യേശുവിന്റെ മണവാട്ടികള്‍ കോവിഡ് വാര്‍ഡില്‍നിന്ന്…

യേശുവിന്റെ മണവാട്ടികള്‍ കോവിഡ് വാര്‍ഡില്‍നിന്ന്…

ഡോ. സി. സോജ സിഎംസി

ആര്‍ദ്രതയോടെ എണ്ണയും വീഞ്ഞുമൊഴിച്ചു മുറിവുകള്‍ വച്ചുകെട്ടുന്ന നല്ല സമറായന്റെ രൂപമാണ് നമ്മുടെ ആതുരാലയങ്ങള്‍ക്ക്. ആരോഗ്യം മനുഷ്യന്റെ പ്രധാന സമ്പത്താണെങ്കില്‍ അത് നഷ്ടമാകുമ്പോള്‍ മനുഷ്യന്റെ ശരീരം മാത്രമല്ല, മനസ്സും ചിലപ്പോള്‍ ആത്മാവു പോലും തളരുന്നു ണ്ട്; തകരുന്നുണ്ട്. ഉദാത്തീകര ണത്തിന്റെ വിശുദ്ധ വഴിയിലേക്കൊക്കെ രോഗത്തിന്റെ വേദനിക്കുന്ന നിമിഷങ്ങളെ ഉയര്‍ത്തി യെടുക്കുവാന്‍ നമ്മെ സഹായിക്കുന്ന മാലാഖമാരെപോലെ ചില നല്ല മനുഷ്യര്‍ രോഗീ ശുശ്രൂഷകരായി നമുക്കൊപ്പമുള്ളത് എത്രയോ ആശ്വാസകരം. ഈ കോവിഡ് പകര്‍ച്ചവ്യാധി കാലത്തു മനസ്സില്‍ മെഴുതിരി വെട്ടം പകര്‍ന്ന ഒരു വിഭാഗം തീര്‍ച്ചയായും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ. മനുഷ്യമനസ്സിന്റെ നന്മയും അര്‍പ്പണവും ത്യാഗസന്നദ്ധതയും സേവന മനോഭാവവും ഇനിയും കൈമോശം വന്നിട്ടില്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന, ജന്മം ജീവിതയോഗ്യമാണെന്നു പഠിപ്പിക്കുന്ന ചിലര്‍.

സാധാരണയായി സമര്‍പ്പിതരായ സിസ്സ്‌റ്റേഴ്‌സ് സന്യാസ സമൂഹങ്ങളുടെയോ രൂപതകളുടെയോ ഇടവകകളുടെയോ മേല്‍നോട്ടത്തിലുള്ള ആശുപത്രികളില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ കേരളത്തിലെ വിവിധ ഗവണ്‍മെന്റ് ആശുപത്രികളില്‍ സേവനം ചെയ്യുന്ന സന്യാസിനിമാര്‍ വ്യത്യസ്തമായ സാക്ഷ്യ ജീവിതത്തിന്റെ മിന്നാമിന്നിവെട്ട മാവുകയാണ്. സി. ബെറ്റ്‌സി SABS (ഉഴവൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍), സി. സ്റ്റാര്‍ലി SABS (കോഴിക്കോട് മെഡിക്കല്‍ കോളേജ്), സി. ശുഭ CSC (കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജ്), സി ലിസ്‌ലെറ്റ് SD (പാലക്കാട് ജില്ലാ ആശുപത്രി), സി. ലിന്‍സ SD (എറണാകുളം ജില്ലാ ആശു പത്രി)… എണ്ണി പറയാനുള്ള സംഖ്യ മാത്രമേയുള്ളൂ. എണ്ണത്തില്‍ കുറവെങ്കിലും കൂടുതല്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും അഭിമുഖീ കരിച്ചുകൊണ്ടു തങ്ങളുടെ ഉത്തരവാദിത്വനിര്‍വഹണത്തില്‍ യേശുസ്‌നേഹത്തിന്റെ ആര്‍ദ്രതയും കാരുണ്യവും പങ്കുവച്ചുനല്കുകയാണിവര്‍. സാധാരണ സമര്‍പ്പിത ജീവിതങ്ങളുടെ ചുറ്റുവട്ടങ്ങളില്‍ നിന്നും ഇത്തിരി ചുവടുമാറ്റിച്ചവിട്ടി സഞ്ചരിക്കുന്ന ഇവര്‍ തങ്ങളുടെ സാന്നിധ്യം തന്നെ ക്രിസ്തു സാക്ഷ്യത്തിന്റെ നേര്‍കാഴ്ചയാണെന്നു അടിവരയിടുന്നു. സന്യാസിനി സമൂഹത്തിന്റെ സ്വന്തമായ ആശുപത്രികളില്‍ സേവനം ചെയ്യുമ്പോള്‍ ലഭിക്കുന്ന സുരക്ഷിതത്വമോ, സൗകര്യങ്ങളോ ഇവര്‍ക്ക് ലഭ്യമല്ല. ക്രിസ്തീയത ആത്മാവില്‍ പേറുന്ന സിന്ദൂരവും സുവിശേഷം ഹൃദയത്തിന്റെ ഇതളുകളില്‍ നിന്നുതിരുന്ന സുഗന്ധവുമാക്കി രോഗീശുശ്രൂഷകയെന്ന തങ്ങളുടെ ദൈവവിളി ജീവിക്കുവാന്‍ രാത്രിയും പകലും രോഗികളുടെ കിടക്കയ്ക്കരുകില്‍ മരുന്നും ലേപനവുമായി കാത്തുനില്‍ക്കു ന്നവര്‍. ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്ന യേശുമൊഴികള്‍ ഓരോ രോഗക്കിടക്കയ്ക്കരുകിലും ഇവര്‍ക്ക് ചൈതന്യമാവുകയാണ്; ഓപ്പറേഷന്‍ തീയറ്ററും ആശുപത്രി വാര്‍ഡുകളും ദേവാലയതുല്യവും… B.Sc., M.Sc. നഴ്‌സിങ് പൂര്‍ത്തിയാക്കി PSC പരീക്ഷ പാസ്സായിട്ടാണ് ഇവര്‍ തങ്ങളുടെ സേവന മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. യേശുസാന്നിധ്യത്തിന്റെ സംവാഹകരും സന്തോഷകരമായ സമര്‍പ്പണ ജീവിതത്തിന്റെ ദര്‍പ്പണങ്ങളുമായി സ്വന്തം ജീവിതത്തെ സ്പുടം ചെയ്‌തെടുത്തു കഴിഞ്ഞിരിക്കുന്നു ഇവര്‍. വ്യത്യസ്തമായ ദൈവവിളിയില്‍ തികഞ്ഞ അഭിമാനം; സന്യാസിനിയായി ഒരു സെക്കുലര്‍ ചുറ്റുപാടില്‍ ക്രിസ്തുസാക്ഷ്യം നല്കുന്നതിലുള്ള സന്തോഷം; കൂടുതല്‍ ദരിദ്രരായവരിലേക്ക്, കൂടുതല്‍ ആവശ്യമുള്ളവരിലേക്ക്, കൂടുതല്‍ അസൗകര്യങ്ങളിലേക്ക്… അവര്‍ തങ്ങളുടെ വിളി ജീവിക്കുകയാണ്. മിക്കവാറും ഗവണ്‍മെന്റ് ആശുപത്രികളില്‍ രോഗികള്‍ കൂടുതലും സൗകര്യങ്ങള്‍ കുറവുമാണ്. ജോലിഭാരം അതിനാല്‍തന്നെ കൂടുന്നു. എല്ലാവരുടെ അടുത്തും ഓടിയെത്തുമ്പോഴേക്കും ഒരുപക്ഷെ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടുണ്ടാവും. എങ്കിലും ആരോഗ്യം നഷ്ടപ്പെട്ട, നിസ്സഹായരായ മനുഷ്യസഹോദരങ്ങള്‍ക്ക് യേശുസ്‌നേഹത്തിന്റെ നനവ് പകരാന്‍ തങ്ങളാല്‍ ആവുംവിധം ശ്രമിക്കുകയാണെന്ന് 'ഇനിയും ചെയ്യാന്‍ ഏറെ ഉണ്ട്' എന്ന വേവലാതിയോടെ പങ്കുവയ്ക്കുമ്പോള്‍, ക്രിസ്തു ശിഷ്യര്‍ക്ക് വിശ്രമമില്ല എന്നും ഇവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സിസ്റ്റര്‍ എനിക്കു വേണ്ടി ഒന്നു പ്രാര്‍ത്ഥിക്കുമോ എന്ന് ചോദിക്കുന്ന അക്രൈസ്തവര്‍, തനിച്ചെയുള്ളൂ, ഇത്തിരി നേരം ഇവിടെ തന്നെ ഉണ്ടാകുമല്ലോ എന്ന് ഉറപ്പു വരുത്തുന്ന ചില ഏകാന്തപഥികര്‍, കൈയിലൊന്നുമില്ല, ന്നാലും ഒന്ന് കേള്‍ക്കാന്‍ സിസ്റ്ററുണ്ടായല്ലോ എന്ന കണ്ണീര്‍പ്പെയ്ത്തുകള്‍, എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയുമില്ല, സിസ്റ്ററിനെ കണ്ട പ്പോഴാണ് ഒരാശ്വാസമായത് എന്ന ചില ബലപ്പെടുത്തലുകള്‍, സിസ്റ്റര്‍ പറഞ്ഞു തന്ന പ്രാര്‍ത്ഥ നയാണ് രക്ഷിച്ചത്, ആ തിരു വചനം ഇപ്പോഴും ഞാന്‍ ആവര്‍ ത്തിക്കുന്നുണ്ട് എന്ന ഫോണ്‍ സന്ദേശങ്ങള്‍… ഇതൊക്കെയാണ് ദൈവം തങ്ങള്‍ക്കായി കരുതി വച്ചിരിക്കുന്ന സമ്മാനങ്ങളും സന്തോഷങ്ങളും എന്ന് വിനീത മായി പങ്കുവച്ചു തങ്ങളുടെ വിളിയുടെ സന്തോഷം ചെറു ചിരിയിലൊതുക്കുകയാണിവര്‍. ഒത്തിരി ആളുകളെ സഹായി ക്കാന്‍ കഴിയുന്നു എന്നതാണ് ഒരു പ്രധാന കാര്യം എന്ന് ഈ സന്യസ്ഥര്‍ ഓര്‍മ്മപ്പെടുത്തി. സന്യാസിനി ആയതു കൊണ്ടു മാത്രം ഇവരെ വിശ്വസിച്ചു മറ്റുള്ള രോഗികളെ സഹായിക്കാന്‍ പണം നല്കുന്നവരും ഉണ്ട്. അത് കര്‍ത്താവിന്റെ വിശ്വസ്ത കാര്യസ്ഥനെപോലെ ഏറ്റവും അര്‍ഹതപ്പെട്ടവരിലേക്കു അത് എത്തിച്ചു നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. 'സുഖപ്പെടുത്തുന്ന കര്‍ത്താവേ, തൊടണമേ' എന്ന പ്രാര്‍ത്ഥന യോടെയാണ് ഓരോ രോഗിയെയും സമീപിക്കുന്നത്, 'നിന്റെ സൗഖ്യദായകമായ കരത്തില്‍ കാത്തുകൊള്ളേണമേ' എന്ന പ്രാര്‍ത്ഥനയിലാണ് ഓരോരു ത്തരേയും ഭരമേല്‍പ്പിക്കുന്നത്. ദൈവം കാത്തുകൊള്ളും. അതാണ് ഇതുവരെയുള്ള അനുഭവം.

കോവിഡിന്റെ ഭീതിയില്‍ എല്ലാവരും വാതിലുകള്‍ അടച്ച് അകത്തിരിക്കുമ്പോള്‍ ഇവര്‍ തങ്ങളുടെ ഡ്യൂട്ടിയില്‍ നിരതരാണ്. സി. ശുഭ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ കോവിഡ് വാര്‍ഡില്‍ രോഗീശുശ്രുഷകരെ ജോലിക്ക് നിശ്ചയിച്ചു നല്‍കുകയും അവര്‍ കൃത്യമായി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് എന്നു ഉറപ്പുവരുത്തുകയും ചെയ്യുന്നു. സി. ലിസ്‌ലെറ്റും കോവിഡ് ഡ്യൂട്ടിയിലാണ്. കിറ്റ് ധരിച്ച്, മാസ്‌കും ഗ്ലൗസുമണിഞ്ഞു മണിക്കൂറുകള്‍ രോഗികള്‍ ക്കൊപ്പം ചെലവഴിക്കുമ്പോഴും ഒട്ടും ഭയപ്പാടില്ല, എല്ലാം കര്‍ത്താവിന്റെ കൈയില്‍ ഭദ്രമാണ് എന്ന് വളരെ സന്തോഷത്തോടെയാണിവര്‍ പങ്കുവയ്ക്കുന്നത്. വരുന്നത് വരട്ടെ എന്ന ധൈര്യം കൈമുതലാകുമ്പോഴും സൂക്ഷിക്കാനുള്ളത് സൂക്ഷിക്കുക തന്നെ വേണം എന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തു ന്നു. രാത്രി ഡ്യൂട്ടിക്കുപോലും തന്റെ ടുവീലറില്‍ ആസ്പത്രി യിലെത്തുന്ന സി. ലിസ്‌ലെറ്റ് കോവിഡ് വാര്‍ഡിലെ നിയമനം തനിക്കുള്ള പ്രത്യേക ദൈവ നിയോഗമായിട്ടാണ് കാണുന്നത്. തിരികെ സ്വന്തം മഠത്തിലെത്തി യാലും അവര്‍ ഹോം ക്വാറന്റെ യിനിലാണ്. ഇപ്പോള്‍ തനിയെ അയിരിക്കുന്നതും അകലം പാലിക്കുന്നതും ആരോഗ്യം സംരക്ഷിക്കുന്നതുമാണ് സഹോദര സ്‌നേഹം എന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. തങ്ങളോടുള്ള സന്യാസിനി സമൂഹത്തിന്റെയും അധികാരി കളുടെയും കരുതലിനെ കുറിച്ച് അവര്‍ക്ക് വാതോരാതെ സംസാരിക്കാനുണ്ട്. ജീവിതത്തില്‍ ദൈവം തന്ന വലിയ ഭാഗ്യമായി ഈ ശുശ്രൂഷ മേഖലയെ കാണുമ്പോഴും കൂടുതല്‍ സന്യാസിനികള്‍ ഇത്തരം മേഖലകളിലേക്ക് എത്തണം എന്ന് ഇവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
സാന്നിധ്യം കൊണ്ടും കര്‍മ്മം കൊണ്ടും ജീവിതത്തെ ക്രിസ്തുസാക്ഷ്യത്തിന്റെ മനോഹാരിതയാല്‍ അലങ്കരി ക്കുന്ന സന്യാസസഹോദര ങ്ങളെ, നിങ്ങള്‍ക്ക് ഹൃദയ പൂര്‍വം അഭിവാദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org