ദൈവദാസി റാണി മരിയയെ നവംബര്‍ 4 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും

ദൈവദാസി റാണി മരിയയെ നവംബര്‍ 4 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 22 വര്‍ഷങ്ങള്‍ക്കു മുമ്പ് വധിക്കപ്പെട്ട ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ (എഫ്സിസി) സിസ്റ്റര്‍ റാണി മരിയയെ നവംബര്‍ 4 ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. പ്രഖ്യാപന തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എഫ്സിസി സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍ ജോസഫിന് ലഭിച്ചതായി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വം വത്തിക്കാന്‍ അംഗീകരിച്ചിരുന്നു. 2003-ലാണ് സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്. അതിനു നാലുവര്‍ഷങ്ങള്‍ക്കു ശേഷം വത്തിക്കാന്‍ സിസ്റ്റര്‍ റാണി മരിയയെ ദൈവദാസിയായി പ്രഖ്യാപിക്കുകയുണ്ടായി.

സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. എറണാകുളം- അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ്. സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ക്കും സിസ്റ്റര്‍ റാണി മരിയ നേതൃത്വം നല്‍കി. ഇതില്‍ രോഷാകുലരായ ആ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25-നു സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പു ചോദിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org