കൊവിഡ് നവവ്യാപനം: കേരളം ശ്രദ്ധിക്കണം

കൊവിഡ് നവവ്യാപനം: കേരളം ശ്രദ്ധിക്കണം

കഴിഞ്ഞ സെപ്തംബറില്‍ കൊവിഡ് അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ കേരളജനത കാണിച്ച ജാഗ്രത ഉത്സവങ്ങള്‍, തിരുന്നാളുകള്‍ എന്നിവയോടെ താഴേക്ക് പോയെന്നും മഹാരാഷ്ട്രയിലെ വ്യാപക കൊവിഡ് വ്യാപനവും, തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ അടച്ചിടലും കേരളത്തിന് മുന്നറിയിപ്പാണെന്നും വൈറോളജിസ്റ്റ് പ്രൊഫ. ഡോ. ചിത്ര പ്രേംകുമാര്‍. പരീക്ഷകള്‍, ഉത്സവങ്ങള്‍, തിരുന്നാളുകള്‍, തെരഞ്ഞെടുപ്പ് എന്നിവയില്‍ കേരളം അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തൃശിവപേരൂര്‍ സത്്‌സംഗ് സംഘടിപ്പിച്ച കൊവിഡും കേരളവും എന്ന സെമിനാറില്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ഡോ. ചിത്ര.
കൊവിഡ് സ്ഥിരീകരിച്ച് ശരാശരി പത്ത് ആഴ്ച കഴിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉത്തമമെന്നും അത് പന്ത്രണ്ട് ആഴ്ചയോളം നീട്ടുന്നത് രോഗപ്രതിരോധശേഷി കൂടാന്‍ ഇടയാക്കുന്നുണ്ടെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ പഠനവും സെമിനാറില്‍ ചര്‍ച്ച ചെയ്തു. സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാര്‍ഗരറ്റ് മേരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സത്്‌സംഗ് വൈസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org