പരീക്ഷാപ്പേടി വേണ്ട; വിജയം സുനിശ്ചിതമാക്കാം

പരീക്ഷാപ്പേടി വേണ്ട; വിജയം സുനിശ്ചിതമാക്കാം

അഡ്വ. ചാര്‍ളിപോള്‍

മനുഷ്യമനസ്സിനെ പ്രവര്‍ത്തനോന്മുഖമാക്കുന്നത് ഒരു ലക്ഷ്യമാണ്. പോസിറ്റീവായ ലക്ഷ്യത്തെ മുന്നില്‍ക്കണ്ട് അതിന്‍റെ വിജയപ്രാപ്തി പലവട്ടം ഭാവനയില്‍ കണ്ട് മുന്നേറിയാല്‍ വിജയം സുനിശ്ചിതമാക്കുവാന്‍ കഴിയും. മനുഷ്യന് ആവശ്യമായ സമസ്തശക്തിയും സഹായവും അവന്‍റെ ഉള്ളില്‍ തന്നെയുണ്ട്. വിജയലക്ഷ്യം മനസ്സില്‍ ദൃഢമാകുമ്പോള്‍ മസ്തിഷ്കവും നാഡീവ്യൂഹവും ഈ ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തനം ആരംഭി ക്കും. ചിന്തകളെയും പ്രവൃത്തികളെയും ആ ലക്ഷ്യം ഏകോപിപ്പിക്കും. മാനസിക ഊര്‍ജ്ജപ്രവാഹത്തിന് ഒരു പുതിയ ചാല്‍ തെളിയും. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടണമെന്ന ലക്ഷ്യം മനസ്സില്‍ ഊട്ടിയുറപ്പിക്കുക. ഫുള്‍ എ പ്ല സ് നേടിയാലുണ്ടാകുന്ന ജീവിതനേട്ടങ്ങള്‍ (ആദരവ്, അനുമോദനങ്ങള്‍, സ്വീകരണം, ഫ്ളക്സില്‍ ഫോട്ടോ, ഉന്നതപഠനത്തിന് അഡ്മിഷന്‍…) എല്ലാം മനസ്സില്‍ വിഷ്വലൈസ് ചെയ്തു നോക്കുക. അപ്പോള്‍ തന്നെ പഠിക്കാനുള്ള ഊര്‍ജ്ജം താനെ ലഭിക്കും. ഇനി മടി വേണ്ട. നഷ്ടപ്പെടുത്തിക്കളയാന്‍ ഇനി സെക്കന്‍റുകള്‍ പോലുമില്ല. ചിന്തയും പ്രവൃത്തിയും സമയവും പുനഃക്രമീകരിക്കുക. പഠനത്തില്‍ മിടുക്കുകാട്ടാന്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും കഴിയും. പഠിച്ച് മുന്നേറാന്‍ സ്വയം തീരുമാനിക്കുക.
റിവിഷന്‍ ഉത്തമമായ പഠനരീതിയാണ്. ഇനി റിവിഷനാണ് പ്രധാനം. റിവിഷന്‍ നമ്മുടെ അറിവു പരിശോധിക്കുന്നു. മറന്നുപോയ കാര്യങ്ങള്‍ മനസ്സിലാക്കി തരുന്നു. പഠിച്ച കാര്യങ്ങള്‍ വീണ്ടും വീണ്ടും മനസ്സില്‍ ഉറപ്പിക്കാന്‍ റിവിഷന്‍ സഹായിക്കുന്നു. പഠനത്തെ വീണ്ടും മെച്ചപ്പെടുത്തുന്നു. ഓര്‍മ്മയെ പുതുക്കുന്നു. അറിവുകള്‍ക്കിടയിലെ വിടവുകള്‍ പൂരിപ്പിക്കുന്നു. ഉടന്‍ റിവിഷനുവേണ്ടി ഒരു ടൈം ടേബിള്‍ തയ്യാറാക്കുക. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നീക്കിവയ്ക്കുക. പരീക്ഷയെ നേരിടാനാണ് പഠിക്കുന്നത് എന്ന ബോധ്യത്തില്‍ പഠിക്കുക. ഓരോ പാഠഭാഗവും പഠിക്കുമ്പോള്‍ അതില്‍നിന്നു വരാവുന്ന ചോദ്യങ്ങള്‍ സ്വയം കണ്ടെത്തുക. ഉത്തരങ്ങള്‍ മനസിലുറപ്പിക്കുക. പാഠഭാഗം ഓര്‍ത്തുവക്കാന്‍ സഹായിക്കുന്ന നോട്ടുകളും തയ്യാറാക്കാം. ദൃശ്യപരം, ശ്രവ്യപരം, ഇന്ദ്രിയപരം എന്നിങ്ങനെ മൂന്നു രീതികളില്‍ റിവിഷന്‍ നടത്തുക.
ബിംഗാംടണ്‍ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര വിഭാഗം ഗവേഷകരായ പോള്‍ ഗോള്‍ഡ്, ഡോണാ കൊരോള്‍ എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ പഠനശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഗ്ലൂക്കോസിന് വലിയ പങ്കുണ്ടെന്ന് കണ്ടെത്തി. ഉരുള ക്കിഴങ്ങ്, ഏത്തപ്പഴം, ബീന്‍സ്, അണ്ടിപ്പരിപ്പ്, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവ ഗ്ലൂക്കോസിനാല്‍ സമ്പുഷ്ടമാണ്. അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബി-കോംപ്ലക്സ് വിറ്റാമി നുകള്‍ നാഡീവ്യവസ്ഥയുടെയും തലച്ചോറിന്‍റെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. വൈറ്റമിന്‍ ബിയുടെ അഭാവം മനഃസമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടാക്കും. അതുകൊണ്ട് പരീക്ഷാ കാലഘട്ടത്തില്‍ ഗ്ലൂക്കോസും ബി-കോംപ്ല ക്സും കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ 447 സൈക്കോളജി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡോ. ക്രിസ് പോസണ്‍, ഡോ. മാര്‍ക് ഗാര്‍ഡനര്‍ എന്നിവര്‍ നടത്തിയ പഠനപ്രകാരം പരീക്ഷ എഴുതുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിച്ചാല്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുമെന്ന് കണ്ടെത്തി. ഇടയ്ക്കിടെ വെള്ളം കുടിച്ച കുട്ടികള്‍ക്ക് മറ്റുള്ളവരെക്കാള്‍ 5 ശതമാനം മാര്‍ക്ക് കൂടുതല്‍ ലഭിച്ചു. പരീക്ഷ എഴുതുമ്പോള്‍ ശരീരത്തിലെ വെള്ളത്തിന്‍റെ അളവ് കുറയാതെ നോക്കുന്നത് നല്ലതാണ്. തലച്ചോറില്‍ ജലാംശം വര്‍ദ്ധിക്കുന്നത് ബുദ്ധിശക്തിയെ ഉത്തേ ജിപ്പിക്കുവാന്‍ സഹായിക്കും. പഠിക്കുമ്പോഴും പരീക്ഷാഹാളിലും വെള്ളം കുടിക്കുവാന്‍ മറക്കാതിരിക്കുക.
വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ചും പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്കിയും ദിവസങ്ങളും മണിക്കൂറുകളും വിഷയങ്ങള്‍ക്കായിതിരി ക്കുക. നോട്ടുകളെല്ലാം പൂര്‍ണ്ണമാക്കുക. പ്രധാനപ്പെട്ടതെന്ന് നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങള്‍ ശ്രദ്ധയോടെ പഠിക്കുക. ഇനി കൂട്ടുചേര്‍ന്നുള്ള പഠനംവേണ്ട. മനസ്സിലാകാത്ത ഭാഗങ്ങള്‍ മാത്രം
അധ്യാപകരോടോ കൂട്ടുകാരോടോ തിരക്കി പഠിച്ചാല്‍ മതി. പഠനം തുടങ്ങാന്‍ ഏറ്റവും നല്ല ദിവസം ഇന്ന്, ഏറ്റവും നല്ലസമയം ഇപ്പോള്‍ എന്ന് എപ്പോഴും ചിന്തിക്കുക. നാളെ നാളെ നീളെ നീളെയാണ് എന്നോര്‍ക്കുക. ഇനി ഉഴപ്പി നടക്കരുത്. 'Do it now' എന്നു തീരുമാനിച്ചാല്‍ മടി മാറും. പഠിക്കേണ്ട കാലത്ത് പഠിക്കാതിരുന്ന് പശ്ചാത്തപിക്കുവാന്‍ ഇടവരുത്തരുത്. മാറ്റിവയ്ക്കുന്ന ശീലം തീര്‍ത്തും ഉപേക്ഷിക്കുക.
സിനിമ, വിരുന്നുകാര്‍, വിനോദയാത്രകള്‍, കൂട്ടുകാരുമായുള്ള ഒത്തുചേരലുകള്‍, ടി.വി. എന്നിവയെല്ലാം ഒഴിവാക്കുക. പഠനേതര പ്രവൃത്തികള്‍ കുറയ്ക്കുക. എല്ലാ കഴിവുകളും ഈശ്വരന്‍ നമ്മില്‍ നിറച്ചിട്ടു ണ്ട്. അത് പ്രയോജനപ്പെടുത്തിയാല്‍ മതി. എല്ലാ ആഴ്ചയിലും, ഓരോ വിഷയത്തിലും പഴയ ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് ട്രയല്‍ എക്സാം എഴുതി നോക്കണം. 10 സെറ്റ് പഴയ ചോദ്യപേപ്പറെങ്കിലും സംഘടിപ്പിക്കണം. ഓരോ ട്രയല്‍ എക്സാം കഴി യുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കും. പരീക്ഷാഭയം മാറും. പഠിക്കുമ്പോള്‍ തന്നെ പ്രധാനാശയങ്ങള്‍, ഫോര്‍മുലകള്‍, രാസനാമങ്ങള്‍, വര്‍ഷം, പേര്, നിര്‍വചനങ്ങള്‍ എന്നിവയുടെ നോട്ടുകള്‍ കൂടി തയ്യാറാക്കുക. നോട്ടുകള്‍ കാര്‍ഡുകളില്‍ തയ്യാറാക്കി യാത്രയ്ക്കിടയിലും വിശ്രമാവസരങ്ങളിലും പഠിക്കുക. കണക്ക് തനിയെ ചെയ്ത് പഠിക്കണം. ചിത്രങ്ങള്‍ വരച്ചു പഠിക്കണം. ഭാഷാ വിഷയങ്ങള്‍ പഠിക്കുമ്പോള്‍ ഓരോ വാക്കിന്‍റെയും കൃത്യമായ അര്‍ത്ഥം, വ്യാകരണം, ശൈലി എന്നിവ ശ്രദ്ധിക്കണം. നിര്‍വചനങ്ങള്‍, ഉദ്ധരണികള്‍, പഴമൊഴികള്‍, കവിതകള്‍ എന്നിവ കഴിയുന്നത്ര മനഃപാഠമാക്കുക. ശാസ്ത്ര- സാങ്കേതിക പദങ്ങള്‍ പഠിക്കുമ്പോള്‍ അവയ്ക്ക് ഭാഷയില്‍ സാധാരണമായുള്ള അര്‍ത്ഥവും മനസ്സിലാക്കുക.
പ്രയാസമുള്ള വിഷയങ്ങള്‍ എന്നും പഠിക്കണം. പഠനം ആരംഭിക്കുമ്പോഴും മനസ്സ് ജാഗ്രതയോടെ ഇരിക്കു ന്ന സന്ദര്‍ഭത്തിലും പ്രയാസമുള്ള വിഷയം പഠിക്കുക. ഉറങ്ങുന്നതിനുമുമ്പും പ്രയാസമുള്ള വിഷയം പഠിക്കുക. പ്രയാസമുള്ള ഫോര്‍മുല, വര്‍ഷം, പേര്, ആശയം എന്നിവ ചെറിയ പേപ്പറില്‍ കുറിച്ച് ഇടയ്ക്കിടെ എടുത്ത് പഠിക്കുക. വായനയ്ക്ക് നാലു ഘട്ടമുണ്ട്. Read, Recall, Reflect, Review (വായിക്കുക, ഓര്‍മ്മിക്കുക, ചിന്തിക്കുക, പുനഃരവലോകനം ചെയ്യുക) ഇക്കാര്യങ്ങള്‍ വായിക്കുമ്പോള്‍ ശ്രദ്ധിക്കണം. സാരവും അര്‍ത്ഥവും ഗ്രഹിച്ചു പഠിച്ചാല്‍ ഓര്‍മ്മയില്‍ നില്‍ക്കും.
പരീക്ഷയെ ജീവന്‍മരണ പോരാട്ടമായി കാണരുത്. വിജയിക്കുമെന്നും എല്ലാ വിഷയത്തിനും എ പ്ലസ് നേടാന്‍ കഴിയുമെന്നും ഉറച്ചു വിശ്വസി ക്കുക. സ്വന്തം കഴിവിലും സിദ്ധിയിലും വിശ്വസിച്ച് കഠിനാധ്വാനം ചെയ്യുക. മനസ്സില്‍ കയറിവരുന്ന വികല ചിന്തകളെ നിയന്ത്രിക്കുക. ദൈവം സഹായത്തിന് അരികിലുണ്ടെന്ന് വിശ്വസിക്കുക. സമര്‍ത്ഥരും ഉത്സാഹശീലരുമായവരുമായി ഇടപഴകുക. നിഷേധ ചിന്തക്കാരെ ഒഴിവാക്കുക. മറ്റൊരാള്‍ക്ക് ചെയ്യാവുന്ന കാര്യം എനിക്കും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചു മുന്നേറുക.
പരീക്ഷയുടെ തലേന്നും സാധാരണപോലെ പഠിച്ചാല്‍ മതി. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ ഏകാഗ്രതയോടെ പഠിക്കുക. പഠിച്ച പാഠങ്ങള്‍ ആവര്‍ത്തി ക്കുക. പ്രധാനപ്പെട്ട ആശയങ്ങള്‍ മനസ്സിലുണ്ടെന്ന് ഉറപ്പു വരുത്തുക. പഠിക്കുമ്പോള്‍ ഉണ്ടാക്കിയ നോട്ടുകള്‍ ഒന്നു കൂടി മറിച്ചു നോക്കുക. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള സാധന സാമഗ്രികള്‍ സ്ക്കൂളില്‍ കൊണ്ടു പോകാനുള്ള ബാഗില്‍ എടുത്തുവയ്ക്കുക. എഴുതുന്നതും മഷിനിറച്ചതുമായ പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ജോമട്രി ബോക്സ്, സ്കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ്, ഹാള്‍ടിക്കറ്റ് എന്നിവയെല്ലാം എടുക്കാന്‍ മറക്കരുത്. വാച്ച് കറക്ട് ചെയ്യുക. ആത്മവിശ്വാസത്തോടെ ശാന്തതയോടെ പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങുക. കൃത്യസമയത്ത് ഉണരാന്‍ അലാറം വച്ചിട്ട് കിടക്കുക.
പരീക്ഷാദിനം കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് ശുഭാപ്തി വിശ്വാസത്തോടെ പുറപ്പെടുക. പരീക്ഷ തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും സ്ക്കൂളില്‍/കോളേജില്‍ എത്തുക. എവിടെയാണ് പരീക്ഷാഹാള്‍ എന്ന് മനസ്സിലാക്കി അതിന്‍റെ പരിസരത്ത് ഇരിക്കുക. പഠിച്ചവ (rivision notes) ഒന്നുകൂടി മറിച്ച് നോക്കുക. ആവശ്യമെങ്കില്‍ ടോയ്ലറ്റില്‍ പോകുക. സമയമാകുമ്പോള്‍ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച്, സ്വന്തം സ്ഥലം കണ്ടെത്തി ശാന്തതയോടെ ഇരിക്കുക. "ഞാനും തയ്യാറെടുത്തിട്ടുണ്ട് ഞാന്‍ നന്നായിത്തന്നെ വിജയിക്കും" എന്ന് മനസില്‍ പറയുക. ജയത്തെക്കുറിച്ചുമാത്രം ചിന്തിക്കുക. ചോദ്യപേപ്പര്‍ ലഭിച്ചതിനു ശേഷമുള്ള 15 മിനിറ്റ് "കൂള്‍ ഓഫ് ടൈം" ആണ്. ആ സമയം ചോദ്യകടലാസിലെ നിര്‍ദ്ദേശങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ വായിക്കുക. ഏതെല്ലാം എഴുതാമെന്ന്
തീരുമാനിച്ച് അടയാളപ്പെടു ത്തുക. എഴുതുന്നതിന്‍റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക. ഹാള്‍ ടിക്കറ്റ് നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കടലാസിലേക്ക് പകര്‍ത്തു ക. പേപ്പറില്‍ 3 cm മാര്‍ജിന്‍ ഇടുക. പ്രധാന പേജില്‍ പൂരിപ്പിക്കേണ്ടവ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പേര്, നമ്പര്‍ എന്നിവ വ്യക്തമായി (Legible) എഴുതണം. മാര്‍ജിനില്‍ ചോദ്യനമ്പര്‍ കൃത്യമായി എഴുതുക.
ആദ്യ ഉത്തരം നന്നായി അറിയുന്നവ ആയാല്‍ നന്ന്. ആദ്യ പേജില്‍ നല്ല കയ്യക്ഷരത്തില്‍ വെട്ടും തിരുത്തും ഒഴിവാക്കി എഴുതിയാല്‍ ന ല്ല ഇംപ്രഷന്‍ കൊടുക്കാന്‍ സാധിക്കും. കഴിയുന്നത്ര വ്യക്തമായി എഴുതുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. (അറിയാത്ത വയിലും എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുക, മാര്‍ക്ക് ലഭിക്കും). ഏതെങ്കിലും ഒരു വാക്കോ വര്‍ഷമോ ഫോര്‍മുലയോ കിട്ടുന്നില്ലെങ്കില്‍ അവ ഓര്‍ത്തിരുന്ന് സമയം കളയാതെ പരീക്ഷ തുടരുക. ഓര്‍മ്മ വരുമ്പോള്‍ അത് എഴുതുക. എല്ലാം സമയബന്ധിതമായി, മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ എഴുതണം. അവസാന ചോദ്യത്തിന് സമയമില്ലാതെ വന്നാല്‍ പ്രധാന ആശയങ്ങള്‍ എഴുതുക. സയന്‍സ് വിഷയങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. കണ ക്കിന് ക്രിയകള്‍ ചെയ്താലും ക്രമത്തിന് മാര്‍ക്ക് ലഭിക്കും. ആലോചിച്ച് ചോദ്യത്തിന്‍റെ പൊരുള്‍ മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതണം. പഠിച്ചതെല്ലാം എഴുതിയേ തീരൂ എന്ന വാശി വേണ്ട. "ആന്‍സര്‍ ടു ദി പോയിന്‍റ്" എന്ന രീതി മതി. ചോദ്യത്തിന് കൃത്യമായ ഉത്തരം, അതുമതി.
പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുമ്പ് എഴുത്തു നിര്‍ത്തുക. പേജ് നമ്പര്‍ അനുസരിച്ച് പേപ്പര്‍ തുന്നിക്കെട്ടുക. അഡീഷണല്‍ പേപ്പറുകള്‍ വാങ്ങുമ്പോള്‍ തന്നെ നമ്പര്‍ ഇട്ട് വെച്ചാല്‍ എളുപ്പമായിരിക്കും. ചോദ്യനമ്പറുകള്‍ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറ പ്പു വരുത്തുക. ഉത്തര പേപ്പര്‍ ഒന്നുകൂടി വായിച്ച് അ ക്ഷരത്തെറ്റുകള്‍, എഴുതാന്‍ മറന്നുപോയവ, വ്യാകരണ പിശകുകള്‍ എന്നിവ തിരുത്തുക. പരീക്ഷാ പേപ്പറില്‍ പരീക്ഷകന് നിര്‍ദ്ദേശങ്ങളോ അപേക്ഷകളോ എഴുതരുത്. പരീക്ഷ കഴിഞ്ഞാല്‍ അതിനെപ്പറ്റി ചിന്തിച്ച,് തെ റ്റിപ്പോയതിനെ കുറിച്ചോര്‍ത്ത് വിഷമിക്കാതെ അടുത്ത പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കുക.
മാതാപിതാക്കള്‍ പരീക്ഷാക്കാലത്ത് കൗണ്‍സലറായി മാറണം. മക്കള്‍ക്ക് ആത്മവിശ്വാസം പകരണം. പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. സഹായങ്ങള്‍ ചെയ്തു കൊടുക്കണം. പ്രോത്സാഹനം നല്‍കണം. വഴക്കുകള്‍, ശാസനകള്‍, ശാപവാക്കുകള്‍, കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ചോദ്യം ചെയ്യല്‍ എന്നിവ ഒഴിവാക്കണം. രോഗങ്ങള്‍ വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. അപകട സാധ്യതകളുള്ള കളികള്‍, കത്തിയുടെയും മറ്റും ഉപയോഗം എന്നിവ പാടില്ല. ടെലിവിഷന്‍, സിനിമ എന്നിവയില്‍ നിയന്ത്രണം വേണം. കഴിഞ്ഞ പരിക്ഷയുടെ ചോദ്യക്കട ലാസ് വാങ്ങി ക്രോസ് ചെയ്യരുത്. തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പിരിമുറുക്കം സൃഷ്ടിക്കരുത്, കുറ്റപ്പെടുത്തരുത്. അനുഭാവപൂര്‍വ്വമുള്ള സംസാരം മതി. "പോട്ടെ, സാരമില്ല അടുത്ത പരീക്ഷയ്ക്ക് നന്നായി ഒരുങ്ങുക" എന്ന താല്പര്യവും ഊഷ്മളവുമായ സമീപനവു മാണ് വേണ്ടത്. കരുതലും കരുണയും കാവലും പരീ ക്ഷാവേളയില്‍ നല്കുക.
ഇതില്‍ Long Term Memory യിലേക്ക് പഠിച്ചവ ശേഖരിച്ചാലേ പരീക്ഷയ്ക്ക് പ്രയോജനപ്പെടുകയുള്ളൂ. 'Recollection is the principle of memory' എന്നാണ് തത്ത്വം. ആവര്‍ത്തിച്ച് റിവി ഷന്‍ നടത്തി Long Term Memory യില്‍ ശേഖരിക്കുക. അപ്പോള്‍ പരീക്ഷാവേ ളയില്‍ പുറത്തെടുക്കാന്‍ കഴിയും. ആവര്‍ത്തിച്ചുള്ള പഠനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ചുരുക്കെഴുത്ത് രീതി, ആവര്‍ത്തിച്ച് പഠിക്കുന്ന രീതി, ചോദ്യം ഉന്നയിച്ചുള്ള രീതി, മാപ്പ്, ചാര്‍ട്ട് എന്നീ രൂപത്തില്‍ പാഠഭാഗങ്ങളെ ക്രമീകരിച്ച് പഠിക്കുന്ന രീതി എന്നീ മാര്‍ഗ്ഗങ്ങളെല്ലാം പഠനത്തിന് പ്രയോജനപ്പെടുത്താം. അന്നന്നു പഠിപ്പിച്ചവ അന്നന്നു പഠിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org