Latest News
|^| Home -> Cover story -> വിശ്വാസവും ആചാരവും മാറ്റേണ്ടത് ഇങ്ങനെയല്ല

വിശ്വാസവും ആചാരവും മാറ്റേണ്ടത് ഇങ്ങനെയല്ല

Sathyadeepam


കെ.വി.എസ്. ഹരിദാസ്

(മുന്‍ എഡിറ്റര്‍, ജന്മഭൂമി)

വിശ്വാസവും ആചാരങ്ങളും ഭരണഘടനയുമൊക്കെ ഇന്നിപ്പോള്‍ മുന്‍പൊരിക്കലും കാണാത്തവിധത്തില്‍ സജീവ ചര്‍ച്ചാ വി ഷയമായിരിക്കുകയാണല്ലോ. ശബരിമല പ്രശ്നമാണ് അതിന് വഴിയൊരുക്കിയത്. കേരളത്തിലെ നാല് അതിരുകള്‍ കടന്ന് അത് ദേശീയതലത്തില്‍ തന്നെ ഒരു പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. സാമാന്യേനയുള്ള എന്നതിലുപരി അത് ഒരു വിചാരത്തിന്‍റെ, വിശ്വാസത്തിന്‍റെ, ആചാരത്തിന്‍റെ പ്രശ്നമാണ് എന്ന് എന്തുകൊണ്ടോ നമ്മുടെ നീതിപീഠവും ശ്രദ്ധിച്ചില്ല. അതാണ് ഇന്നത്തെ ഈ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം. കോടതിയെ അധിക്ഷേപിക്കുകയല്ല, എന്നാല്‍ ഇന്ത്യയുടെ മനസ് കാണാന്‍ അവര്‍ക്കാവാതെ പോയോ എന്ന് സംശയം. ഇത് കുറെ കോടിക്കണക്കായ അയ്യപ്പഭക്തരെയോ ഹിന്ദു സമൂഹത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല; ഇതര മതസ്ഥരെയും അത് ബാധിച്ചു കൂടായ്കയില്ല. അത്തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടാവുന്നതാണ് ആ വിധിന്യായം എന്നതോര്‍ക്കുക. പുരുഷനും സ്ത്രീകള്‍ക്കും തുല്യത വേണം എന്നും ദേവാലയങ്ങളില്‍ അടക്കം ഒരിടത്തും അത്തരത്തിലുള്ള വിവേചനം പറ്റില്ല എന്നും ഇന്ത്യയിലെ അത്യുന്നത നീതിപീഠം പറയുമ്പോള്‍ അതൊരു നിയമമായി മാറുകയാണല്ലോ.

ശബരിമല കേസിലെ കോടതി വിധി യഥാര്‍ഥത്തില്‍ തെറ്റിദ്ധാരണയില്‍നിന്നും ഉടലെടുത്തതാണ്. നേരത്തെ മഹാരാഷ്ട്രയിലെ ശനി ഷിന്‍ഗനാപ്പൂര്‍ ക്ഷേത്രത്തില്‍ ഇതുപോലെ ഒരു പ്രശ്നമുണ്ടായിരുന്നു; അത് കോടതി വിധിയിലൂടെ പരിഹരിച്ചു. എന്നാല്‍ അവിടെ ആരും വൈകാരികമായി ആരാധനാ സമ്പ്രദായത്തിന്‍റെ ഭാഗമായി അതിനെ കാണുകയുണ്ടായില്ല. അതുകൊണ്ടാണ് അവിടെ ആ കോടതി വിധി നടപ്പിലായത് എന്നതോര്‍ക്കുക. എന്നാല്‍ അത് ശബരിമലയിലേത് പോലെയല്ല. ആ ക്ഷേത്രത്തെക്കുറിച്ച് ചിലത് മനസിലാക്കുന്നത് നല്ലതാണ്. അതൊരു തുറസ്സായ സ്ഥലമാണ്. മേല്‍ക്കൂരയൊന്നുമില്ലാത്ത പ്രതിഷ്ഠ. അതുതന്നെ സ്വയംഭൂ ആണ്. വേറൊന്ന് നാം ശ്രദ്ധിക്കേണ്ടത്, ആ നാടിന്‍റെ പ്രത്യേകതയാണ്. അവിടെ ഒരു വീടിനും കച്ചവട സ്ഥാപനത്തിലും വാതിലുകളില്ല, ഇന്നും. പോസ്റ്റ് ഓഫീസ് രാത്രിക ളില്‍ പോലും പൂട്ടാറില്ല. അതിന്‍റെ ആവശ്യമില്ലെന്ന് നാട്ടുകാര്‍ കരുതുന്നു; അതൊക്കെ സംരക്ഷിക്കുന്നത് ശനി ദേവനാണ് എന്നതാണ് അവരുടെ വിശ്വാസം. ഇക്കാലത്തും അങ്ങനെയൊക്കെ നടക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. വേറൊന്ന്, ക്ഷേത്രത്തില്‍ വനിതകള്‍ക്ക് പ്രവേശനമില്ല എന്നതായിരുന്നില്ല അവിടെയും പ്രശ്നം; ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചെല്ലാം. തൊഴാം; എന്നാല്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് അടുത്തുവരെ സ്ത്രീകള്‍ പോകാറില്ലായിരുന്നു; അതിന്‍റെ പേരിലായിരുന്നു കോലാഹലം. എന്തായാലും ആ നാട്ടുകാര്‍ കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ യാതൊന്നും പറഞ്ഞില്ല. ‘പോകേണ്ടവര്‍ പൊയ്ക്കോട്ടെ, എന്നാല്‍ ഞങ്ങള്‍ പോകുന്നില്ല’ എന്ന് നാട്ടുകാര്‍ നിലപാട് എടുത്തു. ഇപ്പോഴും പുറമെനിന്ന് വരുന്ന ചിലരൊക്കെ പോകുന്നുണ്ട് എന്നതിലുപ രി അവിടെ അത്ര വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല.

ശബരിമലയിലും പ്രശ്നം സ്ത്രീകള്‍ക്ക് നിരോധനമായിരുന്നില്ല. അവിടെയും സ്ത്രീകള്‍ വരുന്നുണ്ടായിരുന്നു; ഒരു പ്രത്യേക പ്രായത്തിലുളളവര്‍ പോകാറില്ല എന്നതായിരുന്നു വിഷയം. അതൊരു വിശ്വാസത്തിന്‍റെ, ആചാരത്തിന്‍റെ, സങ്കല്‍പ്പത്തിന്‍റെ പ്രശ്നമായിരുന്നു. എന്നാല്‍ അതിനെ വക്രീകരിച്ചു കാണിക്കാനും ഹിന്ദു വിശ്വാസത്തെ അധിക്ഷേപിക്കാനുമാണ് ഒരു കൂട്ടര്‍ ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നുവല്ലോ. തങ്ങള്‍ക്ക് ഈശ്വരനില്‍ വിശ്വാസമില്ല, ദൈവമുണ്ട് എന്ന് തങ്ങള്‍ കരുതുന്നില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്നവര്‍ ശബരിമലയുമായി ബന്ധപ്പെട്ട കോടാനുകോടി ഭക്തരുടെയും അവരുടെ കുടുംബങ്ങളുടെയും വിശ്വാസപ്രമാണങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവല്ലോ. അത് ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇന്ത്യ ഒരിക്കലും മതങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്ന മതേതരത്വ സങ്കല്പമല്ലല്ലോ സ്വീകരിച്ചതും പുലര്‍ത്തിപ്പോന്നതും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കുന്ന, അതേസമയം പോറ്റിവളര്‍ത്തുന്ന സങ്കല്‍പ്പമാണ് നമ്മുടേത്. എന്നാല്‍ കമ്മ്യുണിസ്റ്റുകള്‍ക്ക് ഇത് എന്നും നിഷേധാത്മക സമീപനമായിരുന്നു. അവര്‍ മതത്തെ നിരാകരിക്കുന്ന ചിന്തയുടെ ഉടമസ്ഥരാണ് എന്നും.

നമ്മുടെ ഭരണഘടനയുടെ ആദ്യരൂപമൊന്ന് പരിശോധിച്ച് നോക്കേണ്ടതാണ്. അതില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത് ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, അര്‍ജുനന്‍, നടരാജന്‍, ഗുരു ഗോവിന്ദ് സിങ്, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗങ്ങളായിരുന്നവര്‍ കയ്യൊപ്പ് വെച്ചിട്ടുള്ള ഭരണഘടനയില്‍ ഇന്നും അത് കാണാം. അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ആ ചിത്രങ്ങള്‍ സഹി തം ആ ഭരണഘടന വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രശസ്ത ചിത്രകാരനായ നന്ദലാല്‍ ബോസ് ആണ് അത് വരച്ചത്, ഏതെല്ലാം ചിത്രങ്ങള്‍ വേണമെന്ന് തീരുമാനിക്കാന്‍ നിയുക്തനായതും അദ്ദേഹം തന്നെ. പണ്ഡിറ്റ് നെഹ്റുവും, ഡോ. അംബേദ്കറും, മൗലാന ആസാദും മറ്റും നന്ദലാല്‍ ബോസിനെ ക്ഷണിച്ചുവരു ത്തി ചര്‍ച്ചചെയ്തിരുന്നുതാനും. അവരൊക്കെ ഉള്‍പ്പെട്ട സമിതിയുടേതായിരുന്നു ആ തീരുമാനം. അതാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലുണ്ടായിരുന്ന പൊതുവികാരം. ആ ഭരണഘടനയില്‍ ‘മൗലികാവകാശങ്ങള്‍’ എന്ന അധ്യായത്തിന് മുകളിലായി കാണു ന്നത് വനവാസത്തിന് ശേഷം മടങ്ങിയെത്തുന്ന ശ്രീരാമന്‍, ലക്ഷ്മണന്‍, സീത എന്നിവരുടെ ചിത്രമാണ് എന്നതോര്‍ക്കുക. ‘നിര്‍ദ്ദേശക തത്വങ്ങളെ’ന്ന അധ്യായത്തില്‍ നിങ്ങള്‍ കാണുന്നത് കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ വെച്ച് അര്‍ജുനന് ഗീത ഉപദേശിക്കുന്ന ഭഗവാന്‍ കൃഷ്ണന്‍റേതാണ്. ഇതൊക്കെയാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭ ചിന്തിച്ചത്…. ഇത് ഹിന്ദുക്കളുടെ മാത്രമായല്ല എന്നതോര്‍ക്കുക; രാമനും കൃഷ്ണനും വിവേകാനന്ദനും ഗുരു ഗോവിന്ദ സിങ്ങും ഒക്കെ മുഴുവന്‍ ഭാരതത്തിന്‍റെയും പ്രതീകങ്ങളാണല്ലോ…. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ രൂപങ്ങളായിട്ടാണ് അവരെ ഇന്ത്യയുടെ ഭരണ ഘടനാ നിര്‍മാണ സഭ കണ്ടത്.

ദൗര്‍ഭാഗ്യവശാല്‍ ഇന്നിപ്പോള്‍ ഭാവാത്മക ചിന്തകള്‍ക്ക് പകരം പലരും നിഷേധാത്മക സമീപനത്തിന് പ്രാമുഖ്യം നല്‍കുന്നു. എന്ത് ചെയ്താലാണ് കുറെ വോട്ട് കിട്ടുക എന്ന് മാത്രം പലരും ചി ന്തിക്കാന്‍ തുടങ്ങി. അപ്പോള്‍ വോട്ടിനായി എന്തുമാവാമെന്ന കാഴ്ചപ്പാടും ഉടലെടുത്തു. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചാല്‍ അഹിന്ദുക്കളില്‍ വലിയൊരു ഭാഗം തങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് വേളയില്‍ നില്‍ക്കുമെന്ന് ഒരു ഭരണകൂടം ചിന്തിച്ചു എന്നതല്ലേ നാം കണ്ടത്. എന്തൊക്കെ ചെയ്താലും പറഞ്ഞാലും സ്വന്തം പാര്‍ട്ടി ക്കാര്‍ കൂടെനില്‍ക്കും; ഹിന്ദു ദേവീദേവന്മാരെ അധിക്ഷേപിച്ചാല്‍ മത ന്യൂനപക്ഷങ്ങളില്‍ വലിയൊരു ഭാഗവും കൂടെവരും എന്ന് മാത്രം കരുതി ചിലര്‍ ‘സാമൂഹ്യ വിപ്ലവം’ നടപ്പിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാലോ? അത് തിരിച്ചടിച്ചു എന്നത് അവര്‍ക്ക് നാളെ വിലയിരുത്തേണ്ടിവരും…. പക്ഷെ അത് തി രിച്ചറിയാന്‍ കുറച്ചുകൂടി നാം കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം.

കോടതിവിധി നടപ്പിലാക്കുന്നു എന്നും അത് ചെയ്യാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് ഈ സര്‍ക്കാര്‍ പറഞ്ഞുനടന്നത്. യഥാര്‍ത്ഥത്തില്‍ കോടതിവിധിയും സര്‍ക്കാരും തമ്മില്‍ എന്താണ് ബന്ധം? ഒന്നുമില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? ക്ഷേത്രങ്ങള്‍ നിയമവശാലും, വിശ്വാസമനുസരിച്ചും ആ ക്ഷേത്രത്തിലെ ഈശ്വരന്‍റെ, ദേവന്‍റെ, വകയാണ്. ‘ദേവന്‍’ അല്ലെങ്കില്‍ ‘ദേവി’ ആണ് ഉടമ; ‘ദേവന്‍-ദേവി’ മൈനര്‍ ആണുതാനും. ആ മൈനറുടെ സ്വത്തുവകകള്‍ നോക്കി നടത്തുന്ന ചുമതലയെ ഇവിടെ ദേവസ്വം ബോര്‍ഡുകള്‍ക്കുള്ളൂ. ക്ഷേത്രത്തിലെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ കോടതിക്ക് ഒരു കാര്യവുമി ല്ല; അത് താന്ത്രിക കാര്യമാണ് എന്നത് അനവധി കോടതിവിധികളി ലൂടെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. ഇവിടെ ഈ കേസില്‍ സര്‍ക്കാരിന് ഒരു റോളുമില്ലായിരുന്നു; കക്ഷിചേര്‍ത്തിരുന്നു എന്ന തൊഴിച്ചാല്‍. കോടതി സര്‍ക്കാരിന് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടുമില്ല. ഇനി നിയമവശാല്‍ കോടതിക്ക് സര്‍ക്കാരിനെ ഇടപെടീക്കാന്‍ കഴിയുകയുമില്ല. ദേവസ്വം ബോര്‍ഡിനും ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അതിന് തന്ത്രിയുടെ അഭിപ്രായമാരായണം; വേറൊന്ന് ഈശ്വരന്‍റെ മനോഗതി എന്താണ് എന്ന് അറിയണം; ഈശ്വര ഹിതം അറിയാനാണ് ദേവപ്രശ്നം നടത്തുന്നത്. ഇതിനൊക്കെ മുകളില്‍ ഒരു കോടതിക്ക് ഒരു റോളുമില്ല; ഒന്നും ചെയ്യാനുമാവില്ല.

ശബരിമലയില്‍ കാണിച്ച സ്വാതന്ത്ര്യം സര്‍ക്കാര്‍ ഒരു മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയത്തില്‍ കാണിക്കുമോ? മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമേയില്ല, ഒട്ടെല്ലായിടത്തും. ശബരിമലയുടെ കാര്യത്തില്‍ കാണിച്ച ‘സാമൂഹ്യ വിപ്ലവം’ മുസ്ലിം പള്ളികളില്‍ ചെന്ന് കാണിക്കുമോ ഈ സര്‍ക്കാരും സിപിഎമ്മും? കോടതി വിധികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരിന് എന്തൊരു ഇരട്ടത്താപ്പായിരുന്നു. യാക്കോബായ- ഓര്‍ത്തോഡോക്സ് പ്രശ്നത്തില്‍ ഉണ്ടായിട്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ എന്തൊക്കെയാണ് ഇതേ സര്‍ക്കാര്‍ ചെയ്തത് എന്നതും നാം കണ്ടതല്ലേ? യഥാര്‍ഥത്തില്‍ ഭരണഘടനയനുസരിച്ച് സ്ഥാനമേറ്റ ഒരു ഭരണകൂടം ഭരണഘടനയെ അധിക്ഷേപിക്കുകയായിരുന്നു, അവഹേളിക്കുകയായിരുന്നു.

ഇവിടെ, ആചാരങ്ങള്‍ വിശ്വാസപ്രമാണങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കോടതികള്‍ക്ക് ചില പരിമിതികളുണ്ട്; അത് ജഡ്ജിമാ രും തിരിച്ചറിയേണ്ടതായിരുന്നു എന്ന് കരുതുന്നയാളാണ് ഞാന്‍. മതങ്ങളില്‍ മാറ്റം വരുത്തേണ്ടത് ഇത്തരത്തിലുള്ള കടന്നുകയറ്റത്തിലൂടെയല്ല. മാറ്റങ്ങള്‍, പരിഷ്കാരങ്ങള്‍, എല്ലാ സമുദായങ്ങളിലും മതങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതോര്‍ക്കുക. മുത്തലാഖ് എത്രയോ മുസ്ലിം രാജ്യങ്ങള്‍ നിരോധിച്ചു; അത് അവര്‍ തന്നെ ഉണ്ടാക്കിയ മാറ്റമാണ് ….ഹിന്ദു സമൂഹത്തിലും അതുപോലെ എത്രയോ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. ഇന്നിപ്പോള്‍ സ്ത്രീകള്‍ പൂജാരിമാരായിട്ടുണ്ടല്ലോ; ജന്മംകൊണ്ട് ബ്രാഹ്മണര്‍ അല്ലാത്തവരും ഇന്ന് പൂജാരി മാരായില്ലേ. തൊട്ടുകൂടായ്മ, ജാതി ചിന്ത എന്നിവക്കൊക്കെ പരിഹാരം കാണാന്‍ ഹിന്ദു സന്യാസിമാരും ഹിന്ദു നേതാക്കളും മുന്നിട്ടിറങ്ങിയത് ഓര്‍ക്കുക…. അതാണ് വേണ്ടത്; അതിനുപകരം ഹിന്ദു വിശ്വാസങ്ങളെ അപമാനി ക്കുന്നവരും ഈശ്വരവിശ്വാസത്തെ തള്ളിപ്പറയുന്നവരും ഇറങ്ങിപ്പുറപ്പെടുമ്പോള്‍ എല്ലാവര്‍ക്കും വിഷമമുണ്ടാവും, പിന്നെ ഒരു വിശ്വാസത്തിന്‍റെ പ്രശ്നവുമുണ്ടല്ലോ.

Leave a Comment

*
*