Latest News
|^| Home -> National -> സിറിള്‍ ജോണ്‍ കരിസ്മാറ്റിക് നവീകരണത്തിന്‍റെ അന്തര്‍ദേശീയ സമിതിയില്‍

സിറിള്‍ ജോണ്‍ കരിസ്മാറ്റിക് നവീകരണത്തിന്‍റെ അന്തര്‍ദേശീയ സമിതിയില്‍

Sathyadeepam

കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്‍റര്‍നാഷണല്‍ സര്‍വീസസിന്‍റെ 18 അംഗസമിതിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സിറിള്‍ ജോണിനെ വത്തിക്കാനിലെ അല്മായര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കാര്യാലയം നിയമിച്ചു. സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയില്‍ നിന്നുള്ള രണ്ടു പ്രതിനിധികളില്‍ ഒരാളാണ് സിറിള്‍ ജോണ്‍. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബ്രദര്‍ ജെയിംസ് ഷിന്‍ സാന്‍-ഹുന്‍ ആണ് രണ്ടാമത്തെയാള്‍. ബെല്‍ജിയത്തു നിന്നുള്ള ഡോ. ജീന്‍ ലുക് മോണ്‍സ് മോഡറേറ്ററായും മാര്‍പാപ്പയുടെ ഉപദേശകരിലൊരാളായ ഇറ്റലിയിലെ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. റെനീറോ കാന്തലമെസ്സ അഡ്വൈസറായും നിയമിക്കപ്പെട്ടു.

1982 മുതല്‍ നവീകരണ രംഗത്തു പ്രവര്‍ത്തിക്കുന്ന സിറിള്‍ ജോണ്‍ കേരളത്തില്‍ കുറവിലങ്ങാടു സ്വദേശിയാണ്. ഡല്‍ഹി അതിരൂപത നവീകരണ മുന്നേറ്റത്തിന്‍റെ ചെയര്‍മാന്‍, നാഷണല്‍ സര്‍വീസ് ടീം ചെയര്‍മാന്‍, ഏഷ്യ – ഓഷ്യാനിയയിലെ നവീകരണത്തിന്‍റെ സബ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്സഭയില്‍ ജോ. സെക്രട്ടറിയായും ചീഫ് പ്രോട്ടോകോള്‍ ഓഫീസറായും ജോലി ചെയ്തു. 2016-ല്‍ വിരമിച്ചു.

Leave a Comment

*
*