ദളിത് അവകാശങ്ങള്‍ക്കായി പ്രക്ഷോഭം

ദളിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റാലികളും ധര്‍ണകളുമടക്കമുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ദളിത് ക്രൈസ്തവ ദേശീയ കൗണ്‍സില്‍ (എന്‍സിഡിഎ) തീരുമാനിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്രമന്ത്രി രാംദാസ്, എം പി മാരായ കനിമൊഴി, വിജ.യ് സായ് എന്നിവരുമായി ദളിത് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. സിബിസിഐ ആലോചനാ സമിതി, എന്‍ സി ഡി എ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് എന്നിവ സംയുക്തമായി യോഗം ചേരുകയും തമിഴ്നാട്, ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബഹുജന റാലി നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു. അതിനിടെ ഏപ്രില്‍ മാസം 'ദളിത് ചരിത്രമാസ'മായി ആചരിക്കാന്‍ സഭാ വിശ്വാസികളെ സിബിസിഐ ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org