Latest News
|^| Home -> Cover story -> നവമാധ്യമങ്ങളിലെ ഇ-സുവിശേഷവത്കരണം

നവമാധ്യമങ്ങളിലെ ഇ-സുവിശേഷവത്കരണം

Sathyadeepam


ബ്രദര്‍ സിറില്‍ പാലച്ചുവട്ടില്‍

‘ഗൂഗോള’ത്തിലാണു നാമിന്നു ജീവിക്കുന്നത്. എന്നുവച്ചാല്‍ ഗൂഗിള്‍ ലോകത്തില്‍ പോസ്റ്റും ലൈക്കും കമന്‍റും ഷെയറും ഇഷ്ടപ്പെടുന്നവരുടെ ‘ഗൂ’-ലോകത്തില്‍ ക്രിസ്തുവിനു സ്ഥാനമുണ്ടോ? കുറച്ചുനാളുകളായി മനസ്സിനെ വലയ്ക്കുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഒരു എളിയ പ്രയത്നമാണ് ഈ ലേഖനം. “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോ. 16:15) എന്ന ക്രിസ്തുമൊഴിയെ ധ്യാനിച്ചപ്പോള്‍ ‘സുവിശേഷവത്കരണ’മാണ് ഒരു ക്രൈസ്തവന്‍റെ കടമയെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ഈ കടമ ഫലപ്രദമായി വിനിയോഗിക്കാനുള്ള ഏറ്റവും നല്ല ഉപാധികളാണു നവമാധ്യമങ്ങള്‍. ‘ഡിജിറ്റല്‍ ഭൂപ്രദേശത്ത് സുവിശേഷത്തിന്‍റെ സന്ദേശവുമായി നാം നിരന്തര സാന്നിദ്ധ്യമാകേണ്ടിയിരിക്കുന്നു” എന്ന ലോസ് ആഞ്ചല്‍സ് ആര്‍ച്ച്ബിഷപ് ജോസ് ഹോമസിന്‍റെ വാക്കുകള്‍ ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്നു.

ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെയും മറ്റ് ഓണ്‍ലൈന്‍-ഡിജിറ്റല്‍ മാധ്യമങ്ങളെയും ‘നവമാധ്യമങ്ങള്‍’ എന്ന ഒറ്റ കുടക്കീഴില്‍ നമുക്കു നിര്‍ത്താവുന്നതാണ്. കാരണം, ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ആശയങ്ങളും അറിവുകളും സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ഒരു ക്ലിക്കിന്‍റെ വേഗതയില്‍ കൈമാറുക എന്നതാണ് ഇവയുടെയെല്ലാം പൊതുലക്ഷ്യം. ഈ നവമാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തിന്‍റെ അനന്തസാദ്ധ്യതകളെ കണ്ടെത്തുകയും ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. “സാമൂഹ്യമാധ്യമങ്ങള്‍ ദൈവത്തിന്‍റെ പ്രത്യേകസമ്മാനമാണെന്നും അതു പരസ്പരമുള്ള ആശയസംവേദനം സാദ്ധ്യമാക്കുന്നുവെന്നുമുള്ള വാക്കുകളിലൂടെ ജനലക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ ഒരേസമയം സഭയ്ക്കു മാതൃകയും വെല്ലുവിളിയുമായി. ഇന്‍റര്‍നെറ്റ് വിസ്ഫോടനത്തിന്‍റെ ഇക്കാലത്തു സഭ ‘ഇ-സഭ’ ആകേണ്ടതിന്‍റെ സൂചനയാണിത്.

സുവിശേഷവത്കരണം: സഭാമക്കളുടെ കടമ
‘ലോകത്തിന്‍റെ സുവിശേഷമായി’ അവതരിച്ച ക്രിസ്തുവിനെ സംവഹിക്കുകയും അവനില്‍നിന്ന് ആരംഭിക്കുകയും അവനില്‍ത്തന്നെ നിലകൊള്ളുകയും ചെയ്യുന്നവളാണു തിരുസഭ. യേശുക്രിസ്തുവിന്‍റെ സുവിശേഷം ജീവിക്കുക, സാക്ഷ്യപ്പെടുത്തുക എന്നീ മാനങ്ങള്‍ സഭയുടെ ദൗത്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. “ജെറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നി ങ്ങള്‍ എനിക്കു സാക്ഷികളായിരിക്കണം” (അപ്പ. 1:8) എന്ന ദൈവഹിതത്തിന് ആമ്മേന്‍ പറയലാണ് ഈ ദൗത്യം. സഭാമക്കളെന്ന ഈ ദൗത്യം നിര്‍വഹിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.

പോള്‍ ആറാമന്‍ മാര്‍പാപ്പ സുവിശേഷവത്കരണത്തെപ്പറ്റി പറയുന്നു: “സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്ത” (ലൂക്കാ 2:10) ആയാണു യേശു ലോകത്തില്‍ അവതരിച്ചത്. ദരിദ്രര്‍ക്കു സുവിശേഷമായി, ബന്ധിതര്‍ക്കു മോചനമായി, അന്ധര്‍ക്കു കാഴ്ചയായി, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യമായി തീര്‍ന്ന യേശുവാണു സഭയുടെ ജീവിതനിയമവും മാതൃകയും.” ആ മാതൃകയില്‍ നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ടു മനുഷ്യസമൂഹത്തെയും ലോകത്തെയും ദൈവരാജ്യത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കുകയാണു സഭ ചെയ്യേണ്ട ശുശ്രൂഷ.

മാധ്യമങ്ങളോടുള്ള സഭാനിലപാട്
മാധ്യമങ്ങളെയും സുവിശേഷവത്കരണ ദൗത്യത്തെയും പരസ്പരം യോജിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സഭയിലുണ്ടായിരുന്നു. “ജനങ്ങളെ സുവിശേഷസന്ദേശംകൊണ്ടു കണ്ടുമുട്ടാനുള്ള പുതിയ വഴികള്‍ ആധുനിക മാധ്യമങ്ങള്‍ നല്കുന്നു. മാധ്യമങ്ങളെ സുവിശേഷവത്കരണത്തിനുവേണ്ടി ഉപയോഗിക്കാതിരുന്നാല്‍ നാം കര്‍ത്താവിന്‍റെ മുന്നില്‍ കുറ്റക്കാരായിരിക്കും” എന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഇതിന് അടിവരയിടുന്നു. 1963 ഡിസംബര്‍ 4-ാം തീയതി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍, സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളെക്കുറിച്ചുള്ള ഇന്‍റര്‍ മിരിഫിക്കാ (കിലേൃ ങശൃശളശരമ) എന്ന ഡിക്രിയിലൂടെ അദ്ദേഹം സുവിശേഷത്തിന്‍റെ മാധ്യമപ്രവേശത്തെ വീണ്ടും ഊന്നിപ്പറഞ്ഞു. 1971 മേയ് 23-ന് സാമൂഹ്യസമ്പര്‍ക്കത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച കമ്യൂണിയോ എ ത്ത് പ്രോഗ്രസിയോ (ഇീാാൗിശീ ലേ ജൃീഴൃലശൈീ) എന്ന അജപാലനരേഖയും മാധ്യമങ്ങളോടുള്ള സഭയുടെ തുറന്ന നിലപാടുകളെ അട യാളപ്പെടുത്തുന്നതാണ്.
1991-ല്‍ വേള്‍ഡ് വൈഡ് വെ ബ് (ംംം) ടീം ബെര്‍ണേഴ്സ്ലീ പ്രകാശനം ചെയ്തതോടെ കമ്പ്യൂട്ടറിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും മൊ ബൈല്‍ഫോണുകളുടെയും വളര്‍ ച്ച ദ്രുതഗതിയിലായി. ഇതു തിരിച്ചറിഞ്ഞ് ക്രൈസ്തവജനതയെ, വിശേഷിച്ച് യുവതലമുറയെ ക മ്പ്യൂട്ടര്‍ സംസ്കാരത്തെ സുവിശേഷവത്കരിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിക്കുകയുണ്ടായി: “മറ്റു കാലഘട്ടങ്ങ ളിലെന്നപോലെ ഈ പുതിയ മു ന്നേറ്റത്തിലും അപകടവും വാഗ്ദാ നവും ഇടകലര്‍ന്നുനില്ക്കുന്നു. സഭയുടെ മുന്നില്‍ സൈബര്‍ സ്പേ സിന്‍റെ പുതിയ ലോകം അതിന്‍റെ സാദ്ധ്യതകളുപയോഗിച്ചു സുവിശേഷസന്ദേശം സാഹസികമായിത്തന്നെ പ്രഘോഷിക്കാനുള്ള വി ളിയാണ് ഉള്ളത്.” ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാകട്ടെ “ഡിജിറ്റല്‍ ലോകത്തിലെ മാധ്യമങ്ങള്‍ വചനത്തിനു സാക്ഷ്യം വഹിക്കുന്ന വിധത്തില്‍ സഭയിലെ പു രോഹിതന്‍ ഇടപെടണമെന്നും ക്രിസ്തുവിന്‍റെ മുഖം പ്രകാശിപ്പിക്കുന്നതിന് അത്യന്താധുനിക മാ ധ്യമങ്ങള്‍ക്കുള്ള നിസ്തുലമായ കഴിവും സാദ്ധ്യതയും പ്രായോഗികമാക്കുകയാണു പൗരോഹിത്യ ധര്‍മ്മമെന്നും” ഓര്‍മിപ്പിക്കുകയുണ്ടായി.
ബെനഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പയില്‍ നിന്നു ഫ്രാന്‍സിസ് മാര്‍ പാപ്പയില്‍ എത്തിനില്ക്കുമ്പോള്‍ സുവിശേഷവത്കരണത്തിനു സാ ദ്ധ്യമായ എല്ലാ നവമാധ്യമങ്ങളും ഉപയോഗിക്കുക എന്ന ആഹ്വാനമാണു നാം കേള്‍ക്കുക. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സജീവമായിക്കൊണ്ട്, സാമൂഹ്യമാധ്യമങ്ങള്‍ വഴി കോടിക്കണക്കിനു ജനങ്ങളിലേക്ക് അദ്ദേഹം സുവിശേഷസന്ദേ ശം എത്തിക്കുന്നു.
നവമാധ്യമങ്ങളിലുടെ സുവിശേഷവത്കരണം എങ്ങനെ നടത്താം?
‘കത്തോലിക്കാസഭ സാമൂഹ്യമാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സാദ്ധ്യതകളെ ക്രിയാത്മകവും ആഴമേറിയതുമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന വേദികളാക്കി മാറ്റ ണ’മെന്ന് 2007 മുതല്‍ 2015 വരെ വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ കമ്യൂണിക്കേഷന്‍റെ സെക്രട്ടറിയായിരുന്ന മോണ്‍. പോള്‍ ടിഗേ അ ഭിപ്രായപ്പെടുന്നു. മാത്രമല്ല, “ഡിജിറ്റല്‍ ലോകമെന്നത് ഒരു താത്കാലിക പ്രതിഭാസമല്ല. നാം അംഗീകരിക്കുകയും പൊരുത്തപ്പെടുകയും ചെയ്യേണ്ട യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
“നിങ്ങളുടേതല്ലാതെ ക്രിസ്തുവിനു കരങ്ങളില്ല’ എന്നു തുടങ്ങു ന്ന ആവിലായിലെ വി. തെരേസ യുടെ വാക്കുകള്‍ക്കു മാറ്റം വരുത്തി, ഫാ. ബോബി കണ്ണേഴത്ത് എസ്ഡിബി ‘മതവും ചിന്തയും’എന്ന പ്രസിദ്ധീകരണത്തില്‍ ഇപ്രകാരമെഴുതി: “നിങ്ങളിലൂടെയല്ലാ തെ ക്രിസ്തുവിന് ഓണ്‍ലൈനില്‍ വരാനാവില്ല. നിങ്ങളുടേതല്ലാതെ സ്വന്തമായി ബ്ലോഗോ ഫെയ്സ് ബുക്ക് പേജോ യേശുവിനില്ല. നി ങ്ങളുടെ ട്വിറ്റുകളിലൂടെയാണു ലോകം ക്രിസ്തുവിന്‍റെ സ്നേഹം അറിയേണ്ടത്. നിങ്ങളുടെ പോസ്റ്റുകളിലൂടെയാണു വചനം പങ്കുവയ്ക്കപ്പെടേണ്ടത്. നിങ്ങള്‍ ചെയ്യു ന്ന അപ്ലോഡുകളിലൂടെയാണു പ്രതീക്ഷയും സാന്ത്വനവും എല്ലാവര്‍ക്കും അനുഭവവേദ്യമാകേണ്ടത്. ഓര്‍ക്കുക, നിങ്ങളിലൂടെയല്ലാ തെ ക്രിസ്തുവിന് ഓണ്‍ലൈന്‍ സാന്നിദ്ധ്യമില്ല.”
നവമാധ്യമങ്ങളിലൂടെയുള്ള സു വിശേഷവത്കരണത്തിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്ന വാക്കുകളാണിവ.
നവമാധ്യമമേഖലയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള സാദ്ധ്യതകളിലേക്ക്…
1. ആപ്പുകള്‍: ഉപഭോക്താവ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഒരു ജോ ലിയുടെ പൂര്‍ത്തീകരണത്തിനായി കമ്പ്യൂട്ടറിന്‍റെ കഴിവുകള്‍ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന ക മ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപവിഭാഗമാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ അഥവാ ആപ്സ്. രണ്ടര ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ക ത്തോലിക്കാസഭയുടെ കീഴിലുള്ള ആപ്പുകളെ വിസ്മരിക്കുന്നില്ല. എ ന്നിരിക്കലും ഓരോ ഇടവകയ്ക്കുംവേണ്ടി തയ്യാര്‍ ചെയ്ത പ്രത്യേക മൊബൈല്‍ ആപ്പുകള്‍ വളരെ അ ത്യാവശ്യമാണിന്ന്. ഇടവകയുമാ യി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിശ്വാസികളുടെ വിരല്‍ത്തുമ്പിലേ ക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കും.
2. ബ്ലോഗുകള്‍: കത്തോലിക്കാസഭയുടെ ശ്രദ്ധ അധികം പ തിയാത്ത മേഖലയാണിത്. ആയിരക്കണക്കിനു ബ്ലോഗുകളും ബ്ലോ ഗ് എഴുത്തുകാരുമുള്ള ഈ കൊ ച്ചുകേരളത്തില്‍ ബ്ലോഗുകളുടെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞു നാം അവയെ ഫലപ്രദമായി ഉപയോഗിക്കണം. പ്രസംഗങ്ങള്‍, ആത്മീയചിന്തകള്‍, കഥകള്‍ എന്നിവയെ ല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള മികച്ച സാദ്ധ്യതയാണു ബ്ലോഗുകള്‍ തുറന്നിടുന്നത്.
3. വിക്കിപീഡിയ: ജിമ്മി വെയില്‍സിന്‍റെ നേതൃത്വത്തില്‍ 2001 ജനുവരിയിലാണു വിക്കിപീഡിയ നിലവില്‍ വന്നത്. വിവിധ ഭാഷകളില്‍ രൂപീകരിച്ചിട്ടുള്ള സ്വ തന്ത്രവും വിശാലവുമായ വിശ്വവിജ്ഞാന കോശമാണിത്. വിശുദ്ധരുടെ ജീവിതങ്ങളും സഭാപഠനങ്ങ ളും മറ്റും ഇതില്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ അതു സഭയുടെ എ ക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നാകും എന്നതില്‍ സംശയമില്ല.
4. യൂട്യൂബ്: വീഡിയോ ക്ലിപ്പുകളും മറ്റും കാണാന്‍ ഏറെ പേ രും ഏറ്റവുമധികം ഉപയോഗിക്കു ന്നതു യൂട്യൂബാണ്. ക്രിസ്തീയമൂല്യങ്ങള്‍ വളര്‍ത്തുന്ന വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും മി കച്ച കമന്‍റുകളിട്ട് അതു ഷെയര്‍ ചെയ്യുന്നതും ഉത്തമമായിരിക്കും. ജോസഫ് പുത്തന്‍പുരയ്ക്കന്‍ എ ന്ന കപ്പൂച്ചിന്‍ വൈദികന്‍റെ പ്രസംഗങ്ങള്‍ യൂട്യൂബില്‍ പതിനഞ്ചു ല ക്ഷം പേരാണു കാണുന്നതെന്ന സ ത്യം നമുക്കു പ്രചോദനകരമാണ്.
5. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍: ‘ഗ്ലോബല്‍ വില്ലേജ്’ എന്ന മാര്‍ ഷല്‍ മക്ലൂഹന്‍റെ ആശയത്തിനു സൈബര്‍ ലോകം നല്കിയ സാ ക്ഷാത്കാരമാണു സോഷ്യല്‍ നെ റ്റ്വര്‍ക്കുകള്‍ പേഴ്സണല്‍ വെബ് പേജുകള്‍ തയ്യാറാക്കാനും സുഹൃത്തുക്കളുമായി ബന്ധപ്പെടാനും മ റ്റുമുളള വലിയ സാദ്ധ്യതകള്‍ ഫെ യ്സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ നല്കുന്നു.
കരുണയുടെ മാലാഖയായ മ ദര്‍ തെരേസയ്ക്കെതിരെ രൂക്ഷമാ യ ആരോപണങ്ങളും വിമര്‍ശനങ്ങളും മദറിനെ വിശുദ്ധയാക്കുന്നതിനോടനുബന്ധിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. ഫെ യ്സ്ബുക്കില്‍ മദറിനെതിരെ പ്രത്യക്ഷപ്പെട്ട ഒരു ട്രോളിന് ഒരു ചെറുപ്പക്കാരന്‍ നല്കിയ മറുപടി പ്ര ത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അതിങ്ങനെയാണ്: “മദറിന്‍റെ മഹത്ത്വമറിയണമെങ്കില്‍, സുഹൃത്തേ, ആദ്യം നിനക്കു കുഷ്ഠം വരണം. നിന്‍റെ ശരീരം മുഴുവന്‍ പഴു ത്തു പൊട്ടിയളിഞ്ഞു ചലം ഒലിക്കണം. നിന്‍റെ വ്രണത്തില്‍ ഈച്ച വന്നുകൂടുകയും പട്ടി നക്കുകയും ചെയ്യണം. നിന്‍റെ വീട്ടുകാര്‍ നി ന്നെ കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പി ആട്ടിപ്പുറത്താക്കണം. ഈ അവസ്ഥയില്‍ നിന്‍റെയടുത്തു വ ന്നു സാന്ത്വനം പറഞ്ഞു തലോടി, വ്രണങ്ങളില്‍ മരുന്നുവച്ച് സുഖമാകുവോളം സ്വന്തംവീട്ടില്‍ കൊണ്ടു പോയി പരിചരിക്കുന്ന ഒരാളെ ക ണ്ടെത്താത്തിടത്തോളം ഈ അമ്മയുടെ മഹത്ത്വം നീ തിരിച്ചറിയുക യില്ല.” കത്തോലിക്കാസഭയുടെ ശ്ര ദ്ധ പതിയേണ്ട ഒരു മേഖലയാണു സോഷ്യല്‍ നെറ്റ്വര്‍ക്കുകളെന്നു വ്യക്തം.
ഫ്രാന്‍സിസ് മാര്‍പാപ്പ; നവമാധ്യമങ്ങളിലെ ഇ-മാര്‍പാപ്പ
ദൈവം കത്തോലിക്കാസഭ യ്ക്കു നല്കിയ മഹത്തായ സമ്മാനമാണു ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വതസിദ്ധമായ ശൈലികള്‍കൊണ്ടും വാക്കുകള്‍കൊണ്ടും പാപ്പ ലോകത്തെ ആകര്‍ഷിക്കുന്നു. 2016 മാര്‍ച്ച് 19-നു ഫ്രാന്‍സിസ് മാര്‍പാ പ്പ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ആദ്യസന്ദേശം പോസ്റ്റ് ചെയ്തു: “എനിക്കായി പ്രാര്‍ത്ഥിക്കുക.” ഒപ്പം പരിശുദ്ധ പിതാവു പ്രാര്‍ത്ഥനയില്‍ മു ഴുകിയിരിക്കുന്ന ചിത്രവും. അന്നുമുതലിങ്ങോട്ട് അദ്ദേഹം നവമാധ്യമങ്ങളിലെ ഇ-മാര്‍പാപ്പയാണ്. ട്വിറ്റര്‍ ഉപയോഗിക്കുന്ന, ഏവരെ യും ക്രിസ്തുവിലേക്ക് അടുപ്പിക്കു ന്ന ആശയവിനിമയത്തിന്‍റെ ഇന്ന ത്തെ ആചാര്യനാണ് അദ്ദേഹം.
ജാഗ്രതയോടെയുള്ള ഉപയോഗം
ഒരു തലമുറയാകെ ഇന്‍റര്‍നെറ്റിലേക്കു കുടിയേറിക്കഴിഞ്ഞതിനാല്‍ സുവിശേഷം ഇന്‍റര്‍നെറ്റ് ലോകത്തെ ആസ്വാദകര്‍ക്കായി അനുരൂപപ്പെടുത്തേണ്ടതു സഭയുടെ ധാര്‍മികോത്തരവാദിത്വമാണ്. എന്നാല്‍ നവമാധ്യമങ്ങളില്‍ ജാഗ്രതയോടെയാവണം സുവിശേഷത്കരണം നടത്തുവാന്‍. കാര ണം ഡിജിറ്റല്‍ ലോകത്ത് കര്‍ത്താവിനെ കണ്ടുമുട്ടാന്‍ വഴിയൊരുക്കുന്നത് ഒരു ലക്ഷ്യത്തിലേക്കുള്ള ആരംഭമാണ്. അതായത്, യാഥാര്‍ ത്ഥ്യങ്ങളുടെ ലോകത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നതിലേക്കുള്ള ആദ്യചുവടുവയ്പ് മാത്രമാണിത്. മാത്രമല്ല, നവമാധ്യമങ്ങളുടെ ധാര്‍മികനിലവാരവും അവ പുറപ്പെടുവിക്കുന്ന ഫലങ്ങളും സ ഭയുടെ വീക്ഷണത്തിനു നിരക്കുന്നതുമായിരിക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു: മനുഷ്യന്‍ മാധ്യമങ്ങളെ പ്രപഞ്ച പിതാവിന്‍റെ ആസൂത്രണ പരിപാടികള്‍ക്കു വിരുദ്ധമായ വിധത്തി ലോ തങ്ങളുടെ തന്നെ നാശത്തി നു വഴിതെളിക്കത്തക്ക രീതിയി ലോ ഉപയോഗിക്കാമെന്നുള്ള പരമാര്‍ത്ഥവും സഭ നല്ലവണ്ണമറിയുന്നുണ്ട്. വാസ്തവത്തില്‍ ഇവയു ടെ ദുര്‍വിനിയോഗം മൂലം മാനവ സമുദായത്തിനു പലപ്പോഴും നേരിട്ടിട്ടുള്ള നാശങ്ങളോര്‍ത്തു മാതൃസഹജമായ ദുഃഖത്തോടെ സഭ വിലപിക്കാതിരിക്കുന്നില്ല.” നവമാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷണത്തിനു ജാഗ്രത കൂടി യേ തീരുവെന്നു വ്യക്തം.
2013-ലെ 47-ാം ലോക മാധ്യമ ദിനത്തോടനുബന്ധിച്ചു ബെനഡി ക്ട് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു: “സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ മനുഷ്യനു തന്‍റെ അറിവും ആശയങ്ങളും പങ്കുവയ്ക്കാനുള്ള ഒരു പൊതുവേദിയാണ്. മാത്രമല്ല, യുവജനങ്ങള്‍ക്കു സുവിശേഷം ല ളിതമായി മനസ്സിലാക്കാന്‍ ഉപകരിക്കുന്നവകൂടിയാണു സോഷ്യല്‍ സൈറ്റുകള്‍.” “സോഷ്യല്‍ മീഡി യ ഒരേസമയം അന്വേഷണങ്ങളു ടെ ചിന്താധാരയിലെ നാഡിമിടിപ്പ് അറിയാനുള്ള സ്റ്റെതസ്കോപ്പും അവരോടു ദൈവവചനം പ്രഘോഷിക്കാനുള്ള മെഗാഫോണുമാണ്” എന്ന് മെരെഡിത്ത് ഗോള്‍ഡും ഓര്‍ മിപ്പിക്കുന്നു. അതിനാല്‍ നവമാധ്യമങ്ങളിലൂടെയുള്ള ഇ-സുവിശേഷവത്കരണമാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം. നവമാധ്യമങ്ങളില്‍ ക്രിസ്തുവിന് അന്നും ഇന്നും എന്നും സ്ഥാനമുള്ളതിനാല്‍ ഇതു സാദ്ധ്യമാണുതാനും. ഈ ലേഖന മെഴുതി അവസാനിപ്പിക്കുമ്പോള്‍ ഒരു ചിന്ത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു: “എന്‍റെ ഈശോയേ, അങ്ങേ ലൈക്കടിക്കാനും ഷെയര്‍ ചെയ്യാനും കിട്ടിയ എത്രയോ അ വസരങ്ങള്‍ ഞാന്‍ പാഴാക്കിക്കളഞ്ഞു.”
(സത്യദീപം നവതി ആഘോഷ സാഹിത്യമത്സരത്തില്‍ 18-35 പ്രായ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ലേഖനം)

Leave a Comment

*
*