധ കര്‍മ്മമാകുന്നു.
വിവാഹമെന്ന കൂദാശയില്‍ സാക്ഷാത്കരിക്കപ്പെട്ട ദാമ്പത്യബന്ധം മിശിഹായും സഭയും ത മ്മിലുള്ള ഉടമ്പടിയില്‍നിന്ന് അതി ന്‍റെ പൂര്‍ണമായ അര്‍ത്ഥം സ്വീകരിക്കുന്നു (എഫേ. 5:32). കുടും ബം സഭയിലേയ്ക്കുള്ള വഴിയാണെന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നമ്മെ ഓര്‍മ്മിപ്പിച്ചു. സഭ യുടെ എല്ലാ സ്വഭാവ വിശേഷങ്ങ ളും അതിന്‍റെ തനതായ രീതിയില്‍ കുടുംബത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്, പ്രസ്തുത അര്‍ത്ഥത്തിലാ ണ് കുടുംബത്തെ ഗാര്‍ഹിക സഭയെന്നു നാം വിളിക്കുക. ഒപ്പം സഭ യുടേയും സമൂഹത്തിന്‍റെയും അ ടിസ്ഥാന ഘടകവുമാണ് കുടുംബം. മറ്റു വാക്കുകളില്‍ സഭയിലേ യ്ക്കും സമൂഹത്തിലേയ്ക്കും മനുഷ്യത്വത്തിലേയ്ക്കുമുള്ള പ്രവേശനവാതിലാണ് കുടുംബം. സമൂഹത്തിന്‍റെ അടിസ്ഥാനഘടകമായതുകൊണ്ടുതന്നെ കുടുംബമെന്ന സംവിധാനത്തെ സംരക്ഷിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സമൂഹഭരണാധികള്‍ക്കുണ്ട്.
സീറോ-മലബാര്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്ര ബോധനം, അതില്‍ ദൈവത്തിന്‍റെ സൃഷ്ടിപരമായ പദ്ധതിയനുസരിച്ചുള്ള സ്നേഹവും പരിപാലന യും മനസ്സിലാക്കിക്കൊണ്ട്, പിന്‍ താങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ്. എന്നിരുന്നാലും വ്യത്യസ്തങ്ങളായ ഏറെ പ്രതിസന്ധികളിലൂ ടെ ഇന്ന് കുടുംബം കടന്നുപോയിക്കൊണ്ടിരിക്കുന്നു. കുടുംബത്തി ന്‍റെ സ്വാഭാവിക ഘടന മുതല്‍, അ തിലെ അംഗങ്ങളുടെ വൈകാരിക പക്വത, സാമൂഹികവും സാം സ്കാരികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ വെല്ലുവിളികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളില്‍ ഇന്നത്തെ കു ടുംബം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. സീറോ-മലബാര്‍ ഫാമിലി കമ്മീഷന്‍ അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തിന്‍റെ ഫലം നമ്മുടെ കണ്ണു തുറപ്പി ക്കാന്‍ പോന്നതാണ്. കുടുംബത്തിന്‍റെ ഘടനയെയും സുസ്ഥിരതയെയും വെല്ലുവിളിക്കുന്ന കാര്യങ്ങള്‍ ആ പഠനം വ്യക്തമാക്കുന്നു. സിവില്‍പരമായി വിവാഹമോച നം നേടുന്നവര്‍, കൂടിത്താമസിക്കുന്നവര്‍, വന്ധ്യതയുള്ളവര്‍, ഒരു പ ങ്കാളിയുടെ മരണമോ വിവാഹ മോചനമോ മൂലമുള്ള ഏകപേര ന്‍റിംങ് എന്നിവ വര്‍ദ്ധിക്കുന്നു. പ ല കാരണങ്ങളാല്‍ കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ ന്യുക്ലിയര്‍ ആയികൊണ്ടിരിക്കുന്നു. നല്ലൊരു പങ്കു ദമ്പതികള്‍ കുട്ടികളാകുന്ന ദൈവികദാനം സ്വീകരിക്കാന്‍ സ ന്നദ്ധത ഇല്ലാത്തവരായി കാണപ്പെടുന്നു. കുട്ടികളെ വളര്‍ത്താനു ള്ള ഉത്തരവാദിത്വവും അവര്‍ ഏ റ്റെടുക്കാന്‍ തയ്യാറാകുന്നില്ല. കുട്ടികളുടെ സംഖ്യ കുറയ്ക്കുന്ന ഈ പുതിയ പ്രവണതയുടെ ഫലമായി അനേകം കുടുംബങ്ങള്‍ അന്യം നിന്നുപോകാനുള്ള സാധ്യതയിലാണ്.
നമ്മുടെ സഭയിലെ ധാരാളം ചെറുപ്പക്കാര്‍ വിവിധ മതങ്ങളുടെ യും വിവിധ ഭൗതികസിദ്ധാന്തങ്ങളുടെയും മത്സരങ്ങളുടെ ആഗോളവത്കൃത പശ്ചാത്തലത്തിലാണ് ജീവിക്കുന്നത്. വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള സാ ധാരണവും മാനദണ്ഡപരവുമായ ആശയങ്ങള്‍ നമ്മുടെ കാലത്ത് ഒരു ന്യൂജനറേഷണല്‍ പരിവര്‍ത്തനത്തിന് വിധേയമാകുകയാണോയെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. സീറോ-മലബാര്‍ കുടുംബങ്ങളില്‍ നിലനിന്നിരുന്ന മാതൃകാപരമായ പെരുമാറ്റം, സംസ്കാരസമ്പന്നമായ വ്യക്തിത്വം, നന്നായി ഒരുങ്ങിയുള്ള വിവാഹം, സന്തോഷകരമായ കുടുംബം, വിശ്വാസജീവിതം എന്നീ ആശയങ്ങള്‍, കച്ചവടവത്കരിക്കപ്പെടുന്ന ഇന്നത്തെ സാമൂഹികവും മതപരവും സാം സ്കാരികവുമായ തലങ്ങളില്‍ പ്ര ബലമായിരിക്കുന്ന ആത്മീയമല്ലാ ത്ത പ്രവണതകളില്‍പ്പെട്ട് ഉഴലുന്നു. ഇത്തരം പ്രവണതകളില്‍ സ വിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന അ നേകം വെല്ലുവിളികള്‍ ഉണ്ട്: (1) വ്യത്യസ്ത കാരണങ്ങളാല്‍ മിശ്ര-സിവില്‍ വിവാഹങ്ങളുടെ സംഖ്യ സാവധാനമെങ്കിലും വര്‍ദ്ധിക്കുന്നു. (2) വിവാഹം താമസിപ്പിക്കു കയോ ചില അവസരങ്ങളില്‍ വി വാഹം ഒഴിവാക്കുകയോ ചെയ്യുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. (3) ചില ആസക്തികള്‍ കുടുംബജീവിതത്തെ ക്ലേശകരവും ഭംഗുരവും ആക്കുന്നു. പുകവലി, മദ്യം, മയക്കുമരുന്ന്, ചൂതുകളി, പോര്‍ണോഗ്രഫി, സാമൂഹികനെറ്റുവര്‍ക്കുകള്‍, ടി.വി. സീരിയലുകള്‍ എന്നിവയുടെ ഉപയോഗം, തുടങ്ങിയവ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. (4) അനേകം കുടുംബങ്ങള്‍ മനുഷ്യത്വത്തെ ഇല്ലാതാക്കു ന്ന ദാരിദ്ര്യം കൊണ്ട് വിഷമിക്കുന്നുണ്ട്. ദാരിദ്ര്യത്തിനു തന്നെ പല മുഖങ്ങളുമുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളുണ്ട്. ആത്മീയ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന കുടുംബങ്ങളുണ്ട്, ബൗദ്ധിക ദാരിദ്ര്യത്താല്‍ വേദനിക്കുന്ന കുടുംബങ്ങളുമുണ്ട്. (5) കു ടുംബം നേരിടുന്ന വേദനാജനകമായ മറ്റ് ചില യാഥാര്‍ത്ഥ്യങ്ങളാണ്, വ്യക്തിവാദം, ഉപഭോക്തൃസംസ്കാരം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയ വിടവ്, ദമ്പതികള്‍ തമ്മിലുള്ള സ്നേഹമില്ലാ യ്മ, വാര്‍ദ്ധക്യത്താലും രോഗത്താലും കഴിയുന്നവരെ അവഗണിക്കല്‍ എന്നിവ. ചില കാര്യങ്ങളില്‍ ആധുനിക കുടുംബം അ തിന്‍റെ ഭാവാത്മക വളര്‍ച്ച ചെറിയ തോതിലെങ്കിലും കൈവരിച്ചിട്ടു ണ്ടെന്ന കാര്യം ഇത്തരണത്തില്‍ വിസ്മരിക്കുന്നില്ല. തൊഴില്‍ കാര്യങ്ങളില്‍ സ്ത്രീപുരുഷ സമത്വം, കുട്ടികളോടും സ്ത്രീകളോടുമുള്ള സമീപനത്തിലെ നിയമസംരക്ഷണങ്ങള്‍, ഒരുമിച്ചുള്ള തീരുമാനമെടുക്കല്‍ എന്നിവ അവയില്‍ ചിലതാണ്.
കുടുംബം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുക മിശിഹായുടെ പിന്‍തുടര്‍ച്ചയായ സഭയുടെ ഉത്തരവാദിത്വമാണ്; സഭയ്ക്കതില്‍ താല്പര്യവുമുണ്ട്.

പ്രവാസികളുടെ ദൗത്യം
പ്രവാസികള്‍ തങ്ങളുടെ മാതൃദേശത്തുനിന്ന് വ്യതിരക്തമായ ഒരു പുതുമണ്ണിലേക്കു പറിച്ചുനടപ്പെട്ടവരാണ്. പുതുമണ്ണും സാഹചര്യങ്ങളും എപ്പോഴും അനുകൂലമല്ലാത്തതിനാല്‍ അവയെ വേണ്ടവിധം ഉള്‍ക്കൊള്ളുവാന്‍ പ്രവാസികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസത്തേയും സഭയുടെ പാരമ്പര്യങ്ങളേയും സമന്വയിപ്പിച്ച് ജീവിക്കുവാന്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവാസി കുടുംബങ്ങള്‍ വളരെയധികം പ്രയാസങ്ങള്‍ സഹിച്ചിരുന്നു. എന്നിരുന്നാലും, കുടുംബപാരമ്പര്യങ്ങള്‍, പ്രാര്‍ത്ഥനകള്‍, കുടുംബമൂല്യ സംവിധാനങ്ങള്‍, സാംസ്കാരിക പാരമ്പര്യങ്ങള്‍, ആചാരാനുഷ്ഠാന ങ്ങള്‍ മുതലായവ വഴി അവര്‍ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിച്ചിരുന്നു. സീറോ-മലബാര്‍ സഭയുടെ തനതായ അജപാലനശുശ്രൂഷയുടെ അഭാവത്തില്‍, ആരാധനാക്രമവൈവിധ്യങ്ങളെ ഗൗനിക്കാതെ, ലഭ്യമായ ആരാധനാനുഷ്ഠാനങ്ങളില്‍ പങ്കുചേരുവാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ ന്നു. പക്ഷേ മാതൃസഭയിലെ ആരാധനാനുഷ്ഠാനങ്ങളില്‍ പങ്കുചേരേണ്ടതിന്‍റെ കടമയെക്കുറിച്ച് അവര്‍ അവബോധമുള്ളവരായിരുന്നു. ഇത്തരുണത്തില്‍, അംഗീ കാരമില്ലാത്ത യോഗങ്ങള്‍, പ്രാര്‍ ത്ഥനാകൂട്ടായ്മകള്‍, സെക്ടുകള്‍ എന്നിവയില്‍ നിന്ന് അകന്നിരിക്കുക എന്നത് മര്‍മ്മപ്രധാനമാണ്.
പ്രവാസികള്‍ക്കിടയില്‍ ഭൂരിഭാഗവും യുവജനങ്ങളും യുവകുടുംബങ്ങളുമാണ്. ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍, ജീവിതശൈലികള്‍, ആഘോഷങ്ങള്‍ മുതലായവ ഇവരെ ദ്രുതഗതിയില്‍ സ്വാധീനിക്കുന്നു. നഗരങ്ങളില്‍ ഒരു അജ്ഞാതത്ത്വം (മിീി്യാശ്യേ) നിലനില്‍ക്കുന്നതിനാല്‍ സഭയ്ക്ക് അതാതു സ്ഥലങ്ങളിലെ പ്രവാസി കളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. കാര്യക്ഷമമായ സംവിധാനങ്ങ ളുടേയും ആശയസംവേദന മാര്‍ഗ്ഗ ങ്ങളുടേയും അഭാവമാണ് ഈ ദുരവസ്ഥയ്ക്കു കാരണം. കൂടാതെ, വിശ്വാസത്തിന്‍റെയും പാരമ്പര്യങ്ങളുടെയും കൈമാറ്റത്തിലും, കുടുംബങ്ങളുടെ പവിത്രതയിലും സുവിശേഷവല്‍ക്കരണത്തിലും നമ്മുടെ സഭയിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കുവാന്‍, ലോകത്തിന്‍റെ എല്ലാ ഇടങ്ങളിലും മെച്ചപ്പെട്ട അജപാലനശുശ്രൂഷ നല്കുവാന്‍ സീറോ-മലബാര്‍ സഭ നിര്‍ബന്ധിക്കപ്പെ ടുന്നു. തങ്ങളുടെ സഭയുടെയും സാംസ്ക്കാരത്തിന്‍റെയും തനിമയില്‍ വളരുവാന്‍ സീറോ-മലബാര്‍ വൈദികരുടെ അജപാലന ശുശ്രൂഷ, സഭാതനയര്‍ക്ക് ആവ ശ്യമാണ്. കല്യാണ്‍, ഫരീദാബാദ് തുടങ്ങിയ രൂപതകളുടെ സ്ഥാപ നം, മറ്റു മിഷന്‍ രൂപതകള്‍, അജപാലനപ്രവര്‍ത്തനത്തിനായുള്ള ഭാരതത്തിലുള്ള നമ്മുടെ മിഷന്‍ കേന്ദ്രങ്ങള്‍, അമേരിക്കയിലുള്ള ചിക്കാഗോ രൂപത, ഓസ്ട്രേലിയായിലുള്ള മെല്‍ബണ്‍ രൂപത, കാനഡയിലുള്ള മിസ്സിസൗഗ എക്സാര്‍ ക്കേറ്റ് എന്നിവ ആഗോള മിഷന്‍ പ്രവര്‍ത്തനത്തിനായുള്ള സീറോ- മലബാര്‍ സഭയുടെ തുറക്കപ്പെട്ട വാതായനങ്ങളാണ്.
ഹൈന്ദവ ഭൂരിപക്ഷമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍, മുസ്ലീം ഭൂരിപക്ഷമുള്ള ഗള്‍ഫ് പ്രദേശങ്ങള്‍, ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള യൂറോപ്പും മറ്റു രാജ്യങ്ങള്‍ എ ന്നിവിടങ്ങളിലുള്ള സീറോ-മലബാര്‍ പ്രവാസികളുടെ സാന്നിധ്യം തന്നെ സുവിശേഷവത്കരണത്തിന്‍റെ ഒരു രീതിയാണ്. പ്രവാസമെ ന്നത് അവരുടെ മാത്രം നിലനില്‍പിനും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി മാത്രമുള്ളതല്ല, പ്രത്യുത, സഭയുടെ ആഗോളസുവിശേഷവത്കരണദൗത്യത്തില്‍ പങ്കുചേരു ന്നതിനും കൂടിയാണ്. വിശ്വാസികള്‍ എവിടെ വളരുന്നുവോ അവിടെ അവരുടെ തനതായ ക്രിസ്തീയ സാക്ഷ്യം വഹിക്കാന്‍ അവരെ പ്രാപ്തരാക്കേണ്ട ചുമതല സഭ യുടേതാണ്.
ഭാരതത്തിന്‍റെ അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേ യ്ക്കുള്ള പ്രവാസം നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ആധു നിക പ്രതിഭാസമാണ്. കേരളത്തിലെ ആകെ ജനസംഖ്യയില്‍ ഏകദേശം 7% ശതമാനം ആളുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു ള്ളവരാണ്. മിഷന്‍ രൂപതകളിലും പ്രവാസികള്‍ക്കുവേണ്ടിയുള്ള രൂപതകളിലും ഇതേ സ്ഥിതിവിശേഷം തന്നെയാണ് നിലവിലുള്ളത്. പ്രവാസികളായി എത്തുന്നവരെ സ്വീകരിക്കുവാന്‍ നമ്മുടെ സഭ സ ജ്ജമാകണം. പ്രവാസികളായി കടന്നുവരുന്ന ആളുകളുടെ ഭാഷ, സംസ്കാരം, വിശ്വാസപാരമ്പര്യങ്ങള്‍, സഭാവ്യക്തിത്വം, ആരാധനാക്രമങ്ങള്‍ എന്നിവ ബഹുമാനിച്ചുകൊണ്ടുതന്നെ അജപാലനശുശ്രൂഷ നല്കുവാന്‍ സീറോ-മലബാര്‍ സഭയിലെ അജപാലകരും വിശ്വാസികളും ശ്രദ്ധിക്കേണ്ടതാണ്.

ഉപസംഹാരം
ദൈവരാജ്യത്തിന്‍റെ വിത്തായ സീറോ-മലബാര്‍ സഭ എന്നും പ്ര വര്‍ത്തനനിരതയാണ്. മനുഷ്യരുടെ ജീവിതത്തിന് അര്‍ത്ഥവും പ്രത്യാശയുമാണ് അവള്‍ പ്രഘോഷിക്കുന്ന സുവിശേഷം. ഈ ദൗ ത്യം പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി നിര്‍വഹിക്കുന്നതിന് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി. സഭയുടെ ആത്മവിചിന്തനത്തിനും, വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സമൂഹങ്ങള്‍ എന്നീ തലങ്ങളിലുള്ള നവീകരണത്തിനുമായി ഒരുക്കപ്പെടുന്ന അസംബ്ലി ദൈവജനത്തിന്‍റെ ജീ വിതത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള സഭയുടെ ആഗ്രഹം വെളിപ്പെടുത്തുന്നതാണ്. ലോകത്തിലും സഭയിലും മിശിഹായ്ക്ക് സാ ക്ഷ്യം വഹിക്കുന്നതിന് വിശ്വാസസമൂഹത്തിനുള്ള പ്രത്യേക മികവുകളും അവര്‍ നേരിടുന്ന വെല്ലുവിളികളും ഏവയെന്ന് മനസ്സിലാക്കുക വഴി സഭ അവളുടെ അപ്പസ്തോലിക പാരമ്പര്യം ലോകത്തില്‍ ജീവിച്ചുകൊണ്ട് കത്തോലിക്കാകൂട്ടായ്മക്ക് ആക്കം കൂട്ടുന്നു; രാഷ്ട്രനിര്‍മ്മിതിയിലുള്ള അ വളുടെ പങ്ക് വര്‍ദ്ധമാനമാക്കുക യും ചെയ്യുന്നു. ഇന്നിന്‍റെ വെല്ലുവിളികള്‍ക്കുളള സഭയുടെ പ്രത്യുത്തരം, വിശിഷ്യാ അനുദിനജീവിതത്തിലെ ലാളിത്യം, നമ്മുടെ കുടുംബങ്ങളിലെ ക്രിസ്തീയ സാക്ഷ്യം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സീറോ-മലബാര്‍ പ്രവാസികളുടെ ദൗത്യം എന്നിവ 2016 ഓഗ സ്റ്റ് 25 മുതല്‍ 28 വരെ ഇരിഞ്ഞാലക്കുട രൂപതയിലെ കൊടകര സ ഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍വച്ചു നടത്തപ്പെടുന്ന അസം ബ്ലിയില്‍ ശ്രദ്ധാപൂര്‍വ്വം വിശകല നം ചെയ്യുകയും പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ സഭയോട് ചേര്‍ന്നു കഴിയുംവിധം നമുക്കും പങ്കാളികളാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org