ദളിത് കത്തോലിക്കരുടെ ഭവനനിര്‍മ്മാണത്തിനായി പതിനഞ്ചു കോടി രൂപയുടെ പദ്ധതി

Published on

ദളിത് കത്തോലിക്കരുടെ ഭവന നിര്‍മ്മാണത്തിനായി 15 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെയും രൂപതകളുടെയും സന്നദ്ധസംഘടനകളുടെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഭാരത കത്തോലിക്കാ സഭ പുറപ്പെടുവിച്ച ദളിത് ശാക്തീകരണ നയരേഖയുടെ സംസ്ഥാനതല പ്രഖ്യാപനവും കര്‍മ്മപദ്ധതിയുടെ ഉദ്ഘാടനവും നടന്ന സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ദളിത് കത്തോലിക്കരുടെ സമഗ്ര സര്‍വേ എടുക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സ്കോളര്‍ഷിപ്പ് തുക ഇരട്ടിയാക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം അധ്യക്ഷനായിരുന്നു. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് ബാവ ഉദ്ഘാടനം ചെയ്തു. കെസിബിസി എസ് സി, എസ് ടി, ബി സി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അംഗങ്ങളായ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ഫാ. ഡി ഷാജ് കുമാര്‍, ഡിസിഎംസ് സംസ്ഥാന പ്രസിഡന്‍റ് അമ്പിളി കുളത്തൂര്‍, സെക്രട്ടറി ജോണി പരുമല, ജോര്‍ജ് എസ് പള്ളിത്തറ, എന്‍. സി സെലിന്‍, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org