കോവിഡ്: ലോകാരോഗ്യ സംഘടനയ്ക്ക് വത്തിക്കാന്‍റെ സംഭാവന

Published on

കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്നതിനു മുന്‍നിരയില്‍ നിന്നു പോരാടുന്ന വൈദ്യശാസ്ത്രപ്രവര്‍ത്തകര്‍ക്കാവശ്യമായ സംരക്ഷണോപാധികള്‍ വിതരണം ചെയ്യുന്നതിനുള്ള ലോകാരോഗ്യസംഘടനയുടെ അടിയന്തിര സഹായ നിധിയിലേയ്ക്കു സംഭാവന നല്‍കുമെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഇവാന്‍ ജുര്‍ കോവിക് അറിയിച്ചു. ജനീവയില്‍ ലോകാരോഗ്യസംഘടനയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. പ്രതിരോധ വാക്സിന്‍ വികസിപ്പിക്കാനായാല്‍ ലോകത്തിലെ എല്ലാ ഭാഗത്തുമുള്ളവര്‍ക്ക് അതു ലഭ്യമാക്കാന്‍ കഴിയണമെന്ന ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ അഭ്യര്‍ത്ഥന ആര്‍ച്ചുബിഷപ് യോഗത്തെ ഓര്‍മ്മിപ്പിച്ചു. ലോകമെങ്ങും കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭ ചെയ്ത സേവനങ്ങളെയും അദ്ദേഹം ഹ്രസ്വമായി പരാമര്‍ശിച്ചു. കത്തോലിക്കാസഭയുടെ കീഴിലുളള അയ്യായിരത്തോളം ആശുപത്രികളും 16000 ഡിസ്പെന്‍സറികളും സര്‍ക്കാരുകളെ സഹായിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

logo
Sathyadeepam Online
www.sathyadeepam.org