മഹത്തായ പൈതൃകം

മഹത്തായ പൈതൃകം

തോമസ് ജേക്കബ്
മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍, മലയാള മനോരമ

സത്യദീപത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍ ആശംസ പറയാന്‍ ഞാന്‍ വന്നിരുന്നു. ഇപ്പോള്‍ നവതിയിലും പങ്കെടുക്കുന്നു. ശതാബ്ദിക്കു ക്ഷണിക്കണമെന്നു ഞാന്‍ പറയുന്നില്ല! ഞാനുണ്ടെങ്കില്‍ ഒരു കാഴ്ചക്കാരനായെങ്കിലും അന്നു വരാന്‍ ശ്രമിക്കുമെന്ന് ഞാന്‍ ആദ്യമേ പറയട്ടെ. സത്യദീപത്തിന് എന്തൊരു വിശുദ്ധമായ പാരമ്പര്യമാണുള്ളത്! ഒരു കാര്‍ഡിനല്‍ പത്രാധിപരായിരുന്ന പത്രം ഇന്ത്യയില്‍ വേറെയുണ്ടെന്നു തോന്നുന്നില്ല. 600 കോപ്പികളില്‍ നിന്നു സത്യദീപത്തിന്‍റെ പ്രചാരം അക്കാലത്ത് 20,000 കോപ്പികളായി വര്‍ദ്ധിപ്പിച്ച പത്രാധിപരായിരുന്നു കാര്‍ഡിനല്‍ പാറേക്കാട്ടില്‍. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ തല കുനിക്കുകയാണു ഞാന്‍. ഓക്സിജന്‍ കണ്ടു പിടിച്ചതും ഫ്രാന്‍സ് കാഫ്ക ജനിച്ചതും കൊളംബസ് അമേരിക്ക കണ്ടു പിടിച്ചതും ഒക്കെയായ ജൂലൈ മൂന്നിനാണ് സത്യദീപം തുടങ്ങുന്നത്. അങ്ങനെ എന്തുകൊണ്ടും മഹത്തായ ഒരു പൈതൃകമാണ് സത്യദീപത്തിനുള്ളത്. ലോകമെങ്ങും അച്ചടി മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുകയാണെങ്കിലും കേരളത്തില്‍ മറിച്ചാണു സ്ഥിതി. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വന്നതിനു ശേഷം കേരളത്തില്‍ അച്ചടി മാധ്യമങ്ങളുടെ പ്രചാരം കൂടുകയാണുണ്ടായത്. എങ്കിലും, അച്ചടി മാധ്യമങ്ങള്‍ക്കുള്ള എല്ലാ വെല്ലുവിളികളും സത്യദീപത്തിനും ഉണ്ടാകും. അതിനെ നേരിടുക. പുതിയ തലമുറയിലുള്ളവരെ വായനയ്ക്കു പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാകണം ഇനിയുള്ള മാറ്റങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org