Latest News
|^| Home -> Cover story -> ഇടയന്‍റെ ഓര്‍മ്മയില്‍

ഇടയന്‍റെ ഓര്‍മ്മയില്‍

Sathyadeepam

മെത്രാന്‍ എന്ന അധികാരസ്ഥാനത്തെ പിതാവ് എന്ന ജീവിതശൈലിയാക്കിയ “പാവങ്ങളുടെ പിതാവ്” ആര്‍ച്ച്ബിഷപ് ജോസഫ് കുണ്ടുകുളത്തിന്‍റെ ധന്യജന്മത്തിന് 100 വയസ്സ്. പിതാവുമൊത്തുള്ള ആത്മബന്ധത്തിന്‍റെ ചുരുള്‍ നിവര്‍ത്തുന്നു ഡോ. റോസി തമ്പി

ചില ഓര്‍മ്മകളുണ്ട്, ക്ഷണനേരത്തിന്‍റേത്. ചിലത് കുറച്ചു ദൂരം കൂടെപോരുന്നത്. ചിലത് ആജീവനന്താം പിന്‍തുടരുന്ന ത്. മറ്റുചിലത് ആത്മശരീരങ്ങളില്‍ അലിഞ്ഞുചേര്‍ന്ന് ജീവന്‍റെ കുപ്പായം അഴുകി തുടങ്ങുമ്പോഴും ആത്മാവില്‍ ചേര്‍ന്നുനില് ക്കുന്നത്. കുണ്ടുകുളത്തെക്കുറിച്ചുളള എന്‍റെ ഓര്‍മ്മ അങ്ങനെ യാണ്. വേദപാഠത്തിന് എല്ലാ കൊല്ലവും ഒന്നാംസ്ഥാനം കിട്ടു ന്ന എനിക്ക് വേദപാഠ അദ്ധ്യാപികയായി നിയമനം കിട്ടി. സി. എല്‍.സി.യിലുളള പ്രവര്‍ത്തനം, ഇടവകയിലെ പ്രവര്‍ത്തനം, ഇവയുടെയൊക്കെ ഭാഗമായി വളരെ ചെറിയ പ്രായത്തില്‍ തന്നെ പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. രണ്ടു തവണ അങ്ങനെ കുണ്ടുകുളം ബിഷപ്പിന്‍റെ ഉപദേശകസമിതി യില്‍ അംഗമായി.

ആദ്യം പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാലത്താണ് പ്രെഫ. എന്‍.എ. ഔസേപ്പ് എന്നെ കുണ്ടുകുളം പിതാവിന് പരിചയപ്പെടുത്തിയത്. ആ പരിചയം ആഴമേറിയ സ്നേഹവാത്സല്യങ്ങളുടെ ഒരു തുടക്കമായിരുന്നു.

ഏതു തിരക്കിനിടയിലും ദീര്‍ ഘനേരം സംസാരിക്കാന്‍ പിതാ വിനു സന്തോഷമായിരുന്നു. എ ന്‍റെ എല്ലാ പൊട്ടത്തരങ്ങള്‍ക്കും അതിസരസമായി മറുപടി പറയും. തന്നെ കാണാന്‍ വരുന്ന ഒരാളെ യും സമയമില്ലെന്നു പറഞ്ഞ് മട ക്കി അയയ്ക്കുന്ന സ്വഭാവമില്ല. അങ്ങനെ ആരോടും സമ്മതം ചോദിക്കേണ്ടതില്ല. പിതാവിനെ കാണാന്‍ വരുന്ന വ്യക്തി നേരെ കോണിപ്പടി കയറി മുകളില്‍ ചെ ല്ലാം. അവിടെ ഇടതുവശത്തെ വ രാന്തയില്‍ ഒരു ചെറിയ മേശ യ്ക്കു പിറകില്‍ ഇരിപ്പുണ്ടാകും. ഒന്നുകില്‍ കുനു കുനാ അക്ഷര ത്തില്‍ ഇന്‍ലന്‍റ് നിറയെ കത്തു കള്‍ക്കു മറുപടി എഴുതുകയാ കും. അല്ലെങ്കില്‍ സന്ദര്‍ശകരു മായി വര്‍ത്തമാനം.

എത്ര തിരക്കുണ്ടെങ്കിലും ത ന്നെ കാണാന്‍ വരുന്ന സാധാര ണക്കാരോട് അവരുടെ ആവശ്യ ങ്ങള്‍ മുഴുവന്‍ കേള്‍ക്കും വരെ ഒട്ടും അസ്വസ്ഥത പ്രകടിപ്പിക്കാ തെയിരിക്കും. പ്രശ്നത്തിന് എ ന്തെങ്കിലും പരിഹാരം കണ്ടെ ത്തും. അത്യാവശ്യത്തിനുളള പ ണം അപ്പോള്‍ തന്നെ അകത്തു പോയി എടുത്തു കൊടുക്കും. ബാക്കി കാര്യത്തിന് പരിചയക്കാ രായ ആരെയെങ്കിലും ഉത്തരവാദ പ്പെടുത്തും. ശനിയാഴ്ചകളിലാ ണ് അവിടെ എത്തുന്നതെങ്കില്‍ ഭിക്ഷക്കാരുടെ സന്ദര്‍ശനമായിരി ക്കും പ്രധാനം. അവര്‍ ആരാണെ ങ്കിലും നേരേ മുകളിലേക്ക് കയ റി വരാം. വെറുതെ എന്തെങ്കിലും നാണയം കൊടുക്കുകയല്ല. അ വരോട് കുശലം ചോദിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും ചി രിക്കാനും എല്ലാം എന്തൊരു ഉ ത്സാഹമാണെന്നോ. ഇത്രയെ ല്ലാം സമയം എങ്ങനെ കിട്ടുന്നു എന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചി ട്ടുണ്ട്. ബിഷപ്പിന്‍റെ മറുപടി പെ ട്ടെന്നായിരുന്നു. ‘ജന്മത്തിലും, ബാല്യത്തിലും, രോഗത്തിലും, വാര്‍ദ്ധക്യത്തിലും മനുഷ്യരനു ഭവിക്കുന്ന അനാഥത്വത്തിന്‍റെ അശരണമായ നിലവിളി എന്നെ എപ്പോഴും വിടാതെ പിന്‍തുടരു ന്നു.’

തന്‍റെ പ്രസംഗങ്ങളില്‍ അദ്ദേ ഹം എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു ജീവിതചിത്രമുണ്ട്. മരണമട ഞ്ഞ ഒരു പുരോഹിതന്‍റെ ളോഹ യിട്ട് താന്‍ പട്ടം സ്വീകരിച്ച കഥ. അതെ; കേരളത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ തൃശൂര്‍ അതി രൂപതയുടെ മെത്രാനായിരിക്കു മ്പോഴും അദ്ദേഹം തന്‍റെ പൂര്‍വ്വ ചരിത്രം മറന്നില്ല. നഗരം ചവച്ചു തുപ്പിയ യാചകരുടെയും വേശ്യ കളുടെയും തടവുകാരുടെയും, ജീവിതത്തിന്‍റെ പുറമ്പോക്കുക ളില്‍ കഴിയുന്ന നിസ്സഹായരുടെ യും മുറിവുകളിലേക്കും വിഹ്വല തകളിലേക്കും അദ്ദേഹം ഇറങ്ങി ച്ചെന്നു. അദ്ദേഹത്തിന് അവരി ലേക്കുളള യാത്രകള്‍ ഓരോ തീര്‍ത്ഥാടനങ്ങളായിരുന്നു. നീ തിമാന്മാര്‍ക്കും സന്തുഷ്ടര്‍ക്കും ഒപ്പമല്ല പാപികള്‍ക്കും അഗതി കള്‍ക്കും ഒപ്പം ജീവിക്കുന്നതിലാ യിരുന്നു അദ്ദേഹം പൗരോഹിത്യ ത്തിന്‍റെ പൂര്‍ണ്ണതയെ അനുഭവി ച്ചിരുന്നത്.

ദുഃഖിതരുടെ കാര്യത്തില്‍ പാ പത്തിന്‍റെയും പുണ്യത്തിന്‍റെയും വലിയ മതില്‍ക്കെട്ടുകള്‍ ബിഷപ്പ് കുണ്ടുകുളത്തിനു മുന്നില്‍ വെ റും ജലരേഖകളായിരുന്നു. അവി വാഹിതരായ അമ്മമാര്‍ക്കും അ വര്‍ നൊന്തുപ്രസവിച്ച പിഞ്ചു കു ഞ്ഞുങ്ങള്‍ക്കും അഭയമായി പുല്ല ഴിയില്‍ അദ്ദേഹം ഒരു വീടുണ്ടാ ക്കി. അവിടെ അമ്മമാര്‍ക്ക് ജീവി തമാര്‍ഗ്ഗത്തിനായി കൈത്തൊ ഴില്‍ പരിശീലിപ്പിച്ചു. അവരുടെ കുഞ്ഞുങ്ങളെ അന്തസ്സോടെ വ ളര്‍ത്തി.

മന്ദബുദ്ധികളായി ജനിക്കുന്ന വരും, നിത്യരോഗികളായിത്തീരു ന്നവരും ദരിദ്രകുടുംബങ്ങളില്‍ ആ കുടുംബത്തിനു വല്ലാത്ത ഭാരമായിത്തീരുന്നു. ഈ കുഞ്ഞു ങ്ങള്‍ക്ക് നിത്യപരിചരണമേകാന്‍ അത്താണിയില്‍ കാരുണ്യഭവന ങ്ങള്‍ നിര്‍മ്മിച്ചു. ഈ നിത്യരോ ഗികളുടെ വാസസ്ഥലം ജീവിത ത്തില്‍ ഒരിക്കലെങ്കിലും കാണു ന്ന ഒരാള്‍ തന്‍റെ ജീവിതം കൂടു തല്‍ അര്‍ത്ഥവത്തായി ജീവിക്കും എന്നതില്‍ യാതൊരു സംശയ വുമില്ല.

ഒരു സ്ത്രീയും വേശ്യയായി ജനിക്കുന്നില്ല സാഹചര്യം, സമൂ ഹം, അവളെ അങ്ങനെ ആക്കി ത്തീര്‍ക്കുന്നു. പിന്നീടവള്‍ക്ക് സാധാരണജീവിതം സാധ്യമല്ലാ ത്തവിധം അവളെ എന്നും വേ ശ്യയായിത്തന്നെ നില നിര്‍ത്തു ന്നു. ഈ അവസ്ഥയില്‍ വേശ്യാ വൃത്തിയില്‍ നിന്ന് പിന്‍തിരിഞ്ഞ് വരുന്നവരെ മറ്റുതൊഴിലുകള്‍ പരിശീലിപ്പിച്ച് സാധാരണജീവി തത്തിലേക്ക് കൊണ്ടുവരാന്‍ സ ഹായിക്കുന്ന ‘ആശാദീപം’ അ ദ്ദേഹത്തിന്‍റെ അഗതികളോടു ള്ള കരുതലിന്‍റെ ഭാഗമാണ്.

നഗരമധ്യത്തില്‍ ഒരു ‘നൈറ്റ് ഷെല്‍ട്ടര്‍’ ഉണ്ടാകുക എന്നതാ യിരുന്നു അദ്ദേഹത്തിന്‍റെ അവ സാനകാലം വരെയുളള ആഗ്ര ഹം. നഗരത്തില്‍ അദ്ദേഹത്തിന ത് സാധ്യമായില്ല. അങ്ങനെ ഒന്നു ണ്ടായാല്‍ നഗരം ഭിക്ഷക്കാരെ കൊണ്ടു നിറയും എന്നായിരുന്ന അധികാരികളുടെ പക്ഷം. യാച കവിമുക്ത നഗരം – അതാണല്ലോ വികസനത്തിന്‍റെ ലക്ഷണം. ഭി ക്ഷയെടുത്തും, പെറുക്കി വിറ്റും ജീവിക്കുന്ന, കേറിക്കിടക്കാന്‍ ഒ രിടമില്ലാത്തവര്‍ക്ക് രാത്രി കേറി ക്കിടക്കാന്‍ ഒരിടം. അത് നഗര ത്തില്‍നിന്ന് ദൂരെയായാല്‍ അവര്‍ ക്ക് അവിടെ എത്താനാകില്ല. രാ ത്രി ഒന്ന് കുളിച്ച്, കിടക്കാന്‍ ഒരു പായും തലയിണയും ഒരു പാ ത്രം ചൂടുകഞ്ഞിയും കറിയും രാ വിലെ പ്രഭാതകൃത്യങ്ങള്‍ക്കുളള സൗകര്യവും. ഇതായിരുന്നു പി താവിന്‍റെ സ്വപ്നം. എന്തെന്നാല്‍ അവരുടെ ഓരോരുത്തരുടെയും വീടുകളാണ് നമ്മള്‍ കയ്യേറിയിരി ക്കുന്നത് എന്ന ബോധ്യമായിരു ന്നു അതിനു പിന്നില്‍. പലപ്പോ ഴും പറയും ‘രണ്ടും മൂന്നും കുറ്റി യിട്ടു പൂട്ടിയ മുറിയില്‍ കിടന്നുറ ങ്ങുന്ന നിങ്ങള്‍ക്കൊക്കെ ചാരി ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്.’ ഒരു പെണ്‍കുട്ടിയെങ്കിലും നിര ത്തില്‍ ഉറങ്ങേണ്ടിവരുന്ന ഒരു രാജ്യത്ത് ചാരിത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ നമുക്ക് എന്ത് അര്‍ഹത? നമ്മുടെ വീട്ടില്‍ അധി കമായി കിടക്കുന്ന ഓരോ മുറി യും മറ്റാരുടെയോ നമ്മള്‍ തട്ടിയെ ടുത്തതാണെന്ന ബോധം അദ്ദേ ഹത്തിന്‍റെ ഉള്ളില്‍ ശക്തമായിരു ന്നു. പട്ടണത്തില്‍ നിന്ന് ഏറെ ദൂ രെ ചെന്നായ് പാറയിലെ, ‘ആകാ ശപറവകളുടെ സങ്കേതം’ അതി നൊരു ചെറിയ പരിഹാരമാണ്.

പരിത്യക്തരായ വൃദ്ധര്‍ക്കും, കുട്ടികള്‍ക്കും ഉള്ള ‘സ്നേഹസ ദനങ്ങള്‍’ അദ്ദേഹം നേരിട്ടും അ ദ്ദേഹത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റുള്ളവരും പണി തുയര്‍ത്തി. പൂര്‍ണ്ണമായും കാരു ണ്യത്തിന്‍റെ ഒരു മുഖം തൃശ്ശൂര്‍ അതിരൂപതയ്ക്ക് നല്കിയത് കു ണ്ടുകുളം പിതാവാണ്. ജീവിച്ചിരി ക്കുമ്പോള്‍ തന്നെ ‘പാവങ്ങളുടെ പിതാവ്’ എന്നാണ് അദ്ദേഹം അ റിയപ്പെട്ടത്. അതില്‍ അദ്ദേഹത്തി ന് ഏറെ അഭിമാനമായിരുന്നു.

പട്ടണത്തിനു നടുവില്‍ പു ത്തന്‍പളളിയോടു ചേര്‍ന്നുളള സ്ഥലത്ത് ‘അഭയം’ എന്ന ഉച്ചഭ ക്ഷണസംവിധാനം. തന്‍റെ നഗര ത്തില്‍ ഒരാള്‍പോലും ഒരുനേരമെ ങ്കിലും ഭക്ഷണം കഴിക്കാതിരിക്ക രുത് എന്ന ആഗ്രഹത്തോടെ തു ടങ്ങിയതാണ്.

ഇത്തരം കാരുണ്യപ്രവര്‍ത്തന ങ്ങള്‍ നിര്‍വ്വഹിക്കാന്‍ തന്നെ സ ഹായിക്കാനായി പിതാവ് രൂപം കൊടുത്ത സന്യാസിനി സമൂഹ മാണ് ‘നിര്‍മ്മലദാസികള്‍’ എന്ന കന്യാസ്ത്രീ വിഭാഗം.

1997-ല്‍ അദ്ദേഹം ഔദ്യോഗി കമായി സ്ഥാനം ഒഴിയുന്നതിനു മുമ്പാണ് ‘ഇടയന്‍’ എന്ന പേരില്‍ ഞങ്ങള്‍ ഒരു ഡോക്യുമെന്‍ററി നിര്‍മ്മിച്ചത്. അദ്ദേഹത്തിന്‍റെ ജീ വിതം വരുംകാലങ്ങളില്‍ കൂടു തല്‍ പ്രസക്തമാകും എന്ന തിരി ച്ചറിവു തന്നെയായിരുന്നു അതി ന്‍റെ പ്രേരണ. വിഷ്വല്‍ മീഡിയ യെക്കുറിച്ച് യാതൊന്നും അറി യുമായിരുന്നില്ലെങ്കിലും തീവ്ര മായ ആഗ്രഹമായിരുന്നു ഒരു മ ണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഇട യന്‍’ എന്ന ഡോക്യുമെന്‍ററി സാ ധ്യമാക്കിയത്. എന്‍റെ സുഹൃത്ത് ബാബു ചിറ്റിലപ്പിള്ളിയും പരേത നായ സൈമണ്‍ എടക്കളത്തൂര ച്ചനുമാണ് മീഡിയ കമ്മീഷന്‍റെ ബാനറില്‍ ആ ചിത്രം നിര്‍മ്മിച്ചത്.

സെന്‍റ് തോമസ് കോളേജി ന്‍റെ മെലഡിക്കോട്ട് ഹാളില്‍ തി ങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ അതു പ്രദര്‍ശിപ്പിക്കുമ്പോള്‍ ഏറ്റ വും മുന്നില്‍ തന്നെയിരുന്ന് പി താവ് അതു കണ്ടു. പലപ്പോഴും അദ്ദേഹത്തിന്‍റെ കണ്ണു നിറഞ്ഞി രുന്നത് രണ്ടു കസേരയ്ക്ക് അപ്പു റമിരുന്ന് ഞാന്‍ കാണുന്നുണ്ടാ യിരുന്നു. ‘തിരിഞ്ഞു നോക്കിയ പ്പോള്‍ നഷ്ടമായില്ലല്ലോ തന്‍റെ ജീവിതം’ എന്ന ആനന്ദാശ്രു തന്നെ യായിരുന്നു അത് എന്ന് പിന്നീട് അദ്ദേഹം പറയുകയുണ്ടായി.

ദൈവത്തെ, ‘അബ്ബ’ എന്ന പ ദത്തെ മലയാളത്തിലേക്ക് വിവര്‍ ത്തനം ചെയ്തപ്പോള്‍ പിതാവ് എന്ന സംസ്കൃതപദമാണ് ബൈ ബിള്‍ വിവര്‍ത്തനത്തില്‍ സ്വീക രിച്ചത്. അതൊരു ശരിയായ വി വര്‍ത്തനമല്ല എന്നെനിക്കു പല പ്പോഴും തോന്നിയിട്ടുണ്ട് എന്തെ ന്നാല്‍ ‘സ്നേഹമാണ് ദൈവം’ എന്നു പഠിപ്പിച്ച ക്രിസ്തു തന്‍റെ ദൈവത്തെ വിളിക്കാന്‍ ഉപയോ ഗിച്ച പദം ഏറ്റവും സ്നേഹ നിര്‍ ഭരമായിരിക്കാനേ സാധ്യതയു ള്ളൂ ‘പിതാവ്’ എന്ന പദം ഏതാ യാലും മലയാളിക്ക് അങ്ങനെയ ല്ല. സ്വന്തം അപ്പനെ, ആരും പി താവേ എന്നു വിളിക്കാറില്ല. അ ങ്ങനെ വിളിച്ചാല്‍ അത് കൃത്രിമ മായേ കാണൂ. ഡോക്യുമെന്‍ററി യുടെ സമയത്ത് ഓരോരുത്തരും എത്ര സ്നേഹത്തോടെയാണ് കുണ്ടുകുളം പിതാവിനെ വിളിച്ചി രുന്നത് എന്നോര്‍ക്കുമ്പോള്‍ ഇ പ്പോള്‍ അത്ഭുതം തോന്നുന്നു.

ഒരുപാടു കാര്യങ്ങളില്‍ അദ്ദേ ഹത്തോടു വിയോജിപ്പുള്ളവര്‍ ഉ ണ്ടാകാം. പ്രത്യേകിച്ചും താത്വിക മായ കാര്യങ്ങളില്‍. ‘ആവിഷ്ക്കാ ര സ്വാതന്ത്ര്യം’ എന്നൊരു വാക്ക് 30 വര്‍ഷം മുമ്പ് മലയാളിക്ക് ഇ ത്ര സുപരിചിതമാകാന്‍ കാരണം ‘ആറാം തിരുമുറിവ്’ എന്ന നാട കത്തോടുളള കുണ്ടുകുളം പിതാ വിന്‍റെ പ്രതികരണമായിരുന്നു. അപ്പോഴും അന്ധമായൊരു വ്യ ക്തിവിരോധം അദ്ദേഹത്തിനു ണ്ടായിരുന്നില്ല.

അക്കാലത്ത് എന്‍റെ പ്രധാന കൂട്ടുകാര്‍ മൂന്നു വൃദ്ധരായിരുന്നു എന്നു പറഞ്ഞ് അനുജന്‍ കളിയാ ക്കും. നാട്ടില്‍ ആര്‍.എം. മനയ്ക്ക ലാത്ത്, എന്‍റെ ഗവേഷണ ഗൈ ഡ് അഴിക്കോട് മാഷ് പിന്നെ കു ണ്ടുകുളം പിതാവ്. ഞാന്‍ ഇവരെ മൂന്നുപേരെ മാത്രമേ സ്ഥിരമായി കണ്ടിരുന്നുളളൂ. ഒരു വിദ്യാര്‍ത്ഥി നി എന്നതിനേക്കാള്‍ പരിഗണന അവര്‍ എനിക്കു നല്കിയിരുന്നു. അവരോടൊപ്പമുളള ആ കാലമാ ണ് എന്‍റെ പാദങ്ങള്‍ക്ക് വെളിച്ച വും കാഴ്ചകള്‍ക്ക് ആഴവും ന ല്കിയത്. ക്രിസ്തുവിലേക്ക് കൂടു തല്‍ കൂടുതല്‍ വലിച്ചടുപ്പിച്ചത്. ബൈബിളിന്‍റെ സ്വരസാന്നിധ്യ ത്തെ മലയാള പണ്ഡിത ലോക ത്തേക്ക് അഭിമാനത്തോടെ കൊ ണ്ടുവരാന്‍ ഗവേഷണ പഠനത്തി നു കഴിഞ്ഞു എന്നത് ബിഷപ്പ് കു ണ്ടുകുളത്തിനും കൂടി അവകാശ പ്പെട്ടതാണ്. അതിനുശേഷം ഇ പ്പോള്‍ ഏകദേശം 25-ല്‍പ്പരം ഗ വേഷണപ്രബന്ധങ്ങള്‍ ‘മലയാള സാഹിത്യവും ബൈബിളും’ ത മ്മിലുളള ബന്ധത്തെ മുന്‍നിര്‍ ത്തി ഉണ്ടായി എന്നത് അതിന്‍റെ തുടക്കക്കാരി എന്ന നിലയില്‍ എ നിക്കേറെ അഭിമാനമുണ്ട്. അവി ടേയ്ക്ക് എന്നെ കൈപിടിച്ചു നട ത്തിയത് ബിഷപ്പ് കുണ്ടുകുളത്തി ന്‍റെ സ്വന്തം സമുദായത്തോടുളള സ്നേഹം തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ യേശുവിശ്വാ സം ഒരിക്കലും മറ്റു മതസ്ഥിതരോ ടുളള വിഭാഗീയതയായിരുന്നില്ല. എല്ലാവരും ദൈവത്തിന്‍റെ മക്ക ളാണ് എന്ന തത്ത്വമായിരുന്നു യേശുക്രിസ്തുവില്‍നിന്ന് കുണ്ടു കുളംപിതാവിലേക്ക് പകരപ്പെട്ട ദൈവാഗ്നി.

വിമോചനത്തെക്കുറിച്ചുളള ആയിരം താത്വിക തര്‍ക്കങ്ങളേ ക്കാള്‍ കരയുന്നവരോട് കരുണ കാണിക്കുന്നതാണ് പ്രധാനം എ ന്ന വിവേകമാണ് തന്‍റെ സമകാ ലികയായ മദര്‍ തെരേസയെപോ ലെ അദ്ദേഹവും കരുതിയിരുന്ന ത്.

ജീവിതം എത്രയോ ഹൃസ്വ മാണ്. ഇന്നു ഞാന്‍; നാളെ നീ, എന്നു പറഞ്ഞ് അത് കടന്നുപോ കുന്നു. സ്ഥാനമൊഴിഞ്ഞ കുണ്ടു കുളം പിതാവ് തന്‍റെ സേവനരം ഗം ആഫ്രിക്കയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചെങ്കി ലും ഉടന്‍ തന്‍റെ ദൗത്യം പൂര്‍ ത്തീകരിച്ച് തിരിച്ചുപോയി. നല്ല വിതക്കാരനായിരുന്നു ബിഷപ്പ് കുണ്ടുകുളം. അദ്ദേഹം മനുഷ്യ മനസ്സുകളില്‍ വിതച്ച കരുണയു ടെ വിത്തുകള്‍ സ്ഥാപനവല്‍ക്ക രണത്തിന്‍റെ ഈ ആസൂരകാല ത്തും മനുഷ്യരുടെ കണ്ണീരില്‍ പൊട്ടിമുളക്കുന്നുണ്ട്. 40, 60, 100 മേനി വിളവു കൊയ്യാന്‍ പാക ത്തില്‍ അത് വളര്‍ന്നു വരിക ത ന്നെ ചെയ്യും.

അതെ ‘നിങ്ങളില്‍ ഏറ്റവും ചെറിയവന് നിങ്ങള്‍ എന്തെങ്കി ലും നന്മ ചെയ്തപ്പോള്‍ അത് എ നിക്കു തന്നെയാണ് ചെയ്തത്’ എന്ന ക്രിസ്തുവിന്‍റെ ലളിത വച നമാണ് ബിഷപ്പ് കുണ്ടുകുളത്തെ ഓര്‍ക്കുമ്പോള്‍ നമുക്കും ഓര്‍മ്മ വരുന്നത്. ആ നല്ല ഇടയന് ഇന്ന് 100 വയസ്സ്. അദ്ദേഹത്തിന്‍റെ ഓര്‍ മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജ ലികള്‍.

Leave a Comment

*
*