ദുരിതബാധിതര്‍ക്ക് ഭവനങ്ങളുമായി സിഎസ്ടി സഭ

Published on

സി എസ് ടി വൈദികരുടെ (ചെറുപുഷ്പ സഭ)സെന്‍റ് തോമസ് പ്രോവിന്‍സിന്‍റെ രജതജൂബിലിയോടനുബന്ധിച്ചു സഭ പണിതു നല്‍കിയ ഇരുപത്തഞ്ചാമത്തെ ഭവനത്തിന്‍റെ ആശീര്‍വ്വാദം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോബി ഇടമുറിയിലിന്‍റെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മണിക്കടവിലാണ് പുതിയ ഭവനം നിര്‍മ്മിച്ചു നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി അലക്സാണ്ടര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ഇടവകവികാരി ഫാ. ജോര്‍ജ്ജ് ഇലവും കുന്നേല്‍ സന്നിഹിതനായിരുന്നു. വയനാട്, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി സി എസ് റ്റി സഭ 25 വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു പത്തു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

logo
Sathyadeepam Online
www.sathyadeepam.org