മത്സരകാലത്ത് ലോകം ജയിക്കുന്നവനൊപ്പം – ഡോ. സിറിയക് തോമസ്

മത്സരകാലത്ത് ലോകം ജയിക്കുന്നവനൊപ്പം – ഡോ. സിറിയക് തോമസ്

കാഞ്ഞിരപ്പള്ളി: വര്‍ത്തമാനകാലം മത്സരങ്ങള്‍ നിറഞ്ഞതാണെന്നും ലോകം ജയിക്കുന്നവനൊപ്പം നില്‍ക്കുമെന്നും എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളജ് സംഘടിപ്പിച്ച റാങ്ക് ജേതാക്കളെ അനുമോദിക്കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോല്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്നും, ജയിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എസ്.ഐ. മുന്‍ മോഡറേറ്റര്‍ മോസ്റ്റ്. റവ. ഡോ. കെ.ജെ. സാമുവേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്‍റ് ആന്‍റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ റവ. ഡോ. ആന്‍റണി നിരപ്പേലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെന്‍റ് ആന്‍റണീസ് കോളജില്‍ നിന്ന് എം. എ ഇംഗ്ലീഷിന് ഒന്നാം റാങ്ക് നേടിയ അഖില രാജിനെയും, ഐഎഎസ് റാങ്ക് ജേതാവ് അര്‍ജുന്‍ പാണ്ഡ്യനേയും അനുമോദിക്കുകയും ക്യാഷ് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ മധുസൂതനന്‍ എ.ആര്‍, ഇംഗ്ലീഷ് വകുപ്പ് മേധാവി ജോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

സെന്‍റ് ആന്‍റണീസ് ഗ്രൂ പ്പ് ഓഫ് കോളജസിന്‍റെ സെക്രട്ടറി ഡോ. ലാലിച്ചന്‍ കല്ലംപള്ളി സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ ജോസ് കൊച്ചുപുര നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org