കൊറോണയും പ്രതീതി ലോകവും ചില ദാര്‍ശനിക ചിന്തകള്‍

കൊറോണയും പ്രതീതി ലോകവും ചില ദാര്‍ശനിക ചിന്തകള്‍

ഡോ. ആന്റോ ചേരാംതുരുത്തി (വടവാതൂര്‍ സെമിനാരി)

ആമുഖക്കുറിപ്പ്

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ച കൊറോണ വൈറസ്, മനുഷ്യസമൂഹത്തെ അതിവേഗം-കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്ന ഭീതിതമായ ഒരു കാലഘട്ടത്തിലൂടെ മാന വരാശി കടന്നുപോവുകയാണ്. 2019 ഡിസംബറില്‍ ചൈന യിലെ വുഹാന്‍ നഗരത്തില്‍ പ്രത്യക്ഷമായ കേവലം ഒരു സൂഷ്മാണു മനുഷ്യന്റെ അസ്തിത്വത്തിനു മുമ്പില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 190-ലേറെ രാജ്യങ്ങളില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്നുവെന്നത് നമ്മെ ഏറെ ഭയപ്പെടുത്തുന്നു.

ഭൗതികലോകത്തില്‍ ജീവിക്കുന്ന മനുഷ്യനെ സംബ ന്ധിച്ചിടത്തോളം കാണപ്പെടുന്ന ഭൗതിക യാഥാര്‍ഥ്യങ്ങളാണ് (material realities) അവന്റെ വ്യവഹാര മേഖലയെങ്കില്‍, കൊറോണക്കാലത്തെ ചര്‍ച്ചകള്‍ മുഴുവനും, ബാഹ്യനേത്ര ങ്ങള്‍കൊണ്ട് കാണാനാകാത്ത, അദൃശ്യമായ ഒരു സൂഷ്മാണുവിനെക്കുറിച്ചാണ്. നാം അധിവസിക്കുന്ന ഈ പ്രപഞ്ചത്തില്‍ നമ്മുടെ ശ്രദ്ധയും കരുതലുമില്ലാതെ കോടിക്കണക്കിന് ജൈവ യാഥാര്‍ഥ്യങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു ണ്ടെന്ന് നമുക്ക് കൂടുതല്‍ ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ സ്ഥല യാഥാര്‍ഥ്യങ്ങളെക്കാള്‍ (visible realities) ഏറെ ശക്തിയും കരുത്തും സൂക്ഷ്മ ജീവജാലങ്ങള്‍ക്കുണ്ടെന്ന് (invisible realities) കൊറോണക്കാലത്തു നാം തിരിച്ചറിയുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ സാമൂഹ്യ അകലം പാലിച്ച് (social distancing), ഒരിടത്തു പൂട്ടപ്പെട്ടവരെപ്പോലെ (lockdown), മുഖാവരണം ധരിച്ച് (mask), ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ അദൃശ്യലോകത്തിലേക്ക് ആഗോള സമൂഹം ചുവടുറപ്പിക്കുന്നു.

കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണുകള്‍, മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങളുടെയൊക്കെ സഹായത്തോടെ ഗൂഗിള്‍ മീറ്റിങ്ങുകള്‍, സൂം മീറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫെറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, വെര്‍ച്ച്വല്‍ ക്യൂ തുടങ്ങിയ ആധുനിക സാങ്കേതിക രീതികള്‍ കൊറോണക്കാലത്തു കൂടുതല്‍ വ്യാപകമാകുന്നു. കാണപ്പെടുന്ന ലോകത്തിന് അപ്പുറമുള്ള വിശാലമായ ഈ ലോകമാണ് പ്രതീതിലോകം അല്ലെങ്കില്‍ virtual world എന്ന് അറിയപ്പെടുന്നത്.

മനുഷ്യന്റെ പരിണാമ പ്രക്രിയയില്‍ പുതിയ അവബോധങ്ങളും കൂടുതല്‍ വളര്‍ച്ചയുടെ തലങ്ങളും ഉണ്ടെന്ന് ലോകം തിരിച്ചറിയുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈ മേഖലയില്‍ വലിയ ഇടപെടലുകള്‍ നടത്തിയ ഫ്രഞ്ചു ചിന്തകനായ തെയ്യാര്‍ഡ് ഡി ഷര്‍ദാന്‍ (1881-1955) തന്റെ വി ഖ്യാതമായ The Phenomenon of Man (1965) എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതി: മനുഷ്യന്റെ പരിണാമ പ്രകിയ ഒരു അടഞ്ഞ അധ്യായമല്ല, മറിച്ച് മനുഷ്യന്റെ മ നോമണ്ഡലം (noosphere) കൂടുതല്‍ ഗുണപരമായ തലങ്ങളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കും എന്ന്. മനുഷ്യന്‍ എന്ന പ്രതിഭാസത്തെ ക്കുറിച്ചുള്ള ഈ കണ്ടെത്തല്‍ തന്നെയാണ് ഭാരതീയ തത്വചിന്തകനായ അരബിന്ദ ഘോഷും (1872-1960) അമേരിക്കന്‍ ചിന്തകനായ കെന്‍ വില്‍ബറും (1949-1976) ചൂ ണ്ടിക്കാണിക്കുന്നത്. ശാസ്ത്ര- സാങ്കേതിക വിദ്യകളുടെ വന്‍മുന്നേറ്റം virtual ലോകത്തിന്റെ അദൃശ്യമായ തലങ്ങളിലേക്ക് മനുഷ്യനെ എത്തിച്ചിരിക്കുന്നുവെന്നത് വിസ്മയത്തോടെ നാം നോക്കിക്കാണുന്നു.

പ്രതീതിലോകത്തിലെ കാണാക്കാഴ്ചകള്‍

ദൈവശാസ്ത്ര-ദാര്‍ശനിക മേഖലകളില്‍ തനതായ സംഭാവനകള്‍ നല്‍കിയ റെയ്മണ്ട് പണിക്കര്‍ (1918-2010) തന്റെ ഗ്രന്ഥ ത്തില്‍ (Invisible Harmony, 1995) ഇങ്ങനെ എഴുതി: മനുഷ്യന്റെ ചരിത്രാവബോധം (historical consciousness) അവനെ ശാസ്ത്ര ത്തിന്റെ കണ്ണുകളിലൂടെ എല്ലാറ്റിനെയും നോക്കിക്കാണാനും, ഭാവികേന്ദ്രീകൃതമായ (future oriented) ഒരു ജീവിതശൈലി സ്വീകരിക്കുവാനും നിര്‍ബന്ധിതനാക്കി. ശാസ്ത്രത്തിന്റെ അനിയന്ത്രിതമായ വളര്‍ച്ചയില്‍, നൂതനങ്ങളായ സാങ്കേതിക വിദ്യകള്‍ രൂപപ്പെട്ടു (technology). ഈ സാങ്കേതിക മികവ് മനുഷ്യജീവിതത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും, ലോകം മുഴുവനും നിമിഷനേരം കൊണ്ട് ബന്ധപ്പെടുവാനും (ability to connect) മനുഷ്യനെ സഹായിച്ചു. സ്ഥലം (space) എന്നത് മനുഷ്യാസ്തിത്വത്തിന്റെ മൗലികമായ പരിമിതിയാണെങ്കിലും, ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ, അസ്തിത്വത്തിന്റെ പുതിയ ഇടങ്ങളും, സംവിധാനങ്ങളും (cyber space) സൃഷ്ടിക്കപ്പെട്ടു. ആഗോള സമൂഹം ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പരിമിതികളില്ലാത്ത ഒരു നെറ്റ്‌വര്‍ക്കായി മാറി. മനുഷ്യനെ വി സ്മയിപ്പിക്കുന്ന ഈ നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്റെ അനന്ത സാധ്യതകളില്‍ ആവേശംപൂണ്ട് മനുഷ്യന്‍, യാഥാര്‍ത്ഥ ലോകത്തേക്കാള്‍ ഈ പ്രതീതിലോകമാണ് ശ്രഷ്ഠമെന്ന് കരുതി.

കൊറോണ കാലത്ത് ദൃശ്യ ലോകത്തിന്റെ വ്യവഹാരങ്ങളില്‍ നിന്ന് പ്രതീതി ലോകത്തിലേക്ക് നമുക്ക് ചേക്കേറേണ്ടിവന്നു. ഈ അപ്രതീക്ഷിത മാറ്റത്തിന് രണ്ടു വശങ്ങളുണ്ട്. ഒരുവശത്ത്, അക്ഷ രജ്ഞാനം ഇല്ലാത്തവര്‍ പോലും ഈ കൊറോണ കാലത്ത് സാങ്കേ തികവിദ്യകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു എന്നതാണ്. ഓണ്‍ ലൈന്‍ പഠനരീതിയും സാമൂഹ്യ ബന്ധത്തിന്റെ പുതിയ മാനങ്ങളും കണ്ടെത്തുവാന്‍ നാം നിര്‍ബന്ധിതരായി. വിദ്യാഭ്യാസരംഗത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധം എന്നത് സ്‌ക്രീനുകളില്‍ മാത്രമായി ഒതുങ്ങി. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പഠനത്തിന് ഭാഷ ഒരു പ്രശ്‌നമല്ലാതായി. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അവനവന്റേതായ ഭാഷകളില്‍ മനസ്സിലാക്കാനുള്ള സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമായി. കൊറോണയെ പ്രതിരോധിക്കുവാന്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നാം നിര്‍ബന്ധിതരായെങ്കിലും, യഥാര്‍ത്ഥത്തില്‍ യാത്ര ചെയ്യാതെ തന്നെ ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ അകമ്പടിയോടെ ഒരിടത്തായിരുന്നുകൊണ്ടുതന്നെ അകലങ്ങളിലേക്ക് നമുക്ക് യാത്ര ചെയ്യാനായി. ഓഫീസ് സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി വീടുകളില്‍ തന്നെ ഇരുന്ന് ജോലി ചെയ്യാനും (work at home), ജനം ഓഫീസുകളില്‍ എത്തുന്നത് പരമാവധി കുറച്ച് കൂടുതല്‍ സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ഓണ്‍ലൈനായി നല്കു ന്നതുമെല്ലാം കൊറോണക്കാലത്തെ പ്രവര്‍ത്തനശൈലിയായി മാറി. ഇതെല്ലാം virtual ലോകത്തിന്റെ നന്മയായി കാണണം. ഇങ്ങ നെയൊക്കെയാണെങ്കിലും, അദൃശ്യമായ ഈ ലോകത്തില്‍ അഭിരമിക്കുന്ന നമ്മളൊക്കെ പൂര്‍ണമായും സംതൃപ്തരോ, സന്തോഷവാന്മാരോ അല്ല എന്നതാണ് സത്യം. ഇത് പ്രതീതി ലോകത്തിനും പരിമിതികളുണ്ടെന്ന ഒരു തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുന്നു.

പ്രതീതി ലോകത്തിന്റെ പരിമിതികള്‍

കൊറോണക്കാലത്ത് ഇലക് ട്രോണിക് ഉപകാരണങ്ങളാല്‍ ബന്ധിക്കപ്പെട്ടുവെങ്കിലും ഹൃദയങ്ങള്‍ തമ്മില്‍ ആഴത്തില്‍ ബന്ധി ക്കപ്പെടാതെ പോകുന്നില്ലേയെന്ന് നാം തിരിച്ചറിയുന്നു. We are electronically connected, and psychologically disconnected. അതുകൊണ്ടാണല്ലോ ഓണ്‍ലൈന്‍ ക്ലാസ്സുകളും, ആരാധനാ രീതികളും, വെബ്ബിനാറുകളുമെല്ലാം ഇപ്പോള്‍ നമുക്ക് ബോറടിപ്പിക്കുന്ന അനുഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ടെലിവിഷന്റെ മുന്‍പിലിരുന്ന് കുര്‍ബാന കണ്ട നമുക്ക് എത്രയും പെട്ടെന്ന് പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക്കുക എന്ന ആഗ്രഹമായി. എന്താണ് ഈ മ നോഭാവ മാറ്റത്തിന് കാരണമെന്ന് ചോദിച്ചാല്‍, മനുഷ്യന്റെ ശരീരവും (body), അതിന്റെ ഭാഷയും (body language), അടുപ്പവും (physical proximity), ഊഷ്മളതയുമെല്ലാമാണ് നമ്മുടെ ജീവിതത്തെ ക്രിയാത്മകമാക്കുന്നതും അര്‍ത്ഥവത്താക്കുന്നതും എന്നതുതന്നെ. ശാരീരികമായ സാന്നിധ്യവും (physical presence), അടുപ്പവുമെല്ലാം നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ സജീവമാക്കും. അതു കൊണ്ടല്ലേ, കൊറോണ പകരാതി രിക്കാന്‍ ക്വാറന്റൈനില്‍ കഴിയു ന്നവര്‍ എത്രയും വേഗം പുറംലോകം കാണാന്‍ വീര്‍പ്പുമുട്ടുന്നത്. ഒരാള്‍ മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നതും, മൊബൈ ലില്‍ സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുള്ളതുപോലെയാണ് ദൃശ്യലോകവും പ്രതീതിലോക വും തമ്മിലുള്ള വ്യത്യാസം.
രണ്ടാം ലോക മഹായുദ്ധത്തി ന്റെ ഭീകരതകള്‍ നേരിട്ടനുഭവിച്ച യഹൂദ ചിന്തകനായ എമ്മാനു വേല്‍ ലെവിനാസ് (1905-1995) വ്യക്തിബന്ധങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചു നല്‍കുന്ന നിഗമനം ഇതാ ണ്. The face of the other is a living epiphany. അപരന്റെ മുഖം എന്നെ സംബന്ധിച്ചിടത്തോളം ജീവനുള്ള വെളിപാടായി മാറണം. മു ഖമുള്ള മനുഷ്യന്‍ പലപ്പോഴും മുഖം നഷ്ടപ്പെട്ടവനെപ്പോലെയും, യഥാര്‍ത്ഥ മുഖം മറ്റുള്ളവര്‍ തിരിച്ചറിയാതെ ജീവിക്കുകയും ചെയ്യ ണമെന്ന് ആഗ്രഹിക്കുന്ന ഉത്തരാധുനിക കാലഘട്ടത്തില്‍ സാക്ഷാല്‍ മുഖാവരണം (mask) അണിഞ്ഞു നടക്കേണ്ടിവരുന്നു എ ന്നത് മറ്റൊരു വിരോധാഭാസം.

വളരെ സാന്ദര്‍ഭികമായിട്ടാണെങ്കിലും ഒരു കാര്യം ഇവിടെ ഓര്‍ക്കുന്നു. മനഃശാസ്ത്രത്തില്‍ വ്യക്തിത്വം (personality) എന്ന വാക്കിന്റെ ഉല്‍ഭവം ലത്തീന്‍ ഭാഷയിലെ 'persona' എന്ന പദത്തില്‍ നിന്നാണെന്ന് നാം വായിക്കുന്നു. അതിന്റെ അര്‍ഥം മുഖാവരണം (mask) എന്നാണല്ലോ. ഓരോ വ്യക്തിയും തന്റെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുവാന്‍ വ്യത്യസ്ത മുഖാവരണ ങ്ങള്‍ എടുത്തണിയുന്നു. ഈ മു ഖാവരണം സാധാരണ നിലയില്‍ വ്യക്തിയുടെ മാനസിക തലത്തിലാണെങ്കില്‍ കൊറോണക്കാലത്ത് മുഖാവരണങ്ങള്‍ ദൃശ്യലോക ത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു.

സൗഹൃദങ്ങളും സഖിത്വവുമാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെങ്കില്‍, ബന്ധങ്ങളുടെ ഊഷ്മളതയും, ചൂടും ചൂരും നമുക്ക് അനുഭവിക്കാനാകണം. ശരീരത്തിന്റെ സാന്നിധ്യമില്ലാത്ത പ്രതീതി ലോകത്തിലെ ബന്ധങ്ങള്‍, വെറും ഉപരിപ്ലവമായ ബന്ധങ്ങളാണെന്ന് നാം തിരിച്ചറിയുന്നു. "To be is to be related" എന്നാണല്ലോ തത്വം. കൊറോണ ക്കാലത്ത് നമുക്ക് ഓണ്‍ലൈന്‍ ബ ന്ധങ്ങളും, ഇലക്‌ട്രോണിക് മാധ്യ മങ്ങളിലൂടെയുമുള്ള ബന്ധങ്ങ ളും വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷെ, നാം ആഗ്രഹിക്കുന്ന ഹൃദയതലത്തിലുള്ള അടുപ്പവും ഒരുമയും അവിടെ ഇല്ലാതെ പോകുന്നു. Communication breeds communion എന്നാണല്ലോ പറയുക. ആശയ സംവേദനം ആത്മ സംസ്സര്‍ഗ്ഗത്തെ വളര്‍ത്തുന്നു. മാര്‍ട്ടിന്‍ ബ്യൂബറെപ്പോലുള്ള അസ്തിത്വ ചിന്തകള്‍ (18781965) പറയുന്നതുപോലെ ഞാനും നീയും (I-thou) യഥാര്‍ത്ഥ ബന്ധ ത്തിലാണ് ഒരുവന്റെ വ്യക്തിത്വത്തിന്റെ സമഗ്ര വളര്‍ച്ച സാധ്യമാകൂ. പ്രതീതി ലോകത്തില്‍ ഈ ബന്ധം വെറും ഉപരിപ്ലവമാകുന്നു. മനുഷ്യനെന്ന യാഥാര്‍ഥ്യം ക്രിയാ ത്മകതയൊന്നുമില്ലാതെ, ഒരിടത്തുമാത്രം നിലയുറപ്പിച്ചവനല്ല (static being). അവന് ചലനാത്മ കതയും, ക്രിയാത്മക ശേഷിയുമു ണ്ട്. ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്ന ഈ കൊറോണക്കാല ത്ത് യാത്രകള്‍ ഒഴിവാക്കി ഭവന ങ്ങളില്‍ കഴിഞ്ഞുകൂടുകയാണ്. മനുഷ്യന്റെ ഈ സഞ്ചാരസ്വാത ന്ത്ര്യത്തിന് നിയന്ത്രണമായപ്പോള്‍ വാഹനങ്ങള്‍ ഒഴിവാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം യാത്ര ചെ യ്യുന്നു. അസ്തിത്വ ചിന്തകനായ ഗബ്രിയേല്‍ മാര്‍സല്‍ (1889-1973) മനുഷ്യനിട്ട പേരാണ് Homo Viator മനുഷ്യനെന്ന യാത്രക്കാരന്‍. ഈ യാത്ര ഇന്ന് പ്രതീതി ലോകത്തിലേക്കായി ഏറെ ചുരുങ്ങുന്ന കാഴ്ച നാം കാണുന്നു.

പുതിയ അവബോധങ്ങള്‍

തത്വശാസ്ത്രത്തിന്റെ ആരംഭം മുതല്‍ ഇന്നോളം നിലനില്‍ക്കുന്ന രണ്ട് – വ്യത്യസ്തങ്ങളായ വാദഗതികളുണ്ട്. ഒന്നാമത്തേത്, ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമായവ മാത്രമേ സത്യമായിട്ടുള്ളു എന്ന കാഴ്ചപ്പാടാണ് (materialism). പശ്ചാത്യ ത ത്ത്വശാസ്ത്രത്തില്‍ നിലനിന്ന ആ റ്റോമിക കാഴ്ചപ്പാട് (atomism) തികച്ചും ഭൗതികതയിലൂന്നിയതാണ്. ഭാരതീയ തത്വശാസ്ത്രത്തില്‍ വളര്‍ന്നുവന്ന ചാര്‍വാക ദര്‍ശനവും ഇതേ ആശയത്തിന് ഊന്നല്‍ നല്‍കുന്നു. ദൃശ്യലോകത്തിനേ ഇവിടെ പ്രസക്തിയുള്ളൂ. രണ്ടാമത്തേത് മനസ്സും ആശയങ്ങളും മാത്രമേ സത്യമായിട്ടുള്ളൂ എന്ന് പഠിപ്പിക്കുന്ന ആശയവാദമാണ് (idealism). ഈ വാദഗതികളെ കൂട്ടിയിണക്കി ദൃശ്യ ലോകത്തെയും അദൃശ്യ ലോകത്തെയും മനോഹരമായി ബന്ധിപ്പിച്ച തത്ത്വ ശാസ്ത്രജ്ഞനാണ് ഇമ്മാനുവല്‍ കാന്റ (1724- 1804). ദൃശ്യലോകത്തെ അദ്ദേഹം ഫിനോമിനന്‍ (പ്രതിഭാസം) എ ന്നും അദ്യശ്യലോകത്തെ ന്യൂമിനന്‍ എന്നും വിളിച്ചു. നമ്മുടെ കാഴ്ചകളെല്ലാം ഈ പ്രതിഭാസങ്ങളുടെ ലോകമാണ്. അതില്‍നി ന്ന് യഥാര്‍ത്ഥത്തിലുള്ള ഉള്‍ക്കാഴ്ചകളിലേക്കും സത്യത്തിലേക്കും നാം നീങ്ങണം.

കൊറോണ കാലത്ത് നമ്മില്‍ വളര്‍ന്നുവന്ന മറ്റൊരു ശക്തമായ അവബോധം ഇതാണ്. മനുഷ്യാസ്തിത്വവുമായി ബന്ധപ്പെട്ട ഏതൊരു കാലികപ്രശ്‌നവും അപഗ്ര ഥിക്കേണ്ടത് മനുഷ്യന്റെ ആത്മജ്ഞാനത്തില്‍ നിന്നാകണം (self understanding) എന്ന തിരിച്ചറിവ്. ദൃശ്യലോകത്തിന്റെ നന്മയും ന്യൂനതകളും നമ്മള്‍ മനസ്സിലാക്കി. പ്രപഞ്ചത്തിലെ എന്തിനേയും നൂ റുശതമാനം ഒപ്പിയെടുക്കുവാന്‍ ശാസ്ത്രബുദ്ധിക്ക് അസാധ്യമാണെന്ന് നാം കണ്ടറിഞ്ഞു. എല്ലാം മനസ്സിലാക്കി സകലതും നിയന്ത്രി ക്കാമെന്ന മനുഷ്യന്റെ ഗര്‍വ് അപകടകരമാണെന്ന് കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു. ഒരു സൂക്ഷ്മാണുവിനെ പ്രതിരോധിക്കാനാവാതെ ശാസ്ത്രലോകം പകച്ചു നില്‍ക്കുന്ന കാഴ്ച ദൃശ്യ ലോകത്തില്‍ അഭിരമിക്കുന്ന മനു ഷ്യന്‍ എത്ര നിസ്സാരനാണെന്ന് ന മ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം കൊറോണയുടെ വരവോടെ വെര്‍ ച്ച്വല്‍ ലോകത്തിന്റെ സാധ്യതക ളും പരിമിതികളും എത്രമാത്രമാണെന്ന് നാം അനുഭവിച്ചറിഞ്ഞു.

പാരസ്പര്യത്തിന്റെ ന്യൂതന കാഴ്ചപ്പാട്

മനുഷ്യന്റെ അസ്തിത്വപരമായ നിലനില്‍പ്പിന് ഈ രണ്ട് ലോക വും ആവശ്യമാണ്. ദൃശ്യലോകവും, വെര്‍ച്ച്വല്‍ ലോകവും, ഫിനോമിനനും, ന്യൂമിനനും, ഭൗതികതലവും, ആശയതലവുമെല്ലാം അര്‍ത്ഥവത്തായ ജീവിതത്തിന് ആവശ്യമാണ്. ഏതെങ്കിലും ഒന്നിനെ കേവലവല്‍ക്കരിച്ച് മറ്റേതിനെ പാര്‍ശ്വവല്‍ക്കരിക്കാന്‍ നമുക്കാവി ല്ല. ദൃശ്യലോകത്തോടുള്ള അമിത മായ ആസക്തി അപകടമാവുന്ന തുപോലെ തന്നെ പ്രതീതി ലോക ത്തോടുള്ള അത്യാസക്തിയും അപകടകരമാണ്. പാരസ്പര്യത്തിലാണ് അസ്ഥിത്വം ഇതള്‍ വിരിയേണ്ടത് (principle of complementarity). ഭൗതികതയും, ശാസ്ത്രീയത യും, ദൃശ്യലോകവും, അദൃശ്യലോകവും തമ്മില്‍ ആരോഗ്യപരമായ ഒരു കൂടിച്ചേരലാണ് ആവശ്യം. പരസ്പരാശ്രയത്വത്തിന്റെ (inter-dependence) ഒരു ചിന്താരീതിയും ജീവിതരൂപവും രൂപപ്പെടുത്തുവാന്‍ നമുക്കാകണം. പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ യാഥാര്‍ഥ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരുക്കുന്നതി നാല്‍ ഏതെങ്കിലുമൊന്ന് അപകടത്തിലായാല്‍ മറ്റെല്ലാം തകിടംമറി യും. ഒരുപക്ഷെ, കൊറോണക്കാലം കഴിഞ്ഞാലും നമുക്ക് പ്രതീതി ലോകവുമായി കൂടുതല്‍ ബന്ധപ്പെടേണ്ടിവരും. എന്നിരുന്നാലും, പാരസ്പര്യത്തിന്റെ മനോഭാവത്തില്‍ ഇവയെ നോക്കിക്കാണാനും ആദര്‍ശവല്‍ക്കരിക്കാതിരിക്കാനും നമുക്കാകണം. Existence is co-existence.

അസ്തിത്വമെന്നത് സഹാ സ്തിത്വമാണെങ്കില്‍, മനുഷ്യനെ ആദരിച്ചും, ഈ പ്രകൃതിയെയും മണ്ണിനെയും സ്‌നേഹിച്ചും, അതീ ന്ദ്രീയതലങ്ങളിലേക്ക് ഉയരുവാന്‍ മനുഷ്യകുടുംബത്തിന് സാധ്യമാകുമ്പോള്‍ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ച്ചേരുന്ന ഈ പ്രപഞ്ചം നമ്മുടെ പൊതുഭവനമായി മാറും. ഇതാകട്ടെ കൊറോണ നല്‍കുന്ന ജീവിതപാഠം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org