Latest News
|^| Home -> Cover story -> മതസൗഹാര്‍ദ്ദം: പ്രശ്നങ്ങളും പ്രതിവിധികളും

മതസൗഹാര്‍ദ്ദം: പ്രശ്നങ്ങളും പ്രതിവിധികളും

Sathyadeepam

ബ്രദര്‍ സിറില്‍ പാലച്ചുവട്ടില്‍

“ഇന്ത്യയ്ക്ക് യൗവ്വനവും ജീവനും ഉള്ള കാലത്തോളം അതു പുതിയ വിചാരധാരകളെ ഉള്‍ക്കൊള്ളുകയും തന്‍റെ പാരമ്പര്യവുമായി കൂട്ടിയിണക്കുകയും ചെയ്യും” എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ടു ഭാരതം മതസൗഹാര്‍ദ്ദത്തിന്‍റെ ഈറ്റില്ലമായിത്തീര്‍ന്നു. മതങ്ങള്‍ തമ്മിലുള്ള സുഹൃദ്ബന്ധത്തെ, സ്നേഹത്തെ ആണല്ലോ മതസൗഹാര്‍ദ്ദം എന്നു വിവക്ഷിക്കുക. മതസൗഹാര്‍ദ്ദത്തിന്‍റെ പര്യായമായ ഭാരതം കുറച്ചു നാളുകളായി നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയി ലെ മതേതരത്വം: മതസൗഹാര്‍ ദ്ദത്തിന് ഭാരതം കൊടുക്കുന്ന പ്രാ ധാന്യം മനസ്സിലാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ശ്രദ്ധിച്ചാല്‍ മതി. “ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധി കാര സോഷ്യലിസ്റ്റ് മതേതര ജനാ ധിപത്യ റിപ്പബ്ലിക്കായി സംവിധാ നം ചെയ്യുവാനും അതിലെ പൗര ന്മാര്‍ക്കെല്ലാം സാമൂഹികവും സാ മ്പത്തികവും രാഷ്ട്രീയവുമായ നീതിക്കും ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും പദവിയും അവസരത്തില്‍ സമത്വവും സം പ്രാപ്യമാക്കുവാനും അവരിലെല്ലാവരിലും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും സുനിശ്ചിതമാക്കിക്കൊണ്ടു സാഹോദര്യം പുലര്‍ ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കുകയാല്‍ നമ്മുടെ ഭരണഘടനാ നിര്‍മാണസഭയില്‍ 1946 നവംബര്‍ 26-ാം തീയതി ഇതിനാല്‍ ഈ ഭരണഘടന സ്വീകരിക്കുക യും അധിനിയമം ചെയ്യുകയും ന മുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.” ഔദ്യോഗികമതമല്ലാ ത്ത എല്ലാ മതങ്ങളെയും ഒരുപോ ലെ പരിഗണിക്കുന്ന രാഷ്ട്രമാണു ഭാരതമെന്നു ഭരണഘടനയുടെ ആമുഖം അടിവരയിട്ടു പറയുന്നു.

എന്നാല്‍ മതേതരത്വവും മതസൗഹാര്‍ദ്ദവുമൊക്കെ ഭാരത ത്തില്‍നിന്നു താമസിയാതെ അപ്രത്യക്ഷമാകുമോയെന്ന ആശങ്കയി വിടെ തളംകെട്ടി കിടക്കുകയാണ്. ‘മതം അധികാരത്തിനുള്ള തിരുവസ്ത്രമാക്കരുത്’ എന്ന വില്യം ഹാ സ്ലിറ്റിന്‍റെ വാക്കുകള്‍ ഇപ്പോള്‍ കൂ ടുതല്‍ അന്വര്‍ത്ഥമായി. അതുകൊണ്ട്, മതസൗഹാര്‍ദ്ദം നേരിടുന്ന പ്ര ശ്നങ്ങള്‍ കണ്ടെത്തി അവയ്ക്കു കാലാനുസൃതമായ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കേണ്ടതുണ്ട്.

മതസൗഹാര്‍ദ്ദം നേരിടുന്ന പ്രശ്നങ്ങള്‍
1. മതവര്‍ഗീയവാദം: ഒരു വ്യക്തിക്കു തന്‍റെ സമൂഹത്തോടുള്ള പ്രതിപത്തിയെയും സ്വന്തം സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കാനുള്ള അതിരുകടന്ന അഭിവാഞ്ഛയെയുമാ ണു വര്‍ഗീയതകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ മറ്റു മതങ്ങളെ അവഗണിച്ചുകൊണ്ടു സ്വ ന്തം മതവിശ്വാസികളോട് പ്രകടിപ്പിക്കുന്ന അന്ധമായ പ്രതിപത്തിയാണ് മതവര്‍ഗീയത. തന്‍റെ മതത്തില്‍പ്പെട്ടവരെ ഒന്നിപ്പിച്ചുനിര്‍ ത്തിയാല്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ സ്വന്തമാക്കാമെന്ന ചിന്തയാണ് ഇത്തരക്കാരെ ഭരിക്കുന്നത്. മനുഷ്യജീവിതത്തിലെ ഏറ്റവും നിസ്സാരമായ കാര്യത്തെപ്പോലും മതാത്മകതയുടെ വസ്ത്രത്തിനുള്ളില്‍ പൊതിയാന്‍ മതവര്‍ഗീയവാദികള്‍ നിരന്തരം ശ്രമിക്കും. ദാ ദ്രിയില്‍ ഗോമാംസം കഴിച്ചു എന്ന ആരോപണത്തില്‍ മുഹമ്മദ് അഖ് ലാഖിനെ കൊലപ്പെടുത്തിയതുത ന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. ഭാരതത്തെ ഇന്നും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ‘മതവര്‍ഗീയത’യിലൂടെ തത്പരകക്ഷികള്‍ സ്വാര്‍ത്ഥലാഭം കൊയ്യുന്നു.

മുസ്ലീങ്ങള്‍ ഒത്തുചേര്‍ന്നു പശുവിനെ കൊന്നു, ക്രിസ്ത്യാനികള്‍ അമ്പലത്തിന്‍റെ മുന്‍വശത്തെ നിരത്തിലൂടെ പ്രദക്ഷിണം കൊണ്ടുപോയി. ബാങ്കുവിളിയുടെ സമയത്ത് ഉച്ചഭാഷിണിയിലൂടെ രാമകീര്‍ത്തനം ആലപിച്ചു എന്നിങ്ങനെയുള്ള കിംവദന്തികള്‍ കേട്ടാല്‍ മാത്രം മതി അക്രമം ആരംഭിച്ചിരിക്കും. ഭാരതീയര്‍ ബൗദ്ധികമായി ഇനിയും വളരേണ്ടിയിരിക്കുന്നു എ ന്നല്ലേ ഇക്കാര്യം സൂചിപ്പിക്കുന്ന ത്? ജെര്‍ളിയുടെ അഭിപ്രായത്തില്‍ “നമ്മുടെ സര്‍വകലാശാലകളും ഗ വേഷണ സ്ഥാപനങ്ങളുംവരെ ജാ തിവിദ്വേഷത്തിന്‍റെ കൂത്തരങ്ങുകളാണ്. തന്നെ സമീപിക്കുന്ന ഗവേഷണവിദ്യാര്‍ത്ഥിയുടെ ചുമലില്‍ സൗഹൃദഭാവേന കൈവച്ചു സ വര്‍ണത്വത്തിന്‍റെ അടയാളമായ ചരടിന്‍റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന ഗവേഷകര്‍പോലും ഇവി ടെ കുറവല്ല.” ഇക്കാര്യം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു രോ ഹിത് വെമുല എന്ന വിദ്യാര്‍ത്ഥി യുടെ ആത്മഹത്യ. മതവര്‍ഗീയത യുടെ ഉച്ചനീചത്വങ്ങളില്‍ നിന്നു പുറത്തുകടക്കാനായില്ലെങ്കില്‍ മതസൗഹാര്‍ദ്ദം പണ്ടെങ്ങോ കേട്ടുമറന്ന കാര്യമായി ഭാരതത്തില്‍ അവശേഷിക്കുമെന്നതില്‍ സംശയമില്ല.

2. മതതീവ്രവാദം: മതത്തിനുവേണ്ടി അത്യുഗ്രമായ നടപടികളെടുക്കാമെന്ന ആശയഗതി എ ന്നാണു മതതീവ്രവാദത്തെ പൊതുവേ വിശേഷിപ്പിക്കുക. അന്ധമായി സ്വന്തം മതത്തെ സ്നേഹിക്കുന്നവരും അതിനുവേണ്ടി എ ന്തും ചെയ്യാന്‍ മടിയില്ലാത്തവരു മാണ് മതതീവ്രവാദികള്‍. അങ്ങേയറ്റത്തെ സങ്കുചിതത്വവും കാര്‍ ക്കശ്യസ്വഭാവവും വച്ചുപുലര്‍ത്തു ന്ന ഇക്കൂട്ടര്‍ മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ തിരുത്താനാവാത്തവിധം ചില കാര്യങ്ങള്‍ സത്യമാണെന്ന ബോദ്ധ്യത്തിലും അനുഭവത്തിലും ഉറച്ചുനില്ക്കും. മുംബൈ ഭീകരാക്രമണവേളയില്‍, കസബ് എന്ന ചെറുപ്പക്കാരന്‍ മും ബൈയിലെ തെരുവുകളിലൂടെ ത ലങ്ങും വിലങ്ങും വെടിയുതിര്‍ത്തു നടക്കുന്നതിന്‍റെ വീഡിയോ ടിവിയില്‍ കണ്ടിരുന്നെങ്കില്‍ ഇക്കാര്യം പെട്ടെന്നു നമുക്കു ബോദ്ധ്യപ്പെടും. കസാന്‍ദ് സാക്കീസ് ‘സോര്‍ബാ ദ ഗ്രീക്ക്’ എന്ന നോവലില്‍ വിവരിക്കുന്നതുപോലെ, വ്യക്തമായ ലക്ഷ്യമോ പകയോ ഇല്ലാതെ ഇട തും വലതും മാറിമാറി വെട്ടിക്കൊ ണ്ട് മുന്നേറുന്ന തന്‍റെ വഴിയില്‍ വന്നുപെടുന്ന എല്ലാവരെയും വെ ട്ടിവീഴ്ത്തുന്ന ആ അന്ധശക്തികളില്‍ ഞാന്‍ വിശ്വസിക്കുന്നു എ ന്നു പ്രഖ്യാപിക്കുകയായിരുന്നു ആ ചെറുപ്പക്കാരന്‍ തന്‍റെ പ്രവൃത്തികളിലൂടെ. താലിബാനും അല്‍ഖ്വയ്ദയ്ക്കും മാത്രമല്ല ഐ എസ് തീവ്രവാദികള്‍ക്കും വേരോട്ടമുള്ള നാടാണു ഭാരതമെന്ന സ ത്യം നമ്മെ ഞെട്ടിപ്പിക്കുന്നതും അതേസമയം വേദനിപ്പിക്കുന്നതുമാണ്.

മുഖ്യധാരാ തീവ്രവാദമേഖലകളില്‍ നിന്നകന്നു മാറി പൊതുവേ സുരക്ഷിതമെന്നു കരുതപ്പെട്ടുപോരുന്ന കേരളംപോലും സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദസംഘങ്ങളില്‍ ചേരാന്‍ നാടുവിട്ടവര്‍ അതിന്‍റെ ഒരു ദിശാസൂചികയാണ്.

3. മതമൗലികവാദം: സ്നേ ഹിക്കാന്‍ പഠിപ്പിക്കുന്ന മതം ദ്രോ ഹിക്കാന്‍ ദുരുപയോഗിക്കപ്പെടുന്നു. മിക്ക മതങ്ങളിലും മതമൗലികവാദികളെ കാണാം. മതത്തിന്‍റെ അടിസ്ഥാന സത്യങ്ങളോടു തീവ്രപ്രതിബദ്ധത വച്ചുപലുര്‍ത്തുന്നവരും അവയുടെ സംരക്ഷണത്തിനുവേണ്ടി എന്തു ത്യാഗവും സഹി ക്കാന്‍ സന്നദ്ധതയുള്ളവരുമാണവര്‍. 1928-ല്‍ ഈജിപ്തിലും തു ടര്‍ന്നു പല മദ്ധ്യേഷ്യന്‍ രാഷ്ട്രങ്ങളിലും മതമൗലികവാദം ഉടലെടുത്തു. ചില രാഷ്ട്രങ്ങളിലാകട്ടെ ഭരണാധികാരികള്‍തന്നെ അതി നെ വളര്‍ത്തുകയുണ്ടായി. ഭാരതത്തില്‍ മതമൗലികവാദപരമായ പ്ര സ്താവന 1938-ല്‍ ഗോള്‍വര്‍ക്കര്‍ നടത്തിയെങ്കിലും 1992 വരെ അ തൊരു ദേശീയ പ്രശ്നമായി വളര്‍ ന്നില്ല. എന്നാല്‍ മതസത്യങ്ങളെ കാലികമായി പുനര്‍ വ്യാഖ്യാനം ചെയ്യുന്നവരെയും പുരോഗമനവാദികളെയും വരുതിയില്‍ നിര്‍ ത്താന്‍ നിഷ്ഠൂരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന മതമൗലികവാദികള്‍ ഭാരതത്തിലെ പ്രമുഖ വ്യവസ്ഥാപിതമതങ്ങളിലെല്ലാം ഇന്നു വളര്‍ന്നുകൊണ്ടിരിക്കുകയാണെ ന്നു ഡോ. വിന്‍സെന്‍റ് കുണ്ടുകു ളം അഭിപ്രായപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം പറയുന്നു: “ഹിന്ദുമതത്തില്‍ വി.എച്ച്.പി.യും ഇസ്ലാ മില്‍ ജമാ-അത്തെ ഇസ്ലാമിയും ക്രിസ്തുമതത്തില്‍ ചില നവീകരണഗ്രൂപ്പുകളിലും അവരുടെ കാലടികള്‍ കാണാം. മതത്തിനകത്ത് ഏകതാനമായ അനുഷ്ഠാനങ്ങളും വ്യാഖ്യാനങ്ങളും കൊണ്ടുവന്ന് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന ഇവര്‍ ക്രമേണ ഇതര മതവിദ്വേഷകരും ജനാധിത്യവിരുദ്ധരുമായിത്തീരാറുണ്ട്.

4. ഹിന്ദുത്വവാദം: മതവര്‍ഗീയതയുടെ ഹൈന്ദവസാക്ഷാത്കാരമാണു സംഘപരിവാര്‍ രൂപീകരിച്ചെടുത്ത ഹിന്ദുത്വം. ഹൈന്ദവദര്‍ ശനങ്ങള്‍ ജീവസ്സുറ്റ രീതിയില്‍ പ്ര വൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനു ശക്തമായ ഒരു രാഷ്ട്രം ഇ ന്ത്യയില്‍ സ്ഥാപിക്കണമെന്നും അ തൊരു ഹൈന്ദവരാഷ്ട്രമായിരിക്കണമെന്നുമാണ് ഇതിന്‍റെ സംഘപരിവാര്‍ ഭാഷ്യം. ഭാരതത്തെ കാവി പുതപ്പിക്കുകയും മറ്റു മതസ്ഥരെ ഇവിടെ നിന്ന് എത്രയും വേഗം തു രത്തുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂ.

ഹിന്ദുത്വവാദത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു 2015-ല്‍ സംഘപരിവാര്‍. ഉയര്‍ത്തിപ്പിടിച്ച ‘ഘര്‍ വാപ്പസി’. മതംമാറ്റത്തിന് അവര്‍ നല്കിയിരുന്ന പേരായിരുന്നിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഘര്‍ വാപ്പസി നടക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. ഓരോ വ്യക്തിക്കും സ്വേച്ഛാനുസരണം മതം അവലംബിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ടെന്നു ഭരണഘടനയുടെ 25-ാം വകുപ്പിന്‍റെ ഒന്നാം ഉപവകുപ്പു വ്യ ക്തമാക്കുന്നുണ്ട്. സ്വമേധയാ മതം മാറാന്‍ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം ഒരു വ്യക്തിയെ മതം മാറ്റാനുള്ള സ്വാതന്ത്ര്യമായി കാ ണാനാവില്ലെന്നു മുമ്പു ചീഫ് ജ സ്റ്റിസ് എ.എന്‍. റായിയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതൊക്കെ കാറ്റില്‍ പറത്തിയാണു സംഘപരിവാര്‍ വീട്ടിലേക്കു മടങ്ങാന്‍ (ഘര്‍ വാപ്പസി) ആഹ്വാനം ചെയ്തത്. ഒരു സനാതനഹിന്ദുവെന്നു സ്വയം വിശേഷിപ്പിക്കുകയും ഹിന്ദുവാ യിരിക്കെ എല്ലാ മതങ്ങളെയും ഒരുപോലെ ആദരിക്കുകയും ചെയ്ത ഗാന്ധിജിപോലും ‘രാഷ്ട്രശത്രു’ വായിത്തീര്‍ന്നിരിക്കുന്ന ഇക്കാല ത്തു ഹിന്ദുത്വവാദം ഭാരതത്തില്‍ പടര്‍ന്നുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

5. അസഹിഷ്ണുത : മതത്തിന്‍റെയും ജനാധിപത്യമെന്ന ഭരണക്രമത്തിന്‍റെയും നെടുംതൂണാ ണു സഹിഷ്ണുത. ഒട്ടേറെ വൈ വിദ്ധ്യങ്ങളുള്ള ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഇതു കൂ ടാതെ നിലനില്പുപോലും അസാദ്ധ്യമാണ്. ഇന്നു ഭാരതത്തിലെ മതസൗഹാര്‍ദ്ദം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാ ണ് അസഹിഷ്ണുത. എഴുത്തുകാര്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോഴും ഗോമാംസം ഭക്ഷിച്ചെന്ന ആരോപണത്തില്‍ നിരപരാധികള്‍ വധിക്കപ്പെട്ടപ്പോഴും മതത്തിന്‍റെ പേരിലുള്ള അധിക്ഷേപങ്ങള്‍ കുറേയേറെപ്പേര്‍ നേരിടേണ്ടിവന്നപ്പോഴുമെല്ലാം ഇക്കാര്യം നമുക്കു ബോദ്ധ്യപ്പെട്ടു കാണും.

“നമ്മുടെ സംസ്കാരത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളെ നമുക്കു പാഴാക്കികളയാനാവില്ല… സംവത്സരങ്ങളായി ഈ സംസ്കാരം വൈവിദ്ധ്യത്തെ ആഘോഷിക്കുക യും സഹിഷ്ണുതയെ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബഹുസ്വരതയെ സ്വത്വത്തിന്‍റെ ഭാഗമായി കാണുകയും ചെയ്തുവരികയാണ്. ഈ സാം സ്കാരികമൂല്യങ്ങളോടു പുലര്‍ ത്തിവരുന്ന കലവറയില്ലാത്ത പ്രതിബദ്ധത കാരണമാണ് ഒന്നിനു പുറകെ മറ്റൊന്നായുണ്ടായ അധിനിവേശങ്ങളെ ഇന്ത്യയ്ക്ക് അതിജീ വിക്കാന്‍ കഴിഞ്ഞത്; അതുപോലെ തന്നെ കാലത്തെയും” എന്നു വികാരാധീനനായി രാഷ്ട്രപതി പ്ര ണബ് മുഖര്‍ജി ഒരിക്കല്‍ പറയുകയുണ്ടായി. അസഹിഷ്ണുതയുടെ കൊലവിളികള്‍ ഭാരതത്തിന്‍റെ മതസൗഹാര്‍ദ്ദത്തിന് വിലങ്ങുതടിയാകുമെന്ന വസ്തുതയാണ് ഇതില്‍ നിറഞ്ഞുനില്ക്കുന്നത്.

മതസൗഹാര്‍ദ്ദത്തിനെതിരായ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍
1. ഭാരതീയന്‍ എന്ന തിരിച്ചറിവ്: കുട്ടിക്കാലം മുതല്‍ സ്കൂ ളില്‍ ചൊല്ലിക്കേട്ട ‘ഭാരതം എന്‍റെ ജന്മനാടാണ്. എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരാണ്…’ എന്ന പ്രതിജ്ഞ ഹൃദയത്തില്‍ പതിപ്പിക്കണം. ഉള്ളില്‍ ഞാന്‍ ‘ഭാരതീയനാണ്’ എന്ന തിരിച്ചറിവുണ്ടെങ്കില്‍ മതത്തിന്‍റെ പേ രില്‍ നമുക്കെങ്ങനെ കലഹിക്കാനാകും. ഭാരതത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമാണെന്ന ബോദ്ധ്യമുണ്ടാകണം. അതിനുപ കരം ഡോ. എന്‍. ചന്ദ്രബാബു നായിഡു പറയുന്നതുപോലെ, “ഈ രാജ്യത്തിനുവേണ്ടി വളരെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. എ ന്നാല്‍ നമ്മള്‍ തലപുകഞ്ഞ് ആ ലോചിക്കുന്നത്, ക്ഷേത്രത്തെയും മസ്ജിദിനെയും സംബന്ധിക്കുന്ന തര്‍ക്കവിഷയത്തെക്കുറിച്ചാ”ണെ ങ്കില്‍ മതസൗഹാര്‍ദ്ദം ഒരു വിദൂര സ്വപ്നമായി ഇനിയും അവശേഷിക്കും.

ദേശസ്നേഹം ഉള്ളവര്‍ക്കേ ഭാ രതീയര്‍ എന്ന് അഭിമാനിക്കാനും മറ്റു മതങ്ങളെ ആദരിക്കാനും അ ന്യമതസ്ഥരെ സ്നേഹിക്കാനും സാധിക്കൂ. ‘രാഷ്ട്രം നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു എന്നാ ലോചിക്കാതെ രാജ്യത്തിനുവേണ്ടി നിങ്ങള്‍ക്കു എന്തു ചെയ്യാന്‍ കഴി യും എന്നാലോചിക്കുക’ എന്ന ജോണ്‍ എഫ്. കെന്നഡിയുടെ വാക്കുകളെ മുറുകെപ്പിടിച്ചു നാം മുന്നോട്ടു ജീവിക്കണം. ജന്മഭൂമി യെ സ്വര്‍ഗത്തേക്കാള്‍ ഉപരി സ്നേ ഹിക്കാന്‍ ആഹ്വാനം ചെയ്ത ന മ്മുടെ മാമുനിമാര്‍ ‘ലോകാ സമ സ്താ സുഖിനോ ഭവന്തു’ എന്ന മുദ്രാവാക്യം മുഴക്കിയതുപോലെ ഭാരതീയന്‍ എന്ന മുദ്രാവാക്യം നാം മുറുകെപ്പിടിച്ചാല്‍ മതസൗഹാര്‍ദ്ദത്തിന്‍റെ എക്കാലത്തെയും വലിയ പര്യായമായി നമ്മുടെ ഭാര തം വാഴ്ത്തപ്പെടുമെന്നതു തീര്‍ച്ചയാണ്.

2. കാര്യക്ഷമവും മതേതതരവുമായ ഭരണസംവിധാനം: ഇന്നു ലോകത്തെമ്പാടുമുള്ള ജ നാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളി ഭരണകൂടം ജനങ്ങളില്‍ നിന്ന് അന്യമായിക്കൊണ്ടിരി ക്കുന്നു എന്നതാണ്. ഇന്ത്യയിലെ സ്ഥിതിയും വിഭിന്നമല്ല. ഇപ്പോഴ ത്തെ നമ്മുടെ ഭരണസംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. ഭരണകൂടംതന്നെ ‘മതേതരരാഷ്ട്രം’ എന്ന സങ്കല്പത്തിനു വി ലങ്ങുതടിയാകുന്ന ഒരു സ്ഥിതിവശേഷമാണ് ഇന്നിവിടെയുള്ളത്. 45 വര്‍ഷമായി ഈ രാജ്യത്തു രാ ഷ്ട്രത്തിന്‍റെ പേരില്‍ സംസാരിക്കു ന്നവരുടെ ‘തിരുവചന’ങ്ങളാണ് ഈ രാജ്യത്തെ ഇന്നീ കെട്ടുതീരാത്ത ഭയങ്കരമായ അഗ്നികുണ്ഡത്തിലെത്തിച്ചത്” എന്നു ഡോ. സു കുമാര്‍ അഴീക്കോട് ഒരിക്കല്‍ പറയുകയുണ്ടായി. മതസൗഹാര്‍ദ്ദത്തി നെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും കാര്യക്ഷമവും മതേതരവുമായ ഭരണസംവിധാനമാണ് ഉത്തമ പ്രതിവിധി.

3. മതസഹിഷ്ണുത വളര്‍ ത്തുക: മറ്റുള്ളവരുടെ വിശ്വാസങ്ങളും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണു മതസഹിഷ്ണുത. മറ്റു മതങ്ങളാണു ശരിയെന്ന് അംഗീകരിക്കണമെന്നോ സ്വീകരിക്കണമെന്നോ ഇതിനര്‍ത്ഥമില്ല. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സ്നേഹിക്കാനും ആദരിക്കാനും മതസഹിഷ്ണുതയിലൂടെ സാധിക്കും. മാത്ര മല്ല, അവരുടെ സത്യം മനസ്സിലാക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ധാരണയോടെ അവരോടിടപഴകാന്‍ സാധിക്കുമെന്നതാണു യാഥാര്‍ ത്ഥ്യം. പലരും വ്യത്യസ്തരായിരിക്കുന്നതു സാഹചര്യഭേദംകൊണ്ടു മാത്രമാണ്. നാമൊക്കെ ഓരോ സ മുദായത്തിലും മതവിശ്വാസത്തി ലും രാജ്യത്തിനും പിറന്നു എന്ന തു യാദൃച്ഛികമാണ്. ഈ ബോദ്ധ്യമുണ്ടായാല്‍ മാത്രം മതി, മതസഹിഷ്ണുത രൂപപ്പെടാന്‍.

കാവി എന്ന നിറം മറ്റു നിറങ്ങ ളെ വല്ലാതെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍, മതസഹിഷ്ണുത വറ്റിപ്പോകുന്നുണ്ട്. അ തിനാല്‍ തികഞ്ഞ ഇച്ഛാശക്തിയോടെ അതിനെ നാം വളര്‍ത്തിയെടുക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനം മതസഹിഷ്ണുതയു ടെ വലിയ വില്ലനാണെന്നിരിക്കെ അതിനെ യുക്തിയുക്തം പ്രതിരോധിക്കണം.

5. യുവജനങ്ങള്‍ മുന്നോട്ടിറങ്ങുക: “നല്ലവരും ബുദ്ധിമാന്മാരുമായ യുവജനങ്ങളാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്” എന്നു ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍. മതസൗഹാര്‍ദ്ദത്തിനുവേണ്ടി മുന്നോട്ടിറങ്ങേണ്ടവരാണു നമ്മുടെ യുവജനങ്ങള്‍. ഇന്നു നവമാധ്യമങ്ങളുടെ യും മറ്റും രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ അവര്‍ക്കുള്ള പ്രാധാന്യത്തെ വിലകുറച്ചു കാണു ക സാദ്ധ്യമല്ല. യുവജനങ്ങള്‍ ഉദ്യമത്തില്‍ പങ്കാളിയായാല്‍ അതു വലിയൊരു വിജയമായിരിക്കുമെന്നതില്‍ സംശയമില്ല. ഡോ. സു കുമാര്‍ അഴീക്കോടിന്‍റെ വാക്കുകള്‍ ഇതിന് അടിവരയിടുന്നു, “മ തേതരത്വത്തിന്‍റെ വിജയം മതത്തി ന്‍റെ വിജയമാണ്. മതത്തിന്‍റെ വിജ യം ഹൃദയത്തിന്‍റെ വിജയമാണ്. ഹൃദയത്തിന്‍റെ വിജയം യൗവ്വനത്തിന്‍റെ വിജയമാണ്. അതുകൊ ണ്ടു യൗവ്വനം ഈ ചരിത്രദൗത്യം ഏറ്റെടുത്താല്‍ ഭാരതം ഈ നൂറ്റാണ്ടില്‍ വിജയിക്കുമെന്നതില്‍ സംശയമില്ല.”

മതസൗഹാര്‍ദ്ദത്തിനെതിരായ വെല്ലുവിളികളോടു ക്രിയാത്മകമാ യും വേഗത്തിലും പ്രതികരിക്കാന്‍ സാധിക്കുമെന്നതാണു യുവതയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാക്കുന്നത്. നവീന ആശയവിനിമയോപാധികളെ വേണ്ടവിധം ഉപയോഗിച്ചു മറ്റുള്ളവരെ പ്രബുദ്ധരാക്കാനും സംഘടിപ്പിക്കാനും ഇവര്‍ ക്കു കഴിയും. അഴീക്കോട് മാഷി ന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘യൗവ്വ നം നഷ്ടപ്പെടുമ്പോള്‍ ഒരു രാ ഷ്ട്രം മരുഭൂമിയായി മാറുന്നു.’ ജാ തിക്കും മതത്തിനും അതീതമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന യുവജനങ്ങള്‍ക്കു മതസൗ ഹാര്‍ദ്ദം സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്കുണ്ടെന്നതു വ്യക്തം.

നിരീശ്വരത്വംകൊണ്ടോ മതവിദ്വേഷംകൊണ്ടോ മതഭ്രാന്തുകൊ ണ്ടോ മതസൗഹാര്‍ദ്ദം സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് ഇപ്പറഞ്ഞവയില്‍ നിന്നു ബോദ്ധ്യപ്പെടുന്നു. യഥാര്‍ത്ഥ മതവിശ്വാസത്തിലേക്ക് എല്ലാവരും തിരിഞ്ഞാലേ അതു സാദ്ധ്യമാവുകയുള്ളൂ. അവിടെ സ്നേഹത്തിനും ത്യാഗത്തിനും സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനുമെല്ലാം സാദ്ധ്യത കണ്ടെത്താനാകും. രാഷ്ട്രീയമണ്ഡലത്തിലെ ധാര്‍മികച്യൂതി, പൊതുജീവിതത്തിലെങ്ങും ആളിപ്പടര്‍ന്നു കയറുന്ന അധര്‍മ്മം തുടങ്ങിയവ യും മതസൗഹാര്‍ദ്ദം നേരിടുന്ന പ്രശ്നങ്ങളാണ്. യഥാര്‍ത്ഥ ദൈവവിശ്വാസിക്ക് ഒരു മതഭ്രാന്തനോ അധര്‍മ്മിയോ ആകാന്‍ സാദ്ധ്യല്ല. യഥാര്‍ത്ഥമായ ദേശബോധം വ ളര്‍ത്തുക, പൊതുപ്രാര്‍ത്ഥനകളിലൂടെയും സംഭാഷണവേദികളിലൂടെയും മതങ്ങള്‍ കൂടുതല്‍ ബന്ധപ്പെടുക, മനുഷ്യര്‍ തമ്മിലു ള്ള വിശ്വാസം ആഴമുള്ളതാക്കുക തുടങ്ങിയവയും മതസൗഹാര്‍ദ്ദ ത്തിനെതിരായ പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധികളാണ്. ഒ.വി. വിജയന്‍റെ വാക്കുകളെ പിന്‍ചെന്നുകൊണ്ടു മതസൗഹാര്‍ദ്ദത്തി ന്‍റെ പ്രവാചകന്മാരായി നമുക്കും മാറാം.

“സത്യമാണെന്‍റെ ദൈവം സ്നേഹമാണെന്‍റെ മതം ധര്‍മമാണെന്‍റെ ശാസ്ത്രം കര്‍മമാണെന്‍റെ മാര്‍ഗം.”

(ഇന്‍റര്‍ റിലീജിയസ് ഡയലോഗ് ആന്‍റ് എക്യുമെനിസം വിഭാഗം (എറണാകുളം-അങ്കാലി അതിരൂപത സംഘടിപ്പിച്ച) അഖില കേരള ഉപന്യാസമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലേഖനം).

Leave a Comment

*
*