ഭൂരിപക്ഷാധിപത്യത്തിന്റെ വിദ്യാഭ്യാസ നയരേഖ

ഭൂരിപക്ഷാധിപത്യത്തിന്റെ വിദ്യാഭ്യാസ നയരേഖ

പ്രൊഫ. ആഞ്‌ജെലോ മെനെസിസ്
മുന്‍ പ്രിന്‍സിപ്പല്‍, സെന്റ് സേവ്യേഴ്‌സ്‌ കോളേജ്, മുംബൈ

പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ, 2020 ജൂലൈ 29 നു കേന്ദ്രമന്ത്രി-സഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം 2020, 1986-ലെ വിദ്യാഭ്യാസ നയത്തിനു പകരമാകുമെന്നു കരുതപ്പെടുന്നു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഈ നയം ഉയര്‍ത്തുന്ന നിരവധി ഉത്കണ്ഠകളുണ്ട്.

സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങള്‍
ഇന്ത്യന്‍ സംസ്‌കാരം പഠിക്കണമെന്ന നയത്തിലെ ആഹ്വാനത്തില്‍ പുനരുജ്ജീവനവാദത്തിന്റെ അപകടങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. ഭൂരിപക്ഷസംസ്‌കാരം ഇന്ത്യന്‍ സംസ്‌കാരമായി ആവിര്‍ഭവിക്കാനുള്ള സാദ്ധ്യതയാണ് ഇതിലുള്ളത്. മറ്റു സംസ്‌കാരങ്ങള്‍ക്ക് നഷ്ടം വരുത്തിക്കൊണ്ടാകും ഇതു സംഭവിക്കുക. പണം ലഭിക്കുന്നതിനുള്ള സാദ്ധ്യതയാല്‍ പ്രേ രിതരായി, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ദേശീയവിദ്യാഭ്യാസനയത്തിന്റെ ആഭിമുഖ്യത്തോടു ചേര്‍ന്നു നില്‍ക്കേണ്ടി വരും.
ദേശീയനയത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത സ്വകാര്യ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സംവരണമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്ല. കാരണം, ജാതിയധിഷ്ഠിത സംവരണത്തെക്കുറിച്ച് നയം നിശബ്ദത പാലിക്കുന്നു. അതിനാല്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ക്കു പ്രവേശനം ലഭിക്കുന്നുമെന്നുറപ്പില്ല. പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ സാമൂഹ്യതിരസ്‌കാരത്തെക്കുറിച്ച് നയം നിശബ്ദമാണെന്നര്‍ത്ഥം.
വിദ്യാഭ്യാസമേഖലയുടെ ആഭ്യന്തരവത്കരണത്തിനു വലിയ പിന്തുണയാണു നയം നല്‍കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വരാനും വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ നിക്ഷേപം നടത്താനും നയം പ്രോത്സാഹനം നല്‍കുന്നു. പക്ഷേ, വിദേശനിക്ഷേപം കൊണ്ടു സ്ഥാപിക്കപ്പെടുന്ന യൂണിവേഴ്‌സിറ്റികളിലെ പഠനഫീസിനു മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ ഈ നടപടി കൊണ്ട് ഇന്ത്യയിലെ സാമ്പത്തികമായി ഏറ്റവും ഉയര്‍ന്ന 2-3% ജനവിഭാഗത്തിനു മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ.
ബഹുവിഷയ, ബഹുപഠനമേഖലാ ഇടങ്ങളായി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റണമെന്നാണ് നയം വിഭാവനം ചെയ്യുന്നത്. ഇതിനു സഹായിക്കുന്ന വിധത്തില്‍ പഠനവിഷയങ്ങളുടെ ഒരു നീണ്ട പട്ടിക ലഭ്യമാക്കിയിരിക്കുന്നു. പക്ഷേ, ലിംഗപഠനങ്ങള്‍, പാരിസ്ഥിതികമാറ്റങ്ങള്‍ എന്നിവ ഈ പട്ടികയില്‍ ഇല്ല. ഇത് ദേശീയ വിദ്യാഭ്യാസനയത്തിന്റെ സങ്കുചിതവീക്ഷണത്തിലേക്കു വിരല്‍ ചൂണ്ടുന്നു.
നയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭാഗത്ത് 'സവിശേഷാവശ്യങ്ങളുള്ള കുട്ടികളെ'ക്കുറിച്ച് ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചു പറയുന്ന ഭാഗത്ത് ഈ വിഭാഗം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇതുമൂലം, നയം ശരിക്കും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു രേഖയാകുന്നില്ല. ഭിന്നശേഷിക്കാരായ വി ദ്യാര്‍ത്ഥികള്‍ക്ക് ശാരീരികമായി കടന്നുചെല്ലാന്‍ കഴിയുന്നവയാ യി സ്ഥാപനങ്ങളെ മാറ്റുന്നതിനു രേഖ ഒരു സമയക്രമം നിര്‍ദേശിക്കുന്നില്ല. വിദ്യാഭ്യാസസംവിധാനത്തിന്റെ ഒരു തലത്തിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള അദ്ധ്യാപകരുടെ നിയമനത്തെ ക്കുറിച്ച് യാതൊന്നും പറയുന്നില്ല.
സ്വകാര്യവത്കരണം
അടുത്ത വ്യവസായവിപ്ലവത്തിന്റെ കേന്ദ്രമായി വിദ്യാഭ്യാസസംവിധാനം ഉരുത്തിരിയണമെന്നാണ് നയം പറയുന്നത്. വിദ്യാഭ്യാസത്തിനു നല്‍കുന്ന ഈ ദി ശാബോധം ആകുലപ്പെടുത്തുന്നതാണ്. കാരണം വ്യാവസായിക സമൃദ്ധി മാത്രം ലക്ഷ്യം വച്ചുള്ളതാകും ഇതിന്റെ പാഠ്യപദ്ധതി. വി ദ്യാഭ്യാസത്തിന്റെ മൗലികപരിസരത്തില്‍നിന്നു വ്യതി ചലിക്കുകയാണ് അക്കാരണത്താല്‍ തന്നെ ഈ രേഖ. തൊഴിലാളികളെ കൂട്ടമായി ഉത്പാദിപ്പിക്കുക എന്നതിനേക്കാള്‍ വിദ്യാര്‍ത്ഥികളെ സാമൂഹ്യാവബോധമുള്ളവരാക്കുവാന്‍ വിദ്യാഭ്യാസമേഖലയ്ക്കു കടമയുണ്ട്.
'പൊതുതാത്പര്യമുള്ള മനുഷ്യസ്‌നേഹപരമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍' എന്ന പ്രയോഗം, വിദ്യാഭ്യാസത്തിലെ സ്വകാര്യനിക്ഷേപത്തിന്റെ കാര്യത്തില്‍ നയത്തില്‍ നടത്തിയിരിക്കുന്നത്, വിദ്യാഭ്യാസം വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന ഇ ക്കാലത്ത് ഒരു വൈരുദ്ധ്യമാണ്. വിദ്യാഭ്യാസം ലോകവ്യാപാരസംഘടനയുടെ ഗാട്ട് കരാറിന്റെ കീ ഴില്‍ വരുന്നുവെന്നത് വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണമെന്ന വസ്തുതയെ ആവര്‍ത്തി ച്ചു വ്യക്തമാക്കുന്നു.
സ്ഥാപനങ്ങളുടെ വര്‍ഗീകരണം
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ ഗവേഷണ, അദ്ധ്യാപന യൂണിവേഴ്‌സിറ്റികളെന്നു തരം തിരിച്ചിരിക്കുന്നത് തികച്ചും യു ക്തിരഹിതമാണ്. കാരണം ഈ സ്ഥാപനങ്ങള്‍ അദ്ധ്യയനത്തി നും വിജ്ഞാന ഉത്പാദനത്തിനുമുള്ള സ്ഥാപനരൂപങ്ങളിലുള്ളവ തന്നെയാണ്. പക്ഷേ, 5000 മുതല്‍ 25,000 വരെ വിദ്യാര്‍ത്ഥികളുള്ള ഗവേഷണ, അദ്ധ്യയന യൂണിവേഴ്‌സിറ്റികള്‍ വന്‍തോതില്‍ സ്ഥാ പിക്കാനാണ് നയം ആഹ്വാനം ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനു വന്‍മുതല്‍ മുടക്ക് ആവശ്യമായി വരും. ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ സ്വ കാര്യവത്കരണം തന്നെയാണ് നയം ലക്ഷ്യമാക്കുന്നതെന്ന് ഇ തില്‍നിന്നു വ്യക്തമാണ്.
കോളേജുകളില്‍ 2000 വി ദ്യാര്‍ത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ അവ അടച്ചു പൂട്ടുകയോ സ്വയംഭരണസ്ഥാപനങ്ങളാക്കുകയോ അഫിലിയേറ്റ് ചെയ്ത യൂണിവേഴ്‌സിറ്റികളുമായി ലയിപ്പിക്കുകയോ വേണമെന്നു നയം നിര്‍ദേശിക്കുന്നു. രാജ്യമെമ്പാടും പ്രാദേശികതലത്തില്‍ അനേകായിരങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ഗ്രാമീ ണ കലാലയങ്ങള്‍ക്ക് ഈ മാനദണ്ഡം പാലിക്കുക ദുഷ്‌കരമായിരിക്കും. ഇതു നടപ്പിലായാല്‍ പൊതുവിദ്യാഭ്യാസം സ്വകാര്യമാകുകയും നഗരേതര ജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ നിരാകരിക്കപ്പെടുകയും ചെയ്യും.
സ്വയംഭരണവും നിയന്ത്രണങ്ങളും
വിജ്ഞാനസംവിധാനങ്ങള്‍ രാഷ്ട്രീയ ഇടപെടലുകളില്‍ നി ന്നു മുക്തമായിരിക്കണമെന്ന വ്യ വസ്ഥാപിത പ്രമാണത്തില്‍ നി ന്നു വിരുദ്ധമായി പുതിയ നയം നിര്‍ദേശിക്കുന്നത് രാജ്യത്തെ വി ദ്യാഭ്യാസമേഖലയുടെ മേല്‍നോട്ടത്തിനായി പ്രധാനമന്ത്രി അദ്ധ്യക്ഷനായുള്ള രാഷ്ട്രീയ ശിക്ഷ ആയോഗ് (ആര്‍എസ്എ) എന്ന ഒരു ഉന്നത സമതി രൂപീകരിക്കണമെന്നാണ്. ആര്‍എസ്എ പോ ലുള്ള സമിതികളിലൂടെ ഭരണകക്ഷിക്ക് തങ്ങളുടെ അജണ്ട പാഠ്യപദ്ധതികളിലൂടെ നടപ്പാക്കുന്നതി ന് കൂടുതല്‍ വഴികള്‍ കണ്ടെത്താനാകും. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേല്‍ കൂടുതല്‍ ഉദ്യോഗസ്ഥ നിയന്ത്രണത്തിനും നിരീക്ഷണത്തിനും ഇതിടയാക്കും.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന സ്വ യാധികാരം ആത്മാര്‍ത്ഥതയുള്ളതല്ല. കാരണം സാമ്പത്തിക പി ന്തുണയെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നില്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വയംഭരണസ്ഥാപനങ്ങളായി വിഭാവനം ചെയ്യുമ്പോള്‍ തന്നെ ഗവേഷണത്തിനു പിന്തുണയും പണവും നല്‍കുന്നത് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് (എന്‍ആര്‍എഫ്). എന്‍ ആര്‍എഫിന്റെ ബജറ്റ് 20,000 കോടി രൂപയായിരിക്കുമെങ്കിലും അതിന്റെ വിനിയോഗത്തിന്റെ നി യന്ത്രണം ആര്‍എസ്എയ്ക്ക് ആ യിരിക്കും. രാജ്യത്തെ സംബന്ധി ച്ചു പ്രധാനവും പ്രസക്തവുമായ ഗവേഷണമേഖലകള്‍ കണ്ടെത്താനുള്ള അധികാരമായിരിക്കും എന്‍ആര്‍എഫിനുണ്ടാകുക. ഇത് ഗവേഷണ ഇടം കുറയ്ക്കാന്‍ കാ രണമാകും.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് അക്കാദമിക മികവിനേക്കാള്‍ നേതൃത്വ, മാനേജ്‌മെന്റ് മികവുകളാണു വേണ്ടതെന്നു നയം വ്യക്തമാക്കുന്നു. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ യാതൊരു സമിതികളിലും സംവിധാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉ ണ്ടാകില്ല. അതിനാല്‍, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ തി ക ച്ചും ശ്രേണീമാതൃകയിലാകും പ്രവര്‍ത്തിക്കുക. ജനാധിപത്യ ആദര്‍ശങ്ങള്‍ പഠിക്കുന്നതിനോ പ്രയോഗിക്കുന്നതിനോ ന്യായമായ യാതൊരിടവും അവിടെ ഉണ്ടായിരിക്കുകയില്ല.
സ്ഥാപന സമിതികളില്‍ വി ദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കു ന്നതിനെയും ബോധനരീതികളിലൂടെ സമാധാനപരവും വിമര്‍ശനാത്മകവുമായ സംഭാഷണത്തി ന് ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനെയും കുറിച്ച് സാന്ദര്‍ഭിക പരാമര്‍ശങ്ങള്‍ നയത്തിലുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സംഘടനകളെയോ അദ്ധ്യാപകരുടെ യൂണിയനുകളെയോ അംഗീകരിക്കുന്നതിനുള്ള യാതൊരു വ്യവസ്ഥകളും ഇതില്‍ ഇല്ല.
ബോധനരീതികള്‍
അദ്ധ്യാപക പരിശീലനത്തെ ക്കുറിച്ചു പറയുന്നിടത്ത്, അദ്ധ്യാപകര്‍ ഇന്ത്യന്‍ മൂല്യങ്ങളിലും പ്രകൃതത്തിലും വിജ്ഞാനത്തി ലും പാരമ്പര്യത്തിലും അടിയുറച്ചവരായിരിക്കണമെന്ന് ആഹ്വാ നം ചെയ്യുന്നുണ്ട്. എന്നാല്‍ സാ മൂഹ്യാവബോധമുണ്ടായിരിക്കണമെന്നോ വിമര്‍ശനാത്മകവിജ്ഞാനത്തിനു പ്രാപ്തരായിരിക്കണമെന്നോ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നോ പറയുന്നില്ല.
വിദ്യാഭ്യാസം പല ഘട്ടങ്ങളില്‍ തുടങ്ങുകയും നിറുത്തുകയും ചെയ്യാന്‍ നയം അനുവദിക്കുന്നുണ്ട്. ഇതിനു താഴെ പറയുന്ന പ്രശ്‌നങ്ങളുണ്ട്:

കുറച്ചു വര്‍ഷങ്ങള്‍ മാത്രം വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ ത്ഥികള്‍ക്ക് സാദ്ധ്യതകള്‍ കുറയും. കാരണം, പ്രത്യേക കോഴ് സുകള്‍ കൂടുതല്‍ വര്‍ഷങ്ങളെടുത്ത് പൂര്‍ണമായി പഠിച്ചവരെ യാകും തൊഴില്‍ വിപണി താത്പര്യപ്പെടുക. സാമൂഹ്യ-സാ മ്പത്തിക സാഹചര്യങ്ങളായിരി ക്കും ഇതു നിശ്ചയിക്കുക. ബിരുദപഠനത്തിന്റെ ഒരു വര്‍ഷം പൂര്‍ ത്തിയാക്കുമ്പോള്‍ സര്‍ട്ടിഫിക്ക റ്റും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഡിപ്ലോമയും മൂന്നു വര്‍ ഷം പൂര്‍ത്തിയാക്കുമ്പോള്‍ ബിരുദവും നേടാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന സമ്പ്രദായമാണ് നയത്തിലുള്ളത്. വിദ്യാര്‍ത്ഥികള്‍ ക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തി ന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാള്‍ രാജ്യത്തെ 'വി ദ്യാസമ്പന്നരുടെ' എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യമെന്ന് ഇതില്‍ നിന്നു ധരിക്കാവുന്നതാണ്.
ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങുന്നതി നെ ഒതുക്കത്തില്‍ അംഗീകരിക്കുകയാണ് ഈ നയം ചെയ്യുന്നത്. ഇതു വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ബാദ്ധ്യത വെട്ടിച്ചുരുക്കുകയും രാജ്യത്തിന്റെ സാക്ഷരതാകണക്കുകളില്‍ ഉപരിപ്ലവമായ വര്‍ദ്ധനവു വരുത്തുകയും ചെയ്യുന്നു.
5+3+3+4 ഘടനയാണ് വിദ്യാഭ്യാസത്തില്‍ നയം നിര്‍ദേശി ക്കുന്നത്. ഇപ്പോള്‍ 10+2 സംവിധാനത്തില്‍ 12 വര്‍ഷത്തെ അടിസ്ഥാ ന വിദ്യാഭ്യാസത്തിനു ശേഷമാണ് കുട്ടികള്‍ക്ക് എന്‍ജിനീയറിംഗോ മെഡിസിനോ നിയമമോ ഒക്കെ പഠനത്തിനായി തിരഞ്ഞെടുക്കാന്‍ കഴിയുക. പുതുതായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സംവി ധാനത്തില്‍ 5+3+3 വര്‍ഷം കഴിയുമ്പോഴേയ്ക്കും കുട്ടി പഠനമേഖല തിരഞ്ഞെടുക്കേണ്ടതായി വരുന്നു. മുമ്പത്തേക്കാള്‍ ഒരു വര്‍ഷം കുറവാണിത്. 11 വര്‍ഷം കൊണ്ട് ഇതു സംബന്ധിച്ച പക്വ ത കുട്ടിക്കുണ്ടാകുമോ എന്നത് സംശയാസ്പദമാണ്.
ഉള്‍നാടുകളിലെ സ്‌കൂളുക ളും കോളേജുകളുമെല്ലാം 10+2 സംവിധാനത്തിനുള്ള അടസ്ഥാനസൗകര്യങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് 5+3+3 സംവിധാനത്തിലേയ്ക്കു മാറുമ്പോള്‍ നിര വധി അടിസ്ഥാനസൗകര്യങ്ങള്‍ പുതുതായി നിര്‍മ്മിക്കേണ്ടി വ രും. വിദ്യാഭ്യാസത്തിനുള്ള ബജ റ്റ് തുക കുറവായിരിക്കെ ഇനി ഇത്തരം നിര്‍മ്മിതികള്‍ സാദ്ധ്യമാകുമോ എന്നതു സംശയാസ്പദമാണ്.
പുതിയ നയം സാംസ്‌കാരികമായി അനുയോജ്യവും സാമൂഹ്യമായി പുരോഗമനപരവും ഏറ്റ വും പ്രധാനമായി ജനകേന്ദ്രിതവുമാണോയെന്നത് വീണ്ടും അപഗ്രഥനവിധേയമാക്കേണ്ടതുണ്ട്. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളെ നേ രിടുന്നതില്‍ ഇതു പരാജയപ്പെട്ടിരിക്കുന്നു. അപര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങള്‍, ജീവനക്കാര്‍ക്കു മതിയായ പ്രതിഫലമില്ലായ്മ, ദരിദ്രര്‍ക്കു വിദ്യാഭ്യാസസൗകര്യങ്ങളില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെ ഇതു നിസ്സാരമായി അവഗണിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം ഈ പോരായ്മകളെ അഭിസംബോധന ചെയ്യുകയും ഭരണകക്ഷിക്കു ഇതില്‍ നിന്നു രാഷ്ട്രീയമൂലധനമാര്‍ജിക്കുക എന്ന ഉദ്ദേശ്യം ഒഴിവാക്കുകയും വേണം. നവയുഗ-ഉദാരവത്കൃത വിദ്യാഭ്യാസമെന്ന മേലങ്കിയണി ഞ്ഞു, യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസസംവിധാനത്തിന്റെ സ്വകാര്യവത്കരണവും കേന്ദ്രീകരണവും ശക്തിപ്പെടുത്തുകയാണു ദേശീ യ വിദ്യാഭ്യാസ നയം ചെയ്യുന്ന തെന്ന് എക്കണോമിക്കല്‍ & പൊ ളിറ്റിക്കല്‍ വീക്ക്‌ലി ജൂലൈ 30 ല ക്കത്തില്‍ ലക്ഷ്മി പ്രിയ പ്രസ്താവിച്ചത് കൃത്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org