ജപവഴിയിലൂടെ

ജപവഴിയിലൂടെ

മാര്‍ട്ടിന്‍ പാലയ്ക്കാപ്പിള്ളില്‍

ജപവഴിയിലൂടെ ദൈവീക പുണ്യങ്ങളിലേക്ക് തീര്‍ത്ഥയാത്രയുമായി ഒക്ടോബര്‍ വീ ണ്ടും നമ്മെ തേടിയെത്തുന്നു. യേശുക്രിസ്തു വില്‍ ജീവിക്കാന്‍ മറിയത്തോടൊപ്പം യാത്ര ചെ യ്യുക എന്ന ലളിതമായ ചിന്തയാണ് ജപവഴി യില്‍ നമ്മെ നടത്തേണ്ടത്. മരിയഭക്തിയുടെ തണലില്‍ ക്രിസ്തുബോധത്തിലേക്കു ചുവടു കള്‍ വയ്ക്കുന്നു നാം.

എന്തിനാണ് ഇനിയും മറിയത്തിന്‍റെ തുണ? ദൈവാത്മാവല്ലേ സഹായകന്‍? യേശു തന്നെ യും അകമേ വസിക്കുന്നു. അവനിലല്ലേ ജീവി ക്കുന്നതും ചരിക്കുന്നതും? ഇനിയും സഹായി യും സഹായങ്ങളും എന്തിന്? ഉത്തരം പറയു ന്നതിനു മുമ്പ് തിരികെ ഒരു ചോദ്യം. അകമെ അവനുണ്ടായിട്ടും അവനിലാണ് ചരണമെന്നറി ഞ്ഞിട്ടും ശരണം വയ്ക്കാന്‍ കഴിയാതെ പോകു ന്നത് എന്തുകൊണ്ട്? ആത്മാവാണ് സഹായക നെന്ന് ഉറക്കെ പാടുമ്പോഴും ലോകാശ്രയത്വങ്ങ ളില്‍ പെട്ടുപോകുന്നത് എന്തുകൊണ്ട്? എന്തേ ഇതെല്ലാം മറന്നു പോകുന്നു?

മാനുഷിക പരിമിതിയാണിത്. ഓര്‍മ്മകളി ലാണ് നാം ജീവിക്കുന്നതും ചരിക്കുന്നതും. അ ല്ലാതെ ഒരു ചുവടുവയ്ക്കാന്‍ നമുക്കു സാധ്യ മല്ല. വന്നവഴി മറന്നാല്‍ മടക്കമില്ല. ലോകത്തി ന്‍റെ വര്‍ണ്ണങ്ങളിലും മായക്കാഴ്ചകളിലും പെട്ടു പോകുന്ന കുട്ടിയായി മാറുന്നുണ്ടു നാം. ദൈവ ത്തിന്‍റേതാണെന്ന, ദൈവത്തില്‍ നിന്നെന്ന, ക്രിസ്തുവിലൂടെയെന്ന ഓര്‍മ്മ നഷ്ടപ്പെട്ടിടത്ത് നാം ഇരുട്ടില്‍പെട്ടു പോകുന്നു. അതിനാല്‍ നമ്മുടെ ഓര്‍മ്മകളെ ക്രിസ്തുവില്‍ നിമജ്ഞ നം ചെയ്യണം. രക്ഷാകര യാഗത്തിന്‍റെ സന്നി ഹിതമാക്കലും ആഘോഷവുമായ പരിശുദ്ധ കുര്‍ബാനയുടെ അനുഭവത്തിലേക്കു പ്രവേശി ക്കണമെങ്കില്‍ പോലും രക്ഷാകര രഹസ്യങ്ങള്‍ നമ്മുടെ ഹൃദയത്തെ ഭരിക്കണം. എന്നാലേ ജീ വിതവും മരണവും ബലി മേശയില്‍ ആഘോ ഷിക്കുന്നവരായി നാം മാറൂ. ഇവിടെ മാനുഷി കതയുടെ പരിമിതികളെ ജയിക്കാന്‍ കാല്‍വരി മുകളില്‍ അവന്‍റെ മരണത്തോളം പിന്‍ചെന്ന, അടിമയായിരിക്കല്‍ കൊണ്ട് ലോകത്തെ മറികട ന്ന ഒരാളുടെ തുണ, മാതൃസഹജമായ വാത്സ ല്യം ബലം പകരുമെന്ന് ഉറപ്പു പകരുകയാണ് ജപമാല.

താന്‍ ഗര്‍ഭവതിയാണെന്ന് ഭര്‍തൃഭവനത്തില്‍ വച്ച് അറിയുന്ന ഒരു പെണ്‍കുട്ടി സ്വന്തം അമ്മ യുടെ സാമീപ്യം ആഗ്രഹിക്കാന്‍ തുടങ്ങുന്നു. അമ്മയാകാന്‍ തുടങ്ങുന്ന അവള്‍ സ്വയം ഒരു …കുഞ്ഞായും മാറുന്നു. അവളെ ഉദരത്തില്‍ വഹിച്ച് ജന്മം കൊടു ത്ത അമ്മയുടെ തുണ ഗര്‍ഭാരിഷ്ട തകളെ നേരിടാന്‍ തന്നെ സഹാ യിക്കുമെന്ന് അവള്‍ക്കുറപ്പുണ്ട്. തനിക്കുവേണ്ടി ഈ അനുഭവങ്ങ ളിലൂടെ കടന്നുപോയ അമ്മയുടെ വാക്കുകള്‍ മറ്റെന്തിനെക്കാളും ബലം പകരും. അപ്രകാരമൊരു തുണ നമുക്കാവശ്യമുണ്ട്. മനുഷ്യ പുത്രന്‍റെ മരണം പാപപരിഹാര മായി മരണത്തിന്മേലുള്ള വിജയ മായി. രക്ഷ പരിപൂര്‍ണ്ണമായി. എ ന്നിട്ടും കുരിശിന്‍ചുവട്ടിലെ തന്‍റെ അമ്മയെ നമുക്ക് അമ്മയായി നല്‍ കിയത് രക്ഷയുടെ ഈവഴിയില്‍ അവളുടെ സുകൃതങ്ങള്‍ നമുക്ക് ബലമേകാന്‍ വേണ്ടിയാണ്. അതു ജപമാല വഴിയായത് രക്ഷാകര രഹസ്യങ്ങളുടെ ആഴമേറിയ അ നുഭവതലം പരിശുദ്ധ മറിയത്തി നെന്ന പോലെ മറ്റാര്‍ക്കും ഇല്ലാ ത്തതിനാലാണ്.

മറിയം തന്നെ പ്രാര്‍ത്ഥനയാ ണ്. ദൈവത്തെ അവളെ പോലെ ശക്തമായി അനുഭവിച്ചവരാരുണ്ട്? വചനം അവളില്‍ മാംസമായി. സ്വര്‍ ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ കര്‍മ്മരൂപ മായി മറിയത്തെ നമുക്കു കാണാം. അവളോടൊപ്പം നടക്കുന്നതാണ് പ്രാര്‍ത്ഥന. ഇല്ലാത്തതെല്ലാം ഉ ണ്ടാക്കിത്തരണമേയെന്നും ഇഷ്ട മില്ലാത്തതെല്ലാം മാറ്റിത്തരണമേ യെന്നും കഷ്ടങ്ങളെല്ലാം നീക്കി ത്തരണമേയെന്നും കേഴുന്നതല്ല പ്രാര്‍ത്ഥന. അതിനുള്ള കുറുക്കു വഴിയല്ല ജപമാല. ബന്ധജനകമാ കേണ്ട പ്രാര്‍ത്ഥന അവനവന്‍റെ സ്വാര്‍ത്ഥത്തിലേക്കു ചുരുങ്ങുന്നു. ഉടയവനെ സ്വന്തം ഇഷ്ടം നിറവേ റ്റുന്ന കാര്യസ്ഥനായി തെറ്റിദ്ധരിച്ച് ചെയ്യുന്ന ഒരു സമ്മര്‍ദ്ദ തന്ത്രമായി പ്രാര്‍ത്ഥന തരംതാഴുന്നു. കാനാ യിലെ കല്ല്യാണവിരുന്നില്‍ അവള്‍ നമ്മോടു പറഞ്ഞത് അവന്‍ പറയു ന്നതു ചെയ്യുവിന്‍ എന്നാണ്. നാം അവളോടു പറയുന്നു. ഞങ്ങള്‍ പറയുന്നത് അവനെക്കൊണ്ടു ചെ യ്യിക്കുവിന്‍ എന്ന്. ഇതു മരിയ ഭക്തിയുടെ പ്രത്യക്ഷ ലംഘനവും വിശാസത്തിനെതിരായ തിന്മയുമാ ണ്. ഉടയവന്‍റെ ഹിതമറിഞ്ഞ് അവ നവനെ ക്രമപ്പെടുത്താന്‍ സ്വയം സമര്‍പ്പിക്കുന്നതാവണം പ്രാര്‍ത്ഥ ന. ഇതിനുള്ള എളുപ്പവഴിയാണ് ജപമാല. സ്വയം സമര്‍പ്പിച്ച മറിയ ത്തിന്‍റെ സമര്‍പ്പണത്തോടുള്ള ചേര്‍ത്തു വയ്പ്.

ജപമാല ചൊല്ലിയാല്‍ കാര്യം നടക്കും എന്നൊരു ചിന്ത വ്യാപക മായി പ്രചരിക്കപ്പെടുന്നുണ്ട്. ദൈ വത്തെ ഇപ്രകാരം പരീക്ഷിക്കുന്ന ത് മതനിന്ദയാണെന്ന് മതബോധ നം നമ്മെ പഠിപ്പിക്കുന്നു (ഇഇഇ. 2118, 2119). പിന്നെന്തിനാണ് ജ പമാല? ഈജിപ്തിന്‍റെ അടിമത്ത ത്തില്‍നിന്ന് മോചിതരായ ഇസ്രാ യേലിനോട് നിങ്ങള്‍ ആണ്ടുതോ റും പെസഹാ ആചരിക്കണമെ ന്നും, ജീവിതത്തില്‍ നന്മകള്‍ ഉ ണ്ടാകുമ്പോള്‍ രക്ഷയുടെ നാളുക ളെ അനുസ്മരിച്ച് ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കണമെന്നും. അവിടുന്ന് കല്‍പ്പിക്കുന്നുണ്ട്. അ ത് പ്രതീകാത്മകമായിരുന്നു. പാപ ത്തിന്‍റെ ശിക്ഷയില്‍നിന്നും ശാപ ത്തില്‍നിന്നും അവിടുന്നു നമ്മെ വീണ്ടെടുത്തു. ബലിയര്‍പ്പണത്തി ലൂടെ രക്ഷാകരയാഗം നിരന്തരം നാം ആഘോഷിക്കുന്നു. ഈ ര ക്ഷാകര രഹസ്യത്തിന്‍റെ ധ്യാനമാ യ ജപമാല വഴി നമ്മുടെ ജീവിത ത്തെ ക്രിസ്തുരഹസ്യവുമായി ചേര്‍ ത്തുവായിക്കുകയും ചെയ്യുന്നു.

വര്‍ത്തമാന കാലം പൊതുവെ വിവരശേഖരണത്തിന്‍റേതാണ്. അ റിവ് പ്രയോഗത്തിലേക്കു പ്രവേശി ക്കുന്നില്ല. സ്വന്തം ജീവിതം കൊ ണ്ട് അതിനെ വിശകലനം ചെയ്യാ നും വ്യാഖ്യാനിക്കാനും ആധുനി ക മനുഷ്യനു കഴിയുന്നില്ല. അറി വിന്‍റെ അകക്കാമ്പിലേക്കു പ്രവേ ശിക്കാന്‍ എന്തുകൊണ്ടെന്ന വിമര്‍ ശനംകൊണ്ട് അതിനെ നേരിടുന്നു മില്ല. അതുകൊണ്ടു തന്നെ അക ക്കാമ്പില്ലാത്ത ഒരു ലോകം പ്രബ ലപ്പെടുകയാണ്. ബന്ധങ്ങള്‍ ആഴ മില്ലാത്തവയായി പരിണമിക്കുന്നു. ഈ അവസ്ഥ ആത്മീയതയിലും നിഴലിക്കുന്നുണ്ട്. ശുശ്രൂഷകളില്‍ പങ്കുചേരുന്നു, വിശുദ്ധ ഗ്രന്ഥം വായിക്കുന്നു, വചനം കാണാതെ പറയുന്നു. അറിയാമെന്ന ബോധം നിലനില്‍ക്കുമ്പോഴും തിരിച്ചറിവി ന്‍റെ പടിവാതില്‍ പോലും കയറാ തെ വചനം അധരത്തിലൊതുങ്ങു ന്നു. ഹൃദയത്തിലേക്ക് ക്രിസ്തു രഹസ്യങ്ങള്‍ പ്രവേശിക്കാനും ഞാനും രക്ഷാകര രഹസ്യവും എ ന്ന വിമര്‍ശനത്തില്‍, എന്‍റെ രക്ഷ യുടെ അനുഭവതലങ്ങള്‍ വിപുല മാക്കാനും കഴിഞ്ഞില്ലെങ്കില്‍ വി ശ്വാസജീവിതം കേവല രൂപത്തി ലൊതുങ്ങും. എന്നാല്‍ സാധാര ണ മനുഷ്യന് വ്യവസ്ഥാപിത ധ്യാ നമാര്‍ഗ്ഗങ്ങള്‍ പ്രാപ്യവുമല്ല. അവി ടെയാണ് ലളിതജപധ്യാന മാര്‍ഗ്ഗ മായ ജപമാല നമ്മെ സഹായി ക്കുക.

ആധുനിക മനുഷ്യന്‍റെ ബോധ മണ്ഡലത്തിലേക്ക് ക്രിസ്തുരഹ സ്യങ്ങള്‍ പ്രവേശിക്കാന്‍ തടസം ഇന്ദ്രിയ പരതയാണ്. അവന്‍റെ ജ്ഞാനേന്ദ്രിയങ്ങള്‍ ലോകത്തേ ക്കു തിരിഞ്ഞിരിക്കുന്നു. അറിവു ണ്ടെന്ന ബോധം അവനെ വിഴു ങ്ങുകയും ചെയ്തിരിക്കുന്നു. ഇ ന്ദ്രിയങ്ങള്‍ക്കു നേരെ ബലപ്രയോ ഗം സാധ്യമല്ല. അതു വിപരീത ഫ ലങ്ങള്‍ ഉളവാക്കും. ഇവയുടെ അ ടക്കമാണ് ധ്യാനത്തിലേക്കു പ്രവേ ശിക്കാന്‍ ആവശ്യം. സന്യാസിക്കു പോലും എപ്പോഴും സാധ്യമല്ലാത്ത ഈ കാര്യം എളുപ്പത്തില്‍ സാധി ക്കാന്‍ ജപമാലയ്ക്കു കഴിയും. കേവല വാചീക പ്രാര്‍ത്ഥനയായി ജപമാലയെ താഴ്ത്തരുത്.

കണ്ണുകള്‍ അടച്ച് രഹസ്യങ്ങ ളുടെ ചിത്രം മനസ്സില്‍ ഭാവനയില്‍ കാണണം. ജപമാര്‍ഗ്ഗത്തില്‍ ശ്വാ സഗതിപോലും ക്രമപ്പെടും. അധ രംകൊണ്ട് ഉരുവിടുന്ന ജപങ്ങള്‍ നിരന്തരമായി ശ്രദ്ധയോടെ ഉരുവി ടുമ്പോള്‍ സ്വയ സംസാരവും നിയ ന്ത്രിക്കപ്പെടും. കാതുകളില്‍ കേള്‍ ക്കുന്ന ജപം ശ്രവണേന്ദ്രിയത്തെ യും ശുദ്ധീകരിക്കും. രണ്ട് വിരല ഗ്രങ്ങളില്‍ ജപമുത്തുകള്‍ ഉരുളു മ്പോള്‍ സ്പര്‍ശനേന്ദ്രിയവും അട ങ്ങും. എണ്ണി ചൊല്ലിയാല്‍ ഉണ്ടാ കുന്ന ഏകാഗ്രതാ നഷ്ടവും ഇവി ടെയില്ല. ഇപ്പോള്‍ മനനം ചെയ്യു ന്ന ദിവ്യരഹസ്യങ്ങളില്‍ ലയിച്ചു ചേരാനാകും. ആദ്യം ഈ സംഭവ ങ്ങളെ ഓര്‍ക്കാം. പിന്നെ വചനത്തി ലേക്കു തിരിയാം. ക്രമേണ ഈ സംഭവങ്ങള്‍ എന്‍റെ ജീവിതത്തില്‍ എന്ന വ്യക്തിപരതയിലേക്കുയ രാം. അപ്പോള്‍ രക്ഷാകരരഹസ്യ ത്തിന്‍റെ ഭാഗമായി നാം മാറും.

പരിശുദ്ധ കന്യകയുടെ ജപമാ ല എന്ന ചാക്രീകലേഖനത്തില്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍മാര്‍ പാപ്പ ഓര്‍മ്മപ്പെടുത്തുന്നു. മിണ്ടാ മഠങ്ങളില്‍ കൂടുതല്‍ സമയം പ്രാര്‍ ത്ഥനാ അവസരങ്ങള്‍ ലഭിക്കുന്ന വര്‍ സമ്പൂര്‍ണ്ണ ജപമാല അര്‍പ്പിക്ക ട്ടെ. എന്നാല്‍ അമ്പത്തിമൂന്നു മ ണി ജപമാണ് അഭികാമ്യം. അതി ന് ശാസ്ത്രീയമായ അടിത്തറയു ണ്ട്. ലോകത്തുള്ള ശതകോടിയി ലധികം വിശ്വാസികള്‍ ജപവഴിയി ലാണ്. ജനകോടികളുടെ ഹൃദയ ങ്ങളില്‍ ഒരേ ദിവ്യരഹസ്യങ്ങള്‍ നി റഞ്ഞുനില്‍ക്കും. അതു ലോകത്തി ന്‍റെ മനോനിലയെ ഭരിക്കും. ദുഃഖ വെള്ളികളില്‍ പ്രപഞ്ചത്തെ മുഴു വന്‍ മൂകത വലയം ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. വിശ്വാസികളും അവിശ്വാസികളും അന്ന് ഒരു പോ ലെ ക്രിസ്തുവിന്‍റെ ക്രൂശുമരണ ത്തെക്കുറിച്ച് ഗാഢമായി ചിന്തി ക്കുന്നതാണ് അതിനു പിന്നിലെ ര ഹസ്യം. ഒരു ജപമാല ധ്യാനിക്കു മ്പോള്‍ ലോകത്തിന്‍റെ മനോനില യെ ക്രിസ്തുവല്‍ക്കരിക്കുന്നുണ്ട് എന്നത് നാം അറിയാതെ പോവു കയാണ്.

പരിപൂര്‍ണ്ണതാ മാര്‍ഗ്ഗത്തില്‍ പ്ര വേശിക്കുന്നവര്‍ക്കു വാതിലും മു ന്നേറുന്നവര്‍ക്ക് ഊന്നുവടിയും ഔന്നത്യങ്ങളില്‍ വിരാജിക്കുന്ന വര്‍ക്ക് സംരക്ഷണവുമാണ് ജപമാ ല. നൂതനവും പരിപൂര്‍ണ്ണവുമായ ഒരു മാനസികാടിത്തറ അതിനു ണ്ട്. എല്ലാവര്‍ക്കും എപ്പോഴും എ വിടെയും എന്നൊരു സാര്‍വ്വത്രിക മാനം അടിസ്ഥാനമായി ഉള്ളതു കൊണ്ടു തന്നെ വിശുദ്ധനും പാ പിക്കും, സന്യാസിക്കും ലൗകീക നും, പണ്ഡിതനും പാമരനും, പു രുഷനും സ്ത്രീക്കും ഒരുപോലെ ഈ സങ്കേതം തുണയാണ്. മറിയ ത്തിന്‍റെ രൂപവും ഭാവവും ജപമാല യ്ക്കുണ്ടെന്ന് ചുരുക്കി പറയാം. ജപത്തിലൂടെ ഒരു ശരീരഘടന നിലനിറുത്തുമ്പോള്‍ തന്നെ മറി യത്തിന്‍റെ ഹൃദയസംഗ്രഹ ഭാഷ അതിന്‍റെ ധ്യാനാത്മകത കാത്തു സൂക്ഷിക്കുന്നു.

ജപമാല എല്ലാവര്‍ക്കും എന്ന ത് കേവലം ഭംഗി വാക്കല്ല. പ്രാര്‍ ത്ഥനയില്‍ രണ്ട് നിലയിലുള്ള സ്ത്രീക്കും പുരുഷനും എങ്ങനെ യാണ് ജപമാല ഗുണകരമായിത്തീ രുക? മനഃശാസ്ത്രപരമായി ഒരു വൈരുദ്ധ്യം സ്ത്രീക്കും പുരുഷ നുമുണ്ട്. അവളുടെ പ്രാര്‍ത്ഥനാ സമയം ദൈര്‍ഘ്യമുള്ളതാണ്. എ ന്നാല്‍ അതിനിടയ്ക്ക് അവള്‍ പല വിചാരങ്ങളിലൂടെ കടന്നുപോ കും. പ്രാര്‍ത്ഥനയ്ക്കിടയ്ക്ക് മഴ പെയ്യുമെന്ന് തോന്നിയാല്‍ അവള്‍ സ്ക്കൂളില്‍പോയ കുഞ്ഞ് മഴ നന യുമോ, ജോലിക്കുപോയ ഭര്‍ത്താ വ് ഇപ്പോള്‍ എവിടെയായിരിക്കും? അലക്കിയിട്ടതു നനയുമോ എന്നി ങ്ങനെ പലകാര്യങ്ങള്‍ ചിന്തിക്കും. ഖണ്ഡങ്ങളായുള്ള പ്രാര്‍ത്ഥന വി ട്ടുപോയാലും തിരികെ വരാന്‍ അ വളെ സഹായിക്കും.

എന്നാല്‍ പുരുഷന്‍റെ ഏകാഗ്ര ത ഇരുപതു മിനിറ്റോളം. അതില്‍ കൂടുതല്‍ ഇരിക്കാന്‍ അയാള്‍ക്കാ വില്ല. കുടുംബപ്രാര്‍ത്ഥന സമയം നീണ്ടാല്‍ അയാള്‍ ആദ്യം വൈ കിവരും ക്രമേണ വരാതാകും. അ യാള്‍ ഭക്തനല്ലാത്തതു കൊണ്ടല്ല, അതില്‍ കൂടുതല്‍ നേരം ഇരി ക്കാന്‍ അയാള്‍ക്ക് ആവാത്തതി നാലാണ്. ഒന്നിച്ച് പ്രാര്‍ത്ഥിക്കു മ്പോള്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യ മായ ഒന്നായി ജപമാല മാറുന്നു.

ജപമാല അതില്‍ തന്നെ പൂര്‍ ണ്ണവും സുന്ദരവുമാണ്. അതു മനു ഷ്യകല്പിതമല്ല. അതില്‍ ഒരു പ രിഷ്ക്കാരവും വരുത്താന്‍ നമുക്ക് അവകാശമില്ല. അത് തിരുസഭയു ടെ പൈതൃകത്തിന്‍റെ ഭാഗമാണ്. കാലാകാലങ്ങളില്‍ പരിശുദ്ധ സിം ഹാസനമാണ് കൂട്ടിച്ചേര്‍ക്കലുക ളും പരിഷ്ക്കാരങ്ങളും നടപ്പിലാ ക്കിയത്. പ്രാര്‍ത്ഥനകളെ മാറ്റുക. പ്രാര്‍ത്ഥിക്കുന്ന സ്ഥലം മാറ്റുക. രീതിമാറ്റുക എന്നിവ പ്രാര്‍ത്ഥിക്കു ന്ന വ്യക്തികളില്‍ സ്വാഭാവികമാ യി ഉണ്ടാകുന്ന പ്രലോഭനങ്ങളാ ണ്. ജപമാലയെ ഭക്തി സാന്ദ്രമാ ക്കാന്‍ ഇടയ്ക്കിടയ്ക്ക് അമ്മേ, എന്ന സംബോധനയായി പ്രാര്‍ത്ഥ ന തിരുത്തുന്നവരും, ജപത്തിനു പ കരം ഗീതങ്ങള്‍ ആലപിക്കുന്നവ രും ജപത്തിന്‍റെ പ്രാധാന്യത്തെ യും തിരുസഭയുടെ പഠനങ്ങളെ യും തള്ളുകയാണ് ചെയ്യുക. നന്മ നിറഞ്ഞ മറിയമേ എന്നൊരു പ്രാര്‍ ത്ഥനയില്‍ രക്ഷാകര രഹസ്യത്തി ന്‍റെ കാതലായ ഭാഗങ്ങള്‍ ഉള്‍ ച്ചേര്‍ന്നിട്ടുണ്ട്. ദൈവത്തിന്‍റെ അഭി വാദനം (ഗബ്രിയേല്‍) മനുഷ്യന്‍റെ വാഴ്ത്തല്‍ (എലിസബത്തിന്‍റെ) മറിയത്തിന്‍റെ പ്രവചനം, നമ്മുടെ പ്രാര്‍ത്ഥന എന്നിവ. രക്ഷാകര സം ഭവത്തെ കാലദേശങ്ങള്‍ക്ക് ഇപ്പുറ ത്തേക്കും അവസാനം വരേയും നിലനിറുത്തുന്ന ആ ജപം നമ്മുടെ ഇഷ്ടത്തിനു മാറ്റരുത്. പ്രാര്‍ത്ഥന വഴിയായി അവനവന്‍ മാറുക എ ന്ന ദൈവിക പ്രേരണയെ മറികട ക്കാന്‍ മനസ്സു നടത്തുന്ന കളിയാ കാനും മതി.

മൂന്ന് പ്രധാന ആവശ്യങ്ങളാണ് ജപമാലയില്‍ ഉന്നയിക്കുക. വി ശ്വാസം, ശരണം, ഉപവി എന്നീ ദൈവികപുണ്യങ്ങള്‍. ജപമാല അര്‍പ്പിക്കുന്ന വ്യക്തിയെയും ലോ കത്തെയും സംബന്ധിച്ച് ഇതില്‍ വലുതായൊന്നും തേടാനും നേടാ നുമില്ല. അതിനാല്‍ തുടക്കത്തി ലും ഇടയ്ക്കിടയ്ക്കും തിരുകി ക യറ്റുന്ന ആവശ്യങ്ങളും മറ്റു പ്രാര്‍ ത്ഥനകളും ജപമാലയെ വികൃതമാ ക്കാനെ ഉപകരിക്കൂ എന്നറിയണം. ജപമാല രഹസ്യവും പ്രാര്‍ത്ഥനാ ആവശ്യവും ഒന്നിച്ചു പറയുമ്പോള്‍ ഏതായിരിക്കും ധ്യാനവിഷയമാ കുക. അപ്പോള്‍ പിന്നെ മറ്റൊരാള്‍ ക്കു വേണ്ടി എങ്ങനെ ജപമാലയി ലൂടെ മാദ്ധ്യസ്ഥ്യം വഹിക്കും? അ യാള്‍ക്കു പകരം അതു ചെയ്യാമ ല്ലോ. നമ്മോടു പ്രാര്‍ത്ഥനാ സഹാ യം ചോദിച്ചവര്‍ക്കു വേണ്ടിയും അയാള്‍ക്കു പകരം നമുക്കു ജപ മാല ധ്യാനിക്കാം.

ആനുകാലിക ലോകം ഹൃദയ പരതയില്‍ നിന്ന് അകന്നു പോകു ന്നു. ബന്ധങ്ങളില്‍ നിന്ന് തെന്നി മാറുന്നു. ശുദ്ധതയും ജീവാര്‍പ്പണ വും കടങ്കഥയായി മാറുന്നു. ആ ത്മാംശം ആവശ്യമില്ലാത്ത സാ ങ്കേതികരൂപങ്ങള്‍ രസങ്ങളില്‍ മു ഴുകാന്‍ നമ്മെ പ്രേരിപ്പിക്കുകയും ഇന്ദ്രിയപരതയില്‍ തളച്ചിടുകയും അതിവേഗം ബഹുദൂര സിദ്ധാന്ത ങ്ങളില്‍ കുടുക്കുകയും ചെയ്യുന്നു. ഇതു നമ്മെ കൊണ്ടു പോകുന്നത് ആസുരതിന്മകളിലേക്കും മതനിന്ദ യിലേക്കുമാണ്. നമ്മുടെ യുവത്വം മിഥ്യാപഥത്തില്‍ ഭ്രമണം ചെയ്യു ന്നു. കഷ്ടപ്പാടുകള്‍ സഹിക്കാനും അത്യധ്വാനം ചെയ്യാനും ആളില്ലാ താവുന്നു. സ്വാര്‍ത്ഥത്തിനുമപ്പുറം അവനവന്‍ മാത്രമുള്ള ഒരു സ ങ്കല്‍പ്പ ലോകത്തിന്‍റെ ഉടയവനാ യി അവന്‍ സ്വയം പ്രതിഷ്ഠിക്കു ന്നു. എന്നിട്ട് ഒരു ചെറിയ പ്രതിസ ന്ധിയെപ്പോലും നേരിടാനാവാതെ മരണത്തെ ക്ഷണിക്കുന്നു. മരണ ക്കളികള്‍ക്കും മരണക്കെണികള്‍ ക്കും ഇടയില്‍ നിന്ന് ആത്മബോ ധമുണര്‍ന്ന ഒരു പുതിയ പ്രഭാതം വിടരേണ്ടതുണ്ട്. ജപവഴിയില്‍ ചു വടും ഹൃദയവും ചേര്‍ത്തുവച്ചാല്‍ പരിശുദ്ധ അമ്മയുടെ വിരല്‍തു മ്പില്‍പിടിച്ച് നമുക്ക് യാത്ര ചെയ്യാം. അമലോത്ഭവയുടെ കൂടെ നടന്ന് വിശുദ്ധിയില്‍, അവളുടെ അര്‍പ്പ ണത്തോടുചേര്‍ന്ന് സ്വയമര്‍പ്പിച്ച്, അവളെപോലെ വചനം ഹൃദയ ത്തില്‍ സംഗ്രഹിച്ച്, വ്യാകുലവാ ളുകള്‍ ഹൃദയത്തെ മുറിക്കുമ്പോ ഴും പതറാതെ, കുരിശിന്‍ചുവട്ടിലെ സഹനത്തില്‍ നിലകൊണ്ട്, അവ ളിലൂടെ യേശു നമുക്കു നല്‍കിയ മാതൃവാത്സല്യം മറ്റുള്ളവര്‍ക്കു പ കര്‍ന്നു കൊടുത്ത്, അവള്‍ സ്വര്‍ഗ്ഗ ത്തിലേക്ക് എടുക്കപ്പെട്ടതു പോ ലെ സ്വര്‍ഗ്ഗം അവകാശമാക്കിയും മുടിചൂടിയും ലോകത്തിനു മരിച്ച് യേശുവില്‍ ജീവിക്കാം. യാത്ര തുടരാം ജപവഴിയില്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org