ദളിതരുടെ പക്ഷം ചേര്‍ന്ന് അവകാശങ്ങള്‍ക്കായി പോരാടണം

ഭാരതത്തിലെ ദളിതരുടെ പക്ഷം ചേര്‍ന്ന് അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്കൊപ്പം നില്ക്കേണ്ടത് അനിവാര്യമാണെന്ന് സിബിസിഐയുടെ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വേണ്ടിയുള്ള കമ്മീഷനും ക്രിസ്ത്യന്‍ ഇന്‍ സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് റിലിജിയനും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സിബിസിഐ യുടെ പിന്നോക്കക്കാര്‍ക്കായുള്ള കമ്മീഷന്‍ സെക്രട്ടറി ഫാ. ദേവസഹായരാജ് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റോബന്‍സി എ ഹെലന്‍, വിദ്യാജ്യോതി ദൈവശാസ്ത്ര കോളജ് അധ്യാപിക സിസ്റ്റര്‍ ശാലിനി മുളയ്ക്കല്‍, സുപ്രിംകോടതി അഭിഭാഷകന്‍ ഫ്രാങ്ക്ളിന്‍ സീസര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ജോണ്‍ ദയാല്‍, റവ. അരവിന്ദ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരതത്തിലെ ജനങ്ങളില്‍ ആറില്‍ ഒരാള്‍ ദളിതനാണ്. എന്നാല്‍ സാമൂഹികമായി ഏറ്റവും താഴെയാണ് അവരുടെ സ്ഥാനം. വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ നൂറ്റാണ്ടുകളായി അവര്‍ പോരാടുകയാണ് വര്‍ഷങ്ങളായി അനീതിയിലും വിവേചനയിലും കഴിയുന്ന പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിനും ഒപ്പം നില്‍ക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് സമ്മേളനം വിലയിരുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org