ദൈവം പ്രവര്‍ത്തിക്കുന്നത് അജ്ഞാതവും അത്ഭുതകരവുമായ മാര്‍ഗങ്ങളിലൂടെ : മാര്‍പാപ്പ

ദൈവം പ്രവര്‍ത്തിക്കുന്നത് അജ്ഞാതവും അത്ഭുതകരവുമായ മാര്‍ഗങ്ങളിലൂടെ : മാര്‍പാപ്പ

ദൈവം മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത് നമുക്ക് അജ്ഞാതവും അത്ഭുതകരവുമായ മാര്‍ഗങ്ങളിലൂടെയാകുമെന്നും എന്നാല്‍ എല്ലായ്പ്പോഴും അതു ഫലമണിയുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. അതുകൊണ്ട് എപ്പോഴും വിശ്വസിക്കുക, വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക എന്നതു പ്രധാനമാണ്. ദൈവകൃപയുടെ പ്രവര്‍ത്തനം തോട്ടത്തില്‍ കുഴിച്ചിടുന്ന വിത്തുകള്‍ക്കു സമാനമാണെന്നും മാര്‍പാപ്പ പറഞ്ഞു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കൊടുവില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ചരിത്രത്തിലേയ്ക്കു നോക്കിയാല്‍ സ്വര്‍ഗീയപിതാവ് ആഗ്രഹിക്കുന്നതിന്‍റെ എതിര്‍ ദിശയിലേയ്ക്കാണ് ലോകം പോകുന്നതെന്നു നമുക്കു തോന്നിപ്പോകാമെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കാരണം, ദൈവം തന്‍റെ മക്കള്‍ക്കു നീതിയും സാഹോദര്യവും സമാധാനവും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ ചരിത്ര ഘട്ടങ്ങളെ കത്തോലിക്കര്‍ പരീക്ഷണഘട്ടങ്ങളായി കാണണം. പ്രത്യാശയോടെ വിളവെടുപ്പിന്‍റെ കാലത്തിനായി കാത്തിരിക്കണം. പഴയ കാലത്തും ഇന്നും ദൈവരാജ്യം വളരുന്നത് നിഗൂഢവും അത്ഭുതകരവുമായ വിധത്തിലാണ്. കുഞ്ഞുവിത്തില്‍ മറഞ്ഞിരിക്കുന്ന ശക്തിയെ ഉണര്‍ത്തുകയും അതിന്‍റെ ജീവന്‍ വിജയം നേടുകയുമാണ് സംഭവിക്കുക. വ്യക്തിപരവും സാമൂഹ്യവുമായ മുറിവുകള്‍ പ്രത്യാശയുടെ കപ്പല്‍ച്ചേതത്തെ അടയാളപ്പെടുത്തുമ്പോഴും വിശ്വാസം കൈവിടാതിരിക്കുകയും ദൈവത്തിന്‍റെ ശക്തമായ പ്രവൃത്തികള്‍ക്കു കാത്തിരിക്കുകയും വേണം. ദൈവത്തോടുള്ള വിശ്വസ്തതയിലും അവന്‍റെ സാന്നിദ്ധ്യത്തിലും നങ്കൂരമിട്ടതായിരിക്കണം നമ്മുടെ ജീവിതം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org