മനുഷ്യാവകാശ പ്രവര്‍ത്തകനായ വൈദികന് അവാര്‍ഡ്

മനുഷ്യാവകാശ പ്രവര്‍ത്തകനായ വൈദികന് അവാര്‍ഡ്

മനുഷ്യാവകാശങ്ങള്‍ക്കും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒഡീഷയിലെ കന്ദമാലില്‍ നിന്നുള്ള ഫാ. അജയ് കുമാര്‍ സിംഗിന് കാത്തലിക് പ്രീസ്റ്റ്സ് കോണ്‍ഫ്രന്‍സ് ഇന്ത്യയുടെ ( സിപിസിഐ) അവാര്‍ഡ്. സിപിസിഐയുടെ ദേശീയ സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് നല്‍കിയത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളും പരിഗണിച്ചാണ് ഫാ. അജയ് സിംഗിനു അവാര്‍ഡു നല്‍കിയതെന്ന് സിപിസിഐ സെക്രട്ടറി ഫാ. ഫിലിപ്പ് കട്ടക്കയം പറഞ്ഞു. സാംബല്‍പൂര്‍ ബിഷപ് നിരഞ്ജന്‍ സുവല്‍സിംഗ് ഫാ. അജയ്കുമാറിനു അവാര്‍ഡ് സമ്മാനിച്ചു.

ഭുവനേശ്വറിലെ ഒഡീഷ റീജണല്‍ ഫോറം സോഷ്യല്‍ ആക്ഷന്‍ സംഘടനയുടെ ഡയറക്ടറാണ് ഫാ. അജയ്സിംഗ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും നിയമസഹായമുള്‍പ്പെടെ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നിരവധി കാര്യങ്ങള്‍ ഫാ. അജയ്സിംഗ് ചെയ്യുന്നുണ്ട്. കന്ദമാലിലെ സോഷ്യല്‍ ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടായ ജനവികാസിന്‍റെ ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കല്‍ക്കട്ട മോണിംഗ്സ്റ്റാര്‍ കോളജ്, സാംബല്‍പൂര്‍ ക്രിസ്തു ജ്യോതി വിദ്യാലയ എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്. 2013 ല്‍ ദേശീയ ന്യൂനപക്ഷ അവാര്‍ഡു കരസ്ഥമാക്കിയിട്ടുള്ള ഫാ. അജയ് നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org