ബാംഗ്ലൂര്‍ അതിരൂപത “ദരിദ്രരുടെ വര്‍ഷം” ആചരിക്കുന്നു

ഈ വര്‍ഷം ബാംഗ്ലൂര്‍ അതിരൂപത ദരിദ്രരുടെ വര്‍ഷമായി ആച രിക്കുകയാണെന്ന് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും കരുതലും നല്‍കുന്ന യേശുവിന്‍റെ പാതകള്‍ പിന്‍ചെന്ന് ദരിദ്രരോടു പക്ഷം ചേരുന്നതും പ്രതിബദ്ധത പുലര്‍ത്തുന്നതുമായ ശുശ്രൂഷകളാണ് അതിരൂപത വിഭാവനം ചെയ്യുന്നതെന്ന് ബാംഗ്ലൂരില്‍ നടന്ന സിബിസിഐ സമ്മേളനത്തിന്‍റെ ഉദ്ഘാടനവേളയില്‍ സ്വാഗതപ്രസംഗം നടത്തവേ ആര്‍ച്ചുബിഷപ് മച്ചാഡോ വ്യക്തമാക്കി. ഇതിനായി ലളിതജീവിതം, ദരിദ്ര വിദ്യാര്‍ത്ഥികളുടെ പഠനം, വിശക്കുന്നവര്‍ക്ക് ആഹാരം, രോഗികള്‍ക്കു സൗഖ്യം, തടവറയില്‍ കഴിയുന്നവര്‍ക്ക് പിന്തുണ, കുടിയേറ്റക്കാരോടുള്ള ആഭിമുഖ്യം, ഭവനരഹിതര്‍ക്കു വീടുകള്‍ തുടങ്ങിയ പത്തിനപരിപാടികള്‍ അതിരൂപത ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org