Latest News
|^| Home -> National -> വത്തിക്കാന്‍ പ്രതിനിധികളുമൊത്ത് ദൈവശാസ്ത്രജ്ഞരുടെ സമ്മേളനം

വത്തിക്കാന്‍ പ്രതിനിധികളുമൊത്ത് ദൈവശാസ്ത്രജ്ഞരുടെ സമ്മേളനം

Sathyadeepam

വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തില്‍ നിന്നുള്ള പ്രതിനിധികളും ഭാരതത്തിലെ ദൈവശാസ്ത്രജ്ഞരുടെ പ്രതിനിധികളും ബാംഗ്ലൂരില്‍ സമ്മേളിച്ച് ചര്‍ച്ചകള്‍ നടത്തി. ഭാരതത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിലെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണു നടന്നത്. ഭാരത സഭ നേരിടുന്ന വെല്ലുവിളികളും അതിനുള്ള പ്രതിവിധികളും സമ്മേളനം ചര്‍ച്ച ചെയ്തു. ഭാരതത്തിലെ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ സഭകളില്‍ നിന്നുള്ള കര്‍ദിനാള്‍മാരടക്കം 44 പേര്‍ പങ്കെടുത്തു. ഈശോ സഭാംഗമായ കര്‍ദിനാള്‍ ലൂയിസ് ലദാരിയയുടെ നേതൃത്വത്തിലാണ് വത്തിക്കാന്‍ തിരുസംഘത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയത്.

Leave a Comment

*
*