കത്തോലിക്കാ പുരോഹിതര്‍ ദരിദ്രര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടി നിലകൊള്ളണം

കത്തോലിക്കാ പുരോഹിതര്‍ ദരിദ്രര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടി നിലകൊള്ളണം

കത്തോലിക്കാ പുരോഹിതര്‍ മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയും ദരിദ്രരും പിന്നോക്കക്കാരുമായ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും വളരെ അധികമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കാത്തലിക് പ്രീസ്റ്റ്സ് കോണ്‍ഫ്രന്‍സ് (സിപിസിഐ) സമ്മേളനം അഭിപ്രായപ്പെട്ടു. ഭുവനേശ്വറില്‍ സമാപിച്ച കോണ്‍ഫ്രന്‍സിന്‍റെ മുപ്പത്തൊന്നാമത് വാര്‍ഷിക സമ്മേളനത്തിലാണ് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം നീതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ വൈദികര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ആഹ്വാനം ഉണ്ടായത്. 'സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും' എന്നതായിരുന്നു സമ്മേളനത്തിന്‍റെ പ്രമേയം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന വൈദികര്‍ പങ്കെടുത്തു.

രൂപതാ വൈദികര്‍ യേശുവിന്‍റെ പൗരോഹിത്യം അതേപടി പങ്കുവയ്ക്കുന്നവരാണെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച സാംബല്‍പൂര്‍ മെത്രാന്‍ ബിഷപ് നിരഞ്ജന്‍ സുവല്‍സിംഗ് പറഞ്ഞു. ഏതു ശുശ്രൂഷയില്‍ ഏര്‍പ്പെട്ടാലും ഈ അവബോധം വൈദികര്‍ക്കുണ്ടാകണം. വൈദികര്‍ക്കിടയില്‍ പരസ്പരമുള്ള സഹകരണവും ഐക്യവും ക്രിയാത്മകവും ഫലപ്രദവുമായിത്തീരണം – ബിഷപ് സൂചിപ്പിച്ചു. മനുഷ്യന്‍റെ അത്യാഗ്രഹങ്ങളും ജീവനെ നിരാകരിക്കുന്ന മനോഭാവവുമാണ് സമൂഹത്തിലെ അതിക്രമങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org