ഫാസിസം: അറിയേണ്ട യാഥാർത്ഥ്യം

ഫാസിസം: അറിയേണ്ട യാഥാർത്ഥ്യം

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍

കഴിഞ്ഞ കുറച്ചു നാളുകളാ യി നമ്മുടെ നാടിനെ ബാധിച്ച മാറാവ്യാധിയായി ഫാസിസവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചക ളും മാറി കഴിഞ്ഞു. ഇന്ത്യയ്ക്കക ത്തുള്ള വിവിധ ഫാസിസ നീക്ക ങ്ങള്‍, ഗൌരീ ലങ്കേഷിന്‍റെ മര ണത്തോടെ അതിരുവിട്ടു കഴി ഞ്ഞു. അങ്ങനെ ഈയ്യടുത്ത കാ ലത്തായി വിമര്‍ശനങ്ങളിലൂടെ യും മാധ്യമദ്വാരയും പ്രസിദ്ധി യാര്‍ജ്ജിച്ച ഒരു പദപ്രയോഗമായി 'ഫാസിസം' മാറി. മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷ ണം നല്കേണ്ട സര്‍ക്കാരുകള്‍ പോലും ഈയ്യൊരു നീക്കത്തി ന്‍റെ പിണിയാളുകളാകുമ്പോള്‍ ഇതിനെതിരെ ഒറ്റപ്പെട്ട ശബ്ദങ്ങ ളേക്കാള്‍ കൂട്ടായശബ്ദത്തിന്‍റെ പ്രസക്തി കൂടി വരുന്നു.

ചരിത്ര അവലോകനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധി ക്കുക, ഒന്നാം ലോക മഹായുദ്ധ കാലത്തു യൂറോപ്പില്‍ നിന്ന്, കൃ ത്യമായി പറഞ്ഞാല്‍ ഇറ്റലിയില്‍ നിന്നാരംഭിച്ച പുത്തന്‍ പ്രത്യയ ശാസ്ത്രമാണ് ഫാസിസമെന്നാ ണ്. ഫാസിസത്തിന്‍റെ വക്താക്ക ളായ ഫാസിസ്റ്റുകള്‍ ഒന്നാം ലോ ക മഹായുദ്ധത്തെ ഒരു വിപ്ലവമാ യിട്ടാണ് കണ്ടത്. മഹായുദ്ധങ്ങ ളാണ് സമൂഹത്തെ മുന്നോട്ട് ന യിക്കുകയും ചലിപ്പിക്കുകയുമെ ന്ന ബോധ്യമായിരുന്നു, ഇതിന വരെ പ്രേരിപ്പിച്ചിരുന്നത്. യുദ്ധങ്ങ ളെ തുടര്‍ന്ന് ഒരു 'മിലിട്ടറി സിറ്റി സണ്‍ഷിപ്പ്' രൂപപ്പെടുകയും അവ യുടെ നേതൃത്വത്തില്‍ ഏകഛ ത്രാധിപതിയായ ഒരു നേതാവ് ഉദയം കൊള്ളുകയും അങ്ങനെ ശക്തമായ ഒരു ഏകലോകരാ ഷ്ട്രം ഉണ്ടാകുകയും ചെയ്യുമെ ന്ന് ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം വിശ്വസിച്ചിരുന്നു. അതിരില്ലാത്ത തും സ്വേച്ഛാധിപത്യത്തിന്‍റെ നിഴ ലുകളിലൂന്നിയതുമായ സാമ്രാജ്യ മോഹം, അന്ധമായ ദേശീയത യുടെ ബഹിര്‍സ്ഫുരണം, വിദ്വേ ഷപരവും നിഷ്ക്രിയവുമായ വം ശീയത എന്നിവ പരസ്യമായി പ്ര കടിപ്പിക്കുന്നതോടൊപ്പം വ്യക്തി സ്വാതന്ത്ര്യം, ഭക്ഷണസ്വാത ന്ത്ര്യം, മതനിരപേക്ഷത, അഭിപ്രാ യ ആവിഷ്കാരസ്വാതന്ത്ര്യം, ജ നാധിപത്യ വ്യവസ്ഥിതി തുടങ്ങി യവയെ ആക്രമണോത്സുകമായി എതിര്‍ക്കുകയെന്നതും ഫാസി സത്തിന്‍റെ അടിസ്ഥാനമുദ്രകളാ ണ്.

കൃത്യമായി പറഞ്ഞാല്‍ 'ഫാ സിസ്മോ' എന്ന ഇറ്റാലിയന്‍ വാ ക്കില്‍നിന്നാണ് ഫാസിസം എന്ന വാക്ക് വരുന്നത്. വൈക്കോല്‍ കെട്ട് എന്നാണ് 'ഫാസിസ്മോ' എന്ന ഇറ്റാലിയന്‍ വാക്കിന്‍റെ മല യാളത്തിലെ അര്‍ത്ഥം. വൈ ക്കോല്‍ തുരുമ്പ് ഒറ്റയ്ക്ക് നില്‍ ക്കുമ്പോള്‍ നേരെ നില്‍ക്കാനാ വാത്തതും എന്നാല്‍ കൂട്ടമായി കെട്ടുമ്പോള്‍ ബലവത്തായി നില് ക്കുകയും ചെയ്യുന്ന പശ്ചാത്തലം തന്നെയാണ് ഈ വാക്ക് തെര ഞ്ഞെടുത്തതുകൊണ്ട് ഉദ്ദേശി ക്കപ്പെട്ടത്. അതായത് സംഘടി ച്ചു ശക്തരാവുക എന്ന ലളിതയു ക്തി ഈ പദപ്രയോഗത്തെ ആ നൂറ്റാണ്ടില്‍ ജനകീയമാക്കിയെ ന്നു ചുരുക്കം. പിന്നീട് 1919-ല്‍ ഇറ്റലിയിലെ മിലാനില്‍ വെച്ച് ഫാസിസ്റ്റ് വീക്ഷണമുള്ള 'നാഷ ണല്‍ ഫാസിസ്റ്റ് പാര്‍ട്ടി' സ്ഥാപി ച്ചുകൊണ്ട് മുസോളിനി, ഫാസി സ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ വിപു ലീകരണത്തിന് ആക്കം കൂട്ടി. പി ന്നീടങ്ങോട്ടുള്ള കാലയളവില്‍ ഇടതുവലത് വ്യത്യാസമില്ലാതെ യഥാസ്ഥിതികം പുരോഗമനപര മെന്ന അന്തരമില്ലാതെ മതപരം മതരഹിതമെന്ന വിവേചനമില്ലാ തെ എല്ലാത്തരം സംവിധാനങ്ങ ളെയും സ്വാതന്ത്ര്യത്തേയും വ്യ ക്തികളെയും ആശയങ്ങളേയും അവയുമായി ബന്ധപ്പെട്ട അഭി പ്രായങ്ങളേയും ചിലപ്പോള്‍ ഏറി യും മറ്റു ചിലപ്പോള്‍ കുറഞ്ഞും ഫാസിസമെന്ന ക്യാന്‍സര്‍ ബാ ധിക്കുന്നതായാണ് നമുക്ക് കാ ണാന്‍ കഴിയുക. സ്വതന്ത്രമായി നടത്തപ്പെടുന്ന അഭിപ്രായപ്രക ടനങ്ങള്‍ തങ്ങള്‍ക്കെതിരെയാ യാല്‍ അപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ നിയന്ത്രണ വി ധേയമാക്കുന്നതിനുള്ള അപശ്രമ ങ്ങള്‍, തുല്യസമത്വമെന്ന സങ്കല് പ്പം തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വര്‍ക്ക് അനുവദിച്ചു കൊടുക്കാ തിരിക്കുക, ന്യൂനപക്ഷ ചിന്തകള്‍ ക്കും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്പെട്ടവര്‍ക്കും നേരെ നടക്കുന്ന ക യ്യൂക്കിന്‍റേയും കയ്യേറ്റത്തിന്‍റേയും അതിക്രമങ്ങള്‍, തങ്ങളുടെ നില പാടുകള്‍ പിന്തുടരാത്തവരെയും എതിര്‍ക്കുന്നവരേയും പരമശത്രു ക്കളായി കണ്ട് വൈരനിരാതന ബുദ്ധിയോടെ പെരുമാറുക എ ന്നിവയൊക്കെയാണ് സാധാരണ ഗതിയില്‍ ഫാസിസത്തിന്‍റെ ല ക്ഷണങ്ങള്‍.

വ്യക്തി, കുടുംബം, സമൂഹം, തൊഴിലിടം, സാമൂഹ്യ മാധ്യമ ങ്ങള്‍, മതം, ജാതി, വര്‍ഗം, നിറം, വംശം, സമുദായം, സംസ്ഥാനം, രാജ്യം എന്നു വേണ്ട മാധ്യമം, സിനിമ, രാഷ്ട്രീയം തുടങ്ങിയു ള്ള സമസ്തമേഖലയേയും കാര്‍ ന്നുതിന്നുന്ന തരത്തിലേയ്ക്ക് ഫാ സിസം വളര്‍ന്നുകൊണ്ടിരിക്കു ന്നുവെന്നത് ഭീതിതമായ ഒരു അ വസ്ഥയാണെന്ന് പറയാതെ വയ്യ. 'കപട' ദേശീയതയ്ക്ക് എന്നു പ്രാമുഖ്യം ലഭിക്കുന്നുവോ; അന്ന വിടെ ഫാസിസം ജനിക്കുമെന്ന ചിന്തകന്മാരുടെ വീക്ഷണത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്നുള്ളത് നമ്മു ടെ നാടിന്‍റെ സമീപകാല ചെ യ്തിയില്‍ നിന്ന് നമുക്കു മനസി ലാക്കാം. അങ്ങനെയെങ്കില്‍ പ്രാ മാണിത്തപരവും കപടത നിറ ഞ്ഞ തുമായ ദേശീയവാദത്തില്‍ അധിഷ്ഠിതമായ ഒരു തീവ്രരാ ഷ്ട്രീയ വാദമെന്ന് ഫാസിസത്തെ നിര്‍വചിക്കാം. ഫാസിസ്റ്റുകള്‍ ഒരു പ്രദേശത്തിന്‍റെയോ രാജ്യ ത്തിന്‍റെയോ നയരൂപീകരണത്തേ യും അവിടുത്തെ ഭരണ സംവി ധാനങ്ങളേയും മതേതരത്വത്തെ യും അവ നല്കുന്ന സ്വാതന്ത്ര്യ ത്തെയും സഹിഷ്ണുതയെയും സാംസ്കാരിക വൈവിധ്യത്തേ യും സാമ്പത്തിക സംവിധാനങ്ങ ളേയുമുള്‍പ്പെടെ രാഷ്ട്രത്തെ മൊത്തമായും അതുമല്ലെങ്കില്‍ തങ്ങള്‍ക്ക് അപ്രമാദിത്വമുള്ളയി ടങ്ങളില്‍ ഭാഗികമായും, തങ്ങളു ടെ വീക്ഷണത്തിനും മൂല്യങ്ങള്‍ ക്കും രീതികള്‍ക്കും അനുസൃത മായി ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമി ട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെ ടുകയും വ്യാപരിക്കുകയും ചെ യ്യുന്നു.

ഫാസിസത്തിനു മതമോ ജാ തിയോ രാഷ്ട്രീയമോ ഇല്ല. ദാദ്രി യില്‍ മാട്ടിറച്ചി കൈവശം വെച്ച തിന് മുഹമ്മദ് അഖ്ലാക് കൊല്ല പ്പെട്ടത് ഭക്ഷണ സ്വാതന്ത്ര്യത്തി നു നേരെയുള്ള കയ്യേറ്റമെങ്കില്‍ കര്‍ണ്ണാടകയിലെ ബാംഗ്ലൂരില്‍ ഗൌരീ ലങ്കേഷിന്‍റെ കൊലപാ തകം ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനെതിരായിരുന്നു. രോഹിംഗ്യ മുസ്ലീംങ്ങള്‍ക്കുനേരെ മ്യാന്‍മ റില്‍ നടക്കുന്ന വംശീയഹത്യ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറീസയി ലെ കാണ്ഡമാലിലും ഗുജറാത്തി ലെ ഗോധ്രയിലും നടന്ന വര്‍ഗിയ കലാപങ്ങളോട് സമാനം തന്നെ. വ്യത്യസ്തവും വ്യതിരിക്തവുമാ യ ആശയങ്ങളുടെ പേരില്‍ മനു ഷ്യനെ പച്ചയ്ക്കുവെട്ടിയും കു ത്തിയും കൊല്ലുന്നതും ഒരു തര ത്തില്‍ ഫാസിസം തന്നെ. ഹിറ്റ്ല റിന്‍റെ നേതൃത്വത്തില്‍ ജര്‍മനിയി ലുണ്ടായ ഫാസിസ്റ്റു നീക്കങ്ങള്‍ ക്കു സമാനം തന്നെയാണ് ഉത്തര കൊറിയയില്‍ ഇപ്പോള്‍ കിങ് ജോങിന്‍റെ സ്വേഛാധിപത്യ വാ ഴ്ചയുമെന്നത് ഫാസിസത്തിന്‍റെ പുതിയ മുഖം വ്യക്തമാക്കുന്നു.

അപ്പോള്‍ ഇവിടെ വേണ്ടത് ഇച്ഛാശക്തിയുള്ള നീക്കങ്ങളും ക്രിയാത്മകമായ സമീപനങ്ങളു മാണ്. ഫാസിസത്തിന് നേതൃ ത്വം കൊടുക്കുന്നവരില്‍ സാമ്രാ ജ്യത്വ ശക്തികളും മതതീവ്രവാദ ഗ്രൂപ്പുകളും രാഷ്ട്രീയ പ്രസ്ഥാന ങ്ങളും അല്പ്പം പോലും പുറകി ലല്ലെന്ന സത്യം മനസ്സിലാക്കി, ഫാസിസത്തിനെതിരെ ശബ്ദി ക്കുന്നതിനേക്കാള്‍ സുതാര്യവും തീവ്രവുമായ നടപടികളെടുക്കു ന്നതിന് മുഖ്യ ധാരാ രാജ്യങ്ങളും പ്രസ്ഥാനങ്ങളും പ്രാമുഖ്യം കൊ ടുക്കേണ്ടിയിരിക്കുന്നു. അതായത് ഫാസിസത്തിനെതിരായ പ്ര സ്താവനകളേക്കാള്‍ ഉറച്ച നില പാടുകളും നടപടികളുമാണ് നമു ക്കാവശ്യം. അത് മതത്തിന്‍റെ പേ രിലുള്ളതായാലും ആശയത്തി ന്‍റെ പേരിലുള്ളതായാലും നമുക്ക തിനെ ചെറുത്തു തോല്പ്പിക്കാം. മാനവികതയിലൂന്നിയ ഒരു പുതു തലമുറവികാരം, സാമൂഹ്യബോ ധത്തോടെ നമുക്കു പടുത്തുയര്‍ ത്താം. ആശയങ്ങളേയും സംവാ ദങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കാനും അഭിപ്രായങ്ങ ളെ മാനിക്കാനും യുവതലമുറ യെ നമുക്കു പരിശീലിപ്പിക്കാം. ജാതിയുടേയും മതത്തിന്‍റേയും സമുദായത്തിന്‍റേയും ഭാഷയുടേ യും വംശത്തിന്‍റേയും ഗോത്രത്തി ന്‍റേയും ആശയങ്ങളുടേയും പ്ര ത്യയശാസ്ത്രങ്ങളുടേയും വ്യതി രിക്തത സഹിഷ്ണുതയോടെ നമുക്കംഗീകരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org