ദല്‍ക്കാ ’20 ഓണ്‍ലൈന്‍ കലോത്സവത്തിന് സമാപനം

പാലാ: എസ്.എം.വൈ. എം., കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ രൂപതയിലെ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച ദല്‍ക്കാ '20 ഓണ്‍ലൈന്‍ കലോത്സവത്തിന് സമാപനമായി. ലോക്ഡൗണ്‍ നാളുകള്‍ ക്രിയാത്മകമായി ചെലവഴിക്കുന്നതിനും യുവജനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുവാനുമായിട്ടാണ് ദല്‍ക്കാ '20 സംഘടിപ്പിച്ചത്. 15 മുതല്‍ 19 വരെ അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ട കലോത്സവത്തില്‍ മ്യൂസിക്കല്‍ ഇവെന്‍റ്സ്, ഡാന്‍സ് ഇവെന്‍റ്സ്, തിയ്യറ്റര്‍ ഇവെന്‍റ്സ്, ലിറ്റററി ഇവെന്‍റ്സ്, ഫൈന്‍ ആര്‍ട്സ് എന്നിങ്ങനെ അഞ്ച് കാറ്റഗറിയിലായി പതിനാറ് മത്സരങ്ങള്‍ നടത്തപ്പെട്ടു. കലോത്സവത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി ആയിരത്തിനാനൂറോളം യുവജനങ്ങള്‍ പങ്കെടുത്തു.

എസ്.എം.വൈ.എം. കേരള റീജിയണല്‍ പ്രസിഡന്‍റ് ജൂബിന്‍ കൊടിയാംകുന്നേല്‍ ലൈവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് ബിജോ പി. ബാബു സമാപന സന്ദേശം നല്‍കി.

മത്സരത്തില്‍, എ യൂണിറ്റ് വിഭാഗത്തില്‍ പൂഞ്ഞാര്‍ യൂണിറ്റ് ഒന്നാം സ്ഥാനവും, കുറവിലങ്ങാട് യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബി യൂണിറ്റ് വിഭാഗത്തില്‍ കുറവിലങ്ങാട്, രാമപുരം യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പാലാ കത്തീഡ്രല്‍ യൂണിറ്റിലെ ടോമി സെബാസ്റ്റ്യന്‍ കലാപ്രതിഭയായും, ചക്കാമ്പുഴ യൂണിറ്റിലെ അമലു കാട്ടുനിലം കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.

എസ്.എം.വൈ.എം., കെ.സി.വൈ.എം. പാലാ രൂപതാ ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, പ്രസിഡന്‍റ് ബിബിന്‍ ചാമക്കാലായില്‍, ജന. സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, വൈസ് പ്രസിഡന്‍റ് അമലു മുണ്ടനാട്ട്, ഡിന്‍റോ ഡേവിസ്, റോബിന്‍ താന്നിമലയില്‍, ചിന്നു ഗര്‍വാസിസ്, മിനു മാത്യൂസ്, ആല്‍വിന്‍ ഞായര്‍കുളം, അഞ്ചുമോള്‍ ജോണി, ആന്‍റോ ജോര്‍ജ്, ശീതള്‍ വെട്ടത്ത്, കെവിന്‍ മൂങ്ങാമാക്കല്‍, ജിതിന്‍ ജെയിംസ്, ജോര്‍ജ് ഞാറ്റുതൊട്ടിയില്‍, അലന്‍ വൈപ്പിക്കുന്നേല്‍ കാഞ്ഞിരത്താനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org