പൊതുസ്ഥാപനങ്ങളില്‍ ക്രൂശിതരൂപം നിര്‍ബന്ധമാക്കുന്ന ബില്‍ ഇറ്റലിയില്‍

പൊതുസ്ഥാപനങ്ങളില്‍ ക്രൂശിതരൂപം നിര്‍ബന്ധമാക്കുന്ന ബില്‍ ഇറ്റലിയില്‍

സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, എംബസികള്‍, ജയിലുകള്‍, തുറമുഖങ്ങള്‍ എന്നിങ്ങനെ പൊതുസ്ഥാപനങ്ങളിലെല്ലാം ക്രിസ്തുവിന്‍റെ ക്രൂശിതരൂപം തൂക്കുക നിര്‍ബന്ധമാക്കുന്ന ഒരു നിയമം ഇറ്റാലിയന്‍ പാര്‍ലിമെന്‍റില്‍ അവതരിപ്പിച്ചു. ക്രൂശിത രൂപം സ്ഥാപിച്ചില്ലെങ്കില്‍ വലിയ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. ബില്‍ ചേമ്പറിലും സെനറ്റിലും ചര്‍ച്ചയ്ക്കു നീക്കി വച്ചിരിക്കുകയാണ്. ലെഗാ നോര്‍ഡ് പാര്‍ട്ടിയാണ് ബില്‍ കൊണ്ടു വന്നിരിക്കുന്നത്. മെയില്‍ പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ സഖ്യത്തിന്‍റെ ഭാഗമായ ഈ പാര്‍ട്ടിയുടെ നേതാവ് മത്തെയോ സാല്‍വിനി ഇറ്റലിയുടെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമാണ്. ജര്‍മ്മനിയിലെ ബവേറിയയിലും ക്രൂശിതരൂപസ്ഥാപനം നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org