ദളിത് ക്രെെസ്തവ പ്രശ്നങ്ങളോട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

ദളിത് ക്രെെസ്തവ പ്രശ്നങ്ങളോട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

ദളിത് ക്രെെസ്തവര്‍ ഇന്നനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ദളിത് കാത്തലിക് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ ദ്വിദിന പഠനപരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പിന്നോക്ക വിഭാഗം കമ്മീഷന്‍ ചെയര്‍മാനും ഇതുസംബന്ധിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു യോഗം വിലയിരുത്തി. സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 31-നു മുമ്പ് പഞ്ചായത്തു തലത്തില്‍ സമിതികള്‍ രൂപീകരിക്കും. കോട്ടയം അടിച്ചിറ ആമോസ് സെന്‍ററില്‍ നടന്ന നേതൃത്വ പഠനക്യാമ്പ് ദക്ഷിണേന്ത്യന്‍ വൈസ് പ്രസിഡന്‍റ് ജെയിംസ് ഇലവുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിന്‍ മാത്യു അധ്യക്ഷനായിരുന്നു. ഷിബു ജോസഫ്, സി.ഡി. കുഞ്ഞുകൊച്ച്, റോസമ്മ ഇടുക്കി, ഡേവിസ് കൈനകരി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org